Thursday 27 December 2012

ഇന്നത്തെ ജീവിതം

മനുഷ്യരുടെ കാര്യം അങ്ങനെയാണ്.നടന്നാ നടന്നൂനന് പറയാം..അത്ര തന്നെ.അതോണ്ട് ഇന്നെന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് ഞാന്‍  എഴുതാന്‍ പോകുന്നത്.ഭാവിയും ഭൂതവുമൊക്കെ അവിടെ നിക്കട്ടെ, ഇന്നുള്ളത് ഇപ്പോ പറയാം..പിന്നെ ഉള്ളത് പിന്നെയും..

ഇന്ന് രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റു.നേരത്തെ എന്നു പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്..എന്റെ നേരത്തെ നിങ്ങളുടെ വൈകീട്ടാവാം.ആവാം എന്നല്ല ആണ്.കൃത്യം അച്ചടി ഭാഷയില്‍ പറഞ്ഞാല്‍ എട്ടരക്കാണ് ഞാന്‍ ഇന്ന്‍ എണീറ്റത്.സാധാരണ പത്ത് - പതിനൊന്ന്‍ റേഞ്ച് പിടിക്കാറുള്ള ഞാന് ഇന്ന് എന്തിന് നേരത്തെ എഴുന്നേറ്റു എന്ന ചോദ്യം പ്രസക്തമാണ്.കാരണം ലളിതം, സുന്ദരം. എന്‍റെ റിസല്‍റ്റ് വന്ന സെമ്മിലെ ഒരു പേപ്പര്‍ റീവാലുവേഷന്‍ കൊടുക്കാനുണ്ടായിരുന്നു.അതിന്‍റെ പരിപാടിക്കായിരുന്നു ഇന്നെന്‍റെ കട്ട് ഷോര്‍ട്ട് ഉറക്കം.

സമയം പത്തര.ഇപ്പോഴും ഞാന്‍ റെഡി ആയിട്ടില്ല.കംപ്യൂട്ടേറിന്റെ  മുന്നില്‍ അന്തം വിട്ടു പണ്ടാരടങ്ങി നില്‍പ്പ് ഇനിയും അവസാനിച്ചിട്ടില്ല.എന്താണ് പരിപാടി എന്നു ചോദിക്കരുത്.വേറൊന്നുമുണ്ടായിട്ടല്ല..അല്ല വേറൊന്നുമില്ലാഞ്ഞിട്ടു തന്നെ.. ടാബുകള്‍ ക്ലോസ് ചെയ്തും പുതിയവ തുറന്നും, ഗൂഗിളിന്‍റെ ഹോം പേജ് ഭംഗി  ആസ്വദിച്ചും അങ്ങനെ ഇരിക്കുന്നതു ഒരു ശീലമായി കഴിഞ്ഞിരുന്നു. ഫേസ്ബുക്ക് എഴുതി തീര്‍ന്ന പുസ്തകം പോലെ ഒരു മൂലയ്ക്കിരിപ്പുണ്ട്.

പെട്ടെന്നേന്തോ വെളിപ്പാടു കിട്ടിയ പോലെ ഞാന്‍ പാന്‍റ് വലിച്ചിട്ടു.‍ഷര്‍ട്ട് മാറ്റി, ഹെയര് ജെല്ല് പൂശി പെട്ടെന്ന്‍ റെഡിയായി.ഇന്നെന്‍റെ പോക്ക് ബസ്സിനായിരുന്നു.അങ്ങനെ ബസ്സ് പിടിക്കാന്‍ ഞാന്‍ നടന്നു.പോകുന്ന വഴിക്കൊക്കെ ഹായി ഭായി പറഞ്ഞു ഒരു വിധം ഞാന്‍ ബസ്സ് സ്റ്റോപ്പിലെത്തി. റോഡില്‍ ഭയങ്കര തിരക്ക്..ഒരു ചെറിയ റോഡും അതിന്‍റെ അഞ്ചിരട്ടി വണ്ടികള്‍ അതിന്‍റെ പുറത്തും..ചവിട്ടി നീങ്ങുന്ന ഒരു വണ്ടി തൊട്ട് ഓട്ടോമാറ്റിക് ഔഡി എ6 വരെ കുതിക്കുന്നു.റോഡിന്റെ മറുവശത്ത് ഫ്ലെക്സിന്റെ കളിയാണ്.മുസ്ലിം ലീഗിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും ഫ്ളെക്സുകള്‍. അഴിമതി നടക്കുമ്പോ പച്ച പട്ടാളം പുല്ല് അരിയാന്‍   പോയതാണോ എന്നു തുടങ്ങി കമ്മ്യൂണിസ്റ്റ് നേതാവിന്‍റെ വീടിന് ടൈല്‍സ് ഒട്ടിച്ചത് വരെ ഫ്ലെക്സിലുണ്ട്.

അപ്പോളേക്കു ഒരു പിതാവ് ഒരു കിടാവിനെയും കൊണ്ട് ബൈക്കില്‍ വന്നു.കിടാവിനെ കാണാന്‍ വല്യ മോശമില്ല.പിതാവ് പോയതും ഞാനും അവളും മാത്രം സ്റ്റോപ്പില്‍. റോഡിന്റെ അപ്പുറത്തെ സൈഡിലുള്ള മെഡിക്കല്‍ ഷാപ്പ് തൊട്ട് ബാര്‍ബര്‍ ഷാപ്പില്‍ വരെയുള്ള എല്ലാ ആളുകളും അവളെ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു.ഈശ്വരാ പഹയന്‍മാര്‍ നോക്കി ഗര്‍ഭമുണ്ടാക്കോ? ഭാഗ്യത്തിന് ബസ്സ് വന്നു.ഞാന്‍ അതില്‍ കയറി.

640 ഉറുപ്പിക.. അതാണ് റീവാലുവേഷനുള്ള  ചിലവ്.. കാലിക്കറ്റ് യൂണിവേസിറ്റി കുറച്ചുണ്ടാക്കുന്നുണ്ട്.എവിടെയോ പഠിച്ച സപ്പ്ലയ് ആന്ഡ് ഡിമാന്‍ഡ് തിയറി ഓര്‍മ വന്നു.640 ഉറുപ്പികയ്ക്ക് കിട്ടുമായിരുന്നു ബിരിയാണികളെ ഓര്‍ത്ത് ഞാന്‍ നടന്നു. എന്നാലും പരീക്ഷകളും ബിരിയാണിയും വെവ്വേറെ സംഭവങ്ങളല്ലെ? പരീക്ഷ കഴിഞ്ഞാല്‍ സന്തോഷം വരും, പക്ഷേ ബിരിയാണി കഴിഞ്ഞാല്‍ സങ്കടം വരും.കൂടെയുള്ള രമണന്‍മാര്‍ പറഞ്ഞതനുസരിച്ച് സിനിമക്ക് കേറാന്‍ തീരുമാനിച്ചു.അങ്ങനെ "ഡാ തടിയാ" കാണാന്‍ കേറി.

സിനിമ  തുടങ്ങുന്നതിന് മുന്പ് പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി.

"പുകവലി, മദ്യപാനം ഒഴിവാക്കൂ.. ജീവിതം ആരോഗ്യകരമാക്കൂ.."
അത് കണ്ടപ്പോളാണ് മുന്നിലിരുന്ന ഒരു തമിഴന്‍ പറഞ്ഞത്:

"സിഗറേറ്റ് വാങ്ങ മറന്ത് പൊച്ച്..വാങ്ങി വരേന്‍.."

ആരാ ശശി.പരസ്യം കൊടുക്കുന്ന സര്‍ക്കാരോ, അതോ വലിക്കുന്ന ആളുകളോ?

സ്ക്രീനില്‍ മണ്‍മറഞ്ഞു പോയ അഭിനേതാക്കളുടെ ചിത്രങ്ങള്‍ കാണിച്ചു തുടങ്ങി.തിലകന്‍ ഒക്കെ ഉണ്ട്.ഓരോരുത്തര്‍ക്കും കയ്യടി കിട്ടുന്നുണ്ട്.അങ്ങനെ അവസാനം വന്ന ചിത്രത്തിന് ഞാനും കയ്യടിച്ചു.ഒരു വ്യത്യാസം മാത്രം.ഇതിന് കയ്യടിച്ചത് ഞാന്‍ മാത്രമായിരുന്നു.കാരണം അത് മരിച്ചു പോയ അഭിനേതാവ് ആയിരുന്നില്ല.പല്‍പ്പൊടിയുടെ പരസ്യത്തിലെ നമ്പൂരിയായിരുന്നു.. :). പറ്റിയത് പറ്റി.അങ്ങനെ സിനിമ കണ്ടു പുറത്തിറങ്ങി.

വരുന്ന വഴിക്കു മാഗി വാങ്ങി.കവറിലെ നൂഡില്‍സ് ഞാനുണ്ടാക്കുന്ന നൂഡില്‍സ് ആയിട്ട് പുല ബന്ധം പോലുമുണ്ടായിരുന്നില്ല.എന്തായാലും അതകത്താക്കി  ഞാന്‍ മയങ്ങി. :)

Wednesday 12 December 2012

അനുഭവങ്ങള്‍ പാളിച്ചകള്‍


"അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും.."

ചെറുപ്പത്തിലേ കയ്യില്‍ കിട്ടുന്ന സാധനങ്ങളൊക്കെ അഴിച്ചു പരിശോധിക്കുക എന്നുള്ളത് എന്‍റെ ശീലമായിരുന്നു.അങ്ങനെ അഴിച്ചഴിച്ച് എല്ലാം ഒരു മൂലയ്ക്കിടുന്നത് ഒരു പതിവായപ്പോള്‍ വാങ്ങിത്തരുന്ന പതിവ് വീട്ടുകാര്‍ നിര്‍ത്തി.

പിന്നെ പിന്നെ കംപ്യൂട്ടറിനോടായിരുന്നു താല്‍പര്യം. ആദ്യമാദ്യം ഗെയിം കളിക്കുക എന്ന പരമ പ്രധാനമായ കാര്യമായിരുന്നു അതിനോടു എന്നെ അടുപ്പിച്ചത്.ഇന്‍റര്‍നെറ്റ് കഫേകളില്‍ പോയി ഗെയിം കളിക്കാന്‍ എന്തോ താല്പര്യമില്ലാത്തത് കൊണ്ട് കളിച്ചു തുടങ്ങാന്‍ കുറച്ചു വൈകി.പ്ലസ് വണ്‍ ആയപ്പോളാണ് വീട്ടില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങുന്നത്.വാങ്ങുന്നതിന് മുന്പ് തന്നെ കമ്പ്യൂട്ടറുകളെ കുറിച്ച് ഗാഢമായും ഗൂഡമായും ഞാന്‍ പഠിച്ച് വെച്ചിരുന്നു. വീട്ടിനടുത്തുള്ള ഡോക്ടര്‍ താന്‍ വായിച്ചു കഴിഞ്ഞ കമ്പ്യൂട്ടര്‍ മാഗസിനുകള്‍ അടുത്തുള്ള പീടികയില്‍ പഞ്ചസാരയും കടലയും പൊതിയാന്‍ കൊടുക്കുന്ന ശീലം കാരണമാവാം അത്. ആ മാഗസിനുകള്‍ അവിടുന്ന്‍ എടുത്ത് വീട്ടില്‍ കൊണ്ട് വന്നു വായിക്കുക ആ കാലത്തെ ഒരു ഹരമായിരുന്നു.

അങ്ങനെ ഗെയിം കളിച്ചു കളിച്ചു വളര്‍ന്നു.ഒരു വിധം കളിയൊക്കെ കഴിഞ്ഞപ്പോള്‍ കമ്പ്യൂട്ടര്‍ കിതയ്ക്കാന്‍ തുടങ്ങി.എനിക്കും വയസ്സായി എന്‍റെ കമ്പ്യൂട്ടറിനും വയസ്സായി തുടങ്ങിയിരുന്നു.അങ്ങനെയാണ് സി.പി.യു അഴിച്ചു പണിയുന്ന പരിപാടി ഞാന്‍ തുടങ്ങിയത്.കിട്ടുന്ന കാശോക്കെ ഗ്രാഫിക് കാര്‍ഡും,റാമും വാങ്ങി ഞാന്‍ കമ്പ്യൂട്ടറിനെ ജീവന്‍ വെപ്പിച്ചു കൊണ്ടേയിരുന്നു.
അപ്പോളേക്കും ഹരം വീഡിയോ എഡിറ്റിങ്ങിലേക്ക് മാറിയിരുന്നു.അങ്ങനെ ഏകദേശം പ്ലസ് ടൂ കഴിയാന്‍ നേരത്താണ് എയര്‍ടെല്‍ ഫ്രീ ഇന്‍റര്‍നെറ്റ് അഞ്ചിന്‍റെ പൈസ കൊടുക്കാതെ ചിലര്‍ ഉപയോഗിക്കുന്നുണ്ട് എന്നറിഞ്ഞത്.ആ കാലത്ത് ഫ്രീ ഇന്‍റര്‍നെറ്റ് ഒരു ലക്ഷ്യൂറി ആയിരുന്നു.അങ്ങനെ പലരില്‍ നിന്നും കേട്ടറിഞ്ഞ വിദ്യകള്‍ ഞാന്‍ പ്രയോഗിച്ചു നോക്കി.പക്ഷേ പൈസ പോയി കൊണ്ടേയിരുന്നു.സെറ്റിങ്ഗ്സ് മാറ്റുക,പിണ്ണാക്ക് മാറ്റുക ..ഹോ വല്ലാത്ത ബഹളമായിരുന്നു.പക്ഷേ ഒന്നും ഫലം കണ്ടില്ല.ഗൂഗിളില്‍ തിരഞ്ഞെങ്കിലും ഫലിക്കുന്ന വിദ്യകളൊന്നും അവിടെയും കണ്ടില്ല.

അങ്ങനെ ഓരോന്നായി വിദ്യകളൊക്കെ പരാജയപ്പെട്ടു നില്‍ക്കുംബോളാണ് പൈസ കൊടുത്ത് ഓഫര്‍ ചെയ്യാം എന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തിപ്പെടുന്നത്.അങ്ങനെ 13 രൂപയുടെ നെറ്റ് ഓണ്‍ ഫോണ്‍ പാക്ക് ചെയ്തു.3 ദിവസം വാലിഡിറ്റി.കളിച്ചു കളിച്ചു മൂന്നാം ദിവസം രാത്രി 11.45 ആയിക്കാണും,ബാറ്ററീ തീര്‍ന്ന് ഫോണ്‍ ചത്തു.പിറ്റേന്ന്‍ വെറുതെ നെറ്റ് കണക്ട് ചെയ്തു നോക്കി.രക്ഷയില്ല. അന്ന് കണ്‍സീല്‍ മി എന്ന ഒരു പ്രോക്സി സെര്‍വര്‍ ഉണ്ടായിരുന്നു.ആദ്യം അതില്‍ കണക്റ്റ് ചെയ്തു ഗൂഗിലേക്ക് പോയി നോക്കി.അതാ നെറ്റ് കണക്റ്റ് ആവുന്നു.സീറോ ബാലന്‍സില്‍..ഡൌണ്‍ലോടും ആവുന്നുണ്ടായിരുന്നു.അങ്ങനെ ആ ഒഫ്ഫര്‍ ഒരു കൊല്ലത്തോളം ഞാന്‍ ഉപയോഗിച്ചു.പിന്നീട് ഫോണ്‍ മാറ്റിയപ്പോളാണ് ഗുട്ടന്‍സ് പിടി കിട്ടിയത്.ഞാന്‍ അന്നുപയോഗിച്ചിരുന്ന നോകിയ എന്‍ 72 സിംബയാന്‍ വി2 ഓപ്പറേറ്റിങ് സിസ്റ്റെമായിരുന്നു.ആ പ്രേത്യേക ഓ.എസ് ഇല്‍ ഓട്ടോമാറ്റിക് ഡേയ്റ്റ് ആന്ഡ് ടൈം അപ്പ്ഡേറ്റ് ഒഫ്ഫാക്കിയിട്ടാല്‍ എയര്‍ടെല്‍ സെര്‍വര്‍ റിഫ്രഷ് ആകുന്ന സമയത്ത് ഓഫര്‍ അപ്പ്ഡേറ്റ് ആവില്ല.ഇപ്പോളും അത് ഫലിക്കുമോ എന്നറിയില്ല.എന്തായാലും ഫോണ്‍ മാറ്റുന്നത് വരെ ഒഫ്ഫര്‍ കട്ടവാതെ നിന്നിരുന്നു.

അങ്ങനെയാണ് സോഫ്റ്റ്വെയര്‍ സൈഡിലേക്ക് തിരിയുന്നത്.റേഡിയോ പോലെ ടെലിവിഷന്‍ പോലെ സോഫ്റ്റ്വെയര്‍ ണ്ടെ പിറകിലും പലതും ഉണ്ടായിരുന്നു.ആദ്യം ടൂറ്റോറിയല്‍ ഡൌണ്‍ലോഡ് ചെയ്തു പഠിത്തം തുടര്‍ന്നു.പ്രതീക്ഷിച്ചത് പോലെ തെറ്റുകള്‍ കുമിഞ്ഞു കൂടി കൊണ്ടേയിരുന്നു.അങ്ങനെ റിവേഴ്സ് എന്‍ജിനിയറിങ് എന്ന വിദ്യ മനസിലാകി വരുംബോളാണ് ഹാക്കിങ് എന്ന പദം കേള്‍ക്കുന്നത്.കെവിന്‍ മിട്നിക്ക് -- ഈ മനുഷ്യന്‍റെ "ഗോസ്റ്റ് ഇന്‍ ദി വയെര്‍സ്" എന്ന പുസ്തകം വായിച്ചതോട് കൂടി ഒരു തരം അഡിക്ട് ആയി.ഉറങ്ങാതെ ഇരുന്നു ടൂറ്റോറിയല്‍ വായിച്ചു പഠിച്ച രാത്രികള്‍ പതിവായി.

അങ്ങനെ അങ്ങനെ ചില വെബ്സൈറ്റുകളെ ടെസ്റ്റ് ചെയ്തു നോക്കാന്‍ തുടങ്ങി.ഇന്ത്യയിലെ മിക്ക വെബ്സൈറ്റ് അഡ്മിന്‍സും അലസന്‍മാരാണെന്ന് പല തവണ മനസിലായി.വെബ്സൈറ്റുകളിലെ പാളിച്ചകള്‍ മെയില്‍ ചെയ്തു കൊടുത്താല്‍ പലരും റിപ്ലൈ ചെയ്യുക പോലുമില്ല.അങ്ങനെ പാകിസ്താനികളോ ബങ്ഗ്ലദേശികളോ വന്നു "സൈറ്റ് ഹാക്കേഡ്" എന്നു എഴുതി വെച്ചു പോവുമ്പോ മേലോട്ടു നോക്കും.ചിലര്‍ ഒരു നന്ദി പോലും പറയാതെ പാച്ച്  ചെയ്യും.ചില സൈറ്റുകളിലെ കോണ്ടാക്ട് അസ് മെയില്‍ റജിസ്റ്റര്‍ പോലും ചെയ്യാത്തവയായിരികും.

ഇതൊക്കെ പറയാന്‍ കാരണം:

========================================================================                   


മലയാളികള്‍ക്കിടയില്‍ താരതമ്യേനെ പോപുലറായ ഒരു മാടൃമോണിയല്‍ സൈറ്റ്.പേര് ഞാന്‍ പറയുന്നില്ല.എങ്ങനെയെങ്കിലും ഇത് വായിക്കാന്‍ ഇട വന്നാലെങ്കിലും ആ സൈറ്റ് ശരിയാക്കുക. ആ സൈറ്റിന്‍റെ കംപ്ലീറ്റ് കണ്‍ട്രോള്‍ എസ്‌ക്യൂ‌എല്‍ ഇഞ്ജെക്ഷന്‍ എന്ന വിദ്യ ഉപയോഗിച്ച് നേടാം എന്ന്‍ ഞാന്‍ മനസിലാക്കി. ഡാറ്റബേസില്‍ ഉള്ള എല്ലാവരുടെയും പ്രൊഫൈല്‍ എഡിറ്റ് ചെയ്യാനും,പാസ്സ്വേഡ് മാറ്റാനും, കോണ്ടാക്ട് ഡീറ്റൈല്‍സ് ലഭിക്കാനും അത് പോലെ ആജീവനാന്ത വരിസങ്ഗ്യ ചില്ലികാശില്ലാതെ നേടാനും ഇടയാക്കുന്ന ഒരു പാളിച്ച.മെയില്‍ അയച്ചിട് റിപ്ലൈ ഇല്ല.അഡ്രെസ്സിലെ ഫോണ്‍ നംബര്‍ഇല്‍ വിളിച്ചു നോക്കി.അപ്പോളാണ് ബോധം വരുന്നത്.

"വല്യ ഉപകാരം ട്ടോ..ഇപ്പോ ശരിയാക്കാം." എന്നും പറഞ്ഞു ഫോണ്‍ വെച്ചിട്ടു കുറച്ചായി.ഇപ്പോളും അതങ്ങനെ തന്നെ കിടക്കുന്നു.അവര്ക്കു വേണ്ടെങ്കില്‍ പിന്നെ നമുക്കെന്തിനാ .. അല്ലേ?

========================================================================

കോളേജിന്‍ മറയത്ത്...


കോഴിക്കോട് ബീച്ച്:

"പ്ലസ് ടൂ കഴിഞ്ഞു.. ഇനിപ്പോ എവിടെക്കാ ദിവസവും രാവിലെ എണീറ്റ് പോവാ?"

"അയിനല്ലഡോ മുക്കിന് മുക്കിന് എന്‍ജിനിയറിങ് കോളേജ് ഉണ്ടാക്കി വെച്ചിരിക്കുന്നത്? അതാവുമ്പോ ബുദ്ധിയും കുറച്ചു മതി പോരാത്തതിന് അന്നേ പോലുള്ള കൊറേ ഹിമാറുകള്‍ അവിടെയും ഇണ്ടാവും.."

"ഐയ് അതൊന്നും ശരിയാവൂല.."

"എന്താ ശരിയാവാണ്ട്? അനക്കറിയോ ഈ എഞ്ചിനീര്‍മാരുടെയും വക്കീലന്മാരുടെയും മൊഞ്ച് അത്ര പെട്ടന്നൊന്നും പോവൂലാ.. മര്യാദക്ക് പഠിച്ചില്ലേല്‍ ദൈവം സഹായിച്ചു പട്ടിണിക്ക് യാതൊരു കൊറവുമുണ്ടാവില്ല.."

"അപ്പോ അയിന് തന്നെ പോവാല്ലേ?അതാവും ചെലപ്പോ ദൈവ നിശ്ചയം."

"സംശയണ്ടോ..."
========================================================================

അച്ചന്‍റെ കയ്യും പിടിച്ചു പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കയറി ചെന്നു.അതിനു മുന്‍പ് ബാര്‍ബര്‍ ഷോപ്പില്‍ മാത്രം കണ്ടു ശീലിച്ച തിരിയുന്ന കസേരയില്‍ റിവേറ്റടിച്ച പ്രിന്‍സിപ്പല്‍ ഇരിക്കാന്‍ പറഞ്ഞു.ഞാനെന്ന 1991 മോഡല്‍ വണ്ടിയുടെ ബൂക്കും പെപ്പേരും നോക്കുന്നതിനിടക്ക് പറഞ്ഞു:

"കളിക്കാതെ നല്ലോണം പഠിക്കണം.."

ഓ..അയിനിപ്പോ എന്താ..അങ്ങനെ ഷേക് ഹാന്‍ഡ് കൊടുത്ത് പുറത്തിറങ്ങി.



എഴുതി തീരാത്ത അസൈന്‍മെന്‍റ് ബൂക്കും പിടിച്ചു കോളേജിന്‍റെ വരാന്തയില്‍ കൂടെ ഞാനങ്ങനെ നടന്നു.എഞ്ചിനീറിങ് കോളേജുകളില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രേത്യേക തരം കാറ്റുണ്ട്. ഹാന്‍സിന്‍റെയും സിഗറേറ്റിന്റെയും കള്ളിന്‍റെയും മിക്സ് ചെയ്ത മണമുള്ള കാറ്റ്.സപ്പ്ളിയടിച്ച് ജീവിതം കോഞ്ഞാട്ടയായവരുടെയും പ്രേമിച്ചു പ്രേമിച്ചു ഒരു മൂലക്കായവരുടേയും ഒക്കെ നിരാശയുടെ നേര്‍ത്ത നിശ്വാസങ്ങളില്‍ നിന്നും വരുന്ന ആ കാറ്റ് കോളേജ് അന്തരീക്ഷത്തിന് ഒരു എക്സോടിക് ഫീല്‍ നല്കിയിരുന്നു.അന്ന് ഞാനും മനസ്സില്‍ വിചാരിച്ചു, ഊമ്പിയത് തന്നെ..
========================================================================

അങ്ങനെയിരിക്കെയാണ് ഒരു ദിവസം യൂണിവേസിറ്റി പരീക്ഷകള്‍ വിരുന്നു വന്നത്.പാസ്സാവണം എന്നുള്ള മോഹം മനസ്സില്‍ വേര് പിടിച്ചിരുന്നു.ഇന്‍റ്റേണല്‍ മാര്‍ക്കെന്ന കത്തി ആ വേരിന്‍റെ കടക്കല്‍ വെച്ചിരുന്നത് എന്നെ വല്ലാതെ അലോസരപ്പെടുത്തി.ഇന്‍റ്റേണല്‍ കുറവുള്ള വിഷയത്തിന്‍റെ ടീച്ചറെ സമീപിച്ചു

"മിസ്സ്, ഇന്‍റ്റേണല്‍ കുറച്ചൂടെ കൂട്ടണം .."

"എന്ത് ? അതൊന്നും പറ്റില്ല..കളിച്ചു നടക്കുമ്പോ ആലോചിക്കണമായിരുന്നു.."

പുറമെ ഭവ്യതയോടെ നിന്ന എന്‍റെ മനസ്സില്‍ ഞാന്‍ പറഞ്ഞു:

നായിന്‍റെ മോളെ എപ്പോ പഠിക്കണം എന്ത് കളിക്കണം എന്ന്‍ ഞാന്‍ തീരുമാനിക്കും..ഉപദേശം സ്വീകരിക്കാന്‍ തല്ക്കാലം എനിക്കു സമയമില്ല.ഇങ്ങള് ഒരു തീരുമാനം പറയ്..

"മിസ്സ്, സോറി മിസ്സ്.."

"എന്താ നിനക്കു തണുക്കുന്നുണ്ടോ? കയ്യൊക്കെ തോളില്‍ ക്രോസ്സ് ചെയ്തു വെച്ചു നിക്കുന്നത്?"

"ഇല്ല മിസ്സ് പ്ലീസ്?"

"ഞാനൊന്ന്‍ ആലോചിക്കട്ടെ.."

"മിസ്സ് ശരിക്കലോചിച്ചിട്ട് ഒരു 22 ആക്കിയാല്‍ മതി.."
========================================================================

"എടാ ഈ പ്രെഷര്‍ ഡെന്‍സിറ്റി ലോ എവിടെയാ ഈ ബുക്കില്‍?"

"മോനേ ആയിരം പേജുള്ള നിന്‍റെയീ  ബൂക്കില്‍ ഞാന്‍ ആകെ കാണുന്നത് ആദ്യത്തെ പത്തു പേജാ..അതില്‍ തന്നെ ഞാന്‍ വായിക്കുന്നത് നാലു പേജ് ..അതില്‍ എനിക്കു മനസ്സിലാവുന്നതോ ഒരു പേജ്..ആ എന്നോടു ഇങ്ങനെയൊക്കെ ചോദിച്ചാ ഞാനെന്തു പറയാനാ?"
========================================================================
പരീക്ഷകളില്‍ വളരെ ഉയര്‍ന്ന നിലയില്‍ തോറ്റത് കൊണ്ടാവണം വീട്ടില്‍ ആര്‍ക്കും എന്നെ ഒരു വിലയില്ലാതായി..ക്യാഷ് ഇന്‍ഫ്ലോ പതിയെ നിലച്ചു.

ഉമ്മറത്തിരുന്നു പത്രം വായിക്കുന്ന അച്ഛനെയും ഉച്ചത്തെ കറിക്ക് മുരിങ്ങക്കായ മുറിക്കുന്ന അമ്മയെയും നോക്കി ഞാന്‍ നെടുവീര്‍പ്പിട്ടു.

"സെറ്റ്അപ്പ് മാറ്റണം......"
========================================================================

അങ്ങനെ പരീക്ഷക്ക് തുണ്ടുകള്‍ സൈസ്സ് കുറച്ചെടുക്കുന്ന ബിസിനെസ് തുടങ്ങി.യൂണിവേസിറ്റി കാലിക്കറ്റ് ആയത് പരീക്ഷകള്‍ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല.നടന്നു ചെരിപ്പു തേഞ്ഞു എന്നു പറയുന്നത് പോലെ പരീക്ഷകള്‍ എഴുതി വിരലുകള്‍ തേഞ്ഞ് തുടങ്ങിയവര്‍ ധാരാളമുണ്ടായിരുന്നത് കൊണ്ട് ബിസിനെസ് പൊടി പൊടിച്ചു.പശൂന്‍റെ കടിയും മാറും കൊക്കിന്‍റെ  വിശപ്പും മാറും.പതിയെ സാംബത്തിക മാന്ദ്യം നീങ്ങി. അങ്ങനെ കാലങ്ങള്‍ കടന്നു പോയി.

========================================================================

വീണ്ടും കോഴിക്കോട് ബീച്ച്.

"എടാ അങ്ങനെ എഞ്ചിനീറിങ് കഴിഞ്ഞു..ഞാനും എഞ്ചിനീര്‍ ആയി.."

"ഇപ്പോ ഞാന്‍ പറഞ്ഞതെപ്പടി?"

ആര്‍ത്തലക്കുന്ന തിരകളെ നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു:

ഈ ദൈവം ഒരു വല്ലാത്ത പഹയനാണ് ട്ടോ.. ചില കാര്യങ്ങള്‍ നമ്മള്‍ മറന്നാലും മൂപ്പര്  .മറക്കൂല ..

Thursday 6 December 2012

ബ്ലോഗ്ഗിനു പിന്നിലെ രഹസ്യങ്ങള്‍...


ബ്ലോഗിന് കമ്മന്‍റും ലൈക്കും പിന്നെ ഫോളോവേര്‍സിനെയും ലഭിക്കാന്‍:


1) ബ്ലോഗ് എഴുതുംബോള് ഒരു പെണ്ണിന്‍റെ പേര് തിരഞ്ഞെടുക്കുക..കുറഞ്ഞ പക്ഷം പൂമ്പാറ്റ,പിടക്കോഴി,പൂത്തുമ്പി എന്നിങ്ങനെയുള്ള സ്ത്രീലിംഗ നാമങ്ങള്‍ ഉപയോഗിക്കുക..ബ്ലോഗ്ഗേര്‍ പെണ്ണാണ് എന്ന തോന്നലുണ്ടാക്കാനായാല്‍ പകുതി വിജയിച്ചു.കമ്മന്‍റടിക്കാന്‍ ആള്‍ക്കാര്‍ ഓട്ടോ വിളിച്ചും വരും.

2)ആധുനിക കവിതകള്‍ എഴുതുക. എഴുതുന്ന നിങ്ങള്‍ക്കും വായിക്കുന്നവര്‍ക്കും ഒന്നും മനസ്സിലാവരുത്.

ഉദാ:   "കാക്ക പാറി വന്നു
         പാറമേലിരുന്നു..
         കാക്ക പാറി പോയി..
         പാറ ബാക്കിയായി.."

ഇതൊന്ന്‍ ആധുനീകരിച്ചാല്‍


        "മഞ്ജീര ശിഞ്ചിലമായ വാനങ്ങള്‍ താണ്ടി കാക്ക വരവായി..
         ദൃഷ്ടിയില്‍ പതിഞ്ഞ ആ കറുത്ത പാറക്കെട്ടിന്‍മേലിരുന്നു
         അനന്തമായ വിഹായസ്സിലേക്ക് ചിറകു വിടര്‍ത്തി പറന്നകന്നു
         തനിച്ചായി പോയ പാറക്കൂട്ടം കണ്ണീരോടെ വിലപിച്ചു.."

3) എല്ലാ ബ്ലോഗിലും പോയി കമ്മന്‍റിടുക.പോസ്റ്റ് വായിച്ചു നോക്കിയില്ലേലും   കുഴപ്പമില്ല.കമ്മന്‍റാണ് പ്രധാനം.ചിലര്‍ ഒലിപ്പിക്കുന്നത് കണ്ടാല്‍ പെറ്റമ്മ സഹിക്കില്ല.

ബുജി പരിവേഷം കിട്ടാന്‍:

1)ബ്ലോഗ് എഴുതുംബോള് കട്ടിയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കുക.

ഉദാ: കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്ന വിഷയത്തില്‍ തുടങ്ങി ഇത് രണ്ടുമല്ല കോഴിക്കൂടാണ് ആദ്യമുണ്ടായത് എന്ന്‍ സ്ഥാപിക്കുക.

2)കൂടെ കൂടെ സംശയങ്ങള്‍ ചോദിക്കുക.ഉത്തരം തരുന്നവരെ വീണ്ടും സംശയം ചോദിച്ചു വെറുപ്പികുക.കഴിയുന്നതും ഒരേ സംശയം വെവ്വേറെ രീതിയില്‍ ചോദിക്കുക.സംശയം ദൂരീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ഉറക്കം വരുന്നില്ല,കഴിച്ചതൊന്നും ദഹിക്കുന്നില്ല എന്ന മട്ടിലാവണം കാര്യങ്ങള്‍.

3)ഓരോ ബ്ലോഗ്ഗിലും പോയി അക്ഷരതെറ്റുകളുടെ കണക്കെടുക്കുക.


ബ്ലോഗ്ഗേര്‍മാരുടെ ഇടയിലെ ചില എഴുതപ്പെടാത്ത നിയമങ്ങള്‍:

1)സ്വന്തം പ്രോഫിലില്‍ ഞാന്‍ മണ്ടനാണ്, വിവരമില്ലാത്തവനാണ്, ബുദ്ധിക്കു അഞ്ചു പൈസ കുറവുള്ള ആളാണെന്ന് വിവരിക്കുക.ഭാഷ തന്നെ പിടിയില്ലെന്നെഴുതിയാല്‍ ഉഷാറായി.

2)കാച്ചി കുറുക്കിയ വരികള്‍... ഊറ്റിയെടുത്ത വരികള്‍..എന്നിങ്ങനെയുള്ള കമ്മന്‍റ്  വായിച്ചാല്‍ കവിത എഴുതിയതാണോ അതോ കള്ള വാറ്റാണോ പണി എന്ന്‍ സംശയം തോന്നി പോവും. "നന്നായി.." എന്നെഴുതിയാല്‍ വായിക്കുന്ന ആള്‍ക്കും  എഴുതുന്ന നിങ്ങള്‍ക്കും കുറചൂടേ സൌകര്യമല്ലേ സുഹൃത്തേ?


========================================================================



    

Monday 3 December 2012

റാവുത്തറിന്‍റെ സാഹസങ്ങള്‍..


റാവുത്തര്‍ എങ്ങനെ കൊളായിതാഴത്തെത്തി എന്നാര്‍ക്കും അറിയില്ല.എന്നു വന്നുവെന്നും അറിയില്ല.ബിഗ് ബി സ്റ്റൈലില്‍ പറഞ്ഞാല്‍:

"റാവുത്തര്‍ എങ്ങനെ വന്നുവെന്നോ എപ്പോള്‍ വന്നുവെന്നോ ആര്‍ക്കുമറിയില്ല. ഒരു ദിവസം രാവിലെ റാവുത്തര്‍ കൊളായിതാഴത്തുണ്ടായിരുന്നു."

റാവുത്തര്‍ എന്നു  കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന മുഖം എനിക്കിപ്പോള്‍ ചിന്തിക്കാന്‍ പറ്റുന്നുണ്ട്.താടി വെച്ച ഒരാജാനബാഹു.. എന്നാല്‍ ഈ റാവുത്തര്‍ അങ്ങനെയൊരാളല്ല.പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള ഒരു കിളിന്ത് ചെക്കന്‍.ആദ്യമായി ഞാന്‍ റാവുത്തറെ കാണുന്നത് കാണുന്നത് കാരന്തൂരില്‍ വെച്ചാണ്.അപ്പക്കൂട്ടില്‍ നിന്നും ബ്രെഡ് വാങ്ങാന്‍ പോയപ്പോളായിരുന്നു അത്. സീടെക്ക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്‍ റാവുത്തര്‍. കോളേജ് എന്നു കേള്‍ക്കുമ്പോള്‍ വല്യ കൊടി കുത്തിയ കോളേജ് ഒന്നുമല്ലാട്ടോ. കാരന്തൂരിലെയും പരിസര പ്രദേശങ്ങളിലെയും അല്‍കുല്‍ത്ത് ടീംസ് പഠിക്കുന്ന ഒരു കോളേജ്.ബ്രെഡ് ഉണ്ടാക്കി വില്‍ക്കുന്ന അപ്പക്കൂടിന്‍റെ തൊട്ടടുത്ത ബില്‍ഡിങ്ങിന്‍റെ മുകളിലാണ് ഈ പറഞ്ഞ കോളേജിന്‍റെ ലാബും ക്ലാസ്സും ഓഡിറ്റോറിയവും ബാക്കി പണ്ടാരങ്ങളും ഒക്കെ.എന്തോ ബഹളം നോക്കി തിരിഞ്ഞു നോക്കിയ ഞാന്‍ കാണുന്നത് മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചു വരുന്ന റാവുത്തറെയാണ്.

"ആരോ കൈ വെച്ചതാവും.."

ബ്രെഡ് തരുന്നതിനിടക്ക് പീടികക്കാരന്‍ പറഞ്ഞു.എന്നിട്ടും എന്‍റെ നോട്ടം മാറാത്തത് കണ്ട് അയാള്‍ പറഞ്ഞു:

"ഇത് ഓന്‍റെ സ്ഥിരം പംക്തിയാ..തല്ല് വാങ്ങാതെ ചെക്കന്‍ ഇത് വരെ ഒരു ദിവസവും ഈ അങ്ങാടി വിട്ടു പോയിട്ടില്ല."

അപ്പോള്‍ തന്നെ എനിക്കു ഏകദേശം ആളെ മനസ്സിലായി.ബ്രെഡ് ഒക്കെ വാങ്ങി  ഒരു ഷാര്‍ജ കുടിക്കാന്‍ കൂള്‍ബാറില്‍ കയറിയപ്പോള്‍ റാവുത്തര്‍ അവിടെ താന്‍ കുടിച്ച ലൈമിന് കടം പറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു.

പിന്നെ ഞാന്‍ ആ മൊതലിനെ കാണുന്നത് കൊളായിതാഴത്ത് വെച്ചാണ്.മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഇക്കാലത്ത് ലൈന്‍ വലിക്കാന്‍ പറ്റില്ലെന്ന്‍ അറിഞ്ഞു ഫോണ്‍ വാങ്ങാന്‍ എത്തിയതായിരുന്നു അവന്‍.ഫോണിന്‍റെ മൊതലാളി എന്‍റെ ഒരു അയല്‍ക്കാരനായിരുന്നു.പച്ച വെള്ളം കാണിച്ചു ഓംലെറ്റ് ആണെന്ന്‍ പറഞ്ഞു പറ്റിക്കാന്‍ മിടുക്കുള്ള ഒരു കായംകുളം കൊച്ചുണ്ണി.

വീണ്ടും ബിഗ് ബി സ്റ്റൈല്‍:

"റാവുത്തറാ...കാരന്തൂരായിരുന്നു..ഒന്നു കാണാന്‍ വന്നതാ.വേഗം പറ. പണീം കഴിഞ്ഞു അടുത്ത ബസ്സിനു കാരന്തൂരിലേതെണ്ടതാ..അരി പൊടിപ്പിക്കാന്‍ മില്ലില്‍ കൊടുത്തിട്ടുണ്ട് ,അത് വാങ്ങണം.."

"ഒരു രണ്ടായിരം ഉറുപ്പ്യ ഇങ്ങ് തന്നോ..ഫോണ്‍ കൊണ്ടോയിക്കോ.."

അങ്ങനെ ആ കച്ചവടം നടക്കുകയാണ്.കൂടെ വന്ന ചെക്കണോട് റാവുത്തര്‍ ഫോണും വാങ്ങി പോകുന്ന വഴിക്കു പറഞ്ഞു:

"ഫോണായി..ഇനിപ്പോ ഒരു വണ്ട്യൂടെ ആയാല്‍ ഓള് വീഴും..ലെ?"

"പിന്നെ ,ചോയ്ക്കാനുണ്ടോ..."

ഇത് കേട്ടു നിന്ന എനിക്കു അപ്പോള്‍ മനസ്സില്‍ തോന്നിയത് ബിഗ് ബി അല്ലായിരുന്നു, പകരം തട്ടത്തിന്‍ മറയത്തിലെ ആ ഡയലോഗ് ഞാന്‍ മനസ്സിലോര്‍ത്തു:

"ഇതൊന്നുമല്ല പ്രശനം..ഓള്‍ക്ക് അന്നേ ഇഷ്ടാവേണ്ടെ?"

പിറ്റേന്ന്‍ ഞാന്‍ എണീറ്റത് ഒരു ബഹളം കേട്ടിട്ടാണ്.ബഹളത്തിന്‍റെ ഉറവിടം തേടി പോയ ഞാന്‍ കണ്ടത് കള്ളിമുണ്ട് ഉടുത്തു നില്ക്കുന്ന റാവുത്തരുടെ അടുത്താണ്.

"ഈ ഫോണ്‍ വെടക്കാണ് ന്ന്..ഈല് വിളി വിളിക്കാന്‍ പറ്റുന്നില്ല.."

സംഭവമെന്താണെന്ന് വെച്ചാല്‍ കാരന്തൂരില്‍ പോയി ഒരു സിം എടുത്ത് വീടിലെത്തിയ റാവുത്തറിന് സിം എവിടെ ഇടണമെന്നോരു പിടിയുമിലായിരുന്നു.ഫോണിന്‍റെ പുറത്തു ആകെ കണ്ട ഒരു ഓട്ടയില്‍ സിം കേറ്റാന്‍ നോക്കിയപ്പോള്‍ കയറുന്നുമില്ല.അങ്ങനെ കിട്ടിയ ആയുധങ്ങളൊക്കെ കയ്യിലെടുത്ത് സിം കാര്‍ഡ് മുറിച്ചു മെമറി കാര്‍ഡിടണ്ട ഓട്ടയില്‍ കയറ്റിയാണ് റാവുത്തര്‍ 123 ഡയല്‍ ചെയ്തത്.

ഒരു വിധം പറഞ്ഞു മനസ്സിലാക്കി റാവുത്തറിനെ മടക്കി.പോകുന്ന വഴിക് എന്ന കണ്ടപ്പോള്‍ ആശാന്‍ ഒന്നു ചിരിച്ചു.

"നല്ല പണിയെടുതിണ്ടാവല്ലോ ഈ സിം ആ ഓട്ടയില്‍ കയറ്റാന്‍?" ഞാന്‍ ചോദിച്ചു.

"പിന്നെ ..ഒന്നൊന്നര മണിക്കൂര്‍ ഇതെന്നായിരുന്നു പണി..പോട്ടെ..?"

പിന്നീടൊരു വട്ടം കല്യാണ വീട്ടിലേക്ക് പന്തലിടാന്‍ മുള കൊണ്ട് പോവുന്ന ലോറിയില്‍ റാവുത്തറുമുണ്ടായിരുന്നു.മുളയുടെ മേലെ ഹനുമാനെ പോലെ റാവുത്തര്‍ നില്ക്കുന്ന ആ കാഴ്ച രസകരം തന്നെയായിരുന്നു.ഇത് കണ്ടിട്ടാവണം മുണ്ടിക്കല്‍ത്താഴത്തെ അതുല്യ മെഡിക്കല്‍ റിസേര്‍ച്ച് സെന്‍റര്‍ഇല്‍ ചികില്‍സക്ക് വന്ന മദാമ്മകള്‍ വണ്ടിക്ക് കൈ കാണിച്ചു ഫോട്ടോ എടുത്തത്.ഫോട്ടോ എടുക്കുന്നത് കണ്ടു റാവുത്തര്‍ ഒന്നു ഞെളിഞ്ഞു നിന്നു.ആനപ്പുറത്ത് കയറിയ പോലെ.അത് കണ്ടു ആരോ പറയുന്നത് ഞാന്‍ കേട്ടു:

"എടാ അമേരിക്കയില്‍ ഈ മുളയും ലോറിയുമൊന്നുമുണ്ടാവില്ല..അതാവും ഈ മദാമ്മമാര്‍ ഫോട്ടോ പിടിക്കുന്നത്.."

"ഐയ് അതൊന്നുമല്ല.. മുളയും ലോറിയുമൊക്കെ അവിടെയും കാണും..പക്ഷേ ആ മുളയുടെ മേലെ നില്‍ക്കുന്ന ഹനുമാനെ ഇവിടെ മാത്രേ കാണൂ."

കൊളായിതാഴത്ത് ഒരു അമ്പലമുണ്ട്.അമ്പലത്തില്‍ വലിയ ഒരു കുളവുമുണ്ട്.ചുറ്റുപാടുമുള്ള എല്ലാ ചെക്കന്മാരും ചാടി നീന്തി കളിക്കുന്ന ഒരു വലിയ കുളം.അമ്പലത്തിന്റെ മേല്‍നോട്ടം "കോളാമ്പി നായര്‍" എന്നു വിളിക്കുന്ന ഒരാള്‍ക്കായിരുന്നു.കോളാമ്പി നായര്‍ എന്നു വിളിക്കുന്നതിന്‍റെ കാരണം വേറൊന്നുമായിരുന്നില്ല..ഇരുപത്തിനാലു മണിക്കൂറും വെറ്റില മുറക്കി തുപ്പുന്നത് തന്നെ കാരണം.അങ്ങനെ ഒരു ദിവസം കുളിക്കുന്നതിനിടക്ക് റാവുത്തര്‍ അവിടെയെത്തി.കുളി ശീലമില്ലാത്തത് കൊണ്ടാവും കരയില്‍ നിന്ന്‍ കുളത്തിലേക്ക് കല്ലെറിഞ്ഞു ഇരിക്കുന്നതിനിടെയാണ് അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന കൂട്ടൂസന്‍റെ യമഹ ബൈക്ക് റാവുത്തര്‍ കാണുന്നത്.

"യമഹയല്ലേ..ഇമ്പളെ സൊന്തം വണ്ടിയാ..". റാവുത്തര്‍ എന്നോടു പറഞ്ഞു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നീങ്ങി.

ഒരു കടവില്‍ ചെക്കന്മാരും മറ്റെ കടവില്‍ പൂജാരി കുളിച്ച് തോര്‍ത്തുന്നുമുണ്ടായിരുന്നു.വണ്ടി സ്റ്റാര്‍ട്ട് ആയതും മുന്നോട് കുതിച്ചതും  മാത്രം കണ്ടു.പ്പിന്നെ കാണുന്നത് അമ്പലക്കുളത്തിന്റെ പടവില്‍ വീണു കിടക്കുന്ന റാവുത്തറിനെയാണ്.ബൈക്ക് പപ്പു പറഞ്ഞ പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ആയാല്‍ കുളത്തിലും.ഭാഗ്യത്തിന് കല്‍ വിളക്കിന് കുത്തി ബൈക്ക് നിന്നു.കല്‍ വിളക്കും കൂടെ വീണു.കോളാമ്പി നായര്‍ ഓടി വരലും രണ്ടു മൂന്നു മുഴുത്ത വാക്കുകള്‍ പ്രയോഗിക്കലും ഓണ്‍ ഥ സ്പോട്ടില്‍ കഴിഞ്ഞിരുന്നു.ബൈക്ക് വരുന്നത് കണ്ട് പേടിച്ച പൂജാരി പിന്നെയും കുളത്തിലേക്ക് എടുത്ത് ചാടിയിരുന്നു.അങ്ങനെ റാവുത്തറിന് അമ്പല കുളത്തില്‍ നിന്നും വിലക്കും കിട്ടി.

"റാവുത്തറിനും വേണ്ടിട്ട് മാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഏത് ബൈക്കാടാ ഈ നാട്ടിലുള്ളത്?.. ഒറ്റക്ക് നിക്കണ്ട..വാ കേറ്.മെഡിക്കല്‍ കോളേജിലെ കേഷ്വാലിറ്റി    ഒന്നു കണ്ടു പോരാം..!!"  

Saturday 24 November 2012

തിരഞ്ഞെടുപ്പും എന്‍റെ വോട്ടും..


"സെഹെരി....സെഹെരി.." ജെമിനി മ്യൂസികില്‍ ഈ പാട്ട് കേട്ടു കൊണ്ടിരിക്കുംബോഴാണ് ഈ ബ്ലോഗ് എഴുതണമെന്ന്‍ തോന്നുന്നത്.ഈ പാട്ടും ബ്ലോഗും തമ്മില്‍ യാതൊരു ബന്ധവുമില്ലാട്ടോ.അല്ലെങ്കിലും ജീവിതത്തില്‍ സംഭവിക്കുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണല്ലോ.പഠിക്കുന്ന ശീലം പണ്ട് മുതലേ ഇല്ലാത്തത് കൊണ്ട് ഫ്രീ ടൈം ധാരാളമുണ്ട്.ആ ഫ്രീ ടൈമില്‍ കുത്തി കുറിക്കുന്ന അക്ഷര കൂട്ടുകളാണ് ഈ ബ്ലോഗില്‍ നിറച്ചും.എന്തായാലും ഇന്‍റ്റോ സ്കിപ് ചെയ്തു നമുക്ക് സബ്ജെക്റ്റിലേക്ക് ചാടാം.

ഇന്ന് രാവിലെ എന്‍റെ ഒരു സുഹൃത്തിന്‍റെ ഫോണ്‍ വിളി കേട്ടാണ് ഞാന്‍ ഉറക്കമുണര്‍ന്നത്.സാധാരണ വീട്ടിലായിരിക്കുമ്പോള്‍ ഞാന്‍ കഴിയുന്നതും ഫോണ്‍ അറ്റെന്‍ഡ് ചെയ്യാറില്ല.എന്തെങ്കിലും പണി വരും എന്നുള്ളത് തന്നെ കാരണം.എന്തായാലും ഇന്ന്‍ ഞാന്‍ ഫോണെടുത്തു.

"ഹലോ.." ഉറക്കചടവോടെ ഞാന്‍ പറഞ്ഞു.

"ഹലോ എടാ ഇത് രാഹുലാ..യൂത്ത് കോണ്‍ഗ്രെസ്സിന്‍റെ ..നമ്മുടെ ഈ കൊല്ലത്തെ മെംബര്‍ഷിപ്പ് കാംപേയ്ന്‍ തുടങ്ങീട്ടുണ്ട്.ഏട്ടന്‍റടുത്ത് ഞാന്‍ ആപ്ലികേഷന്‍ ഫോം കൊടുത്തയച്ചിരുന്നു ..കിട്ടിയില്ലേ?"

"ഇല്ലെടാ ഏട്ടന്‍ എന്നോടു ഒന്നും പറഞ്ഞിട്ടില്ല.ഞാന്‍ ചോദിച്ചിട്ട് നിന്നെ തിരിച്ചു വിളിക്കാം."
========================================================================
സംഭവം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ആളല്ല.എനിക്കീ പരിപാടിയോട് തന്നെ താല്പര്യമില്ല.പിന്നെ ഞാന്‍ ഇത് വരെ ആകെ ഒരു തവണയെ വോട്ട് ചെയ്തിട്ടുള്ളൂ.അതിന്‍റെ കാരണം രസകരമാണ്.പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ  പട്ടിക വന്നപ്പോള്‍ എന്‍റെ വീട്ടില്‍ ഞാന്‍ മാത്രം വേറെ വാര്‍ഡിലായി പോയി.കോണ്‍ഗ്രെസ്സിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സ്ഥാനാര്‍ത്തികളും ശിങ്കിടികളും വീട്ടില്‍ വന്നു അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും വോട്ടഭ്യര്‍ത്തിച്ചു.എന്നാല്‍ വടി പോലെ നില്ക്കുന്ന എന്നോടു അറ്റ്ലീസ്റ്റ് ഒരു "എന്താ മോനേ,സുഖമല്ലേ " എന്നെങ്കിലും ചോദിക്കാമായിരുന്നു.അവരത് ചെയ്തില്ല.എന്തായാലും അതില്‍ പ്രതിഷേധിച്ച് ഞാന്‍ അപ്പുറത്തെ വാര്‍ഡായ കാരന്തൂരില്‍ പോയി 2 മണിക്കൂര്‍ വരി നിന്ന്‍ താമരയ്ക്ക് എന്‍റെ വോട്ട് ചാര്‍ത്തി.താമര വിരിഞ്ഞില്ലെങ്കിലും എന്‍റെ മനസ്സിന് ശാന്തി കിട്ടി.
========================================================================
അങ്ങനെ ഞാന്‍ എണീറ്റ് ചെന്ന്‍ എട്ടനോട് വിവരം അന്വേഷിച്ചു.അവനാവട്ടെ എന്‍റെ അത്രയും ഇതില്‍ താല്പര്യമില്ല.

"എന്തായാലും ചെക്കനെ പിണക്കണ്ട.ഭാവിയില്‍ എം.എല്‍..,എ യോ മന്ത്രിയോ ആവില്ലെന്ന് എന്താ ഉറപ്പ്.. ഐഡെന്‍റിറ്റി കാര്‍ഡിന്‍റെ ഫോടോസ്ടാടും ഒരു ഫോട്ടോയും ഞാന്‍ തരാം,അത് അവന് കൊണ്ട് പോയി കൊടുത്തേക്ക്.നീയും കൊടുത്തോ."

എല്ലാ ഗുലുമാലുകളും എന്‍റെ തലേലേക്ക് കെട്ടി വെക്കുക എന്നുള്ളത് പണ്ടേ അവന്‍റെ ശീലമാണ്.കഴിഞ്ഞ കൊല്ലം ഇതേ സീന്‍ ഞാന്‍ കൊലവേറി ആടിയതാണ്.ആക്ചുവല്ലി ഈ ചെക്കന്‍റെ വീട് കാരന്തൂരാണ്.അന്ന്‍ എനിക്കവനെ ശരിക്ക് പരിചയമില്ല.ഏട്ടനുമായിട്ടാണ് അന്നവന്‍റെ ഡീലീങ്സ് മുഴുവന്‍., ഉഡായിപ്പ് വിത്ത് ഉഡായിപ്പ്. അങ്ങനെയിരിക്കുംബോഴാണ് കെ.എസ്.യു വിന്‍റെ തിരഞ്ഞെടുപ്പ് വരുന്നത്. ഈ ചെക്കനും മല്‍സരിക്കുന്നുണ്ടായിരുന്നു.അങ്ങനെ ജയം ഉറപ്പിക്കാന്‍ ഇവന്‍ തനിക്ക് ലഭിക്കാന്‍ പോവുന്ന വോട്ടിന്‍റെ കണക്കെടുത്ത് സ്വപ്നസഞ്ചാരം തുടങ്ങി.ആ സഞ്ചാരത്തിന് എണ്ണയടിച്ച് കൊടുക്കുന്നതില്‍ എന്‍റെ ഏട്ടന്‍റെ വോട്ടും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.

അങ്ങനെ തിരഞ്ഞെടുപ്പ് ദിവസം വന്നെത്തി.കാരന്തൂര്‍ ബാങ്കിന്‍റെ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്.പതിവ് പോലെ ഏട്ടന്‍റെ ഉഡായിപ്പ് സ്കീം അന്നും വര്‍ക്ക് ഔട്ടായി.പെട്ടന്നുള്ള എന്തോ മീറ്റിങ്.എന്നോടു ചെന്ന്‍ വോട്ട് ചെയ്യാന്‍ പറഞ്ഞു.എനിക്കാണെല്‍ കോളേജിലും പോവണം.അന്നവന്‍റെ പേര് പോലും എനിക്കറിയില്ലായിരുന്നു.

"എനിക്കു പറ്റില്ല..കോളേജില്‍ പോണം."

അതിനു മറുപടിയായി നീട്ടിയോന്നു തുപ്പിയിട്ട് അവന്‍ പറഞ്ഞു:

"പിന്നെ കോളേജ്..ഒന്നു ചെല്ലടെ.."

അങ്ങനെ ഞാന്‍ സംഭവ സ്ഥലത്തെത്തി.ആ ചെക്കനെ അവിടെ എവിടെയും മഷിയിട്ട് നോക്കിയിട്ട് കാണാനില്ല.രാഹുല്‍ ജിയുടെ കല്‍പന വല്ലതുമുണ്ടാവും സ്ഥാനാര്‍ത്തികള്‍ ബൂത്തില്‍ കയറാന്‍ പാടില്ലാന്നു.മനസ്സിലെ ചോദ്യത്തിനൊക്കെ ഉത്തരം ഞാന്‍ തന്നെ കൊടുത്ത്  വോട്ടു ചെയ്യാന്‍  കയറി.കുത്താനുള്ള കടലാസ്സു കയ്യില്‍ കിട്ടി.അതിലേക്ക് നോക്കിയപ്പോളാണ് ലഡു മനസ്സില്‍ പൊട്ടിയത്.അവന്‍റെ പേരെനിക്കറിയില്ല.ലിസ്റ്റിലാണെല്‍ കണ്ടമാനം പേരും.ഇനി എല്ലാ മെംബേര്‍മാരും സ്ഥാനാര്‍ത്തികളാണോ? കടലാസ്സു എന്‍റെ കയ്യിലെക്ക് തന്ന ഷേവ് ചെയ്ത കുരങ്ങന്‍റടുത്ത് ഞാന്‍ ചോദിച്ചു:

"അല്ല നമ്മുടെ ആ ചെക്കനില്ലേ? കുറച്ചു തടിച്ചിട്ട് ..താടി വെച്ച.. ഓന്‍റെ പേരെന്തായിരുന്നു?"

"ആരാ മ്മടെ സുബൈറാ?"

"അല്ല.."

"മുന്‍ഷിറാണോ? കോയക്കാന്‍റെ മോന്‍?"

സുബൈറും മുന്‍ഷീറുമൊന്നുമല്ല..ചെക്കനെ ഞാന്‍ ചന്ദന കുറിയൊക്കെ പൂശി അമ്പലത്തില്‍ വെച്ചു കണ്ടതാ. .കൂടുതലൊന്നും പറയാതെ ഞാന്‍ കുത്താനുള്ള സാമഗ്രിയും വാങ്ങി മുന്നോട്ട് നടന്നു.ആര്‍ക്കോ ഒന്നു കുത്തി.പുറത്തിറങ്ങി.

കുറച്ചു ആഴ്ചകള്‍ക് ശേഷം ഞാനും എട്ടനും ബൈകില്‍ പോവുമ്പോള്‍ ആ ചെക്കനെ പിന്നെയും കണ്ടു.ഏട്ടന്‍ ബൈക്ക് നിര്‍ത്തി.

"അല്ല രാഹുലേ.. എന്തായി എലേക്ഷന്‍?"

രാഹുല്‍..,അപ്പോ അതാണ് ഈ മൊതലിന്‍റെ പേര്.ഞാന്‍ മനസ്സില്‍ പറഞ്ഞു.ഞാന്‍ അന്ന് കുത്തിയത് ഏതോ അരുണ്‍ വാസുവിനായിരുന്നു.

"ഒരു വോട്ടിന് മിസ്സായി ഏട്ടാ..എവിടെയോ ഒരു വോട്ടു മിസ്സായി"

"ഓ സാരമില്ലടാ ..ഇമ്പക്ക് അടുത്ത ചാന്‍സില്‍ പിടിക്കാം.."

ഇതും പറഞ്ഞു വണ്ടി മുന്നോട്ടെടുത്ത എട്ടനോട് ഞാന്‍ പറഞ്ഞു:

"ആ മിസ്സായ വോട്ടു എന്റെതാ.."

അത് പറയലും ബ്രേക്ക് പിടിക്കലും ഒരുമിച്ചായിരുന്നു..

Friday 23 November 2012

സ്വാമിയും വാവയും..



കഥകള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് എന്‍റേത്.അത് കൊണ്ടാവും ബ്ലോഗെഴുതുന്നത് ഒരു തലവേദന ആയി എനിക് തോന്നാഞ്ഞത്.ഇന്നലെ രാത്രി മൊബൈലെടുത്ത് കുത്തിയപ്പോഴാണറിയുന്നത് അതിന്‍റെ വെടി തീര്‍ന്നിരുന്നു എന്ന്‍.അങ്ങനെ റീചാര്‍ജ് ചെയ്യാനായി ബൈക്കെടുത്തിട്ട് അങ്ങാടിയിലേക്ക് വിട്ടു.സമയം ഒരു ഏഴു ഏഴര ആയി കാണും.റോഡില്‍ കുഴികള്‍ വേണ്ടുവോളം ഉണ്ടായിരുന്നത് കൊണ്ട് യാത്ര ശരിക്കാസ്വദിക്കാന്‍ പറ്റി.അങ്ങനെ അങ്ങാടിയിലെത്തിയപ്പോള്‍ അങ്ങാടി ശൂന്യം.സാധാരണ കൊളായിതാഴം അങ്ങനെ പെട്ടെന്ന്‍ ഉറങ്ങാറില്ല.ഒരു ജാഥക്കുള്ള ടീം എപ്പോഴും ഹാജരുണ്ടാവേണ്ടതാണ്.പീടികയില്‍ നിന്ന്‍ ഇരുപതിന്റെ ഡോകോമോയും മുപ്പതിന്‍റെ ഐഡിയ യും വാങ്ങി ഞാന്‍ ബൈക്കിനടുത്തേക്ക് നീങ്ങിയപ്പോഴാണ് ഇരുട്ടിന്‍റെ മറവില്‍ ഇലെക്ട്രിക് പോസ്റ്റിന്റെ ബെഞ്ചില്‍ നമ്മുടെ രണ്ടു ദോസ്തുകള്‍ ഇരിക്കുന്നതു ശ്രദ്ധിച്ചത്.വീട്ടില്‍ ഇപ്പോ ചെന്നിട്ടു പ്രേത്യേകിച്ച് ഒരു പരിപാടിയുമില്ല.എന്നാല്‍ പിന്നെ കുറച്ചിരുന്നിട്ട് പോവാമെന്ന് വെച്ചു ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

"എന്താണ് മോനേ..ഇരിക്കിരിക്ക് ചോദിക്കട്ടെ.."

" സ്വാമി ശരണം ..ഇയ്യെപ്പോളേ മാലയിട്ടത്..", അവരില്‍ മാലയിട്ട സ്വാമിയോട് ഞാന്‍ ചോദിച്ചു.

അപ്പോളാണ് ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത ഒരാള്‍ ഇരുട്ടിലൂടെ പാസ്സ് ചെയ്തു പോയത്.അത് കണ്ട് സ്വാമി ശരണം പറഞ്ഞു:

"ഇതൊക്കെ ഏതാ? കാല്‍സ്രായി ഇട്ടു കൊറേ എണ്ണം എറങ്ങിയിട്ടുണ്ടല്ലോ.."

"എന്താണ് സ്വാമിയെ?.. കൊളായിതാഴത്തുടെ ഒരാള്‍ മാന്യമായി ഡ്രെസ് ചെയ്തു നടക്കുന്നത് ഇങ്ങള്‍ക്കാര്‍ക്കും പിടിക്കില്ല..ഇപ്പോ ആരേലും കീറിയ മുണ്ടും തൊഴിഞ്ഞ ഷര്‍ട്ടും ഇട്ടാണ് പോയതെങ്കില്‍ ഇങ്ങളെല്ലാവരും ഓനോട് സലാം പറയും.ഷര്‍ട്ടും പാന്‍റും ഇട്ടു പോയാല്‍ ഓന്‍ ഹമുക്കും ഹിമാറും."

എന്‍റെ അടുത്തിരുന്ന വാവ പറഞ്ഞു.സത്യത്തില്‍ അതൊരു പോയിന്‍റ് ആയിരുന്നു.

കാരന്തൂരും മുണ്ടിക്കല്‍താഴത്തുമൊക്കെ ഒരാള്‍ മാന്യമായി വസ്ത്രമിട്ട് പോയാല്‍ അയാളെ എല്ലാവരും ബഹുമാനിക്കും.ഇന്‍സൈഡ് ചെയ്ത ആളെ കണ്ടാല്‍ "സര്‍" എന്നു വിളിച്ചെന്നും വരാം.പക്ഷേ എന്‍റെ നാട്ടില്‍ കാര്യങ്ങളൊക്കെ നേരെ തിരിച്ചായിരുന്നു.

അപ്പോഴാണ് അമ്പലത്തില്‍ അയ്യപ്പന്മാര്‍ ടെന്‍റ് കെട്ടി ഭജന നടത്തുന്നുണ്ട് എന്ന്‍ സ്വാമി പറഞ്ഞത്.എല്ലാ കൊല്ലവും പതിവുള്ള ഒരു പരിപാടിയായിരുന്നു അത്.മണ്ഡല കാലമാവുമ്പോള്‍ അയ്യപ്പന്മാര്‍ അവിടെ താമസിക്കും.രാത്രി കഞ്ഞിയും പുഴുക്കും കഴിച്ചു അവിടെ കിടക്കും.രാവിലെ അവിടുന്ന്‍ എണീറ്റ് പണിക്ക് പോവും.

"അല്ലെടോ ഒരു ദിവസത്തെ ഭിക്ഷ അന്‍റെ വക ആയിക്കൂടെ ? അഞ്ഞൂറു ഉറുപ്പ്യേ ആവുള്ളു". സ്വാമി എന്നോടു ചോദിച്ചു.

"പൈസക്ക് ഭയങ്കര ടൈറ്റാ ..ഞാന്‍ ഒരു പണി കിട്ടിട്ട് ചെയ്യുന്നുണ്ട്."

"എനക്കൊക്കെ എന്തിനാടോ പണി? ഞങ്ങളൊക്കെ പണിക്ക് പോണത് വീട്ടിലൊന്നുല്യാഞ്ഞിട്ട്..ഇയ്യോക്കെ എന്തു മങ്കിന് പോവാ പഠിക്കാനും പണിക്കുമൊക്കെ?". വാവ പറഞ്ഞു.

"ജീവിതം ആസ്വദിക്ക്.വൈന്നെരാവുമ്പോ ഇവ്ടെക്ക് ഇറങ്ങാ..കട്ട ഇട്ടു ഒരു കുപ്പി വാങ്ങാ..അടിക്കാ, വീട്ടില്‍ പോവാ..ഇതൊക്കെ അല്ലെടോ എന്‍ജോയ്മെന്‍റ്..ഇയ്യോര് മാതിരി കോളേജില്‍ തൊള്ള കാട്ടി നിന്നിട്ടു എന്തു കിട്ടാനാ."

"അയ്യപ്പാ കാക്കണേ..". സ്വാമി അപ്പുറത്തിരുന്നു പറഞ്ഞു.

വാവ തുടര്‍ന്നു: "പിന്നെ നല്ല സ്വാമിയാ ഇയ്യ്..എന്നെങ്കിലും ഒരു ദെവസം ഇയ്യ് മര്യാദക്ക് നോല്‍ംബ് എടുത്തിട്ടുണ്ടെടോ?എന്നിട്ടാ അയ്യപ്പാ കാക്കണെ..ഇയ്യോക്കെ മല കയറിയാ ചെലപ്പോ അയ്യപ്പന്‍ അവിടുന്ന്‍ എറങ്ങി ഓടും.."

"അങ്ങനെയല്ല വാവേ..നോല്‍ംബ് ശരിക്കില്ലെങ്കില് പോണ വഴിക്കു കാട്ടില്‍ന്ന് കടുവ പിടിച്ചു തിന്നും..".സ്വാമി പറഞ്ഞു.

"പിന്നെ കടുവ..ആമസോണ്‍ വനാന്തരങ്ങളല്ലെ..കടുവ ഒക്കെ വന്നു കൊണ്ടോവാന്‍..അനക്ക് പിന്നെ അത് പേടിക്കണ്ട..കടുവയും പുലിയുമൊന്നും തീട്ടം തിന്നില്ല. അത് കൊണ്ട് അനക്കൊന്നും പറ്റില്ല..ഇയ്യ് പന്നിയെ മാത്രം പേടിച്ചാ മതി."

സ്വാമി ശരണം.ഞാനെന്‍റെ മനസ്സില്‍ പറഞ്ഞു.

"ഇത് വരെ മലക്ക് പോവാത്ത അന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ലെഡോ..."

അപ്പോളാണ് അവിടെ അടുത്തുള്ള ഒരു ടീച്ചര് തന്‍റെ കൈനേറ്റിക് ഹോണ്ടയും കൊണ്ട് വരുന്നത്.അത് കണ്ട വാവ പറഞ്ഞു:

"എങ്ങോട്ടാ ഈ ഇരുട്ടത്തു പശൂനെ മൂക്ക് കയറിട്ട് കൊണ്ടോവുന്ന പോലെ പോണത്? പെണ്ണുങ്ങളായാല്‍ രാത്രി പൊര അടങ്ങണം.."

അധികം കഴിഞ്ഞില്ല,ഒരു ശബ്ദം കേട്ടു.ടീച്ചറും ഹോണ്ടയും തോട്ടില്‍ വീണു കഴിഞ്ഞിരുന്നു.ഒരു വിധം കരയ്ക്ക് കേറ്റി അവരെ  പറഞ്ഞു വിട്ടതിന്   ശേഷം ഞങ്ങള്‍ വീണ്ടും അവിടെ ഇരുന്നു.പേടി എനിക്കും ഇല്ലാതില്ല.ഈ പഹയന്‍ എന്തേലും പറഞ്ഞാല്‍ എനിക്കും കിട്ടും പണി.

"എഡൊ ടൌണില്‍ ഹാര്‍ലെയ് ഡേവിഡ്സണ്‍ ന്ടെ ഡെമോ ഉണ്ടായിരുന്നു.ഞാന്‍ പോയി."

വാവ എന്നോടു പറഞ്ഞു.

"എന്താ അയിന്‍റെ വെല?" സ്വാമി അന്വേഷിച്ചു.

"ഓണ്‍ റോഡ്  ഇരുപത്തി മൂന്നിന് തരാന്ന്‍ ഓല് സമ്മേച്ചിട്ടുണ്ട്.."

"ഇയ്യ് വാങ്ങാനോ? പൊരെല്‍ കഞ്ഞി വെക്കാന്‍ അരി വാങ്ങാന്‍  പറഞ്ഞിട്ട് പൈസ കൊടുക്കാത്ത ഇയ്യ് 23 ലക്ഷം കൊടുത്ത് വാങ്ങാനോ? ഒന്ന്‍ പോ ചെക്കാ ചെലെക്കാണ്ട്..."

സ്വാമി വാവയോട് പറഞ്ഞു.

"വാങ്ങും മോനേ..ഇമ്പള് പൈസക്കാരനായിട്ട് വാങ്ങും. അന്ന്‍ ഇയ്യോക്കെ വാവേ ഒന്നു മുറുക്കാന്‍ വാങ്ങാന്‍ കാരന്തൂര്‍ പോയി വരാന്ന്‍ പറഞ്ഞു അയിന്‍റെ വയ്യില് കേറും.ഇതിനുള്ള മറുപടി അന്ന് ഞാന്‍ പറയുന്നുണ്ട്."

"ന്നാ അന്ന്‍ ഞാന്‍ മുറുക്കല്‍ നിര്‍ത്തൂം."

"അല്ല സ്വാമിയെ ..എനക്ക് ഇങ്ങനെ ആളെ മക്കാറാക്കാണ്ട് ആ അമ്പലത്തില്‍ പോയി കഞ്ഞി വെക്കാന്‍ കൂടിക്കൂടെ. ഇത് തിന്നാനാവുമ്പോ മാത്രം അവിടെത്തും.ഇയ്യോക്കെ എന്തിനാ മാലയിട്ടത്.."

"ഞാന്‍ പോവാ..ഭജന ഇപ്പോ തുടങ്ങും.."

"പുഴുക്ക് ഇപ്പോ വിളമ്പും ന്ന്‍ പറയ്.."

"എഡൊ ഇയ്യെന്നെ ആ അമ്പലത്തിന്‍റെ പടിക്കല്‍ എറക്കി താ.."

"വാ കേറ്. അല്ല വാവേ എനക്ക് വീട്ടില്‍ പൊണ്ടേ?"

"ഓ  ഓന് വീട്ടില്‍ എണ്ണമൊന്നുമില്ല.. ഇയ്യ് വണ്ടി വിട്.."

അങ്ങനെ ഞാന്‍ സ്വാമിയെ ഇറക്കി കൊടുത്ത് വീട്ടിലേക്ക് വണ്ടി വിട്ടു.


                      

                

Sunday 18 November 2012

ഇതാണ് ഞങ്ങ പറഞ്ഞ നടന്‍..


ഇതൊരു കഥയാണ്..നിങ്ങളുടെ ഓരോരുത്തരുടെയും മുഖത്തുള്ള മൂക്കിനെ പോലെ സത്യമായിട്ടുള്ള കഥ.കുറച്ചു സ്പെഷ്യല് എഫ്ഫെക്ട്സ് ഒഴിച്ചാല്‍ പെര്‍ഫക്റ്റ് സ്റ്റോറി.ഈ കഥ നടക്കുന്നത് ഇവിടെ  വെച്ചാണെങ്കിലും കഥാപാത്രങ്ങള്‍ ഞമ്മന്‍റെ സ്വന്തം നാട്ടില്‍ നിന്നുള്ളവരാണെന്ന്  എന്നാദ്യമേ പറഞ്ഞു കൊള്ളട്ടെ.ഈ കഥയ്ക്ക് കുറച്ചു ബാക്ഗ്രൌണ്ട് അത്യാവശ്യമായത്  കൊണ്ട് അതിലേക്ക് ഡൈവ് ചെയ്യട്ടെ ആദ്യം..

കുന്ദമംഗലത്തെ ചോയി മെമോറിയല്‍ സ്കൂളില്‍ നിന്നും പ്ലസ് ടൂഇല്‍ ബിരുദം നേടിയ അനീഷ്,വിഷ്ണു എന്നിവര്‍ ഇനിയെന്ത് എന്ന ചോദ്യമെറിഞ്ഞു അങ്ങാടിയില്‍ തേരാ പാര നടക്കുന്ന ടൈം..അവിടെ വെച്ചാണ് വിഷ്ണു ടൌണിലെ പ്രമുഖ അലംബ് സ്കൂളായ പറയഞ്ചേരി സ്കൂളിലെ കില്ലാടി ആയിരുന്ന സുബീഷിനെ പരിചയപ്പെടുന്നത്.ഓണ്‍ ദ സ്പോട്ട് വിഷ്ണു തന്‍റെ ചങ്ങായിന്‍റെ അടുത്തെത്തി വിവരം പറഞ്ഞു:

"ആരാടാ ഈ ഇറക്കുമതി?" അനീഷ് ചോദിച്ചു.

"ഒരടാറു ടീമാണ്..ടൌണിലെ സ്കൂളില്‍ എന്തൊക്കെയോ ഷോപീസു കാണിച്ചിട്ടുള്ള ചെക്കനാണ്.കൂടെ കൂട്ടിയാല്‍ ഇംബക്കൊരു ബഹുമതിയാവുമെന്ന് തോന്നുന്നു.."

"പണിയാവാതിരുന്നാ മതി.., ചെക്കനെ വിളിക്ക്.."

വിഷ്ണു ചെക്കനെ വിളിച്ചു കൊണ്ട് വന്നു.

"പറയേഞ്ചേരി സ്കൂളില്‍ ആരുടെ കൂടെയായിരുന്നു?"

"പ്രധാനപ്പെട്ട എല്ലാ ടീമിന്‍റെ കൂടെയുമുണ്ടായിരുന്നു..ജാക്കി അഷ്രഫ്,കാലന്‍ മത്തായി..പിന്നെ പണി മടുത്തപ്പോ സീന്‍ വിട്ടു.."

"ഞാന്‍ പണ്ട് ചില പണിക്കൊക്കെ അവിടെ വന്നിട്ടുണ്ട്.."

"യുവജനോല്‍സവം കാണാനായിരിക്കും."

ചെക്കന്‍ തരക്കേടില്ല.അങ്ങനെ അന്ന് മുതല്‍ ഒഫ്ഫിഷ്യലി അവനും ആ  ടീമിലംഗമായി.

അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.അടുത്തുള്ള ഒരു  പേരെല്ലേല്‍ കോളേജില്‍ അവര്‍ ഡിഗ്രിക്ക് ചേര്‍ന്നു.എന്‍.എച്ച് 212 നു പേരെല്ലേല്‍ ആയ ആ കോളേജ് സ്ഥിതി ചെയ്യുന്നത് റോഡ് സൈഡിലെ ഒരു ബില്‍ഡിങ്ങിന്‍റെ രണ്ടാം നിലയിലാണ്.താഴെ ഫല മൂലാദികള്‍ വില്‍ക്കുന്ന പീടികയും,പച്ച മരുന്നിന്‍റെ പീടികയും,ഒരു ചെറിയ സ്വര്‍ണ പീടികയും ഒക്കെയായി ആകെ മൊത്തം ഒരു കളര്‍ അന്തരീക്ഷം.തൊട്ടടുത്തായിട്ട് മുസ്ലിം ലീഗിന്‍റെ ഓഫ്ഫിസും.

രാവിലെ മൂന്നാളും നാട്ടില്‍  നിന്നു നടന്നു കോളേജിലേക്ക് പോവും.പോവുന്ന വഴിക്കു കാക്കയുടെയും പൂച്ചയുടെയും കഥകള്‍ പങ്ക് വെച്ചു സമയം പോയതറിയാറില്ലായിരുന്നു.പലപ്പോഴും ആ കഥകള്‍ അവരുടെ ഹാജര്‍ ബുക്കില്‍ ചുവപ്പ് മഷിയുടെ പാടുകള്‍ ബാക്കി വെച്ചു.അങ്ങനെ ആ മൂവര്‍ സംഘം കൊണ്ടും കൊടുത്തും അവര്‍  തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

അങ്ങനെ ദീപാവലി വന്നെത്തി.ഒന്നാഘോഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.കോണൊട്ടുള്ള പടക്ക നിര്‍മാണ ശാലയില്‍ നിന്നും അയിമ്പത് ഉറുപ്പ്യക്ക് പനോല പടക്കം ചാലാക്കി അവര്‍ കോളേജിലേക്ക് നടന്നു.വരുന്ന വഴിക്കു  ഏതോ ഹാജിയാരുടെ പറമ്പിലെ മാങ്ങയില്ലാത്ത മാവില്‍ കല്ലെറിഞ്ഞു തങ്ങളുടെ ഉന്നം പരിശോധിക്കാന്‍ അവര്‍ മറന്നില്ല.

"ഏത് നായിക്കളാണ്ടാ മാവിന് കല്ലെറിയണത്?"

"നായി അന്‍റെ വാപ്പ.."

ഇതൊക്കെ ഡീല്‍ ചെയ്തു ക്ലാസ്സിലെത്തിയപ്പോഴേക്കും ശേഖരന്‍ മാഷിന്‍റെ ഹിസ്റ്ററി ക്ലാസ്സ് ഹാരപ്പ കഴിഞ്ഞു മോഹന്‍ ജോ ദാരോ യിലേക്ക് പ്രവേശിച്ചിരുന്നു.

"എന്തേ പോന്നത്?" ശേഖരന്‍ മാഷ് തെലൊരു പുച്ഛത്തോട് കൂടി ചോദിച്ചു.

എന്തായാലും മൂന്നാളും ക്ലാസ്സില്‍ കയറി.മൂന്നാള്‍ക്കും കൂടി ഒറ്റ ക്ലാസ്മേറ്റ്സ് ന്ടെ  നോട്ട് പുസ്തകം  മാത്രമുള്ളത് കൊണ്ട് നോട് എഴുതുക എന്ന ചിന്ത മനസ്സിന്‍റെ ബൌണ്ടറിയിലെവിടെയും ഇല്ലായിരുന്നു.പൂജ്യം വെട്ടി പൂജ്യം വെട്ടി ബുക്ക് തെക്കോട്ടെടുക്കാനുള്ള രൂപത്തിലായിരുന്നു.

ഉച്ചത്തെ ഇന്റെര്‍വെല്‍ ... ദീപാവലി ആഘോഷം കോളേജില്‍ വെച്ചു തന്നെ ഉത്ഘാടനം ചെയ്യാമെന്നുള്ള ഐഡിയ ഹരീഷിന്റെ തലയിലാണുദിച്ചത്.നോട്ട് ബുക്കിലെ ബാക്കി വന്ന ഒരു പേജ് എടുത്ത് നീളത്തില്‍ തിരിയുണ്ടാക്കി പടക്കത്തിന്റെ തിരിയുമായി ജോയിന്‍റ് ചെയ്തത് വിഷ്ണുവാണ്.അങ്ങനെ അവര്‍ ഉച്ചത്തെ ബെല്ലടിക്കാന്‍ കാത്തിരുന്നു.ബെല്ലടിച്ചു.വൈകുന്നേരം കോഴിയെ കൂടിലടക്കുന്നത് പോലെ കുട്ടികള്‍ ക്ലാസ്സിലേക്ക് കയറി തുടങ്ങി.പടക്കം പൊട്ടി..

"ട്ടേ......"

കുട്ടികള്‍ ചിതറിയോടി.താഴത്ത് നിന്നാരോ വിളിച്ചു പറയുന്നത് കേട്ടു:

"ലീഗ് ആഫ്ഫിസിന് ബോംബെറിഞ്ഞേ...."

ആകെ മൊത്തം ഒരു യുദ്ധത്തിന്‍റെ പ്രതീതി.ലീഗ് ആഫ്ഫീസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ഹംസ സ്റ്റെപ്പൊന്നും ഇറങ്ങാതെ താഴേക്ക് ഡൈവ് ചെയ്തു.നാട്ടുകാര്‍ ഹംസയെ എടുത്ത് ജ്യൂസോക്കെ കുടിപ്പിച്ചു ചോദിച്ചു:

"അല്ല ഹംസേ എന്താ ഇണ്ടായത്?"

"ഞമ്മിളിങ്ങനെ കെടന്നോറങ്ങേനി..അപ്പ്ളാണ് ജനലിലൂടെ ഒരു ബോംബ് അകത്തേക്ക് വന്നത്..ഞമ്മള്‍ അപ്പോ തന്നെ താഴേക്ക് ചാടി..ചാടലും ബോംബ് പൊട്ടലും ഒരുമിച്ച്..ഇന്‍ ഷ അല്ലാഹ്...ഞമ്മള്‍ കൈച്ചിലായി."

സംഗതി ചൂടായി.ആള്‍ക്കാരെമ്പാടും കൂടി.പിന്നെയാണ് ഒരു കുട്ടി പറഞ്ഞറിയുന്നത് ബോംബല്ല പനോല ആണ് പൊട്ടിയതെന്ന്.ബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ട ഹംസ വടിയായി.ഹംസക്ക് ജ്യൂസ് കൊടുത്ത പൈസ തനിക്ക് കിട്ടണമെന്ന് പീടികക്കാരന്‍ വാശി പിടിച്ചു.അന്വേഷണം ആരംഭിച്ചു.സ്വാഭാവികമായും ബോംബ് പൊട്ടിച്ചത് നമ്മുടെ ടീം ആണെന്ന്‍ തെളിഞ്ഞു.അപ്പോ തന്നെ ഹെഡ് മാഷ് അവരെ വിളിച്ചു ഒരവാര്‍ഡ് കൊടുത്ത്.ഇന്നിട്ട് പറഞ്ഞു:

"ഇനി മേലാല്‍ ഇങ്ങോട്ട് വന്നു പോവരുത്.."

അങ്ങനെ അവര്‍ ആ കോളേജിന്‍റെ പടിയിറങ്ങി.വീട്ടിലറിഞ് ആകെ നാശ കോശമായത് കാരണം ഒരു മടങ്ങി പോക്ക് അവരെ സംബന്ധിച്ചിടത്തോളം  അസാധ്യമായിരുന്നു.വരുന്ന വഴിക്കു അനീഷ് വിഷ്ണുവിന്‍റെ ചെള്ളക്ക് ഒന്നു ചാര്‍ത്തിയിട്ടു പറഞ്ഞു:

"ഞാനപ്പോളേ പറഞ്ഞതാ ഈ ഹലാക്കിനെ കൂടിയാല്‍ അവിലും കഞ്ഞിയാവും ന്ന്‍, അപ്പോ ഇയ്യി കേട്ടില..ഇപ്പോ അനുഭവിച്ചോ.."

സുഭീഷിനു ഒന്നും പറയാനില്ലായിരുന്നു.തന്‍റെ തന്ത്രങ്ങള്‍ എവിടെയോ പാളിയിരിക്കുന്നു.

അങ്ങനെ അവര്‍ പിരിയുകയാണ്.വിഷ്ണുവും അനീഷും മാപ്പ് സാക്ഷികളായി കോളേജില്‍ തിരിച്ചു കയറി.ഒരു ദീപാവലിയോട് കൂടി തന്‍റെ ജീവിതം കോഞ്ഞാട്ട ആയത് ഓര്‍ത്ത് ഇരിക്കവേ സുഭീഷ് രണ്ടും കല്പിച്ചു മുണ്ട് മുറുക്കിയുടുത്ത് കോളേജിലേക്ക് നടന്നു.റിസെപ്ഷന്‍ഇല്‍ ഇരിക്കുന്ന പെണ്ണ് അവനെ തടഞ്ഞെങ്കിലും അവളെ വകഞ്ഞു മാറ്റി അവന്‍ ഹെഡ് മാഷുടെ മുറിയിലേക്ക് കയറി.

"എന്താണ്ടോ?പടക്കം എന്തേലുമുണ്ടോ പൊട്ടിക്കാന്‍ ബാക്കി?". ഹെഡ് മാഷ് ചോദിച്ചു.

തന്‍റെ കൈ മേശയുടെ മേല്‍ ആഞ്ഞടിച്ചു കൊണ്ട് സുഭീഷ് പറഞ്ഞു:

"മര്യാദക്ക് ഞാന്‍ ഇവിടെ അടച്ച ഫീസ് ഇനിക്ക് ഇപ്പോ തന്നാല്‍ ഞാന്‍ പോവും.അല്ലാച്ചാ ഇങ്ങള് വിവരമറിയും.എന്താ ഞാന്‍ വേണ്ടിയത്? നിക്കണോ അതോ പോണോ?"

മാഷുമാര്‍ക്ക് ശംബളം തന്നെ കൊടുക്കാന്‍ കാശില്ലാത്ത ആ ടൈമില്‍ സുബീഷിന്‍റെ ഫീസ് മടക്കി കൊടുക്കുക എന്നുള്ളത് ഹെഡ് മാഷുക്ക് ചിന്തിക്കാന്‍ ആവില്ലായിരുന്നു.

"മോനേ നീ ഇരിക്ക്..ഇഞ്ഞി ക്ലാസ്സില്‍ കയറിക്കോ..ഇങ്ങനെ വന്ന്‍ ഫീസോക്കെ ചോദിച്ച ഞാനെവിടുന്ന് എടുത്ത് തരാനാടോ..എന്നൊടായോണ്ട് പറയാലോ ഇവിടെ മാഷുമാര്‍ക്ക് കൊടുക്കാന്‍ തന്നെ പൈസയില്ല .ദയവു ചെയ്തു ഇയ്യ് ഇത് ഒലോട് പറയരുത്..ഇഞ്ഞി നാളെ വന്ന്‍ ക്ലാസ്സില്‍ കയറിക്കോ."

അങ്ങനെ നാട്ടുകാരെയും കൂട്ടുകാരെയും ശശിയാക്കി സുബീഷ് വീണ്ടും കോളേജിലെത്തി..ചില പുതിയ കളികള്‍ കളിക്കാനും ചില കളികള്‍ കളിപ്പിക്കാനും..




     



   

             

ഫോണ്‍ ഫ്രീകിങ്


നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മൊബൈല്‍ ഫോണിന് ഡയല്‍ ടോണ്‍ ഇല്ലാത്തത് എന്തു കൊണ്ടാണെന്ന്‍? മൊബൈല്‍ ഫോണ്‍ സിസ്റ്റം മുഴുവന്‍ ഡിജിറ്റലൈസ് ചെയ്തതാണെങ്കിലും ചെറിയ പഴുതുകള്‍ അവിടെയും കാണാം.ഇന്ത്യയില്‍ ഇന്ന്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനിയും സത്യത്തില്‍ ഡയല്‍ ടോണ്‍ സിസ്റ്റം ഉപയോഗിക്കുന്നു എന്നുള്ളതാണ് സത്യം.ഈ സത്യങ്ങളൊക്കെ മലയാളത്തില്‍ എഴുതി പിടിപ്പിക്കുന്നത് വല്യ പാടാണെങ്കിലും ഞാന്‍ ശ്രമിക്കാം.

പണ്ട് കാലത്ത് ലാന്‍ഡ് ഫോണ്‍ സിസ്റ്റം കൈ കൊണ്ട് പ്രവര്‍ത്തിക്കുന്ന തരത്തിലായിരുന്നു.അതായത് നമ്മള്‍ ഒരു കോള്‍ വിളിക്കാന്‍ ആദ്യം ടെലിഫോണ്‍ എക്സ്ചെയ്ഞ്ച് അഥവാ സ്വിച്ചിങ് സെന്‍റെരില്‍ വിളിക്കും,എന്നിട്ട് നമുക്കാവശ്യമുള്ള നമ്പറിലേക്ക് കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും.അവര്‍ കൈ കൊണ്ട് സ്വിച്ച് പിന്‍ മാറ്റി കുത്തും.അങ്ങനെ രണ്ടു ലൈനുകള്‍ കണക്റ്റ് ആവും.ഓരോ നംബറിനും ഓരോ പിന്‍ ഉണ്ടാവുമായിരുന്നു.ഫോണുകള്‍ വളരെ കുറച്ചു മാത്രം ഉണ്ടായിരുന്നത് കൊണ്ട് ഇത് വല്യ പ്രശ്നമായിരുന്നില്ല.

പിന്നെടാന് മെക്കാനിക്കല്‍ സ്വിച്ചിങ് നിലവില്‍ വന്നത്.നമ്മള്‍ ഡയല്‍ ചെയ്യുന്ന ഓരോ അക്കത്തിനും ഒരു പ്രേത്യേക ഫ്രീക്വെന്‍സി ഉണ്ടാവും.അതനുസരിച്ച് മെക്കാനിക്കല്‍ സ്വിച്ചിങ് ഡിവൈസ് സ്വിച്ച് പിന്‍ മാറ്റി കൊണ്ടിരിക്കും.അഥവാ നമ്മള്‍ എന്‍റര്‍ ചെയ്യുന്ന ഫ്രീക്വെന്‍സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടിലെങ്കില്‍ ഡിസ്കണക്ട് ആവുകയും ചെയ്യും. ഇവിടെയാണ് ഫോണ്‍ ഫ്രീക്കിങ് എന്ന ഒരു സംസ്കാരം രൂപപ്പെട്ടത്.ഫോണിലെ കീപാഡിലെ അക്കങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഫ്രീക്വെന്‍സി ജെനെറേറ്റര്‍ ഉപയോഗിച്ച് റീസീവര് ഇന്‍റെ അടുത്ത് വെച്ചു സ്വിച്ചിങ്  ഡിവൈസിനെ പറ്റിക്കുന്ന രീതിയായിരുന്നു ആദ്യം വന്നത്.ഫോണ്‍ കമ്പനികള്‍ ഇതിനെതിരെ പുതിയ സാങ്കേതിക വിദ്യ കൊണ്ട് വന്നു.അതായിരുന്നു പള്‍സ് ഡയലിങ്.നമ്മള്‍ ഓരോ കീ അമര്‍ത്തുമ്പോഴും ഒരു പള്‍സ് മെക്കാനിക്കല്‍ സ്വിച്ചിങ് ഡിവൈസിലെക് പ്രവഹിക്കും.ഈ പള്‍സ് ഉണ്ടെങ്കില്‍ മാത്രമേ സ്വിച്ചിങ് നടക്കൂ.അതോടെ ഫ്രീക്വെന്‍സി ജെനെറേറ്റര്‍ ഉപയോഗിച്ച് സ്വിച്ചിങ് നടത്തുന്ന രീതി നിന്നു.

അധിക കാലം നീണ്ടു നില്‍ക്കുന്നതിന് മുന്പ്  ഈ രീതിയും കാലഹരണപ്പെട്ടു.റിസീവര് വെക്കുന്ന ക്രാഡില്‍ കണ്ടിട്ടില്ലേ? കീ അമര്‍ത്തുമ്പോഴും ക്രാഡില്‍ അമരുമ്പോളും ഒരേ പള്‍സ് ഫ്രീക്വെന്‍സി ആണ് ഉണ്ടാവുന്നത്.അത് കൊണ്ട് ക്രാഡില്‍ ഉപയോഗിച്ച് സ്വിച്ചിങ് നടത്താന്‍ തുടങ്ങി.ഒന്നു എന്ന അക്കത്തിന് ക്രാഡില്‍ ഒരു തവണ അമര്‍ത്തൂം, രണ്ടിന് രണ്ടു തവണ....പൂജ്യത്തിനു പത്തു തവണ. സത്യത്തില്‍ ഈ രീതി ഇപ്പോഴും വര്‍ക്ക് ചെയ്യുന്നുണ്ട്. ;) ചില പഴയ ലാന്‍ഡ് ഫോണുകള്‍ കണ്ടിട്ടില്ലേ? തിരിക്കുന്ന സ്വിച്ചുകളുള്ള? തിയറി അനുസരിച്ച് അതില്‍ മേല്‍ പറഞ്ഞ എല്ലാ കളികളും ഇപ്പോഴും വര്‍ക്ക് ചെയ്യും.

പിന്നെ കോയിന്‍ ബോക്സ് കണ്ടിട്ടില്ലേ? അതിനെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്.ക്രാഡില്‍ ഉയര്‍ത്തൂംബോള് ഇന്‍സേര്‍ട്ട് കോയിന്‍ എന്ന്‍ ഡിസ്പ്ലേഇല്‍ തെളിയും.ഒരു അണ്ട്റോയിട് ഫോണും പിന്നെ അതില്‍ ടോണ്‍ ഡെഫ് എന്ന അപ്പ്ളികേഷനും മതി.ടോണ്‍ ഡെഫില്‍ നിങ്ങള്‍ക് ഡയല്‍ ചെയേണ്ട നംബര്‍ അടിച്ചു കോയിന്‍ ബോക്സിന്റെ റീസീവര്  ഇന്‍റെ അടുത്ത് കൊണ്ട് വെക്കുക.എന്നിത് ജെനേരേട് ഡി.ടി.എം.എഫ് ടോണ്‍ അമര്‍ത്തുക.നിങ്ങള്‍ എന്‍റര്‍ ചെയ്ത അക്കങ്ങളുടെ ഫ്രീക്വെന്‍സി പ്ലേ ചെയ്യുന്നത് കേള്‍ക്കാം.ഉടന്‍ തന്നെ നിങ്ങളുടെ കോള്‍ കണക്റ്റ് ആവുന്നതാണ്.

ഇതൊന്നുമില്ലെങ്കിലും വേറൊരു വഴിയുണ്ട്. നോകിയ 101 എന്ന മോഡല്‍ ഒരു ഫോണ്‍ കിട്ടും.അത് റീസീവര് ഇന്‍റെ അടുത്ത് വെച്ചു ഡയല്‍ ചെയ്തു നോക്കൂ.പിന്നെ ബാക്ഗ്രൌണ്ട് നോയ്സ് ഉണ്ടെങ്കില്‍ വല്യ ബുദ്ധിമുട്ടാണ് ഇത് വര്‍ക്ക് ചെയ്യാന്‍., നോകിയയുടെ വേറേതെലും ഫോണ്‍ സെയിം ഫ്രീക്വെന്‍സി ഡയല്‍ ടോണ്‍ പ്രൊഡ്യൂസ് ചെയ്യുന്നുണ്ടോണ് ചെക്ക് ചെയ്യാവുന്നതാണ്.
ഒഡാസിറ്റി എന്ന സൌണ്ട് എമുലേറ്റിങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫ്രീക്വെന്‍സി കംപയര്‍ ചെയ്യാന്‍ പറ്റും.

മൊബൈല്‍ ഫോണില്‍ സാധാരണ നമ്മള്‍ ഡയല്‍ ടോണ്‍ കേള്‍ക്കാറില്ല.പക്ഷേ എല്ലാ കമ്പനികളിലും ഒരു ഡയല്‍ ടോണ്‍ സെര്‍വര്‍ ഉണ്ടാവും.ഓരോ ഡയല്‍ ടോണ്‍ സെര്‍വേറിനും ഒരു നംബര്‍ അസ്സൈന്‍ ചെയ്തിടുണ്ട്.ഈ നംബര്‍ കിട്ടിയാല്‍  ലാന്‍ഡ് ഫോണ്‍ ഫ്രീകിങ് നമുക്ക് മൊബൈല്‍ ഫോണിലും ആവര്‍ത്തിക്കാവുന്നതാണ്.ഡയല്‍ ടോണ്‍ സെര്‍വര്‍ നംബര്‍ അതീവ രഹസ്യമാണ്.പക്ഷേ കസ്റ്റമര്‍ കെയര്‍ഇല്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാന്‍ പറ്റുമെന്ന്‍ തോന്നുന്നു.

പിന്നെ ഉള്ളത് ലൂപ്പ് എറൌണ്ട് സര്‍ക്യൂട്ട് ആണ്.ബി.എസ്.എന്‍.എല്‍ ണ്ടെ കരാര്‍ ജോലിക്കാര്‍ കുഴി കുഴിച്ചു ഒരു ഫോണ്‍ കണക്റ്റ് ചെയ്തു ലൈന്‍ പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ? ലൂപ്പ് എറൌണ്ട് സര്‍ക്യൂട്ട് ഇല്‍ ആണ് അവര്‍ ടെസ്റ്റിങ് നടത്തുന്നത്. ഈ നംബര്‍ അറിയുകയാണെങ്കില്‍ ഒരേ സമയത്ത് രണ്ടു പേര്‍ ഈ നംബേരിലേക്ക് വിളിച്ചാല്‍ കണക്റ്റ് ആവുന്നതാണ്.

പോലീസുകാരുടെ വയര്‍ലസ്സ് കേള്‍ക്കാനും ഒരു വഴിയുണ്ട്.ചൈന റേഡിയോ വാങ്ങി ഒന്നു ട്യൂണ്‍ ചെയ്തു നോക്കിയാല്‍ മതി.ചിലപ്പോള്‍ കിട്ടും.അതല്ലെങ്കില്‍ റേഡിയോ അഴിച്ചു അതിനുള്ളില്‍ ഒരു കോപ്പര്‍ കോയില്‍ കാണാം.ഫ്രീക്വെന്‍സി ലിമിറ്റര് ആണ് ആ കോയില്‍./. അതിന്‍റെ നീളം കൂട്ടിയാല്‍ റേഡിയോ യുടെ ഫ്രീക്വെന്‍സി റേഞ്ച് കൂടും. എ.ടി.സി അഥവാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിഗ്നലുകള്‍ ഇങ്ങനെ കിട്ടും, വയര്‍ലസ്സ് സിഗ്നലുകളും ;)

ഇനിയും എന്തൊക്കെയോ ഉണ്ട്.. എഴുതാന്‍ വയ്യ.. മലയാളം കഠിനം തന്നെ :(                

Friday 16 November 2012

കുക്കുടന്‍റെ തലവേദന..


                                             ആധുനിക കവിത



കുക്കുടന് തലവേദനയായിരുന്നു അന്ന്,
അതറിഞ്ഞ വിക്രമന്‍റെ കണ്ണില്‍ നിന്നും ചോര പൊടിഞ്ഞു,
രാധ ഇതോന്നുമറിയാതെ മാജിക് മാലുവിനെയും തേടി നടപ്പൂ
ലുട്ടാപ്പിയുടെ കുന്തം വെല്‍ഡിങ്ങിന് കൊടുത്തതറിഞ്ഞു കുട്ടൂസന്‍ ഇങ്ങനെ ചൊല്ലി,
"വിനാശ കാലേ വിപരീത ബുദ്ധി.."
ഡാകിനിയുടെ ആക്ടീവ സര്‍വീസിന് കൊടുത്തതായിരുന്നു..

പുട്ടാലു ഡിങ്കന്‍റെ നംബര്‍ കുത്തി വിളി തുടങ്ങി..
ഫോണിലെ ചേച്ചി ഇങ്ങനെ മൊഴിഞ്ഞു:
"താങ്കളുടെ അക്കൌണ്ടില്‍ മതിയായ ബാലന്‍സില്ല, ദയവായി റീചാര്‍ജ് ചെയ്യുക.."
ഷേരുവിന്‍റെ ഗുഹയുടെ വാര്‍പ്പായിരുന്നു അന്ന്..
സൂത്രന്‍ കോണ്‍ക്രീറ്റ് കുഴച്ച് കൊണ്ടിരിക്കെ മായാവിയെത്തി..
"രാജുവിനെ കണ്ടോ?"
അത് കേട്ട ഷേരു ഇങ്ങനെ ചൊല്ലി:
"വരൂ വരൂ, ലഡുവും ലിലേബിയും ഗഴിക്കൂ.."
മായാവി ചൂടായി

ഡിങ്കന്‍റെ കാല്‍ വാതം വന്നു വീര്‍ത്തിരുന്നു,
കാട്ടിലെ വൈദ്യന്‍ ചെന്നിനായകവും വേപ്പിന്‍റെ ഇലയും  പാരസെറ്റമോളും ചേര്‍ത്തോരു പിടി പിടിച്ചു..
പമ്പ കടന്നു നീലി മലയെത്തിയപ്പോള്‍ പോയ വാതം അതേ പോലെ തിരിച്ചു വന്നു..
ഡിങ്കനും ചൂടായി..

ശുപ്പാണ്ടി മുതലാളിയുടെ പിറന്നാളിന് കുപ്പി വാങ്ങാന്‍ ബിഗ് ബസാറിലായിരുന്നു ...
അപ്പോളാണ് കുക്കുടന്‍റെ വിവരം ശുപ്പാണ്ടിയെ മീശ മാര്‍ജാരന്‍ അറിയിക്കുന്നത്..
മുതലാളിയെ കുടിപ്പിച്ച് കിടത്തി അങ്ങേത്താം  എന്ന ഉറപ്പിന്‍മേല്‍ മാര്‍ജാരന്‍ ഫോണ്‍ കട്ട് ചെയ്തു.
തൊട്ട് നക്കാന്‍ അച്ചാര്‍ വാങ്ങിയ ശേഷം ശുപ്പാണ്ടി ഒരു ടാസ്കി വിളിച്ചു വീട്ടിലേക്ക് പോയി..

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പതിനാലാം വാര്‍ഡില്‍ കൊതുകുകളുമായി മല്ലിടുന്ന കുക്കുടന്‍.....,..
കുക്കുടനെ കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പല നിറത്തില്‍, പല സൈസില്‍ കൊതുകളെത്തിയിരുന്നു..
ആദ്യമെത്തിയത് സൂത്രനും ഷേരുവുമായിരുന്നു..
കണ്ടതും കുക്കുടന്‍ വിങ്ങി പൊട്ടി..
പിന്നെയെത്തിയത് മാലുവും മായവിയും കൂടെ..
അടഞ്ഞു കിടക്കുന്ന വാതില്‍ മലര്‍ക്കെ തുറന്നു കൊണ്ട് കുട്ടൂസനെത്തി..
"തെക്കോട്ടെടുത്തില്ലേ ഇത് വരെ?"
എല്ലാവരും നിശബ്ദരായി..
വിക്രമന്‍ കുക്കുടനെ ചേര്‍ത്ത് പിടിച്ചു ചോദിച്ചു..എന്താ പ്രശ്നം?
ഇവിടെ തലവേദന..അവിടെ താലികെട്ട്,അവിടെ താലികെട്ട്, ഇവിടെ തലവേദന...
ഇല്ല തലവേദന കൂടുന്നില്ല..താലി കെട്ടുന്നില്ല..
തലവേദന മാറി..അവള്‍ മണ്ഡപത്തില്‍ നിന്നും ഇറങ്ങി ഓടി..
അങ്ങനെ ആ ആശുപത്രി കിടക്കയില്‍ വച്ച് അവരോന്നികുകയാണ് കൂട്ടരേ അവരോന്നികുകയാണ്..
കൂടി നിന്നവരുടെ ഇടയിലെക് ശുപ്പാണ്ടി കുപ്പിയുമായി കടന്നു വന്നു..
അവരങ്ങനെ വെള്ളമടിച്ച് പിരിയുകയാണ്....


    ശുഭം..

 



 

Thursday 15 November 2012

മായാമോഹിനിയും മല്ലു സിങ്ങും..


രാവിലെ ഭയങ്കര തണുപ്പായിരുന്നു.പലവിധം തണുപ്പുകള്‍ മുന്‍പ് ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും തണുപ്പൊരു അത്ഭുതമായി തോന്നിയത് ഇന്നാണ്.അവളെയും കെട്ടിപിടിച്ചു ഞാന്‍ ഉറക്കം തുടര്‍ന്നു.അവളുടെ ശ്വാസത്തിന്‍റെ ചുടുനിശ്വാസം മുഖത്ത് തട്ടുമ്പോള്‍ എന്റെ രക്തം ചൂട് പിടിക്കുന്നത് ഞാനറിഞ്ഞു.അവളുടെ നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കുംതോറും അവളോടു എനിക്കുള്ള സ്നേഹം കൂടി കൂടി വന്നു.അലസമായി അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിഴിഴകള്‍ കൈ കൊണ്ട് ഒതുക്കി വച്ച് ഞാന്‍ അവളെയും നോക്കി കിടന്നു.ഞാനെന്‍റെ മനസ്സില്‍ അപ്പോള്‍ ഇങ്ങനെ മന്ത്രിച്ചു : ഇവള്‍ എന്‍റേതാണ്..എന്‍റെ മാത്രം.ഈ നായര് കുട്ടിയെ ഞാന്‍ മറ്റൊരുത്തനും വിട്ടു കൊടുക്കൂലാന്ന്...പെട്ടന്നാണ് അവള്‍ കണ്ണു തുറന്നത്.

"എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്?"

ഞാന്‍ ഒരു സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

"എന്ത്?...."

"ജീവിതത്തിലെ പരീക്ഷണങ്ങള്‍ അതിജീവിച്ച്...".അവളെ പറയാന്‍ അനുവദിക്കാതെ ഞാന്‍ ആ ചുണ്ടില്‍ വിരല്‍ വെച്ചു തടഞ്ഞു.എന്തോ എവിടെയോ മിസ്ടെക്കുള്ളത് പോലെ..

പെട്ടെന്ന് ഫോണിലെ കോഴി കൂവുകയും ചെയ്തു.സ്വപ്നം കണ്ടു ചൂട് പിടിച്ചിരുന്ന രക്തം പെട്ടെന്ന്‍ തണുത്തുറയാന്‍ തുടങ്ങി.അപ്പോളാണ് എനിക്കു ബോധം വന്നത്.ഇന്ന് പരീക്ഷയാണല്ലോ ഭഗവാനെ..പെട്ടെന്ന്‍ ഞാന്‍ കട്ടിലില്‍ നിന്നും ഊര്‍ന്നിറങ്ങി മേശപുറത്തിരുന്ന റിക്കോര്‍ഡ് ബുക്ക് എടുത്ത് വായിക്കാന്‍ തുടങ്ങി.ബുക്കിലേക്ക് നോക്കിയപ്പോള്‍ പണ്ട് ദൂരദര്‍ശനില്‍ കാണിക്കാറുണ്ടായിരുന്ന ആ പഴയ കാര്‍ഡ് തെളിഞ്ഞു വന്നു :

ചില സാങ്കേതിക തകരാറുകള്‍ മൂലം താങ്കളുടെ സ്വപ്നത്തിലെ സംപ്രേഷണത്തിന് തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു.

ഷിറ്റ്..ഒരു നോട്ട് ബുക്കെടുത്ത് എഴുതി പഠിക്കാന്‍ തുടങ്ങി.ഒരഞ്ചു മിനിറ്റ് തികച്ചായില്ല.എനിക്കു മനസിലായി: ഇത് പഠിച്ച് തീരില്ല.പിന്നെ ശ്രമം പരീക്ഷണങ്ങളുടെ റീഡിങ്സ് മനപ്പാഠം പഠിക്കുക എന്നുള്ളതായിരുന്നു.അതെന്തായാലും വിജയിച്ചു.റോഡിലേക്കിറങ്ങി കെ.എസ്.ആര്‍..,ടി.സി യില്‍ കയറി.അന്നും ഇന്നും എന്നെ അലട്ടിയിരുന്ന ചിന്ത ഒന്നു മാത്രമായിരുന്നു. സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കാന്‍ പാടില്ല.ഇരുന്നാല്‍ അടിയും പിഴയും.എന്നാല്‍ സ്ത്രീകള്‍ക് പുരുഷന്മാരുടെ സീറ്റില്‍ കയറി ഇരിക്കാം, കിടക്കാം.ആരും ഒന്നും പറയില്ല,ചോദിക്കുകയുമില്ല.ആ ബസ്സില്‍ ഏതോ ഒരു 'ദേസി ഗേള്‍' ഇരിക്കുണ്ടായിരുന്നു., എന്‍..,ഐ.ടി യില്‍ പഠിക്കുന്നതാണെന്ന് ഞാന്‍ ഊഹിച്ചു, കാരണം ഈ സൈസ്സ് പീസുകള്‍ അവിടെയെ കാണൂ എന്നു എനിക്കുറപ്പായിരുന്നു.അവളും അവളുടെ ബാഗും ഒരു സീറ്റില്‍., അവളുടെ അടുത്ത് കമ്പിയില്‍ തൂങ്ങിയാടുന്ന വൃദ്ധനെ കണ്ട് എനിക് പാവം തോന്നി.ആ ബാഗ് ഒന്നെടുത്ത് മടിയില്‍ വെച്ചാല്‍ അയാള്‍കും കൂടി ഇരിക്കാവുന്നതേയുള്ളൂ.എന്തു അവള്‍ അത് ചെയ്യാത്തത്? പെട്ടെന്ന്‍ എന്‍റെ മനസ്സില്‍ ഉത്തരം പൊട്ടി വിടര്‍ന്നു.ചെറുപ്പത്തിലേ കേട്ടു പഴകിയ അതേ ഉത്തരം:

സ്ത്രീകള്‍ അബലകളാണ്.

എന്തായാലും സ്റ്റോപ്പിലിറങ്ങി കോളേജിലേക്ക് ഒരു ഓട്ടോ വിളിച്ചു പോവാമെന്ന് നോം നീരിച്ചു.പെട്ടന്നുള്ള ആ ബ്രാഹ്മണ ചുവ വന്നതിനു കാരണം ബസ്സ് സ്റ്റോപ്പില്‍ നില്ക്കുന്ന അടുത്ത അമ്പലത്തിലെ പൂജാരിയെ കണ്ടത് കൊണ്ടാണ്.ഓട്ടോ സ്റ്റാണ്ടില്‍ ഓട്ടോ പോയിട്ട് ഒരു പൂട പോലുമില്ല.അടുത്തുള്ള പീടികക്കാരന്‍ പറഞ്ഞു :

നടക്കണം കുഞ്ഞേ,ഇന്ന് അവരുടെ പണിമുടക്കാ.ബെസ്റ്റ്..ബസ്സുകാര്‍ കൂട്ടിയ സ്ഥിതിക് ഓട്ടോക്കാരും ചാര്‍ജ് കൂട്ടണം.ഇല്ലെങ്കില്‍ സംഭവിക്കാവുന്ന സോഷ്യല്‍ ഇംബാലന്‍സ് മനസ്സിലോര്‍ത്ത് ഞാന്‍ നടപ്പ് തുടര്‍ന്നു. ഒന്നര കിലോമീറ്റര്‍.., ഒന്നര കിലോമീറ്റര് ഞാന്‍ നടന്നു.നടക്കുന്നതിനിടക്ക് എന്‍റെ മനസ്സില്‍ ഒരു ശ്ലോകം കടന്നു വന്നു. മണിച്ചിത്രത്താഴില്‍ ഇന്നസെന്‍റ് ചൊല്ലിയ അതേ അക്ഷരശ്ലോകം:

....അരുള്‍ ചെയ്തു..അരുണോദയത്തിന്‍ ഹാള്‍ ടിക്കെറ്റെടുക്കാതെ...

വഴിയിലെ പ്ലാവ് എന്നോടിങ്ങനെ അരുള്‍ ചെയ്തു:

ഹാള്‍ ടികെറ്റ് കൊടുക്കാതെ ന്നു പറയൂ...

പെട്ടെന്ന്‍ എന്‍റെ നെഞ്ചിലൂടെ ഒരു കൊള്ളിമീന്‍ കടന്നു പോയി.ഹാള്‍ ടികെറ്റ് എടുത്തില്ലേ? പണി പാളിയോ?പാന്‍റിന്‍റെ വലതു കീശയില്‍ കയ്യിട്ടു..  ഇല്ല.. ഇടത്തു കീശയില്‍ കയ്യിട്ടു..ഇല്ല.. പിറകിലത്തെ കീശയില്‍ കയ്യിട്ടു..ഉണ്ട്.. ഭാഗ്യം.ഗുരുവായൂര്‍ തൊട്ട് ശബരിമല വരെയുള്ള എല്ലാ അംബലങ്ങളിലെയും ദൈവങ്ങള്‍ക് നന്ദി പറഞ്ഞു പറഞ്ഞു കൊണ്ട് ഞാന്‍ കോളേജിന്‍റെ പടി കയറി.

ലാബിലെ വാതില്‍ കടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ കുറെ അക്കങ്ങളല്ലാതെ വേറൊന്നും ഇല്ലായിരുന്നു.ക്വസ്റ്റ്യന്‍ എടുത്ത് ഞാന്‍ ഒരു യന്ത്രത്തിനടുത്തേക്ക് നടന്നു.റീഡിങ്സ് എടുക്കാന്‍ യന്ത്രം ഒന്ന്‍ ഓണ്‍ ആക്കുക പോലും വേണ്ടി വന്നില്ല.മനസിലെ അക്കങ്ങള്‍ ഞാന്‍ ആന്‍സര്‍ പെപേരിലേക്ക് ശര്‍ദ്ധിച്ചു.പിന്നീടാണ് എനിക്കു മനസിലായത് എനിക് പരീക്ഷണം നടത്തേണ്ട യന്ത്രം അങ്ങ് അപ്പുറത്തെ മൂലയിലാണ് സ്ഥിതി ചെയ്യുന്നത് എന്ന്‍., എന്തായാലും റീഡിങ്സ് ഒക്കെ കിട്ടിയ സ്ഥിതിക് അതെനിക്ക് ഒരു പ്രശ്നമായി തോന്നിയില്ല.യന്ത്രമേതയാലും റീഡിങ്സ് ശരിയായാല്‍ മതി എന്നെന്നേ പഠിപ്പിച്ച അഖിലിന് ഞാന്‍ മനസ്സില്‍ ഒരു നമോവാകം പറഞ്ഞു.

ഭഗവത്യേ കാത്തോളണേ എന്നും പറഞ്ഞു ഞാന്‍ വൈവക്ക് കയറി.

"എന്താ മോനേ സുഖം തന്നെ?". ലാബ് അസ്സിസ്റ്റെന്‍റിന്‍റെ ആ ചോദ്യം എന്നെ സന്തോഷിപ്പിച്ചു.പഹയന്‍ കൈച്ചിലാക്കുമായിരിക്കും.സാര്‍ ചോദ്യം തുടങ്ങി.

"വാഹനം ഓടിയത് ഇന്‍ഡികേറ്റ് ചെയ്യുന്ന മീടെറിന് എന്താ പറയാ?"

"ഒഡൊമീറ്റര്".. ഓടിയത് = ഒഡോ എന്നുള്ള ഉഡായിപ്പ് സ്കീം ഷോര്‍ട്ട്കട്ടുകള്‍ എനിക്കു പരിചിതമായിരുന്നു..

ചുരുക്കം ചില ചോദ്യങ്ങള്‍ കൂടെ ചോദിച്ചു അയാള്‍ എന്നെ വിട്ടു.


ഇറങ്ങുന്ന വഴിക്കു കാന്‍റ്റീന്‍ഇല്‍ കയറി ഒരു ചായ കുടിച്ചു.ബില്ലടക്കാന്‍ ചെന്നപ്പോള്‍ കാഷ് വാങ്ങുന്നിടത്ത് ഇരിക്കുന്ന ചേച്ചി ചോദിച്ചു:

"കോളേജിന്ന് പോവാറായി അല്ലേ?"

"യെവിടെ.. സപ്പ്ളി  ഉള്ളിടത്തോളം നമ്മള്‍ ഇവിടെയൊക്കെ തന്നെ കാണും.."

മേശപുറത്തിരുന്ന ഏതോ അമ്പലത്തിലെ ഉല്‍സവത്തിന്റെ നോട്ടിസ് ഞാന്‍ എടുത്തു.എന്നിത് ചേച്ചിയോട് ചോദിച്ചു:

"അല്ല ഇവിടെ ശാപ്പാട് കെടക്കുമാ??"

ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

"എച്ചി എന്നും എച്ചി തന്നെടാ .."


തിരികെ ബസ്സ് കയറി സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക്  നടക്കുന്നതിനിടെ അടുത്ത വീട്ടിലെ രണ്ടു കുട്ടികളെ കണ്ടുമുട്ടി. മായാമോഹിനിയും മല്ലുസിങ്ങും.. ഞാന്‍ അവരെ അങ്ങനെയാണ് വിളിക്കാറ്.പ്രായം എന്‍റെ പകുതിയെ ഉള്ളുവെങ്കിലും  ഞാന്‍ നേരത്തെ പറഞ്ഞ ഉഡായിപ്പ് സ്കീമില്‍  എന്‍റെ ഗുരുക്കന്മാരാവാന്‍ കഴിവുള്ളവര്‍.,.

കൂട്ടത്തില്‍ മൂത്തതായ പെങ്കുട്ടിയോട് ഞാന്‍ ചോദിച്ചു:

"ചോറു കഴിച്ചോ മോളെ?"

ഉത്തരം തന്നത് പക്ഷേ മല്ലു സിങ്ങായിരുന്നു.

"കഴിച്ചു."

"എന്തായിരുന്നു ചോറിന് കൂട്ടാന്‍?"

"കറി"

ഞാന്‍ ചോദ്യം നിര്‍ത്തി ആഞ്ഞു നടന്നു.രാവിലെ ചിന്തിച്ച ഓട്ടോക്കാരും ബസ്സുകാരും ഉണ്ടാക്കുന്ന സോഷ്യല്‍ ഇംബാലന്‍സ് ഒന്നുമല്ലെന്ന് സമാധാനിച്ച് ഞാന്‍ വീട്ടിലേക്ക് കയറി.        

   

   

Wednesday 14 November 2012

പറമ്പിലെ ആടുകളും ഞാനും...


സാംസങ്ങ് കമ്പനിക്കാര്‍ ഫോണിലൊളിപ്പിച്ച കോഴി കൂവിയത് കേട്ടാണ് ഇന്ന്  ഞാന്‍ കണ്ണു തുറന്നത്.ചിലച്ച കോഴിയെ കൂട്ടിലടച്ച് വീണ്ടും ഉറക്കം തുടര്‍ന്നു.ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു കാണും, അപ്പുറത്തെ വീട്ടിലെ റിയാലിറ്റി ഷോ കേട്ടാണ് പിന്നെ കണ്ണു തുറന്നത്. ഇത്തവണ പക്ഷേ അടക്കേണ്ടി വന്നില്ല.

"അമ്മേ, അമ്മേ ഞാന്‍ കൃതാവിറക്കട്ടെ?"

"ഫാ.....  മുറ്റത്തിറക്കിയ മണലിന്‍റെ പൈസ ഇത് വരെ കൊടുത്തിട്ടില്ല, അപ്പോളാ ചെക്കന്‍റെ കൃതാവിറക്കല്‍...,.."

കുന്ദമംഗലം ചോയി മെമോറിയല്‍ സ്കൂളിന്‍റെ 2004-2005 കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗോട്ടി കളിക്കാരനായ കുട്ടന്‍ എന്ന സന്ദീപ് കുമാര്‍ അയ്യന്‍സ് കമ്പനിയുടെ ചീറ്റിപ്പോയ വാണം കണക്കെ തിരിഞ്ഞു തിരിഞ്ഞു റോഡിലേക്കിറങ്ങി നടത്തം തുടങ്ങിയത് കണ്ടു കൊണ്ട് ഞാന്‍ പല്ല് തേക്കുക എന്ന ലക്ഷ്യത്തോടു കൂടി പേസ്റ്റെടുത്തു.എന്തോ കാര്യം മനസ്സില്‍ വിചാരിച്ചു കൊണ്ട് അമ്മയെ നീട്ടി വിളിച്ചു.

"അമ്മേ.."

അമ്മ കൈ തുടച്ചു കൊണ്ട് അടുക്കളയില്‍ നിന്നു വന്നതും ചോദിക്കാന്‍ വെച്ച  കാര്യം ഞാന്‍ മറന്നു പോയിരുന്നു.അമ്മ വരുന്ന വരവ് കണ്ടിട്ട് എന്തെങ്കിലും ചോദിക്കാതിരുന്നാല്‍ അപ്പുറത്തെ വീട്ടിലെ ഗോട്ടി കളിക്കാരന്‍റെ അതേ ഗതി വരുമെന്നറിയാവുന്നത് കൊണ്ട് രണ്ടും കല്പിച്ചു ഒരു കീച്ചങ്ങ് കീച്ചി.

"ഈ പേസ്റ്റില്‍ ഉപ്പുണ്ടോ അമ്മേ?..ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കെന്താ..അമ്മ വിഷമിക്കേണ്ട ..പോയി ചായ എടുത്ത് വെച്ചോളൂ.."

അതും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.അടുത്തുള്ള പറമ്പില്‍ അതാ ഒന്ന്‍ , രണ്ട്, മൂന്ന്‍ ആകെ മൊത്തം നാലു ആടുകള്‍,.ആടുകള്‍ ആടലോടകം തിന്നുന്നു.മനസ്സില്‍ വെറുതെ ഒരു വാചകം പറഞ്ഞു ഞാന്‍ ബ്രഷ് വായിലെക്കിട്ടു.

"മോഹനെട്ടാ മോള്‍ക് ഇന്ന് എക്സാമാ..കുറച്ചു കണക്ക്സ് പറഞ്ഞു  കൊടുക്കൂ.."

മുന്‍പിലത്തെ വീട്ടില്‍ നിന്നുയര്‍ന്നു വന്ന ആ വാക്കുകള്‍ എന്‍റെ കണ്ണു നനയിച്ചു.ശ്രുതിപെട്ടി കണ്ടു ഇതില്‍ എഫ്.എം റേഡിയോ കിട്ടുമോ എന്നു ചോദിച്ച കൊച്ചിന്‍ ഹനീഫയുടെ ഒരു സ്കെയില്‍ മോഡെലാണ് അരീക്കല്‍ ഭാസ്കരന്‍  മകന്‍ മോഹനന്‍ എന്ന മോഹന്‍ ഭാസ്.  നാലാം ക്ലാസ്സും ഗുസ്തിയും മാത്രം കൈമുതലായിട്ടുള്ള മോഹനെട്ടന്‍ മണ്ണും ചാണകവും തിരിച്ചറിയാത്ത ആ പെണ്ണിന് "കണക്ക്സ്" പറഞ്ഞു കൊടുക്കുന്നു പോലും.പെണ്ണ് വെറുതെയല്ല വീട്ടില്‍ പെയിന്‍റ് അടിക്കാന്‍ വന്ന ഷാജുവിന് ഒറ്റ വരി മാത്രമുള്ള പ്രേമലേഖനം കൊടുത്തത്.

"യു ആര്‍ ത ബ്യൂട്ടി ഷാജുവേട്ടാ..".

കൂടെ പഠിക്കുന്ന ദാസന്‍റെ പെങ്ങളുടെ നിശ്ചയമായിരുന്നു ഇന്ന്.പോവാന്‍ കളസമെടുത്തിട്ട് ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോളാണ് ഏട്ടന്‍ വന്നു പിറകിലിരുന്നത്.

"എവിടെക്കാ മോനേ?". ഞാന്‍ ചോദിച്ചു.

കോഴിക്കോടിന്‍റെ രോമാഞ്ചമായ ഐ.ഐ.എം ഇലാണ് അവന്‍ വര്‍ക്ക് ചെയ്യുന്നത്.റിലെയന്‍സിന്‍റെ കൃഷ്ണ - ഗോദാവരി എണ്ണപ്പാടം  മനസ്സില്‍ വിചാരിച്ചു കൊണ്ട് പ്രാര്‍ഥിച്ചു:

എണ്ണ വഴിക്കു വെച്ചു തീര്‍ന്നു ഇന്നലത്തെ പോലെ വഴിയില്‍ ലോക്ക് ആയി പോവരുത്.

എടുത്തു.വിട്ടു.എത്തി.ഇറക്കി.

ഇറക്കുന്ന ഗ്യാപ്പില്‍ തല നരച്ച കണ്ണട വെച്ച ഒരു മനുഷ്യന്‍ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

"ആരാ ഇത്?" എട്ടനോട് ചോദിച്ചു.

"അനിയനാ.."

പിന്നെ ചോദ്യോത്തര മല്‍സരം ഞങ്ങള്‍ തമ്മിലായി.

"മോന്‍ എന്തിനാ പഠിക്കുന്നത്?"

"ഞാന്‍ ബി.ടെക്ക് ഫൈനല്‍ ഇയറിന് പഠിക്കാ ഏട്ടാ.."

"എവിടെയാ മോനേ?"

ഓരോ വരികളിലും ആവര്‍ത്തിക്കുന്ന ഈ മോനേ വിളി എന്‍റെ മനസ്സില്‍ നിരന്തരം ലഡുകള്‍ പൊട്ടിച്ച് കൊണ്ടേയിരുന്നു.

"എന്‍..,ഐ.ടി......" ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുന്‍പെ അയാള്‍ തൊണ്ടയിലെ ട്രിഗ്ഗര്‍ അമര്‍ത്തി.അയാളുടെ കണ്ണുകളിലെ ആ ആരാധന എന്നെ പേടിപ്പിച്ചു.

"എന്‍..,.ഐ .ടിയിലാണോ? വെരി ഗുഡ്.."

"അല്ല ഏട്ടാ എന്‍.,.ഐ.ടിയിലല്ല അതിനടുത്തുള്ള കെ.എം.സി.ടിയിലാ.."

അയാളുടെ കണ്ണുകളിലെ ആരാധന പുച്ഛമാവാന്‍ അധിക നേരം വേണ്ടി വന്നില്ല.അടുത്ത ചോദ്യത്തിന് കാത്തു നില്‍ക്കാതെ ഞാന്‍ ആ മലയിറങ്ങി.

നിശ്ചയം കണ്ടു നില്‍ക്കവേ ഞാന്‍ മനസ്സിലോര്‍ത്തു, എന്നാണ് ഇങ്ങനെ ഒന്ന്‍ എനിക്ക്?കലവറയില്‍ നില്ക്കുന്ന ആള്‍ നല്ല ഫിറ്റായിരുന്നു.ഒരിറക്ക് വെള്ളം കുടിക്കാന്‍ വന്ന ചെക്കനെ ഗാന്ധിജി കണ്ട സ്വപ്നത്തേകുറിച്ച് ഘോര ഘോരമായി പ്രസംഗിച്ചു ബോധവാനാക്കുന്നത് കണ്ടു ഞാന്‍ ചിന്തിച്ചു.എന്തായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം? എന്‍റെയുള്ളില്‍ നിന്നാരോ വിളിച്ചു പറയുന്നത് പോലെ തോന്നി: മദ്യ വിമുക്തമായ കിനാശേരി..

കഴിച്ച ബിരിയാണിയുടെ കെട്ടിറങ്ങുന്നതിന് മുന്‍പെ വീടെത്തണം.എന്നിട്ട്  നീണ്ടു നിവര്‍ന്നൊന്ന് കിടക്കണം.ആഗ്രഹങ്ങളുടെ ഭാണ്ഡകെട്ടുമായി ഞാന്‍ അവിടെ നിന്നിറങ്ങി.ഉറങ്ങി എണീറ്റ് കമ്പ്യൂട്ടര്‍ ഓണാക്കി ഇരുന്നു.ഫേസ്ബുക്ക് മടുത്തു തുടങ്ങിയിരിക്കുന്നു.ബ്ലോഗ്ഗര്‍ തുറന്ന്‍ ബ്ലോഗെഴുതാമെന്ന് വെച്ചു.അവിടെയും ആശയ ദാരിദ്ര്യം. ആമാശയ ദാരിദ്ര്യം തീര്‍ത്തിട്ട് മതി ഇനി ആശയ ദാരിദ്ര്യം തീര്‍ക്കല്‍.,.പറമ്പിലെ ആടുകള്‍ അപ്പോഴും പുല്ലു തിന്നു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല...

 




   
         

Tuesday 13 November 2012

ഒരു പീടിക വരാന്തയിലെ കാഴ്ചകള്‍..


വിരസമായ സായാഹ്നങ്ങള്‍ തള്ളി നീക്കാന്‍ അവന്‍ കണ്ടു പിടിച്ച വഴി ആ പീടിക മുറിയുടെ വരാന്തയില്‍ തന്‍റെ മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളെ നോക്കിയിരിക്കുക എന്നതായിരുന്നു.. വിവിധ നിറങ്ങളില്‍ വിവിധ രൂപങ്ങളില്‍ ആരെയൊക്കെയോ കയറ്റി എവിടേക്കൊ എന്തിനോ വേണ്ടി പോകുന്ന സോപ്പ് പെട്ടികള്‍.. പോലെയുള്ള ശകടങ്ങള്‍......,...പീടികയുടെ മുന്നിലുള്ള സ്ട്രീറ്റ് ലൈറ്റ് മെഡിക്കല്‍ കോളേജിലെ ഐ.സി.യു വില്‍ അര്‍ദ്ധശ്വാസം വലിക്കുന്ന വൃദ്ധനെ പോലെ തോന്നിച്ചു.കര്‍ക്കിടകത്തിലെ മഴ മുഴുവന്‍ നനഞ്ഞിട്ടും സീന്‍ വിടാന്‍ തയ്യാറാവാത്ത ആ ലൈറ്റ് അവനോടു ഇങ്ങനെ മന്ത്രിക്കും പോലെ അവന്  തോന്നി:

"നീയൊക്കെ അര ട്രൌസറുമിട്ട് സിപ്പ് അപ്പും ഊമ്പി നടക്കണ ടൈമില്‍ ഈ സീനില്‍ വന്നതാ ഞാന്‍., നിന്‍റെയൊക്കെ ഇക്കാനോട് ചോദിച്ചാ അറിയാം.."

വന്നു വന്നു സ്ട്രീറ്റ് ലൈറ്റ് പോലും ചാമ്പി തുടങ്ങി..നമ്മ ടൈം ബെസ്റ്റ് ടൈം, അവന്‍ മനസ്സില്‍ പറഞ്ഞു.എന്തിനോ അവനാ ലൈറ്റിനോട് ദേഷ്യം തോന്നി.കത്തിയും കെട്ടും കളിക്കുന്ന ആ ലൈറ്റിന്‍റെ ചുറ്റും കുറെ പാറ്റകള്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

"കൊല്ലെടാ ആ നായിന്‍റെ മോനേ.." , അവന്‍ പാറ്റകളോട് മനസ്സില്‍ പറഞ്ഞു.പാറ്റകള്‍ "അറ്റാക്ക് സ്റ്രാറ്റജി" മാറ്റേണ്ടിയിരിക്കുന്നു.ജീവിതത്തിലെ രണ്ടു പ്രധാന നിയമങ്ങള്‍ വളര്‍ച്ചയും ചീയലുമാണ്.എന്നെങ്കിലും ഒരു കാര്യം വളരുന്നത് നിന്നു പോയാല്‍ അവ ചീയാന്‍ തുടങ്ങും.. മനുഷ്യന്‍,പ്രണയം,ജീവിതം,ബിസിനെസ്സ്, രാഷ്ട്രം തുടങ്ങി എല്ലാത്തിനും ഈ നിയമം ബാധകമാണ്.

പീടിക മുറിയുടെ മുകളിലുള്ള ടൂഷ്യന്‍ ക്ലാസ്സിലെ ശബ്ദം അവനെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

"ഒരു കമ്പനിയുടെ മൂല്യം ഒരു ലക്ഷം രൂപയാണ്.അതിന്‍റെ വാര്‍ഷിക വളര്‍ച്ച നൂറ്റി ഇരുപത്തി നാലു ശതമാനമാണ്............."

നൂറ്റി ഇരുപത്തി നാലു ശതമാനമോ? 22 കൊല്ലമായി അവന്‍ പഠിച്ച കണക്കുകള്‍ മനസ്സിലൂടെ ഓടി മറഞ്ഞു.

ഇല്ല..ശതമാനം നൂറു വരെയേ ഉള്ളൂ.പഠിപ്പിക്കുന്ന അദ്ധ്യാപകനും പഠിക്കുന്ന കുട്ടികള്‍ക്കും മനസ്സില്‍ ഒരു നല്ല നമസ്കാരം പറഞ്ഞു അവന്‍ വീണ്ടും തന്‍റെ കാഴ്ചകള്‍ റോഡിലേക്ക് റീ ഡയറക്ട് ചെയ്തു.അവിടെ ടൌണിലുള്ള തീയേറ്റേറില്‍ കളിക്കുന്ന പടത്തിന്‍റെ പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരാളിലേക്ക് അവന്‍ തന്‍റെ കാഴ്ച സൂം ചെയ്തു. ഓണ്‍ലൈന്‍ പ്രൊമോഷനും ഓണ്‍ലൈന്‍ ബുക്കിങ്ങും ഒക്കെ സര്‍വ സാധാരണമായ ഈ കാലത്തും മൈദ മാവ് കൊണ്ടുള്ള ഈ  "ഓഫ് ലൈന്‍ പ്രമോഷന്‍"," അവനെ കൌതുകം കൊള്ളിച്ചു.അയാള്‍ പോസ്റ്റെറോട്ടിച്ചു പോയിരുന്നു..

ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു പെണ്ണ് ആ പോസ്ടെറിലേക്ക് നോക്കുന്നത് അവന്‍ കണ്ടു.എന്തായിരിക്കും ആ പെണ്ണ് ആലോചിക്കുന്നത്? ഓഫ് ലൈന്‍ പ്രൊമോഷന്‍റെ കൌതുകം ഒരു റോങ് ടേണ്‍ എടുത്തു ആ പെണ്ണിലേക്ക് പോയി..

"അയാളും ഞാനും തമ്മില്‍, ദിവസേന 4 കളികള്‍..,.."

ദിവസം നാലു കളിയോ? ഒരു ടവല്‍ എടുത്ത് അവള്‍ നെറ്റി തുടക്കുന്നത് അവന്‍ കണ്ടു.

അപ്പോളേക്കും ടൂഷ്യന്‍ കഴിഞ്ഞു കുട്ടികള്‍ പുറത്തേക്കിറങ്ങിയിരുന്നു.പുറത്തു മഴ തുടങ്ങിയിരിക്കുന്നു..കുട്ടികള്‍ വരാന്തയില്‍ കൂട്ടം കൂടി നിന്നു കലപില കൂടാന്‍ തുടങ്ങി.അവന്‍ വീണ്ടും ആ ബസ് സ്റ്റോപ്പിലേക്ക് നോക്കി. ഇല്ല, ആ പെണ്ണ് ഇനിയും പോയിട്ടില്ല. അവള്‍ വീണ്ടും ആ പോസ്ടെറിലേക്ക് നോക്കുന്നത് അവന്‍ ശ്രദ്ധിച്ചു. ഇപ്പോളേന്തായിരിക്കും അവളുടെ മനസ്സില്‍?അവന്‍ വീണ്ടും റോങ് ടേണ്‍ എടുത്ത് ആ ചിന്തയിലേക്ക് പോയി.പോസ്റ്റര്‍ മഴ കൊണ്ട് നനഞ്ഞു തുടങ്ങിയിരുന്നു.

"അയാളും ഞാനും തമ്മില്‍ ദിവസേന നാലു കളികള്‍ മഴയത്ത്.."

നാലു കളികള്‍ അതും മഴയത്ത്..

അവളുടെ മുഖം വലിഞ്ഞു മുറുകിയോ.അവന്‍ സംശയിച്ചു.

"എനിക്കുമുണ്ട് ടീം .. നമുക്ക് നാളെ സ്കൂളിന്നു അവനെ പൊട്ടിക്കാം."

ഈ ഡയലോഗ് അവന്‍റെ ആ പെണ്ണിലേക്കുള്ള നോട്ടത്തിന് കട്ട് പറഞ്ഞു.

ആരാണാവോ ഈ ഡയലോഗിന്‍റെ മൊതലാളി ? അവന്‍ പാന്‍ ആന്‍ഡ് സ്കാന്‍ ചെയ്തു. അതാ ആ മൊതല്.. പച്ച കോണ്‍വെര്‍സ് ഷൂ ഇട്ടു നില്ക്കുന്നു.കൈത്തണ്ടയില്‍ ഒരു വല്യ വെള്ള വാച്ചും.തന്‍റെ വീട്ടിലെ ക്ലോക്കിന് ഇത്ര വലിപ്പം കാണില്ല.അവന്‍ ചിന്തിച്ചു.എന്നിട്ട് നോട്ടം തന്‍റെ കയ്യിലെക്ക് ഫോകസ് ചെയ്തു. എവിടെ? വാച്ച് പോയിട്ട് ഒരു ചരട് പോലുമില്ല. അപ്പോള്‍ തോന്നിയ വികാരത്തിന് അവന്‍റെ വാക്കില്‍ ജെനേരഷന്‍ ഗ്യാപ്പ് എന്നും മറ്റുളവരുടെ വാക്കില്‍ ഇഗോ എന്നും വിളിക്കുമായിരിക്കും.എന്തായാലും അവന്‍റെ സ്കൂളില്‍ നാളെ നടക്കുന്ന തല്ലും അത് കിട്ടുന്ന ചെക്കനും .. രസകരമായ സംഭവങ്ങള്‍ തന്നെ.. കഴിഞ്ഞു പോയ സ്കൂള്‍ ജീവിതത്തെ പറ്റി ഓര്‍ത്ത് അവന്‍റെ ഹൃദയം വിങ്ങിയോ?

"എടീ ഞാന്‍ ചേതന്‍ ഭഗത്തിന്‍റെ ടൂ സ്റ്റേറ്റ്സ് വായിച്ചു കഴിഞ്ഞു..നല്ല സ്റ്റോറി. എനിക്കിഷ്ടപ്പെട്ടു."

"ഡീ ഞാനാ ഫൈവ് പോയിന്‍റ് സംവണ്‍ വായിച്ചു തുടങ്ങിട്ടെ ഉള്ളൂ. നീ ഇതൊന്ന്‍ തരണം."

പെങ്കുട്ടികള്‍ പെങ്കുട്ടികള്‍ തന്നെ.അവനും കേട്ടിരിന്നു ചേതന്‍ ഭഗത്തിനെ പറ്റി.അവന്‍ നോക്കുന്ന എല്ലാ ഫേസ്ബുക്ക് പ്രോഫിലിലും ബുക്സ് ഐ ഹാവ് റെഡ് എന്ന കാപ്ഷനില്‍ ആ പേരുണ്ടായിരുന്നു.ഇപ്പോളും ട്വിലൈറ്റും ഫൈവ് പോയിന്‍റ് സംവണ്‍ ഉം വിട്ടു ആര്‍ക്കും ഒരു കളിയുമില്ലെന്ന് അവന് തോന്നി.ആ ബുക്കുകളുടെ ചട്ട  കണ്ടിട്ടില്ലാത്തവര്‍ പോലും ആ പേരുകള്‍ ഉരുവിടുന്നത് അവന്‍ കേട്ടിരുന്നു.ട്വിലൈറ്റ് വായിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലായും ഫൈവ് പോയിന്‍റ് സംവണ്‍ വായിക്കുന്നത് ഒരു മെച്യുരിറ്റി സിംബല്‍ ആയും കാണുന്നവരുണ്ടാവാം.എന്തായാലും കുട്ടികള്‍ വായിച്ചു വിളയട്ടെ.

പെട്ടെന്ന്‍ റോഡില്‍ ഒരു ബസ്സ് ബ്രേക്കിട്ട് നിര്‍ത്തി.തൊട്ട് പിറകെ ഒരു പുത്തന്‍ മാരുതി ഏര്‍ടിഗയും.പിറകില്‍ രണ്ടു പെണ്‍ കിളികള്‍ വന്ന ആക്ടീവയുടെ മൂക്ക് ഏര്‍ടിഗയുടെ പിന്നില്‍ ഇടിക്കുന്ന കാഴ്ച അവന്‍ സ്ലോ മോഷനിലെന്ന പോലെ കണ്ടു.ഏര്‍ടിഗയില്‍ നിന്നും രണ്ടു പയ്യന്മാര്‍ ഇറങ്ങി വന്നു.ആക്ടീവയിലെ കിളികള്‍ റോഡില്‍ വീണു കിടക്കുന്ന തങ്ങളുടെ ശകടം ഉയര്‍ത്തുന്ന കഠിനമായ പണിയിലായിരുന്നു.പയ്യന്മാര്‍ വേഗം ചെന്ന്‍ ആക്ടീവ പൊക്കിയെടുത്ത് നേരെ വെച്ചു കൊടുത്തു. പെണ്‍ കിളികള്‍ "സോറി ട്ടോ " പറഞ്ഞു ഓടിച്ചു പോവുകയും ചെയ്തു. ആ "സോറി ട്ടോ " പറഞ്ഞത് കേട്ടപ്പോള്‍ ആ പയ്യന്‍മാരുടെ മുഖത്ത് വിരിഞ്ഞ ഭാവം അവനെ ചിരിപ്പിച്ചു. സപ്പ്ളിയില്ലാതെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നും ബി.ടെക്ക് പാസ്സായി എന്നറിയുമ്പോള്‍ ഉണ്ടാവുന്ന അതേ ഭാവം.എന്തായാലും ഏര്‍ടിഗയുടെ പിന്‍ ഭാഗത്തെ കോടല്‍ കണ്ടതോടെ അവരുടെ ഭാവം മാറി.ഇപ്പോളുള്ള ഭാവം ഇയര്‍ ഔട്ട് പ്രതീക്ഷിച്ചു നില്‍കുന്ന അതേ പോലെ. പറന്നു പോയ കിളികളെയും അവര്‍ നശിപ്പിച്ച കൂടിനെയും നൂകി നെടുവീര്‍പ്പിടുന്നതിനിടക്ക് സമീപത്തെ കള്ള് ഷാപ്പില്‍ നിന്നിറങ്ങി വന്ന ഒരു മനുഷ്യന്‍ ക്ലൈമാക്സ് ഡയലോഗ് എടുത്ത് വീശി.

"ഫ.. നായിന്‍റെ മക്കളെ .. ഈ തട്ടിയത് ഞങ്ങളുടെ ആരുടെയെങ്കിലും വണ്ടിയായിരുന്നെങ്കില്‍ നീയൊക്കെ ഇവിടെ മഹാഭാരത് യുദ്ധം തന്നെ നടത്തുമല്ലോ..പെണ്ണിനെ കണ്ടോ അവന് വണ്ടിയും വേണ്ട ******* വേണ്ട..എടുത്ത് പോടാ അവന്‍റെ ******** വണ്ടി.."

അവന്‍ മനസില്‍ പറഞ്ഞു:

"ഞങ്ങള്‍ ആണുങ്ങള്‍ ഇങ്ങനെയാണ് ഏട്ടാ.."

എന്തായാലും പെര്‍ഫക്റ്റ് ടൈമിങ്ങോടെ ഡയലോഗ് ഡെലിവേരി ചെയ്ത ആ മനുഷ്യനെ അവന്‍ മനസ്സില്‍ നമിച്ചു കൊണ്ട് അവന്‍ ഇറങ്ങി..    
പുറത്തു മഴ തോര്‍ന്നിരുന്നു.അവന്‍ മെല്ലെ പുറത്തേക്കിറങ്ങി. വീട് ലക്ഷ്യമാക്കി നടന്നു നീങ്ങി...
       




           

Tuesday 9 October 2012

ഫോട്ടോസ്റ്റാടും ഡയമണ്ട് നേക്ക്ലെസും ..


ഇത്തവണത്തെ സീരീസ് എക്സാമിനെങ്കിലും നല്ലോണം പടിക്കണമെന്നുള്ളത് എന്‍റെ ഒരു ആഗ്രഹമായിരുന്നു.. എന്‍ജിനിയറിങ് ജീവിതത്തില്‍ ആകെ ബാക്കിയുള്ളത് 3 സീരീസുകള്‍ മാത്രം..ദിവസത്തില്‍ രണ്ടു പരീക്ഷകള്‍ ഉണ്ടാവും എന്നുള്ളത് കൊണ്ട് രണ്ടിലും ജയിക്കാം എന്ന ആ ആഗ്രഹം ഞാന്‍ എട്ടായി മടക്കി കീശയിലിട്ടു.ഒന്നെങ്കിലൊന്ന്...ജയിക്കണം. ആദ്യത്തെ രണ്ടു പരീക്ഷകളും ടിപ്പിക്കല്‍ എന്‍ജിനിയറിങ് ഭാഷയില്‍ പറഞ്ഞാല്‍ ഊമ്പി..അടുത്ത പരീക്ഷ ഏത്? ആലോചിച്ചു..പഠിച്ച വിഷയവും കുടിച്ച കള്ളിന്‍റെ ബ്രാണ്ടും മറക്കരുതെന്നുള്ള  പുതിയ നിയമത്തിലെ മത്തായിയുടെ ചൊല്ല് ഞാന്‍ മറന്നു..


എങ്ങനെയൊക്കെയോ പിറ്റേന്നത്തെ പരീക്ഷയുടെ ഫോട്ടോസ്റ്റാറ്റ്  ഒപ്പിച്ചു ഞാന്‍ വീട്ടിലേക്ക് യാത്രയായി..വീടിലെത്തി കുളിച്ച് ഐശ്വര്യമായി കിട്ടിയ ഫോട്ടോസ്റ്റാറ്റ് തുറന്നു..വെല്‍ഡണ്‍ മൈ ബോയ്.. മുണ്ടിക്കല്‍താഴത്തെ തട്ടുകടയിലെ ബോണ്ട കയ്യിലെടുത്ത പ്രതീതി..ഫോട്ടോസ്റ്റാടിന്റെ ചൂടപ്പോഴും വിട്ടിരുന്നില്ല.. സിലബസ് എടുത്തു മറിച്ചു..കണ്ടതൊക്കെ മാര്‍ക്ക് ചെയ്തു കഴിഞ്ഞപ്പോഴേക്കും ഫോട്ടോസ്റ്റാറ്റ് ബിങ്ങോ കളിച്ച നോട്ട്ബുക്ക് പോലെ മഷിയില്‍ കുളിച്ചിരുന്നു.ഇനി നാളെ രാവിലെ പഠിക്കാം..ബുക്കും കോപ്പും മടക്കി ഞാന്‍ എഴുന്നേറ്റു..


രാവിലെ 5 മണി. ഞാന്‍ എഴുന്നേറ്റു. കണ്ണു രണ്ടും തിരുമ്മി ഫോട്ടോസ്റ്റാറ്റ് കയ്യിലെടുത്തു.കൂട്ടക്ഷരമായത് കൊണ്ടാവാം കണ്ണു പിടിക്കുന്നില്ല.മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു...കണ്ണടകള്‍ വേണം.. അടുത്ത  പരീക്ഷക്ക് പഠിക്കാം.ബുക്ക് വലിച്ചെറിഞ്ഞു മൊബൈലെടുത്തു. എല്ലാര്‍ക്കും ഓരോ മെസേജ് പോട്ടെ.. "ഗുഡ് മോര്‍ണിംഗ്.."

രാവിലെ തന്നെ കെ.എസ്.ആര്‍.ടി.സി പിടിച്ചു കോളേജിലെത്തി. ക്ലാസ്സിലെത്തിയപ്പോള്‍:: : :

"ആരാ ഈ വരുന്നത്? രാവിലെ 5 മണിക്കൊക്കെ എണീറ്റ് പടിക്കുന്നവന്‍..,.. പടിച്ച് മടുത്തപ്പോ മെസേജ് അയച്ചിരിക്കുന്നു..ഫൂ.."

"അളിയാ അക്ച്ചുവലി എനിക്കു ഉറക്കത്തില്‍ മെസേജ് അയക്കുന്ന  രോഗമുണ്ട്.. സോമനാംബുലിസം.."

"ഒന്ന്‍  പോ ചെക്കാ.."

എന്നതായാലും പരീക്ഷ പതിവ് പോലെ ഒമ്പതരക്ക് തുടങ്ങി.ഞാനും തുടങ്ങി..ഉറക്കം. ആരോ പരീക്ഷ ഹാള്‍ വിട്ടിറങ്ങുംബോള് തട്ടി വിളിച്ചപ്പോള്‍ ഞാനും ഇറങ്ങി. കാന്‍റ്റീന്‍ഇല്‍ പോയി ഒരു ലൈമും പഫ്ഫ്സുമ്  അകത്താക്കി നേരെ വിട്ടു. അടുത്ത പരീക്ഷ ഏത്?

പവര്‍ പ്ലാന്‍റ് എന്‍ജിനിയറിങ്.. ഓഹ് നമ്മ എക്സാമ് താനാ? പൊളിച്ചെഴുതണം..

പരീക്ഷ വീണ്ടും പതിവ് പോലെ തുടങ്ങി.ഞാനും തുടങ്ങി ... ഉറക്കമല്ല.. എഴുത്ത് തന്നെ.രണ്ടു മാര്‍ക്കിന്റെ ക്വസ്റ്റിയന്‍സ് ഒന്നും നോക്കിയില്ല..നേരെ പത്തിന്‍റെ സെക്ഷനിലേക്ക് വിട്ടു.

ഡിഫൈന്‍ ബോയിലര്‍ ഡ്രാട്ട്?

എവേടെയോ കേട്ടു മറന്ന പദം. ക്ലാസ്സിലെ കളികളിക്കിടയില്‍ ഒരു ചെവിയില്‍ കൂടെ കേട്ടു മറു ചെവിയില്‍ കൂടെ ഇറങ്ങി പോയ ബോയിലര്‍ ഡ്രാട്ട്..തുടക്കം കിട്ടി. കീച്ചി എഴുതി.പകുതിയെത്തിയപ്പോള്‍ നിന്നു. ഓര്‍ത്ത് നോക്കി.. ഇല്ല കിട്ടുന്നില്ല.. അവസാനത്തെ ഭാഗം ഓര്‍മയുണ്ട്.. ഇനിയെന്ത് ചെയ്യും..?അങ്ങനെ ഡെസ്പ്പായി  ഇരിക്കുംബോളാണ് പരീക്ഷ ഹാളിലെ സാരിന്റെ കഷണ്ടി തല കണ്ടത്.. ഫഹദ് ഫാസിലിന്റെ അതേ തല... വാട്ട് ആന്‍ ഐഡിയ സിര്‍ജി..ഡയമണ്ട് നെക്ലെസ്!! എഴുത്ത് തുടങ്ങി..

ബോയിലര്‍ ഓപ്പറേഷന്‍ രേക്വയസ് അറ്റ്മോസ്റ്റ് സേഫ്റ്റി. ബോയിലര്‍ എഫിഷിയെന്‍സി ഇസ് ഡിഫൈനേട് ആസ് ഥ റേഷിയോ ഓഫ് യുടിലൈസേഷന്‍  ഓഫ് ഹീറ്റ് റിക്വയേഡ് ഫോര്‍ പ്രൊഡ്യൂസിങ് സ്റ്റീം ടു ഥ ഹീറ്റ് സപ്പ്ലയിട്  ബൈ ഥ ഫ്യൂയല്‍.. ,  മോളുടെ പേരില്‍ ധനലക്ഷ്മി ബാങ്കില്‍ ഇരുപത്തി അയ്യായിരം രൂപയുടെ എഫ്.ഡി തികച്ചുമുണ്ട്. പിന്നെ ആ കാര്‍,അത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍  വാങ്ങുംബോള് പുത്തനായിരുന്നു..പിന്നെ അരുണ്‍ ഗള്‍ഫിലേക്ക് പോവുമ്പോള്‍ ഇവളെ കൂട്ടുമല്ലേ..തീര്‍ച്ചയായും.ബോയിലര്‍ മസ്റ്റ് ബേ ടെസ്റ്റെഡ് ഫോര്‍ സേഫ്റ്റി ആന്‍ഡ്
ട്രയല്‍സ്   ശുഡ് ബി കണ്ടക്ടെട് ബിഫോര്‍ ദി അക്ച്ചുവല്‍ ഓപ്പറേഷന്‍., അരുണേട്ടന്‍ വലിയ അഭിമാനിയാ അല്ലേ?കാശൊന്നും എടുക്കാതെ പോയില്ലേ..ആ കാശിന്  നിന്‍റച്ചന് കപ്പലണ്ടി വാങ്ങി കൊടുക്ക്..അരുണേട്ടാ.. ഐ മിസ്സ് യു.. ദസ് വി കാന്‍ കങ്ക്ലുട് ദാറ്റ്  ബോയിലെര്‍സ് മസ്റ്റ് ബി പ്രോപ്പര്‍ലി ഇന്‍സ്പെക്ടെട് ആന്‍ഡ് ചേക്കേട് അസ് ആന്‍ സ്മോള്‍ ഡാമേജ് കാന്‍ ലീഡ് ടു കടാസ്ട്രോഫെ.


പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ എന്താ ഒരു  സുഖം?...        

Sunday 26 August 2012

വിട പറയാന്‍ നേരം..


തെല്ലൊരു പേടിയോട് കൂടിയാണ് ഞാന്‍ ആ കോളേജിന്‍റെ പടികള്‍ കേറിയത്...ആരെയും പരിചയമില്ലാതെ ആരുമായും കൂട്ടിലാതെ ഞാന്‍ നടന്നു കയറിയ ആ ദിവസം ഇന്നും എന്‍റെ മനസ്സിലുണ്ട്.. അവിടെ കണ്ട ഓരോ കാഴ്ചയും എനിക്കു അത്ഭുതമായിരുന്നു..അടിയും സമരവും ക്ലാസ്സ് ബങ്കിങ്ങും എല്ലാം..പഠിക്കാനുള്ളതിന്റെ ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആദ്യ ക്ലാസ്സുകളില്‍ തന്നെ അധ്യാപകര്‍ പകര്‍ന്നു തന്നപ്പോള്‍ എല്ലാവരെയും പോലെ ഞാനും തലയില്‍ കൈ വെച്ചിരുന്നു പോയി..പെട്രോളിയം കമ്പനികള്‍ പെട്രോളിനും ഡീസെലിനും തുടരെ തുടരെ വില കൂട്ടുന്ന പോലെ ഒരു ഗ്യാപ്പുമില്ലാതെ  പരീക്ഷകള്‍ വരുമെന്ന അറിവ് എന്‍റെ സ്വൈര്യം കെടുത്തി..

പരീക്ഷകള്‍ വന്നു..എഴുതി..തോറ്റ പേപ്പര്‍ ജയിച്ച പേപ്പര്‍ നേക്കാള്‍ എണ്ണത്തില്‍ മുന്നിലെത്തിയത് എന്‍റെ ജീവിതത്തില്‍ ആദ്യമായിരുന്നു..പകച്ചു നിന്ന എന്നെ സമാധാനിപ്പിക്കാന്‍ ആരുമില്ലായിരുന്നു..പിന്നെ പിന്നെ ഞാനറിഞ്ഞു..എങ്ങിനീറിങ്ങിന്‍റെ എഴുതപ്പെടാത്ത ചില നിയമങ്ങള്‍.....,..നന്നായി എഴുതിയ പരീക്ഷകള്‍ തോറ്റതും ഒന്നുമെഴുതാതെ വിട്ട പരീക്ഷകള്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡില്‍ ജയിച്ചതും എല്ലാം ഈ എഴുതപ്പെടാത്ത നിയമങ്ങളില്‍  പെടുമെന്ന്‍ ഞാന്‍ മനസ്സിലാക്കി ..പ്ലസ് ടൂ വരെ പഠിച്ചത് ഒന്നുമല്ല എന്ന ആ തിരിച്ചറിവ് എനിക്കു വന്നതോടെ ഞാന്‍ ഇതിനോടൊക്കെ സിങ്കായി..അത് വരെ അക്കങ്ങള്‍ മാത്രമുണ്ടായിരുന്ന കണക്കുകള്‍ക് പകരം അക്ഷരങ്ങള്‍ മാത്രമുള്ള കണക്കുകള്‍ എനിക്കു സ്വാഗതമോതി..യൂണിവേസിറ്റി എക്സാമിന്
ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ആ കണക്കുകള്‍ ഞാന്‍ പഠിച്ചതും എക്സാമിനിടെ ഇന്‍റഗ്രേഷന്‍ എന്ന പണ്ടാരത്തിന്‍റെ ചിഹ്നം  മറന്നതും ആ പരീക്ഷയില്‍ സപ്പ്ളി  അടിച്ചതും ഒക്കെ ഓരോരോര്‍മയായി മനസ്സിലുണ്ട്..പിന്നെ എക്സാമിന് പഠിക്കുക എന്ന ആ ദുശീലം ഞാന്‍ വിട്ടതോടെയാണ് മെച്ചപ്പെട്ടത്..

കൊല്ലമൊന്നു കഴിഞ്ഞപ്പോളേക്കും എല്ലാം ശരിയായ ട്രാക്കിലായി..ക്ലാസ്സിലെ ഉറക്കം പതിവായി.നോട് ബുക്കുകളുടെ എണ്ണം പാതിയായി..വാങ്ങിയ പേനകളൊക്കെ 3-4 മാസം മൈലേജ് ലഭിക്കാന്‍ തുടങ്ങി.പേടിയോടെ കണ്ടിരുന്ന അധ്യാപകരെ പുച്ഛത്തോടെ കാണാന്‍ ഞാന്‍ പഠിച്ചു.സീരീസ് എക്സാമിന് തുണ്ട് വെക്കാനുള്ള ധൈര്യം കൈവന്നു.സപ്പ്ളി അടിച്ചാലും എഴുതിയെടുക്കാം എന്നുള്ള ആ ധൈര്യം എനിക്കു തന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.ചോദ്യപേപ്പറുകള്‍ കൊണ്ട് തോണിയുണ്ടാക്കാനും തവളയേ ഉണ്ടാക്കാനും ഉള്ള ഒരു കഴിവ് എനിക്കു ലഭിച്ചു.ആന്‍സര്‍ പേപ്പര്‍ കൊണ്ട് ഉണ്ടയേറു കളിക്കുന്നത് ഹരമായി മാറി..

മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെ ആരെയും പേടിക്കാതെ തലയുയര്‍ത്തി നടക്കാമെന്നുള്ള അവസ്ഥയിലെത്തി..കോളേജിലെ ഗാര്‍ഡെനിലെ വേലിക്കല്‍ ഇരുന്നു കൊണ്ട് പെംപിള്ളേരെ നോക്കാനും കമ്മന്‍റടിക്കാനുമുള്ള ഒരു ലൈസന്സ് ആ വര്‍ഷം എനിക്കു തന്നു..പേനകളുടെ മൈലേജ് കൂടിയിരുന്നു..6 മാസം വരെ കിട്ടാന്‍ തുടങ്ങി 3 രൂപയുടെ ആ പേനകള്‍ക്..നോട് ബുക്കുകള്‍ ഫോടോസ്റ്റാറ്റിന് വഴിമാറി തുടങ്ങിയ കാലം..ലൈബ്രറി കാര്‍ഡ് ബാഗിലെ ഏതൊരു ചവറ് കടലാസ്സു പോലെയും വിലയില്ലാതെ ആയ ടൈം..അറ്റെന്‍ഡെന്‍സ് പ്രോക്സി വിളിക്കാം എന്ന ധൈര്യം കൈമുതലാക്കിയ സമയം..അദ്ധ്യാപകര്‍ക്ക് സ്വന്തം വകയില്‍ പേരിടുന്ന ആ രസമറിഞ്ഞ കാലം..കോളേജിലെ കാണാന്‍ കൊള്ളാവുന്ന ടീച്ചര്‍മാര്‍ക്ക് ഫേസ്ബുക്ക് റിക്വസ്റ്റ് അയക്കാന്‍ ധൈര്യം കാണിച്ച സമയം..

അങ്ങനെ അവസാന വര്‍ഷമായിരിക്കുന്നു..വിട പറഞ്ഞു പോവാന്‍ സമയമായി..ഒരുപാടൊരുപാട് സുഹൃത്തുക്കളെയും അനുഭവങ്ങളെയും തന്ന ആ നാലു വര്‍ഷം കഴിയാറായി..പ്രൊജെക്ടും സെമിനാറും എന്നൊക്കെ പറഞ്ഞു ഓരോരുത്തരും ഓരോ വഴിക്കു പോയി തുടങ്ങി..അവസാനത്തെ ഓണപരിപാടിയും കഴിഞ്ഞിരിക്കുന്നു..അതിനിടക്ക് വെച്ചു കേട്ട ഒരു ഡെഡിക്കേഷന്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു..

"പ്രിയപ്പെട്ട വര്‍ഷെ..എന്‍റെ മനസ്സിനെ തണുപ്പിക്കാനുള്ള കാലവര്‍ഷമായി  നീ എന്നു വരും  എന്ന്‍ ചോദിച്ചു കൊണ്ട് ഇ‌സി 5 ലെ വര്‍ഷയ്ക്ക് വേണ്ടി എ‌ഇ 5 ലെ അരുണ്‍...,..."


ഇത് പോലെ ഒരു ഡെഡിക്കേഷന്‍ ഇനിയില്ല..ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിടുന്നതിന് മുന്‍പുള്ള അവസാന ശ്വാസവും ഉള്ളിലേക്ക് വലിച്ചു കൊണ്ട് വിട പറയുന്നു..അവസാനമായി ഒരു കാര്യം പറയാന്‍ ഞാനാഗ്രഹിക്കുന്നു..

"എന്‍ജിനിയറിങ് എന്നുള്ളത് കേവലം ഒരു നാലു വര്‍ഷത്തെ പടിപ്പ് മാത്രമല്ല.. നാലു വര്‍ഷത്തെ അനുഭവങ്ങള്‍ വരാന്‍ പോകുന്ന നാല്പതു വര്‍ഷത്തേക്കുള്ള  ഓര്‍മകളായി തീരുന്ന ഒരപൂര്‍വ സംഗതിയാണ്..എവിടെ പഠിച്ചാലും എങ്ങനെ പഠിച്ചാലും എന്‍ജിനിയറിങ്, അതെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല.."              

 

Saturday 25 August 2012

ഒരു ബസ് യാത്രയിലെ കാഴ്ചകള്‍..


രാവിലെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണാക്കിയപ്പോളാണ് പൈസ കൊടുക്കാതോണ്ട്  നെറ്റ് മുതലാളി കണക്ഷന്‍ ബാര്‍ ചെയ്ത വിവരം ഞാനറിയുന്നത്.. പിന്നോന്നും നോക്കീലാ.. എ‌ടി‌എം കാര്‍ഡുമെടുത്ത് വിട്ടു കുന്നമങ്ങലത്തേക്ക്.. ഭഗവത്യേ കാത്തോളണെ ന്ന് പറഞ്ഞു ഒന്നാമത്തെ യന്ത്രത്തില്‍ കാര്‍ഡിട്ടു..ചില ഒച്ചയും വിളിയും കേള്‍ക്കുന്നതല്ലാതെ വേറൊന്നുമില്ല.. പടച്ചോനേ ബാങ്ക് ഞമ്മളെ ചാംബിയാ? ഒരുവിധം കാര്‍ഡ് വലിച്ചൂരിയെടുത്ത് അടുത്ത യന്ത്രത്തിലേക്ക് നീങ്ങി..അതിനു പിന്നെ ഒച്ചയും വിളിയും ഒന്നുമില്ല.. സ്ക്രീന്‍ തന്നെ ഓഫ്..
മനസ്സിലൊരു ഷിറ്റ് വിളിച്ചു പുറത്തേക്കിറങ്ങി.. വെള്ള കസേരയില്‍ നീല യൂണിഫോമിട്ട് ഇരിക്കുന്ന ആ കറുത്ത എട്ടനോട് ഞാന്‍ പറഞ്ഞു:

" വര്‍കിയ്യുന്നിലെങ്കില് തേനീച്ച വളര്‍ത്താന്‍ കൊടുത്തൂടെ ഏട്ടാ ഈ രണ്ട് പെട്ടികള്?"

ഇനി ടൌണില്‍ ചെന്നിട്ടെടുക്കാം പൈസ  എന്ന്‍ കരുതി ഞാന്‍ കെ.എസ്.ആര്‍.ടി.സി. പിടിച്ചു. ഒമ്പതിന്‍റെ ടികെറ്റ് എടുത്ത് ഞാനിരുന്നു.ബസ്സ് കാലിയായിരുന്നു..വിന്‍ഡോ സീറ്റില്‍ ഇരിക്കവേ ഞാന്‍ പുറത്തേക്ക് നോക്കി..ആദ്യം കണ്ടത് ഡേറ്റ് കഴിഞ്ഞ ഒരു ഫ്ലെക്സാണ്..

"കാന്തപുരത്തിന്റെ കേരളയാത്ര .. കേരളത്തെ രക്ഷിക്കാന്‍...,.. കേരള ജനതയെ സേവിക്കാന്‍..",."

ഇങ്ങനെ രണ്ട് മൂന്നു യാത്ര നടത്തിയാ കേരളം രക്ഷപ്പെടുമായിരിക്കും..പറയാന്‍ പറ്റില്ല..അപ്പോളാണ് ആ കാഴ്ച കണ്ടത്..റോഡ് സൈഡില്‍ ഒരുത്തന്‍ മൂത്രമൊഴിക്കുന്നു..ഐയ് കേരളമോ? രക്ഷപ്പെടാനോ? എവിടെ..ഞാന്‍ മനസ്സ് മാറ്റി.

ബസ്സ് കാരന്തൂരെത്തി..സീടെക്ക് കോളേജിലെ പെങ്കുട്ടികള്‍ സെറ്റ് സാരിയുടുത്ത് അതാ നില്ക്കുന്നു...അതിലൊരു പെണ്ണിനെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇവള്‍കിത്ര ഗ്ലാമറോ?എത്ര വട്ടം ഇവളെ ഞാന്‍ കണ്ടിരിക്കുന്നു..അന്ന്‍ കാക്കയും ഇന്ന്‍ കുയിലും..വാട് അ ചേഞ്ച് ഓവര്‍ മാമാ.. സെറ്റ് സാരി ഉടുത്താ ഏത് പെണ്ണും ഭംഗിയുള്ളവളാകുമെന്ന് എനിക്കു തോന്നി.

ബസ്സ് വീണ്ടും ഓടി തുടങ്ങി..ഹരിഹര ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ഒരു കര്‍ണാടക റജിസ്ട്രേഷന്‍ കാറില്‍ നിന്നും കുറെ പേര്‍  തൊഴാന്‍ പോവുന്നത് കണ്ടു..ഇവിടെ കേരള റജിസ്ട്രേഷന്‍ ഉള്ള ഞാന്‍, ആ നാട്ടുകാരനായ ഞാന്‍ അവിടെ പോയിട്ട് മാസം 10 തികഞ്ഞു..എന്തായാലും ഒന്ന്‍ മനസ്സില്‍ തൊഴുതു കാര്യം സെറ്റില്‍ ചെയ്തു..

വളഞ്ഞു പുളഞ്ഞു പോകുന്ന ആ എന്‍..എച്ച് 212 എനിക്കെന്നും ഇഷ്ടമായിരുന്നു..അതിലൂടെയുള്ള യാത്രകള്‍ മനോഹരവും..ഓരോ സ്റ്റോപ്പില്‍ നിന്നും ആളുകള്‍ കേറി കൊണ്ടേയിരുന്നു.ടൌണിനോട് അടുത്ത് കൊണ്ടിരിക്കും തോറും മാറ്റങ്ങള്‍ കണ്ട് തുടങ്ങി..മണത്തും.. എത്രെയാ ബെന്‍സും ബി.എം ഡബ്ല്യു വും റോഡുകളില്‍...,..അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ സിഗ്നല്‍ഇല്‍ ഒരു ചുവപ്പ് പോര്‍ഷെ കണ്ടു..ഒരുപക്ഷേ മലപ്പുറം - കോഴിക്കോട് ആയിരിക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ അത്യാഡംബര കാറുകള്‍ ഉള്ളത്..

സിവില്‍ സ്റ്റേഷനെത്തി..ഇവിടെയാണത്രെ ആരൊക്കെയോ ചേര്‍ന്ന് ഭരണത്തിന്‍റെ ചക്രം തിരിക്കുന്നത്.. ഈ പറയുന്ന സ്ഥലത്ത് ഞാന്‍ പല തവണ  കേറിയിട്ടുണ്ടെങ്കിലും അപ്പോളൊന്നും ആരും ഒരു ചക്രവും തിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..തിരിയുന്നത് ആളൊഴിഞ്ഞു കിടക്കുന്ന കസേരകള്‍ക്ക് മുകളിലെ ഫാന്‍ മാത്രം..

അങ്ങനെ ബസ്സ് യാത്ര തുടര്‍ന്നു..അപ്പോളതാ ഫ്ലൈയിങ് സ്ക്വാഡ് ഒരാളെ പിടിച്ചത് കണ്ടു..പാവം ഒരു പഴയ ലാംബിയാണ് മൂപ്പരുടെ വണ്ടി..ഹെല്‍മെറ്റില്ല..വണ്ടി പഴയതായത് കൊണ്ട് കടലാസ്സും കാണില്ല..ഞാന്‍ മനസ്സില്‍ പറഞ്ഞു..അവര്‍ എന്‍റെ അടുത്തല്ലെങ്കിലും അവരെന്തായിരിക്കും സംസാരിക്കുന്നുണ്ടാവുക? ഞാന്‍ ഒന്നൂഹിച്ചു നോക്കി..

"സാര്‍ , പെട്ടെന്ന്‍ ഒരാത്യാവശ്യം വന്നപ്പോ എടുത്ത് പോന്നതാ.. മറന്നു പോയി കടലാസ്സെടുക്കാന്‍..,.."

"അപ്പോ ഹെല്‍മേറ്റോ?"

"അത് സാര്‍...,..".അയാള്‍ തല ചൊറിഞ്ഞു..

പോലീസുകാരന്‍ അറിയാവുന്ന കുറ്റങ്ങളൊക്കെ റെസീപ്റ്റ് കുറ്റിയെടുത്ത് എഴുതി തുടങ്ങി..പോലീസുകാരന്‍റെ പേനയുടെ ചലനങ്ങള്‍ കൂടി വരും തോറും അയാളുടെ മുഖം സീറോ വോള്‍ട്ട് ബള്‍ബ് പോലെ കത്തുന്നത് ഞാന്‍ കണ്ടു..

പോലീസുകാരന്‍ റെസീപ്റ്റ്  ചീന്തി അയാളുടെ കയ്യില്‍ കൊടുത്തു.. 3000 രൂപ..അയാള്‍ തലക്ക് വെച്ചു നിന്നു..

"സാര്‍ ഞാന്‍ ഈ ബണ്ടി 2000 ഉറുപ്പിക കൊടുത്താ മാങ്ങിയത്..സാറീ ബണ്ടി
ഇവിടെ വച്ചിട്ടു ഈന്‍റെ വെല കഴിച്ചു ബാക്കി കായ് ഇങ്ങട് തന്നാളാ.. ഞമ്മള്‍ ആ കാണുന്ന ബസ്സില്‍ കേറി പോയിക്കോളാം.."

ഉത്തരം മുട്ടി പോയ പോലീസുകാരന്‍ റെസീപ്റ്റ് മടക്കി വലിച്ചെറിഞ്ഞു..

അപ്പോളേക്കും സിഗ്നല്‍ ഓകെ ആയിരുന്നു..ബസ്സ് മുന്നോട്ട് കുതിച്ചു..

അങ്ങനെ ഞാന്‍ ബസ്സിറങ്ങി എ‌ടി‌എം ലേക്ക് നീങ്ങി..ഒരു പത്തു പതിനഞ്ച് വയസ്സു തോന്നികുന്ന ഒരു ചെക്കന്‍ മാത്രേ അതിനുള്ളിലുള്ളൂ..ഭാഗ്യം പെട്ടെന്ന്‍  കഴിയും..മിനിറ്റുകള്‍ കടന്ന്‍ പോയി..ഇവന്‍ ഇറങ്ങുന്നിലല്ലോ ഭഗവാനെ...ഇവനെന്താ ഗെയിം കളിക്കാന്‍ കേറിയതാണോ? ഇനി ഇവന്റെ കാര്‍ഡ്യന്ത്രത്തില്‍ ജാം ആയോ? പലവിധ ചിന്തകള്‍ മനസ്സില്‍ ഓടി..അങ്ങനെ അവസാനം  15 മിനിറ്റ് കഴിഞ്ഞതിനു ശേഷം അവന്‍ പുറത്തിറങ്ങി..

"പുറത്തെന്താ ചൂട് ലെ? ഉള്ളില് എ‌സി ആണ് ട്ടോ .."

ചെക്കന്‍റെ കണ്ണടക്കം ഒന്നു കൊടുത്താലോ എന്ന്‍ ചിന്തിക്കുന്നതിന് മുന്നേ അവന്‍ നടന്നു നീങ്ങി..പൈസയെടുത്ത് ബില്ലടച്ചു തിരിച്ചു നടക്കുമ്പോള്‍ ഒരു ചെക്കന്‍ മുന്നില്‍..

"ഈ ജെ.ഡി.ടി സ്കൂള്‍ എവിടെയാ ? അറിയോ? എനിക്കൊരു പി.എസ്.സി പരീക്ഷയുണ്ടായിരുന്നു.."

"ബസ്സിപ്പോ വരും ..അതില്‍ കേറിയാ സ്കൂളിന്‍റെ പടിക്കലിറങ്ങാമ്..". ഞാന്‍ പറഞ്ഞു.

"അല്ല ഇങ്ങള് പരീക്ഷ എഴുതുന്നില്ല??"

നായരാണ് മോനേ..പരീക്ഷ എഴുതിയാല്‍ റാങ്ക് ലിസ്റ്റിലെന്നല്ല സര്‍ക്കാരിന്റെ ഒരു കടലാസിലും എന്‍റെ പേര് വരില്ല..ഞാന്‍ ആ ഡയലോഗ് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്റെ മുഖത്ത് നോക്കി.

"ഇല്ല.."!!!

അപ്പോഴേക്ക് ബസ്സ് വന്നിരുന്നു.. വീണ്ടും യാത്ര തുടര്‍ന്നു..

                     

Tuesday 21 August 2012

ഓര്‍മയിലെ ചില കുറിപ്പുകള്‍.. .............


രാവിലെ കുന്നമങ്ങലം സ്റ്റാണ്ടിലെ പെയിന്‍റടിക്കാത്ത കമ്പികളിലെ ആ ഇരുത്തം അവനെന്നും ഒരു ഹരമായിരുന്നു. പത്തിലും പ്ലസ് ടൂ വിലും പഠിക്കുമ്പോഴും ആ കമ്പികള്‍ അവന്‍റെ ഉറ്റ മിത്രങ്ങളായിരുന്നു..പിന്നെടെപ്പോഴോ പഞ്ചായത്ത് കറുത്ത കാലുള്ള കസേരകള്‍ സ്ഥാപിച്ചെങ്കിലും അവനാ കമ്പികളുടെ കൂട്ട് വിട്ടില്ല.നേരിട്ട് കോളേജിലേക്ക് ലൈന്‍ ബസ് ഉണ്ടായിരുന്നെങ്കിലും സ്റ്റാണ്ടിലെ ആ ഇരുത്തവും കക്കാടംപൊയില്‍ റൂട്ടിലോടുന്ന ആ കെ.എസ്.ആര്‍..,ടി.സി. ബസ്സിലെ തൂങ്ങിപിടിച്ചുള്ള യാത്രയും ഓരോന്നര അനുഭവമായിരുന്നു..

ആദ്യമായി അവന്‍ ആ കെ.എസ്.ആര്‍..,ടി.സി ബസ്സിന്‍റെ ചൂടും ചൂരുമറിഞ്ഞത് ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ നേരം വൈകിയപ്പോഴാണ്..താന്‍ സ്നേഹിക്കുന്ന പെണ്ണ്‍ സ്റ്റോപ്പിലിറങ്ങി  കോളേജിലേക്ക് നടക്കുന്ന ആ ടൈം കണക്കാക്കി ലൈന്‍ ബസ്സില്‍ കേറിയിരുന്ന അവന്‍ ആദ്യമായി തന്‍റെ അലാറമടിയാത്ത മൊബൈല്‍ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു..സ്റ്റാണ്ടിലെ കമ്പികളില്‍ താടിക്ക് കയ്യും കൊടുത്തിരുന്ന്  സ്റ്റാണ്ടിലെ ആ  ജനസാഗരത്തെ അവന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു..എവിടെ നിന്നോ വന്ന്‍ എങ്ങോട്ടോ പോകുന്ന ഒരുപാട് പേര്‍..,..എല്ലാവരും കുറച്ചു നേരത്തേക്കാണെങ്കിലും ഒരുമിച്ച് കൂടുന്ന ഒരിടം..ബസ്സ്റ്റാണ്ടും സിനിമ തീയേറ്ററും ഹോസ്പിറ്റലും ബിവേറെജെസും..ഇവക്ക് കോമണ്‍ ആയിടുള്ള ഒരു ലിങ്ക് ആണിത്.. അങ്ങനെ ലിങ്ക് ഓഫ് ദി ലിങ്ക് ആലോചിച്ചിരിക്കുംബോളാണ് അ വെള്ളയും നീലയും  കളറുള്ള മലബാര്‍ വന്നത്..കക്കാടംപൊയില്‍ എന്ന ആ വെള്ളയില്‍ കറുപ്പിലെഴുതിയ ബോര്‍ഡ് കണ്ടപ്പോള്‍ കോര്‍പ്പറേഷന്‍ പൈപ്പില്‍ വെള്ളം കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്‍റെ ഒരു പ്രതീതി..അവന്‍ ചാടി കയറി..
വളവും ചരിവും കടന്ന്‍ ബസ്സ് സ്റ്റോപ്പിലെത്തി.അവനിറങ്ങി..

എന്‍ജിനിയറിങ് കോളേജ് 1.4 കിലോമീറ്റര്‍., ആ ബോര്‍ഡ് കണ്ടപ്പോള്‍ അവന്‍റെ പാതി ജീവന്‍ പോയി.അവള്‍ മുന്നിലുണ്ടായിരുന്നെങ്കില്‍ നടക്കുന്ന ദൂരം ഒരിക്കലും അവനറിയാറില്ലയിരുന്നു..മനസ്സില്ലാ മനസ്സോടെ അവന്‍ നടത്തം തുടങ്ങി..ഓപ്പോസിറ്റ് ഡയരെക്ഷനില്‍ ഒരു ബസ്സ് വന്നു നിന്നു..അതാ അവള്‍ അതില്‍ നിന്നും വന്നിറങ്ങി..ഇതെന്താ ഇവള്‍ ഈ ടൈമില്‍..,..ചോദിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു..അവന്‍ അവളുടെ അടുത്തേക്ക് നടന്നു ചെന്നു..

"എന്താ നീ ഈ ടൈമില്‍..?".

കാതുകള്‍ക്ക് ഇമ്പമുള്ള ആ സ്വരത്തില്‍ നല്ലൊരു മറുപടി പ്രതീക്ഷിച്ചു നിന്ന അവനോടു അവള്‍ പറഞ്ഞു..

"നിന്നെ കാണേണ്ടി വരില്ല എന്നോര്‍ത്താ ഞാന്‍ എന്‍റെ ടൈം മാറ്റിയത്..എന്നിട്ടും നീ മുന്നില്‍..",..."

കാറ്റോഴിഞ്ഞ ബലൂണ്‍ പോലെ അവന്‍ ചുരുങ്ങി പോയി..പിന്നെ പതുക്കെ നടത്തം സ്ലോ ചെയ്തു..ഇന്ന് രാവിലെ ആരെയാണവോ കണി കണ്ടത്?അവന്‍ ആലോചിച്ചു..ഓ കണ്ണാടിയില്‍ നോക്കിയാണല്ലോ താന്‍ എണീറ്റത്..വെറുതെയല്ല..ഇങ്ങനെ ഓരോന്ന്‍ ആലോചിച്ചു അവന്‍ നടത്തം തുടര്‍ന്നു..അവള്‍ മുന്നില്‍ പോകുന്നുണ്ട്. ഈശ്വരാ ഈ പെണ്ണിന് എന്നെ ഒന്നു ഇഷ്ടാന്ന് പറഞ്ഞ എന്താ? വെറുതെയൊന്നുമല്ലല്ലോ? ഉളുപ്പില്ലാതെ പിറകെ നടന്നിട്ടല്ലേ? അവന്‍ തന്നോടു തന്നെ ചോദിച്ചു.അപ്പോളതാ അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഏതോ ഒരു കുരങ്ങന്‍ ഹാലിയുടെ ഭൂമകേതു പോലെ പൊട്ടി വീണു..അവനതാ അവളുടെ അടുത്തേക്ക് പോകുന്നു..ഭഗവാനെ ഹാലിയുടെ ഭൂമകേതു എത്രയോ കൊല്ലത്തിലൊരിക്കലെ വരൂ എന്ന്‍ ഫിസിക്സ് ക്ലാസ്സില്‍ പണ്ട് ധന്യ ടീച്ചര്‍ പറഞ്ഞത് അവനോര്‍ത്തു..ഈ ഭൂമകേതു ദിവസവും പൊട്ടി വീണു കൊണ്ടിരിക്കണല്ലോ..അവളതാ അവനോടു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു..അവന്‍റെ മനസ്സില്‍ ബോംബ് പൊട്ടി കൊണ്ടേയിരുന്നു..

പെട്ടെന്ന്‍ സെകണ്ട് ഇയറിലെ ഏതോ പയ്യന്‍ തന്‍റെ സൈലെന്‍സര്‍ ഊരിയ ഒരു ബൈക്ക് പെട്ടന്നവരുടെ മുന്നില്‍ സഡനിട്ടു നിര്‍ത്തി..ഈശ്വരാ ഇനി ഇവനും?...അവന്‍ നെഞ്ചില്‍ കൈ വച്ച് പോയി..ഇല്ല ആ ഭൂമകേതു അവന്‍റെ  പിറകില്‍ കേറി അതാ പോകുന്നു.. തട്ടത്തിന്‍ മറയത്തിലെ പോലെ നെഞ്ചത്ത് തട്ടിയിട്ട് ആ ചെക്കന്‍റെ നേര്‍ക്ക് അവന്‍ കൈ ചൂണ്ടി..നീയാണ്ടാ ഏട്ടന്‍റെ മുത്ത്...അവന്‍ വീണ്ടും മനസ്സില്‍ പറഞ്ഞു..വീണ്ടും ഒറ്റക്ക് നടത്തം തുടര്‍ന്ന അവളുടെ മുന്നിലേക്ക് അവന്‍ ഓടി..

"ഡാ... നീ ദയവു ചെയ്തിട്ടു എന്‍റെ മുന്നില്‍ വച്ച് ഇങ്ങനെ ചെക്കന്മാരോട് സംസാരിക്കരുത്..അത് കാണുംബോള് എനിക്കെന്തോ പോലെ.."

അവള്‍ കൂളായിട്ട് അവനോടു പറഞ്ഞു..:

"ഇത് കോളേജാ ..മിണ്ടിയെന്നും പറഞ്ഞെന്നുമൊക്കെ ഇരിക്കും.."

അപ്പോളേക്കും കോളേജിന്‍റെ പടിക്കല്‍ എത്തിയിരുന്നു..അവന്‍ അവന്‍റെ ക്ലാസ്സിലേക്കും അവള്‍ അവളുടെ ക്ലാസ്സിലേക്കും പോയി..വൈകീട് തിരിച്ചു നടക്കുമ്പോള്‍ അവന്‍ വീണ്ടും അവളുടെ മുന്നിലെത്തി..

"ഓ നീ പിന്നേം വന്നോ? നിനക്കു വേറെ ഒരു പണിയുമില്ലെടെ?". അവള്‍ ഒരു പുച്ഛത്തോട് കൂടി ചോദിച്ചു..

അവന്‍ മിണ്ടിയില്ല..കീശയില്‍ കൈയ്യിട്ട്  അവന്‍ ആ നടപ്പ് തുടര്‍ന്നു..

 "ആ അതിരിക്കട്ടെ സീരീസിന്‍റെ ആന്‍സര്‍ പേപ്പര്‍ ഒക്കെ കിട്ടിയോ?".അവള്‍ ചോദിച്ചു.

"ഇല്ല ..ഒന്നു മാത്രേ കിട്ടിയുള്ളൂ..ഒപെറേഷന്‍സ് മാനേജ്മെന്‍റ് ". അവന്‍ പറഞ്ഞു..

"ആഹാ..പൊട്ടി കാണും അല്ലേ? എനിക്കു നെറ്റ് വര്‍ക്സ് ആന്‍ഡ് സിസ്റ്റം കിട്ടി.. 25 മാര്‍ക്കുണ്ട്...."

അവന്‍ നടപ്പ് നിര്‍ത്തി..തന്‍റെ ബാഗ് തുറന്ന്‍ ആ ആന്‍സര്‍ പേപ്പര്‍ എടുത്ത്  നോക്കി.. 45 ഇല്‍ 38 മാര്‍ക്ക്.. അവനതെടുത്ത് ചുരുട്ടി വലിച്ചെറിഞ്ഞു..എന്നിട്ട് വീണ്ടും അവളുടെ അടുത്ത് ഓടി കിതച്ചെത്തി..എന്നിട്ട് പറഞ്ഞു..

"ആടാ പൊട്ടി പോയി..അടുത്ത തവണ നോക്കണം.."

അവള്‍ അത് കേട്ടു ചിരിച്ചു..

ഈ ചിരി കാണാന്‍ വേണ്ടി വലിച്ചെറിഞ്ഞ ആ പേപ്പറിനെ തിരിഞ്ഞു  നോക്കി അവന്‍ നടപ്പ് തുടര്‍ന്നു...ഒപ്പം ചൂണ്ടിലൊരു മൂളിപ്പാട്ടും..    






                   

Friday 17 August 2012

ഒരു പെണ്ണ്കാണല്‍ കഥ ..


"ഇനിക്കും ഒരു കല്യാണം കഴിക്കണം സതീശാ..ഇമ്പളൊക്കെ ഒരുമിച്ച് കൊളായി   സ്കൂളില്‍ ഗോട്ടി കളിച്ചതല്ലടൊ?അന്‍റെ കല്യാണൂം കയിഞ് അനക്ക് 2 കുട്ട്യളും ആയികിന്ന്..ഇനിക്കോ?ഇനിക്കെന്തായി?ഇയ്യ് പറയ് സതീശാ.."

ഓള്‍ഡ് മോങ്ക് കുപ്പിയില്‍ നിന്ന്‍ അവസാനത്തെ തുള്ളിയും ശ്രീനുവേട്ടന്‍റെ പീടികയില്‍ നിന്ന്‍ വാങ്ങിയ ഡിസ്പോസിബെള്‍ ഗ്ലാസില്‍ ഒഴിക്കവേ തീപ്പൊരി ഷാജു തന്‍റെ ഉറ്റ സുഹൃത്തും ക്ലാസ്സ്മേറ്റും ബാര്‍മേറ്റും ആയ സതീശനോട്  ചോദിച്ചു.

"അയിനിപ്പോ അനക്കെന്താ ഒരു കോറവ് ഷാജോ?..ഇയ്യ് അടിച്ചു പിംബിരിയായി വീട്ടില്‍ ചെന്നാല് അന്നോട് ആരും ഒന്നും ചോയ്ക്കാനില്ലല്ലോ?ഇന്‍റെ കാര്യം അനക്ക് അറയോ? ഈ കോലത്തില് ഇന്നേ ഇന്‍റെ പൊരെല്‍ കേറാന്‍ ആ നായിന്‍റെ മോള് സമ്മേക്കൂല മോനേ..അത് വച്ചോക്കുമ്പോ ഇയ്യ് ആരാ ? രാജാവാണ്ടാ രാജാവ്.."

"ഇക്ക് കല്യാണം കഴിക്കണം സതീശാ..ഇയ്യ് എനക്ക് ഒരു പെണ്ണിനെ കണ്ട്പിടിച്ച് തരണം..ഇയ്യ് മുന്നിലിന്ന് വേണം ന്‍റെ കല്യാണം നടത്തി തരാന്‍... .."

അങ്ങനെ ഷാജുവിന്‍റെ ആ വാശിക്ക് മുന്നില്‍ സതീശന്‍ കീഴടങ്ങി.തന്‍റെ ഭാര്യയുടെ ബന്ധത്തില്‍ പെട്ട ഒരു കന്യകയെ അങ്ങനെ കണ്ടുപിടിച്ച് ഷാജുവിനെ പെണ്ണ് കാണിക്കാന്‍ കൊണ്ട് പോവാമെന്ന് സതീശന്‍ വാക്ക് കൊടുത്തു.ആ ദിവസം വരവായി.അതിരാവിലെ തന്‍റെ സുഹൃത്ത് മൂസയുടെ വണ്ടിയെടുത്ത് സതീശന്‍ ഷാജുവിന്‍റെ വീട്ടു മുറ്റത്തെത്തി.സൈകിളോടിച്ച് മാത്രം പരിചയമുള്ള സതീശന്‍ ആ വണ്ടിയില്‍ കോഴി അയലിന് മേലെ കേറിയ പോലെ പറക്കുന്നത് കണ്ട് നാട്ടുകാര്‍ അന്തം വിട്ടു നിന്നു.

"ഷാജോ.. എടോ ഷാജോ...എറങ്ങി വാടോ..ഇമ്പക്ക് അങ്ങ് താമരശ്ശേരി എത്തണടോ..പെണ്ണിന്‍റെ വീട്ടാരോട് ഇഞ്ഞി വരുന്ന കാരിയൊന്നും  പറഞ്ഞികില്ല  കുഞ്ഞാ..ഓല്‍ എടേലും പോവുന്നേന് മുന്നേ ഇമ്പക്ക് ആടെത്തണം"

ഷാജുവിന്‍റെ വീട്ടു മുറ്റത്തു നിന്ന്‍ സതീശന്‍ അലറി.

"ഇയ്യിരിക്ക് മോനേ..ഷാജു കുളിക്കാ..ഓനിപ്പോ വരും..ചായ എടുക്കട്ടെ സതീശാ..". ഷാജുവിന്‍റെ അമ്മ സരോജിനി സതീശനോട് ചോദിച്ചു.

എന്താ തള്ളയുടെ സ്നേഹം..മേനെഞ്ഞാന്ന് ഇതേ നാവോണ്ട് എരണം കെട്ടോന്‍  എന്ന്‍ വിളിച്ചതാ കെളവി.ഷാജൂന്‍റെ അമ്മയായി പോയി ..ഇല്ലേല്‍ എന്നേ ചവിട്ടി നീളം വലിക്കായിരുന്നു ..എന്തായാലും പുറമെ ചിരിച്ചു കൊണ്ട് സതീശന്‍ അകത്തേക്ക് കയറി.

"ചായ മാത്രാക്കണ്ട സരോജിനി എട്ത്യേ.. കടീം പാടെ എട്തോളി..കൊറേ പോണ്ടതാ..". കോലായിലെ തറയില്‍ വീണു കിടക്കുന്ന മാതൃഭൂമി പത്രം എടുത്ത് കൊണ്ട് സതീശന്‍ അവരോടു പറഞ്ഞു.പോരുന്നത് പോരട്ടെ..ഇങ്ങനെ എപ്പോളെങ്കിലും മാത്രേ ഈ തള്ള എന്തേലും തരൂ.പത്രം നിവര്‍ത്തിയപ്പോളാണ് തനിക്ക് വായിക്കാനറിയില്ലല്ലോ എന്ന കാര്യം സതീശന്‍ ഓര്‍ത്തത്.അല്ല ഇന്നേ  പോലെ ഷാജൂനും വായിക്കാന്‍ നിച്ചമില്ലല്ലോ..പിന്നെന്തിനാണ് ഓന്‍ ഈ ഹലാക്കിന്റെ അവിലും കഞ്ഞി വാങ്ങുന്നത്?അപ്പോളേക്കു ചായയെത്തി.പിന്നോന്നും ചിന്തിക്കാന്‍ നില്‍ക്കാതെ സതീശന്‍ ചായകുടിയിലേക്ക് തിരിഞ്ഞു.

"പോവ സതീശാ? ചായൊക്കെ കുടിച്ചത് മത്യെഡോ..".ചപ്പാത്തി പകുതി വായിലിട്ട് ചായ മോന്തവേ ഷാജു  കുളിച്ച് റെഡി ആയി എത്തി..പഹയന്‍ ഒന്നും തിന്നാന്‍ സമ്മേക്കൂല.

"അല്ല ഷാജോ..ഇയ്യെന്താ ഈ ഇട്ടത്? തെളങ്ങുന്ന ഷര്‍ടും പുത്യ പാന്‍റും..  ശ്രീനുവേട്ടന്‍റെ പീട്യേല്‍ ദീപാവലി മുട്ടായി പൊതിഞ്ഞു വച്ച മാരി..എന്തായാലും നടക്ക്..ജോറായികിണ്.പെണ്ണിന് അന്നേ പിടിച്ച അനക്ക് നന്ന്‍..",".

അങ്ങനെ രണ്ടാളും ബൈക്കില്‍ കയറി വിട്ടു.രണ്ട് കോഴി ഒരുമിച്ച് അയലിന് മോളില്‍ പോണ ആ കാഴ്ചയും നാട്ടുകാര്‍ കണ്ടു.

"അല്ല സതീശാ അനക്ക് ഇതൊക്കെ ഓടിക്കാനറിയോ മോനേ? ഇന്നേ പെണ്ണ്‍ കാണിക്കാന്‍ തന്നെ കൊണ്ടോണേ..കാഷ്വല്‍ട്ടില്‍ ഏത്തരുതേ..".

ഇത് വല്യ ചോറയായല്ലോ എന്ന്‍ മനസ്സില്‍ വിചാരിക്കലും മുന്നില്‍ ഫ്ലൈയിങ് സ്ക്വാഡ് കൈ കാണിച്ചു നിര്‍ത്തലും ഒരുമിച്ച്.പൊലീസിനെ ആദ്യമായി അടുത്തു കാണുന്ന ഷാജു പിറകിലിരുന്ന് വിറച്ച്.ഇതിന് മുന്പ് പൊലീസിനെ നേരിട്ടത് മാണിയേടത്ത് കാവില്‍ കിലുക്കികുത്തി കളിക്കുമ്പോ പോലീസോടിച്ചപ്പോളായിരുന്നു.അന്ന്‍ പിന്നെ ശങ്കരേട്ടന്റെ പറമ്പിലെ പോട്ട കിണറ്റില്‍ വീണത് കൊണ്ട് കൈച്ചിലായി.പിറ്റേന്ന് രാവിലെ നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്.ഇന്നെന്തായാലും പണി പാളി. എട്ടിന്‍റെ പണി കിട്ടിയിരിക്കുന്നു.

"വണ്ടി സൈടാക്കേടാ.."

സതീശന്‍ വിറച്ച് വിറച്ച് വണ്ടി ഒതുക്കി നിര്‍ത്തി.

"ലൈസെന്‍സെടുക്കടാ.."

"ഇല്ല സാര്‍..,.. ലൈസന്സ് തന്നിട്ടില്ല സാര്‍....,..മൂസ ഇനിക്കീ വണ്ടിയും ചാവീം മാത്രേ തന്നുള്ളൂ സാര്‍, അച്ഛനാണെ സത്യം ". സതീശന്‍ പറഞ്ഞോപ്പിച്ചു.

"ഓഹോ അപ്പോ അനക്ക് സ്വന്തായിട്ട് പ്പോ ന്താ ഉള്ളത്?"

"ഇനിക്ക് ഒന്നുല്യ സാര്‍ ..പിന്നെ ഇന്‍റെ വൈഫിന് ഓളുടെ അച്ചന്‍റെ പേരിലുള്ള രണ്ട് പീടിക മുറി തരാണ് പറഞ്ഞീനി.അത് അളിയന്‍ സമ്മേക്കിന്നില്ല..അല്ല പേടിക്കേണ്ട..കിട്ടും..അയിനുള്ള പണി ഇംബക്കറിയാം..". സതീശന്‍ ഫോമിലായി.ഷാജു വിറച്ച് അപ്പുറത്ത് മാറി  നില്‍ക്കുന്നുണ്ട്.

"ഫ.പോലീസുകാരോടാനോടാ അന്‍റെ തറവാട്ടു വിശേഷം പറയുന്നത്..  ഈന്‍റെ ആര്‍‌സി ഓണര്‍ വന്നിട്ട്  ഇയ്യിവെടുന്ന് പോയാ മതി.. "

സതീശന്‍ ഷാജുവിന്‍റടുത്തേക്ക് ചെന്നു.

"ഷാജോ പണിയായി മോനേ..മൂസ വരാതെ ഇവല് വണ്ടി തരൂല..ഇയ്യ് ഓനേ ഒന്ന്‍ വിളിച്ചു വേഗം വരാന്‍ പറയ്.."

ഷാജു തന്‍റെ മൊബൈലെടുത്ത് മൂസയെ വിളിച്ചു.

"മൂസെ ഇജ്ജ് വേഗം ഇമ്പളെ കൊടുവള്ളി ബസ് പിടിക്ക്..അന്‍റെ വണ്ടി പോലീസ് പൊക്കി ഇഷ്ടാ..ഇയ്യ് വരാണ്ട് ഓല് വണ്ടി തരൂല..സതീശന്‍ കൊറേ പറഞ്ഞോക്കി.."

"ഇയ്യാ ഫോണ്‍ ഇങ്ങോണ്ട..".സതീശന്‍ ഷാജുവിന്‍റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.

"ഇയ്യെന്ത്  പണിയാ മോനേ കാണിച്ചത്..വണ്ടീമ് ചാവീമ്  മാത്രല്ലെ  ഇയ്യ് ഇനിക്ക് തന്നത് കുഞ്ഞാ ? ഈന്‍റെ ലൈസന്സ് ഇയ്യ് തന്നിക്കായിരുന്നെങ്കിളിപ്പോ  ഈന്‍റെ വല്ല ആവശ്യോമുണ്ടാവായിരുന്നോ?"

"സാറേ മൂസ ഇപ്പോ വരും..ഓന്‍ ലൈസന്സ് കൊണ്ടോരും.."

സതീശന്‍ സന്തോഷത്തോടെ പറഞ്ഞു.

"ഇയ്യ് ഇവ്ടെ വാ..ആരാ ഈ മൂസ ?"

"മൂസെന്‍റെ വണ്ടിയാ ഇത്..മൂസെനെ അറിയൂലെ ? കുന്നാലം പോലീസ് സ്റ്റേഷനിലെ.. "

"സാര്‍...,..".സതീശന്‍ പറഞ്ഞു തീരുന്നതിന് മുന്‍പ് കൂടെ ഉണ്ടായിരുന്ന പോലീസുകാരന്‍ എസ്.ഐ യെ വിളിച്ചു.

"സാര്‍ ഇനി ഈ മൂസ ഏതെങ്കിലും വി.ഐ.പി ആണോ? കുന്നാലം സ്റ്റേഷനില്‍ പുത്യ സി.ഐ ചാറ്ജെടുത്ത കാര്യം ഏഡ് രാമന്‍ നായര് അന്ന്‍ പറഞ്ഞിരുന്നു..ഇനി ഈ മൂസ സി.ഐ ഓ സി.ഐ യുടെ മോനോ ആണെങ്കിലോ?"

എസ്.ഐ വിരണ്ടു.സതീശനെം ഷാജുവിനെയും പോലീസ് വണ്ടിയില്‍ പിടിച്ചിരുത്തി വിശ്രമിക്കാന്‍ പറഞ്ഞു.

"ഷാജോ..മൂസ വല്ലാത്ത പഹയനാ .. ഓന്റെ പേര്‍ പറഞ്ഞപ്പളെ പോലീസാരുക്ക് എന്താ സ്നേഹം.."

തന്‍റെ ബുള്‍സ് ഐ അടിച്ച പോലെയായ പെണ്ണുകാണലോര്‍ത്ത് ഷാജു വിറങ്ങലിച്ചു നിന്നു.

"ഇയ്യ് പേടിക്കണ്ട ഷാജോ..പെണ്ണ്‍ ആടെ തന്നെ ഇണ്ടാവും..ഇയ്യ് ബേജാറാവാണ്ട..മൂസ വന്നിട്ട് ഇമ്പക്ക് പോവാടോ.."

അങ്ങനെ മൂസയെത്തി.മൂസയെത്തിയ സന്തോഷത്തില്‍ സതീശന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി.ഷാജു പിന്നാലെയും..

"അതാ സാര്‍ മൂസ..".

ജീന്‍സും ബൈസിക്സിന്‍റെ ടീ ഷര്‍ടും കണ്ണില്‍ കൂളിങ് ഗ്ലാസ്സുമിട്ട് മൂസയുടെ വരവ് കണ്ട എസ്.ഐ ഉറപ്പിച്ചു..ഇത് കുന്നാലം സി.ഐ യുടെ മോന്‍ തന്നെ..

"മോന്‍റെ പേരെന്താ..?"

എസ്.ഐ ഭവ്യതയോടെ മൂസയോട് ചോദിച്ചു.ഇത്തവണ ഞെട്ടിയത് മൂസയായിരുന്നു.പലരും തന്നെ മോന്‍ മോന്‍ എന്ന്‍ വിളിക്കാറുണ്ടെങ്കിലും അതിനു മുന്നില്‍ പല പ്രയോഗങ്ങളും ചേര്‍ക്കാറായിരുന്നു പതിവ്.

"മൂസ ഖാന്‍..""..,"

"മോന്‍റെ ആരാ കുന്നാലം സി.ഐ ? ഉപ്പയാണോ?"

"ഇന്‍റെ ഉപ്പ പോയിട്ട് ഇന്‍റെ കുടുംബത്തില്‍ തന്നെ ആരും പോലിസിലില്ല സാറേ..". മൂസ തന്‍റെ പാറപ്പുറത്ത് ചിരട്ട ഉരക്കുന്നത് പോലുള്ള ശബ്ദത്തില്‍ പറഞ്ഞു.

എസ്.ഐ തന്‍റെ കൂടെയുള്ള പോലീസുകാരനെ തറപ്പിച്ചോണ് നോക്കി.എന്നിത് സതീശനെ വിളിച്ചു.

"മോന്‍ ഇവിടെ വാ.."

"എന്താ സാര്‍?"

"ഇയ്യെന്താ ഇവ്ടെ പറഞ്ഞത്? ഈ നിക്കുന്ന നായിന്റെ മോന്‍റെ തന്ത  കുന്നാലം പോലീസ് സ്റ്റേഷനിലെ ആരാന്ന ഇയ്യ് പറഞ്ഞത് ന്ന്‍?"

"അല്ല സാര്‍ ഇവന്‍റെ ഉപ്പ കുന്നാലം സ്റ്റേഷനില് ചായ കൊണ്ട് കൊടുക്കുന്ന ഉസ്മാനാ സാര്‍..,..ചായ ഉസ്മാന്‍..,..സാര്‍ പകുതി വച്ച് എന്നേ പറയാന്‍ സമ്മേച്ചില്ലല്ലോ..".

എന്തായാലും കേള്‍ക്കണ്ടത് കേട്ടപ്പോ മൂസക്ക് സമാധാനമായി.

മൂസയെ കൊണ്ട് ഫൈനടപ്പിച്ച് അങ്ങനെ ഷാജുവും സതീശനും യാത്ര തുടര്‍ന്നു.മൂസ തിരിച്ചു നാട്ടിലേക്കും..തന്‍റെ നഷ്ടങ്ങള്‍ക്ക് പകരം കുപ്പി  ഒഫ്ഫര്‍ ചെയ്ത വകയില്‍ മൂസയുടെ വായിലെ ദേവി മാഹാത്മ്യം സതീശന് കേള്‍ക്കേണ്ടി വന്നില്ല..

അങ്ങനെ താമരശ്ശേരി എത്തി..പെണ്ണിന്‍റെ വീടിന്റെ ഗെയ്റ്റ് തുറന്ന്‍ അകത്തേക്ക് കേറി.പോകുന്ന പോക്കില്‍ മുറ്റത്തെ കറമൂസാ മരത്തില്‍ കറമൂസാ കുലകള്‍ കണ്ട സതീശന്‍ ഷാജുവിനോട് പറഞ്ഞു:

"ഇന്‍റെ ഷാജോ ഇയ്യാ കറമൂസാ കണ്ടെഡോ? ഇമ്പളെ മൂസെന്‍റെ ഉമ്മെന്‍റെ കാതിലെക് നോക്കുന്ന പോലുണ്ട് ലെ.."

പെണ്ണ് കാണുന്നതിന്റെ ത്രില്ലിലില്‍ നടക്കുകയായിരുന്ന ഷാജു അത് കേട്ടില്ല..കോളിങ് ബെല്ലടിച്ചു.വാതില്‍ മലര്‍ക്കെ തുറന്നു.തല്‍യില്‍ മുടിയില്ലാത്ത ഒരു മനുഷ്യന്‍ പുറത്തു വന്നു.

അപ്പോ ഇതാണ് ഇന്‍റെ അമ്മായിഅച്ഛന്‍.,.ഷാജു മനസ്സില്‍ പറഞ്ഞു.

"ആരാ? മനസിലായില്ലലോ?"

"ഞങ്ങള്‍ മോളെ ഒന്ന്‍ കാണാന്‍ വന്നതാ..ഇവന് വേണ്ടിയാ..".ഷാജുവിനെ ചൂണ്ടി കാണിച്ചു സതീശന്‍ അയാളോട് പറഞ്ഞു.

"സോറി മോളെ കാണാന്‍ ഒരു കൂട്ടര്  ഇപ്പോ വന്നു പോയതെയുള്ളൂ..അവരായിട്ട് എല്ലാം ഉറപ്പിക്കെം ചെയ്തു."

തിരിഞ്ഞു വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോള്‍ സതീശന്‍ ഷാജുവിനോട് പറഞ്ഞു.

"ചേ വന്നിട്ട് ഒരു ചായ പോലും കിട്ടീലല്ലോ ഇന്‍റെ ഷാജോ.. മോശായിപ്പോയി.."

വൈകീട് പെട്രോള്‍ പംപിന്‍റെ പിറകിലുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ചു ഓള്‍ഡ് മോങ്കിന്റെ അടുത്ത കുപ്പി പൊട്ടിക്കുമ്പോള്‍ ഷാജു പറഞ്ഞു.

"സതീശാ കള്ള നായിന്‍റെ മോനേ.. ഇയ്യ് ഇന്നാലും ഇന്നേ പറ്റിച്ചല്ലോ മോനേ...!!!"