Sunday 29 July 2012

എന്‍ജിനിയറിങ് ..


"സപ്പ്ളി ഇല്ലാണ്ട് എന്തു കോപ്പിലെ എഞ്ചിനീറിങ് ആടോ ഇയ്യൊക്കെ ഇവ്ടെ കെടന്ന് ഒലത്തുന്നത്"?

അന്ന് രാവിലെ കോളേജിലെത്തിയതിന് ശേഷം ആദ്യം കേള്‍ക്കുന്ന പഞ്ച് ഡയലോഗ് ഇതായിരുന്നു.

ആശാന്‍ വിടാന്‍ ഭാവമില്ലായിരുന്നു.

"ഡോ , ഡോ ഇവ്ടെ നോക്ക്..ആ കുത്തിരിക്കുന്ന ചെക്കനെ കണ്ടാ ഇയ്യ്? ഓനില്ലേ, ഓന്‍ ഫുള്‍ പാസ്സാ.. ഓനിവിടെ പുല്ലു വെലയാ.. മര്യാദക്ക് നാലക്ഷരം പഠിച്ച് നടക്കണ നേരം കൊണ്ട് 5-6 സപ്പ്ളി വാങ്ങി ഇതൊന്ന്‍ പൊലിപ്പിക്കാന്‍ നോക്ക്..ആലേല് ഒരുത്തനും അന്നെ വക വയ്ക്കൂല.."

ഇവന്‍ ഇങ്ങനെയാണ്.. എല്ലാ കാര്യങ്ങള്ക്കും മൂപ്പര്‍ക്ക് ഒരഭിപ്രായം ഉണ്ടാവും..ആള് മഹാ പേടിതൊണ്ടനാണെലും അത് പുറത്തു കാണിക്കാതെ "ഓ അവനോ? അവന്‍ അലമ്പാ " എന്ന്‍ മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ച്  അത് കേട്ടു പുളകം കൊള്ളുന്ന ഒരു ഒന്നൊന്നര വിത്ത്..

ബോറടിപ്പിക്കുന്ന ക്ലാസ്സുകളില്‍ ആരെയോ ബോധ്യപ്പെടുത്താനായി നോട്ടെടുതത് കുത്തി വരയുമ്പോള്‍ പിന്നെയും ആ ശബ്ദം കേട്ടു.

"ഹും.. എഡൊ എനക്കൊന്നും ഒരു പണിയുമില്ലാഞ്ഞിട്ടാ കുത്തിരുന്ന് നോടട്  എയുതുന്നത്? ഇതോക്ക് ..ഇവ്ടെ..ഞാന്‍ നോടട് കയ്യിഓണ്ട് തൊടുന്നില്ല..എനക് പറ്റോ ഇങ്ങനെ?ഇല്ല.. അതാണ് ചങ്കൂറ്റം .."

തിരിഞ്ഞു നിന്ന്‍ അവന്റെ കരണം പുകയ്ക്കാന്‍ തോന്നിയെങ്കിലും ക്ലാസ്സില്‍ സമാധാനമായി  ഉറങ്ങുന്ന മറ്റ് കുട്ടികളെ ഉണര്‍ത്താന്‍ എനിക്കു മനസ്സ് വന്നില്ല.. റീഫില്‍ ഇല്ലാത്ത പെനന് കൊണ്ട് ഇന്‍സ്ട്രമെന്‍റേഷന്‍ എഞ്ചിനീറിങ്ങിന്റെ നോടട് ഫ്രണ്‍ന്‍റ് ബെഞ്ചിലിരുന്ന് എയുതിയെടുക്കുന്ന വിരുതനോട് സാര്‍ ചോദിച്ചു:

"എല്ലാം മനസിലാവുന്നില്ലേ ? ഒന്നൂടെ റിപ്പീറ്റ് ചെയ്യണോ?"

"ഐയ് വേണ്ട സാര്‍....:  : മനസിലായി..".

തന്റെ ക്ലാസ്സില്‍ ഒരു കുട്ടിയെങ്കിലും ശ്രദ്ധിച്ചിരിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തില്‍ സാര്‍ ക്ലാസ്സ് തുടര്‍ന്നു...

വീണ്ടും പിറകില്‍ നിന്നും ആ വൃത്തികെട്ട ശബ്ദം ഞാന്‍ കേട്ടു..

"നായിന്റെ മോനേ.. അറ്റെന്‍ഡെന്‍സ് എടുക്കഡോ.. സമയം 9.50 ആയി..മതി എന്റെ ഇന്നത്തെ പഠിപ്പിക്കല്"

ഇതൊന്നും നിങ്ങള്‍ വിചാരിക്കുന്നതു പോലെ എല്ലാവരും കേള്‍ക്കെ പറയുന്നതല്ല.. തന്റെ അടുത്തിരിക്കുന്നവനും കഷ്ട്ടിച്ച് മുന്നിലുള്ളവനും കേള്‍ക്കാന്‍ പാകത്തിലാണ് ആശാന്റെ ഡയലോഗ് ഡെലിവെറി..

അത് പറഞ്ഞു കഴിഞ്ഞതും സാര്‍ അറ്റെന്‍ഡെന്‍സ് ഷീറ്റ് എടുത്ത് മറിക്കാന്‍ തുടങ്ങിയിരുന്നു..ഇനി അയാള്‍ ഇതേങ്ങാന്‍ കേട്ടോ?

സാര്‍ തുടര്‍ന്നു..

"ആ ഉറങ്ങുന്നവരൊക്കെ ഒന്ന്‍ എണീക്ക് .. അറ്റെന്‍ഡെന്‍സ് എടുക്കാന്‍ പൊവ്വാ.."

എല്ലാവരും കൈയും കാലും നിവര്‍ത്തി ഒരു ദീര്‍ഘനിശ്വാസം വിട്ടു അറ്റെന്‍ഡെന്‍സ് കൊടുത്തു..

"സനൂപേ.. അടുത്ത ഹവര്‍ ആരാടാ?"

വന്നു അടുത്ത ഡയലോഗ്.

"ആരായാലും എനിക്കു പുല്ലാ..ഞാന്‍ നോടൊന്നും എയുതൂല.."

ചോദിച്ചു കുടുങ്ങി.. അല്ലാതെന്ത് പറയാനാ ..

അടുത്ത ഭീകരന്‍ ക്ലാസ്സ് എടുക്കാന്‍ എത്തി.ഇന്ന്‍ ബോര്‍ഡില്‍ വരയ്ക്കാനുള്ള യന്ത്രങ്ങളെ ഒരു തുണ്ട് കടലാസ്സിലാക്കി മൂപ്പര് അങ്ങനെ നിന്നു.യൂണിവേഴ്സിറ്റി എക്സാമിന് പിള്ളേരെടുക്കുന്ന തുണ്ട് പോലും ഇതിലും വലുതാണല്ലോ എന്നു ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചു.. ഇല്ല ക്ലാസ്സില്‍ 16 പേരെ ഉള്ളൂ.. മുന്നിലിരിക്കുന്ന വിരുതനോട് അയാള്‍ ചോദിച്ചു..

"എങ്കടാ സ്റ്റുഡന്‍റ്സ്?"

അയാള്‍ ഒരു തമിഴനാണ്.

" ഇപ്പോ വരും സാര്‍.."..  , വെള്ളം കുടിക്കാന്‍ പോയതാ."

"ഏതുക്കടാ ഇന്ത കാലയിലെ തണ്ണി?"

സനൂപ് വീണ്ടും..

"എഡൊ കോപ്പേ.. മുല്ലപ്പെരിയാറിലെ വെള്ളം മുഴുവനും എടുക്കെം വേണം ഇവ്ടെള്ള പാവങ്ങള് ഏതെങ്കിലും കിണറ്റിന്നോ പൊഴേന്നൊ ഒരു ഗ്ലാസ്സ് വെള്ളം മുക്കി കുടിക്കാന്‍ പോവുമ്പോ അതിനും കോലിടാന്‍ വന്നാണ്ടല്ലോ തച്ചു ഞാന്‍ അന്നെ ചെത്തുകടവ് പൊഴേല്‍ താഴ്ത്തും..അല്ല പിന്നെ.."

എന്തായാലും കാത്തു നിന്ന്‍ കാത്തു നിന്നു മടുത്തു അയാള്‍ യന്ത്രങ്ങളെ വരക്കാന്‍ ബോര്‍ഡിലെക് തിരിഞ്ഞു.ഈ നശിച്ച യന്ത്രങ്ങള്‍....  ..ഞാന്‍ മനസ്സില്‍ കരുതി..അവസാന വര്‍ഷമാണല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ  തണുപ്പിച്ചു.

എന്റെ വലതു  ഭാഗത്തുള്ള  ബെഞ്ചില്‍  "പെന്‍ഫയിറ്റും" ഇടത്തു ഭാഗത്ത് "ക്രിക്കെറ്റും" തകൃതിയായി നടന്നു വന്നു.. ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍  പോലും  കാണില്ല ഇത്ര വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍ ഒരുമിച്ച്.. ഞാന്‍ എന്തു കളിക്കും എന്നു ചിന്തിച്ചിരിക്കുമ്പോള്‍ ഐഡിയ യുമായി പിറകിലെ ബെഞ്ചില്‍ നിന്നും സനൂപ് എത്തി.."പൂജ്യം വെട്ട്".

കളി പുരോഗമിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു:

"ഒരു ബുള്ളറ്റ് കിട്ടിയിരുന്നേല്‍ ..."

"എന്തിനാടാ സൈക്കിള്‍ ഓടിക്കാന്‍ അറിയാത്ത അനക്ക് ബുള്ളറ്റ് ?"

എന്നെയൊന്ന് തറപ്പിച്ചു നോക്കി ബോസ്സ് ബൂക്കുമെടുത്ത് പിറകിലെക് തന്നെ പോയി.ചേ..കളിയില്‍ രസം പിടിച്ചു വരികയായിരുന്നു..

അവിടെ ബോര്‍ഡില്‍ യന്ത്രങ്ങള്‍ രൂപം കൊണ്ടിരുന്നു.സ്കെയില്‍ ഇല്ലാതെ  ഞാന്‍ വരച്ച യന്ത്രങ്ങള്‍കോക്കെ 5-6 പാര്‍ട്ട്സ് അധികം ഉണ്ടായിരുന്നു.കെടക്കട്ടെ ഒരു ഭംഗിക്ക്,ഞാന്‍ കരുതി.

സമയം 11.15. മൂന്നാമത്തെ അവര്‍.  .സനൂപ് വീണ്ടും അടുത്തെത്തി.

"എഡൊ ഇന്ന്‍ ബിരിയാണി ആക്കല്ലേ?,ചോറ് തിന്ന്‍ മടുത്തെഡോ.."

"എവിടെ മടുക്കാനാ മോനേ അനക്ക് ചോറ്?, ഇയ്യ് ദിവസവും ബിരിയാണി അല്ലേ കയിക്കല്..?"

"പോടാ അവിടുന്ന്‍ .. ഈ സെമ്മില്‍ ഞാന്‍ ആകെ 4 ബിരിയാണിയെ തിന്നിട്ടുള്ളൂ.."

"സനൂപേ ഈ സെമ്മ് തുടങ്ങിറ്റ് ആകെ 5 ദിവസായിട്ടേ ഉള്ളൂ കുട്ടാ.."

ഇപ്രാവശ്യവും ഞാന്‍ തന്നെ ഗോളടിച്ചു.എല്ലാ ക്ലാസ്സിലെയും ബെസ്റ്റ് സ്റ്റുഡെന്‍റിനെ മാനേജ്മെന്‍റ് എന്തോ അവാര്ഡ് കൊടുത്ത് ആദരികുന്ന പരിപാടി ഉണ്ട് കൊല്ലത്തില്‍....., അതേ പരിപാടി കാന്‍റ്റീന്‍ കോണ്‍ട്രാക്റ്റ് എടുത്തവര്‍ നടത്തുകയാണെങ്കില്‍ ഈ സനൂപിന് ഒരു പ്രത്യേക സമ്മാനം  ഉണ്ടാവും..ഏറ്റവും കൂടുതല്‍ ബിരിയാണി കഴിച്ചതിനുള്ള "പപ്പന്‍"" സ്മാരക പൂവന്‍ കോഴി അവാര്‍ഡ്".പഹയന്‍ ബിരിയാണി കഴികാത്ത മൂന്നേ മൂന്ന്‍ അവസരങ്ങള്‍ ഇവയൊക്കെയാണ്..1) ശനി ,ഞായര്‍ (കോളേജില്ല) 2)സ്ട്രൈക് ( കാന്‍റ്റീന്‍ ഉണ്ടാവില്ല ) 3)സാക്ഷാല്‍ സനൂപ് തന്നെ ഇല്ല(ലീവ്).

ബിരിയാണി എടുത്തു കൊടുക്കുന്ന കാന്റീനിലെ ഏട്ടന്‍ തന്നെ കണ്ടാല്‍ വലിയ കോഴിക്കാല്‍ ഇടുമെന്ന രഹസ്യം ഒരിക്കല്‍ അവന്‍ തന്നെ എന്റടുത്ത് പറഞ്ഞിട്ടുള്ളതാണ്.ബിരിയാണിയും കഴിച്ചു കോളേജിലെ ഗാര്‍ഡനില്‍ ഇരിക്കുമ്പോള്‍ അടുത്ത ഡയലോഗ്:

"അല്ലെഡോ ഇമ്പക്ക് ഈ കോളേജില്‍ ബോംബ് വച്ചാലൊ?"

"എന്തിനാ?"

"അല്ല അങ്ങനെയാണെല്‍ ഈ കോളേജ് കുറെ കാലത്തേക് പൂട്ടുമല്ലോ?"

"ഊ അതിന്റെ അവശ്യൊന്നുല്ല്യ..വിജയ ശതമാനം കുറഞ്ഞോണ്ട് സര്ക്കാര് തന്നെ ഈ കോളേജ് പൂട്ടിക്കൊളും..അതിനായിട്ട് ഇയ്യ് ഇപ്പോ ബോംബോന്നും വെക്കണ്ട.."
 പിറകില്‍ നിന്നും ആരോ വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു.

"എടാ ആ പോണ കുട്ടിക്ക് ഭയങ്കര അഹങ്കരാ.."

സനൂപ് തുടര്‍ന്നു.

"അതെന്താടാ ?"

"ഓള്‍ എന്നെ നോക്കുന്നില്ല.."

"അതിനു ഓള്‍ക് അന്നെ അറിയോ?"

"ഇല്ല"

"പിന്നെന്തിനാടോ ഓള്‍ അന്നെ നോക്കുന്നത്?"

അടുത്തത് കുട്ടി പോകുന്നത് കണ്ടപ്പോള്‍ വീണ്ടും:

"ആരാപ്പോ ആ പോണത് ,അന്‍റെ ജൂനിയര്‍ ആയ്റ്റ് നവജ്യോതില്‍ പഠിച്ച നായിന്റെ മോളല്ലെ അത് ?"

"ആ..ആണെന്ന്‍ തോന്നുന്നു.."

"ഓളോട് പറഞ്ഞെക്കേണ്ടി ഓള്‍ക് വേണേല്‍ എന്നെ ലൈനടിച്ചോളാന്‍ .. ഈ ഇയറൂടെ കഴ്ഞ്ഞാ സനൂപ് സനൂപിന്റെ പാട്ടിന് പോകും.. ഓള്‍ക്കറിയില്ല ന്നെ.."

ആ കുട്ടിക്ക് സനൂപിനെ അറിയില്ല...സനൂപിന് അവളോടുള്ള പ്രണയം അറിയില്ല, സനൂപിന്റെ പേര് സനൂപ് ആണെന്ന്‍ അറിയില്ല..എല്ലാം സഹിക്കാം..ആരാ സനൂപ് എന്നു പോലുമറിയില്ല..അങ്ങനെയുള്ള ഒരു കുട്ടിയോടാണ് ഇതൊകെ പറഞ്ഞെല്‍പ്പിക്കാന്‍ എന്നോടു പറയുന്നത്.

"എടാ ഇവള്‍ എന്റെ നാട്ടിലാ."

"അതിനു ഞാനെന്താ വേണ്ടത്?"

"ഒന്നുംല്യ ..ഞാന്‍ ഇന്നാള് ഇവള്‍ഡേ വീടിന് മുന്നില്‍ കൂടെ പോവുമ്പോ ഒരു സീന്‍ കണ്ടു.."

അത് വരെ ബ്ലാക്ക് ആന്ഡ് വൈറ്റ് പടം കാണുന്ന പോലെ സനൂപിന്റെ വളിപ്പ് കേട്ടിരുന്ന ശരത്തിന്റെ മുഖം അമല്‍ നീരദിന്റെ ബാച്ച്ലര്‍ പാര്‍ട്ടി കണ്ടിറങ്ങിയ കൂലി പണിക്കാരന്റെ മുഖം പോലെ വിവര്‍ണമായി.

"സനൂപേ പറയേഡോ..എന്താ ഇയ്യ് കണ്ടേ?"

"ഓ അതോ..ഞാന്‍ ഇങ്ങനെ പോവുമ്പോണ്ട്  ഓള്‍ സന്ധ്യക്ക് വിളക്ക്  വെക്കുന്നു .."

"ഇതൊകെ ഒരു സീനാണ്ടോ?, മനുഷ്യനെ മെനെക്കെടുത്താന്‍ വേണ്ടീറ്റ്..ചേ."

സീന്‍ കേള്‍ക്കാന്‍ മരത്തിന്റെ മുകളില്‍ നിന്നും ചാടിയിറങ്ങിയ നൌഫല്‍ ഇറങ്ങിയ പോലെ തിരിച്ചു കയറി കൊണ്ട് പറഞ്ഞു.

ഉച്ചക്ക് ശേഷമുള്ള ആദ്യത്തെ അവര്‍...

സനൂപ് പിറകിലെ ബെഞ്ചില്‍ ബിസി ആണ്..ചോദിച്ചപ്പോള്‍ അടുത്തുള്ളവന്‍  പറഞ്ഞു:

"ഓന്‍ ഫേസ്ബുക്ക് ഇലാ"..

ആ 1 മണിക്കൂര്‍ സനൂപിന്റെ ഒരനക്കവും കണ്ടില്ല.. ഞാനാകട്ടെ ഉറങ്ങിയും പോയി..സനൂപിന്റെ അലര്‍ച്ച കേട്ടാണ് എയുന്നേറ്റത്.

"കുട്ടി കുടുങ്ങി മോനേ..കുട്ടി കുടുങ്ങി..എനിക്കു കുട്ടി കുടുങ്ങി."

"ഏത് കുട്ടിയാ സനൂപേ നിന്നെ കണ്ട് കുടുങ്ങിയത്?".

"അതല്ലഡോ ..ഫേസ്ബുക്ക് ഇലൂടെ ഒരു കുട്ടി എനിക്കു ഒത്തു.."

"അതേതാ കുട്ടി?"

"ഒരു ഫിലിപ്പീന്‍സുകാരിയാ"

"കളവ് പറയാണ്ട് പോടാ.."

അടുത്തിരുന്ന ദാസന് വിശ്വാസം വന്നില്ല..

"എടാ സത്യായിരിക്കും..എന്തായാലും ഈ നാട്ടിനൊന്നും ഇവന് പെണ്ണ് കിട്ടിലന്നുറപ്പാ..എടുന്നാ പെണ്ണ്?"

"ഫിലിപ്പീന്‍സ്"

"ഓ  ഈ ഫിലിപ്പീന്‍സുകരോക്കെ __ടികള് ആ    സനൂപേ..എനിക്കറിയാം "

മനു പറഞ്ഞു..

"എന്നിട്ട് ഇന്നോട് കൊറേ ചാറ്റ് ചെയ്തല്ലോ?"

ഞാന്‍ മൊബൈലെടുത്ത്  അവന്റെ ചാറ്റ് നോക്കി..ആ 10 ചാറ്റ്..റിപ്ലൈ അടക്കം.. അതിനാണ് ഇവന്‍ കൊറേ എന്ന്‍ പറയുന്നത്..

"ഈ 5 റിപ്ലൈ ഇംഗ്ലിഷില്‍ അടിക്കാനാണോ സനൂപേ ഇയ്യ് ഒരു മണിക്കൂര്‍ ഇവ്ടെ കുനിഞ്ഞിരുന്നത്?"

"ഓ അന്നെ പോലെ ഞാന്‍ ഐ‌സി‌എസ്‌ഇ  സിലബസ് ഒന്നുമല്ല ഞാന്‍ പാദിച്ചത്..സര്ക്കാര്‍ സ്കൂളിലാ.."

"സര്ക്കാര് സ്കൂളിലായാലും മാനേജ്മെന്‍റ് സ്കൂളിലായാലും ഇങ്ഗ്ലീശില്‍  26 അക്ഷരം തന്നെയാ മോനേ എല്ലായിടത്തും പഠിപ്പിക്കുന്നത്.."

ഞാന്‍ പിന്നെയും ഗോളടിച്ചു..

ഇങ്ങനെ ഗോളടിച്ചും വഴങ്ങിയും എന്‍ജിനിയറിങ് പഠനം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.. മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ സഞ്ചാരിയെ  പോലെ.. എങ്ങോട്ടെന്നറിയാതെ നടക്കുന്നതിനിടയില്‍ കാണുന്ന പച്ചപ്പ് പോലെ ഇങ്ങനെയുള്ള നിഷ്കളങ്കമായ സൌഹൃദങ്ങളും..        

   




     

 

 

 


                 
         
                       

Wednesday 25 July 2012

ഡ്രീംസ്


"ഐ ഹാവ് അ പേര്‍സണ്‍ ഇന്‍ മൈ ഡ്രീംസ് ആന്ഡ് സോറി, യൂ ഡോണ്‍'ടു ഫിറ്റ് ഇന്‍ മൈ ഡ്രീംസ് എനി മോര്‍ .."

ഒരു മഴ തോര്‍ന്ന രാത്രി ഫോണില്‍ കൂടെ ഈ ശബ്ദമൊഴുകുമ്പോള്‍ ഞാന്‍ ഒരിക്കലും കരയുകയായിരുന്നില്ല...കാരണം എനിക്കറിയമായിരുന്നു അവള്‍ക്കിതെല്ലാം ഒരു തമാശയായിരുന്നുവെന്ന് ..ഒന്നൊര വര്ഷം നീണ്ടു നിന്ന പ്രണയത്തിന്റെ തിരശീല അവിടെ വീഴുമ്പോള്‍ മഴ ഒരു നിമിത്തമാണെന്ന് എനിക്കു തോന്നി.. മനസ്സിലെ സങ്കടങ്ങളെല്ലാം പെയ്തൊഴിയുന്ന പോലെ ..നിലയ്ക്കാത്ത കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പെട്ടെന്ന്‍  ഇല്ലാതാവുകയാണ്.. സ്വാഭാവികമായും ഞാന്‍ സന്തോഷികേണ്ട അവസരമാണ്..എന്നാലും മനസ്സിന്റെ ഉള്ളിലെവിടെയോ അവള്‍കായി കരുതി വച്ച ഇഷ്ടം ഒരു ഭാരമായി അവശേഷികുന്നത് ഞാനറിഞ്ഞു.

എവ്ടെയായിരുന്നു എനിക്കു തെറ്റ് പറ്റിയത്? അറിയില്ല.. മനസ്സിന് ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെ കൂട്ടത്തിലേക്ക് ഇതും.അവളുടെ സ്വപ്നത്തിലെ ആളല്ല ഞാന്‍ എന്നവള്‍ക് മനസിലാക്കാന്‍ എടുത്തത് ഒന്നൊര കൊല്ലം.അവളുടെ സ്വപ്നം മനസിലാക്കാന്‍ എനിക് കഴിഞ്ഞില്ല.അതല്ലേ സത്യം? മനസ്സ് കടിഞ്ഞാണ്‍ നഷ്ടപ്പെട്ട കുതിരയെ പോലെ കുതിച്ചു..സമയം 11 മണി..കഴിഞ്ഞതിനെ പറ്റി ഓര്‍ത്ത് ജീവിതം കളയാന്‍ മാത്രം വിഡ്ഡിയാണോ ഞാന്‍? അല്ല എന്നു എന്റെ മനസ്സ് മന്ത്രിച്ചു.

ഉറങ്ങാന്‍ കിടന്നപ്പോഴും എന്റെ മനസ്സില്‍ നിന്ന്‍ മാഞ്ഞു പോകാന്‍ വിസ്സമതിച്ച അവളുടെ മുഖമുണ്ടായിരുന്നു.ചില സന്ദര്‍ഭങ്ങള്‍ അങ്ങനെയാണ്..മനസ്സിന്റെ വേദന ശരീരവും ശരീരത്തിന്റെ വേദന മനസ്സും അറിയാതെ പോകുന്ന ചില നിമിഷങ്ങള്‍.....; ശരീരത്തിന്റെ വേദന കാലം മാഴ്ക്കുമെന്ന് അറിയാമെങ്കിലും മനസ്സിന്റെ വേദന കാലം മാഴ്ക്കുമെന്ന വാദം എനിക് വിശ്വസിക്കാന്‍ പറ്റുന്നതിലും എത്രയോ അകലെയായിരുന്നു..

മാസങ്ങള്‍ കടന്ന്‍ പോയി..

അവളെ എനിക്കു കാണാം.. അവളുടെ പ്രവര്‍ത്തികള്‍ എനിക്കു അറിയാം..ഫേസ്ബുക്ക് ലെ പച്ച വെളിച്ചം എന്റെ ടാബില്‍ മാത്രം കത്തിയില്ലെങ്കിലും ഞാന്‍ എല്ലാമറിഞ്ഞു കൊണ്ടേയിരുന്നു..പുതിയ കൂട്ടുകെട്ടുകള്‍ ..പുതിയ ബന്ധങ്ങള്‍....;.. അവളുടെ മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു..മറക്കുവാനുള്ള കഴിവ് ചിലപ്പോള്‍ പെങ്കുട്ടികള്‍ക്കാവും കൂടുതല്‍....;..


വര്ഷങ്ങള്‍ കടന്ന്‍ പോയിരിക്കുന്നു...


അവളുടെ ചിരിയും കൊഞ്ഛലും ഇപ്പോളും എനിക്കു കാണാം..ഫേസ്ബുക്ക് ഇലൂടെ മാത്രമല്ല.. അവളെ ഞാന്‍ ഇന്നലെ കണ്ടിരുന്നു.. ഫോകസ് മാളില്‍ വച്ച്.. കാമുകന്റെ കൈ പിടിച്ചു ആര്‍ത്തുല്ലസിച്ച് എസ്കലേറ്റര്‍ ഇറങ്ങി വരുന്ന ആ കാഴ്ച കണ്ടപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു പോയി.. ഇത് പോലെ ആയിരുന്നിലെ ഞങ്ങളും ഒരുനാള്‍ ..എന്നെ കണ്ടെന്ന്‍ എനിക്കും അവളെ ഞാന്‍ കണ്ടെന്ന്‍ അവള്‍ക്കും അറിയാമായിരുന്നിട്ടും ഞങ്ങള്‍ എന്തു കൊണ്ടോ പരസ്പരം അകലം പാലിച്ച് നടന്നു നീങ്ങി.. ഇത്തവണ എനിക്കു മനസ്സില്‍ നിരാശയോ സങ്കടമോ തോന്നിയില്ല..കാരണം എന്റെ മനസ്സില്‍ അപ്പോള്‍ അവളായിരുന്നില.. അവളുടെ കൂടെയുള്ള ചെറുപ്പക്കാരനായിരുന്നു. നിഷ്കളങ്കമായ അയാളുടെ മുഖത്ത് നോക്കിയപ്പോള്‍ സഹതാപം തോന്നിപ്പോയി.. ഞാന്‍ മനസ്സില്‍ പറഞ്ഞു.." അടുത്ത ഊഴം നിനക്കു.."

വീണ്ടും കാലങ്ങള്‍ മാറി മറിഞ്ഞു..

ഇന്നവള്‍ സന്തോഷവതിയാണ്..കാരണം ഇന്നവളുടെ കല്യാണമാണ്..വരാന്‍ ഞാനോ അല്ലെങ്കില്‍ മേല്പറഞ്ഞ ചെറുപ്പകാരനോ അല്ല.. ഒരു ഗള്‍ഫുകാരന്‍ ;..എന്തോ ഒരു നിയോഗം പോലെ എനിക്കാ കല്യാണത്തില്‍ പങ്ക് കൊള്ളാനുള്ള അവസരം വന്നു ചേര്‍ന്നു. പഠിതത്ം കഴിഞ്ഞിട്ടും ജോലി കിട്ടാത്ത അപകര്‍ഷത ബോധം എന്റെ മനസ്സിലെവെടെയോ കുത്തി നോവിക്കുമ്പോഴും വീടില്‍ നിന്ന്‍ കാശു ചോദികേണ്ട ഗതികേട് ഓര്‍ത്തപ്പോള്‍ ക്യാമറ ഇക്ക്  ലൈറ്റ് പിടിക്കുന്നതില്‍ എനിക്കൊരു കുറ്റബോധവും  തോന്നിയില്ല.. 4 കൊല്ലം എന്‍ജിനിയറിങ് പഠിച്ചത് തല്‍കാലത്തേക് ഞാന്‍ മറക്കാന്‍ തീരുമാനിച്ചു.

അവള്‍ ഇപ്പോളും മണ്ഡപത്തില്‍ എത്തിയിട്ടില്ല..കാരണവന്മാര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു..

"ചെക്കന്‍റെ ഭാഗ്യം.. സുന്ദരിയും സല്‍സ്വഭാവിയും ആയോരു പെണ്ണിനെ ഇക്കാലത്ത് കിട്ടുക എന്നു വച്ചാ അതൊരു യോഗം തന്നെയാണെ.."

ഇത് കേട്ടു ചിരിച്ചു പോയ എന്നെ ക്യാമറ പിടിക്കുന്ന സുരേശെട്ടന്‍ എന്നെ നോക്കി ഒന്നമര്‍ത്തി മൂളി..മൂപ്പരോട് ഞാന്‍ പറഞ്ഞിരുന്നു ഈ കാര്യം.

"പെണ്ണിന്‍റേം ഭാഗ്യാന്ന് കൂട്ടികോളി.., ചെക്കനവിടുത്തെ മുന്ത്യ ബാങ്കിലാ"

"അതെയതെ .. രാമന്‍ നായരുടെ പുണ്യം.."

ഇത് കേട്ടപ്പോളും ഞാന്‍ ആലോചിച്ചു പോയി.. പെണ്ണ്‍ വേലി ചാടിയാല്‍ ചെക്കന്‍ മതില് ചാടിയിടുണ്ടാവും..

താലികെട്ട് തുടങ്ങി..ലൈറ്റ് പിടിക്കുന്ന എന്നെ കണ്ടപ്പോള്‍ കല്യാണം മുടക്കുമോ എന്ന ഒരു ചെറിയ അങ്കലാപ്പ് അവളുടെ മുഖത്ത് ഞാന്‍ കണ്ടു..
കല്യാണം കഴിഞ്ഞു അവള്‍ എന്റെ മുഖത്ത് നോക്കി അഹങ്കാരത്തോടെ ഒന്നു ചിരിച്ചു. ക്യാമറമാന്‍ സുരേശെട്ടന്‍ പെണ്ണിനും ചെക്കനും വിശേസ്  പറയാന്‍  പോയപ്പോള്‍ ഞാനും കൂടെ  പോയി.

"മെനി മെനി ഹാപ്പി വിശേസ്"

"തങ്ക്യു.."

അവള്‍ അല്പം ഗര്‍വോടെ എന്നോടു ചോദിച്ചു ..

"പണിയൊന്നുമായില്ല അല്ലേ?, ഏട്ടാ ഇയാള്‍ എന്റെ കൂടെ പഠിച്ചതാ.."

അവളുടെ "ഏട്ടന്‍" എന്നെ ഒരു പുച്ഛ ഭാവത്തില്‍ നോക്കുന്നത് ഞാനറിഞ്ഞു.


കൃത്യം 6 മാസം ..

അവളുടെ "ഏട്ടന്" ഗല്‍ഫിലെ  ബാങ്ക്  ജോലി നഷ്ടപ്പെട്ടിരിക്കുന്നു ..അയാള്‍ തിരിച്ചു നാട്ടില്‍ എത്തി ഇപ്പോള്‍ ഒരു തുണി കടയില്‍  അക്കൌണ്ടന്‍റ് ആണത്രെ ..ജോലി പോയതിനെ "റിസെഷന്‍" എന്ന ഓമന പേരിട്ടു അവര്‍ വിളിച്ചെങ്കിലും പാതി വഴിയില്‍ പണി നിന്നു പോയ അവരുടെ പുതിയ വീട് അവരുടെ ഇപ്പോഴ്ത്തെ അവശത എനിക് മനസിലാക്കി തന്നു.

എനിക് സിംഗപൂര്‍ ഒരു ജോലി ശരിയായിരിക്കുന്നു.അവസാനം പഠിച്ച മേഖലയില്‍ തന്നെ ഒരു തൊഴില്‍...;.നാടില്‍ എല്ലാവരോടും പോകുന്നു എന്ന്‍ അന്വേഷണം പറയുന്ന കൂട്ടത്തില്‍ ഞാന്‍ അവളുടെ വീടിലും കയറി..പാതി  തേച്ച ചുമര് പേയിന്‍റ് അടിച്ചിരുന്നെങ്കിലും ഒരു വൃത്തികേടായി മുഴച്ചു നിന്നു.

"ഞാന്‍ പൊവാണ്.., സിംഗപൂര്‍ ഒരു കമ്പനിയില്‍  അസിസ്റ്റന്‍റ് എന്‍ജിനിയര്‍  ആയി ജോലി കിട്ടിട്ന്ദ്.."

അവളുടെ ഏട്ടന്‍:: :"

"സാലറി എത്രയുണ്ട്?"

ഉത്തരം കൊടുത്തപ്പോള്‍ വിശ്വാസം  വരാത്ത ഒരു നോട്ടവുമായി അയാള്‍ സോഫയിലെക് ചാഞ്ഞു..

"വരട്ടെ..ഇനി വന്നിട് കാണാം"

ഇറങ്ങാന്‍ നേരം ഞാന്‍ അവളെ ഒന്നു കൂടെ നോക്കി..അവളുടെ കണ്ണില്‍ അ ഗര്‍വ് ഉണ്ടായിരുന്നില്ല..പകരം  നിരാശയുടെ നിഴലുകള്‍ ഞാനതില്‍ കണ്ടു..തിരിഞ്ഞു നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു..ശരിക്കും ഞാന്‍ ഇപ്പോള്‍ സന്തോഷികേണ്ടതല്ലേ? പക്ഷേ എനിക്കു അതിനവുമായിരുന്നില..മനസ്സിന്റെ ഉള്ളിലെ ആ ഇഷ്ടം ഇപ്പോഴും കെട്ടു  പോയിരുന്നില്ല..സുഗമുള്ള ഓരോര്‍മയായി  എന്നും അതവിടെ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു..


 

       




         

Tuesday 24 July 2012

രവിയേട്ടന്‍............. ... _



രവിയേട്ടന്‍ അങ്ങനെയാണ്. പ്രതീക്ഷിക്കാത്ത പല പോയിന്‍റും പറഞ്ഞു കളയും.പറയുന്നതൊക്കെ നല്ല ഉഷാറ് മണ്ടത്തരങ്ങളാവും എന്ന ഒരൊറ്റ കുഴപ്പമേ ഉള്ളൂ.എനിക്കു ഞാന്‍ കുട്ടിയാവുമ്പോഴേ രവിയേട്ടനെ അറിയാം. വീട്ടില്‍ അല്ലറ ചില്ലറ പണിക്കും മറ്റുമായി മൂപ്പര് ഇടക്കിടക് വരാറുണ്ട്.ഞാന്‍ രവിയേട്ടനെ അറിയുന്നത് "മാത രവി" എന്ന പേരിലാണ്.ഈ പേര് എങ്ങനെ വന്നു എന്ന്‍ എന്നോടു ചോദികരുത്.ചില പേരുകള്‍ അങ്ങനെയാണ്...ഒളിഞ്ഞിരിക്കുന്ന പല അര്‍ഥങ്ങളും അതിലുണ്ടാവും.എന്റെ നാട്ടില്‍ ഇങ്ങനെയുള്ള വിചിത്രമായ പേരുള്ള ഒരുപാട് പേര്‍ കറങ്ങി നടക്കുന്നുണ്ട്."കാലന്‍ മത്തായി", "അണ്ണാച്ചി", "നംബോലന്‍"""",", "ബൂഗിള്".. ഇതൊക്കെ ആ വലിയ ലിസ്റ്റിലെ ചിലത് മാത്രം.

ഈ പേരുകളൊക്കെ അവരൌടെ സ്വഭാവമോ, അല്ലെങ്ങില്‍ രൂപമോ ആയിട്ട് ഒരു വിദൂര സാമ്യം പോലുമില്ല."കാലന്‍ മത്തായി " നിങ്ങള്‍ കരുത്തും പോലെ ഒരു അച്ചായനല്ല..കൂലി പണിക്കു പോകുന്ന (?) ശബരീഷന്റെ പേരാ അത്.. "അണ്ണാച്ചി " എന്ന പേര് കേട്ടാല്‍ നമ്മള്‍ കരുതും അയാള്‍ തമിള്‍നാട്ടില്‍ നിന്ന്‍ കുടിയേറി വന്നതാ എന്ന്‍.... അവിടെയും നിങള്‍ക് തെറ്റി
..എന്നാല്‍   "ബൂഗിള്" എന്ന പേര് വന്ന വഴി എനിക്കു അറിയാം.കൊളായി സ്കൂളിലെ പൂര്‍വ വിദ്യാര്ത്ഥി സംഗമം വച്ചപ്പോള്‍ അതില്‍ അനീഷിനോട്
 സ്റ്റേജില്‍ കേറി എന്തെങ്കിലും കാണിക്കാന്‍ പറഞ്ഞപ്പോള്‍ മേശയില്‍ കൊട്ടി കൊട്ടി അവസാനം ടീച്ചര് "ഇതെന്താ അനീഷെ ഈ കാണിച്ചത് ഇയ്യ്?" എന്നു ചോദിച്ചപ്പോള്‍  "ദാ ടീച്ചറെ ബൂഗിള്...  ബൂഗിള്.. " എന്നുറക്കെ വിളിച്ചു പറഞ്ഞതും വന്നവരൊക്കെ ആര്‍ത്തു വിളിച്ചതും നാട്ടില്‍ പാട്ടാണ്.പിന്നേടന് സംഭവം എനിക്കും പിടികിട്ടിയത്.. ടി‌വി യില്‍ തബല കൊട്ടുന്നത് കണ്ട അനീഷ് പെങ്ങളുടെ മോനോട് ചോദിച്ചു "അല്ല കുട്ടാ എന്താ പ്പോ ടി‌വി യില്‍ കാണുന്നത്? " ചെക്കന്‍ നല്ല വിളഞ്ഞ വിത്തായത് കൊണ്ട് മാമനിറ്റ് പണിഞ്ഞു "ബൂഗിള്".. അന്ന് തൊട്ട് അനീഷിന് തബല ബൂഗിളായി...തബല മാത്രമല്ല അനീഷും ബൂഗിള് അനീഷായി മാറി.

പറഞ്ഞ വന്ന കഥ കറങ്ങിത്തിരിഞ് വീണ്ടും രവിയേട്ടനിലേക്ക് തന്നെ പോവുകയാണ്.സെല്‍ഫ് ഗോളടിക്കാനുള്ള രവിയേട്ടന്‍റെ കഴിവ് അപാരമാണ്.മൂപ്പരുടെ കല്യാണത്തിന്റെ കഥയും ഞാന്‍ അങ്ങനെയൊരു സെല്‍ഫ് ഗോള്‍ തടുക്കുതിനിടെയാണ് അരിഞ്ഞത്. കൊളായിതാഴത്തെ കുലം കുത്തികള്‍ പല തവണ മുടക്കിയതാണ് രവിയേട്ടന്‍റെ കല്യാണമെന്ന സ്വപ്നം.അതിലൊരു കഥ ഞാന്‍ പറയാം.

രവിയേട്ടനെ പറ്റി അന്വേഷിക്കാന്‍ പെണ്ണിന്റെ വീടായ ഫെറോക്കില്‍ നിന്നും ബസ്സിന്റെ  പൈസയും കളഞ്ഞു ഒരു ടീം കൊളായിതാഴം അങ്ങാടിയിലെത്തി.ചെക്കനെ കുറിച്ച് ആരോടൊ ചോദിച്ചപ്പോള്‍ ആ കുലം കുത്തി പറഞ്ഞു:" ആരാ ആള്?"

"മ്മടേ രവി"

"സ്വഭാവോക്കെ കൊള്ളാം.. കുറ്റം പറയാനില്ല".

അന്വേഷിക്കാന്‍ വന്നവര്‍ സന്തോഷത്തോടെ തിരിച്ചു പോവാന്‍ നില്‍ക്കുമ്പോള്‍
കുലം കുത്തിയുടെ അടുത്ത ചോദ്യം:" അല്ല ഇങ്ങള് എവ്ടുന്ന ?"

"ഫെറോക്ക്"

"രവിക്ക് കല്യാണം കയിച്ചു കൊടുക്കുന്നതിലും നല്ലത് ഇങ്ങക്ക പെണ്ണിനെ ഫെറോക്ക് പാലത്തിന്‍റോളുന്ന് താഴോട്ട് തല്ലിടുന്നതല്ലേ?"

അതോടെ ആ കല്യാണം മുടങ്ങി.

അടുത്താത്തതായിരുന്നു രവിയേട്ടന്‍റെ മാസ്റ്റര്‍പ്പീസ്..

രവിയേട്ടനു ബ്രാന്താണെന്ന്  വേറെതോ കുലം കുത്തി പറഞ്ഞതോടെ കല്യാണം ഏകദേശം മുടങ്ങിയ നിലയിലായി.തന്റെ ലൈസന്‍സ് എടുത്ത് നേരെ പെണ്ണിന്റെ വീടീലേക്ക്. പെണ്ണിന്റെ മുറ്റത്തിറക്കി ലൈസന്‍സ് എടുത്ത് ഒരൊറ്റ ഡയലോഗ് :

" തലക്ക് സുഗമില്ലാത്ത ആര്‍ക്കെങ്കിലും ഈ കഷ്ണം കടലാസ് സര്ക്കാര് കൊടുക്കോ മോളെ?"

പെണ്ണ് ഫ്ലാറ്റ്..സ്പോട്ടില്‍ കല്യാണത്തിന്റെ ഡേയ്റ്റ് ഉറപ്പിച്ചിട്ടു ഒരു സുലൈമാനിയും കുടിചാണത്രേ ആ പഹയന്‍ അന്ന് തിരിച്ചു കൊളായിതാഴത്തെത്തിയത്.

ആ ലൈസന്‍സ് രവിയേട്ടനു എങ്ങനെ കിട്ടി എന്നുള്ളത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ഇപ്പോളും എന്റെ മനസ്സിലുണ്ട്.ആ  ലൈസന്‍സ് ണ്ടെ ഒരു കോപ്പി അറ്റെസ്റ്റ് ചെയ്തു കൊടുക്കാന്‍ വീട്ടില്‍ കൊണ്ട് വന്നിരുന്നു ഒരിക്കല്‍... ഫോടോയൊക്കെ ദ്രവിച്ചു തുടങ്ങിയിരുന്നു ..മാഞ്ഞു പോയ തന്റെ മൂക്കും മീശയുമൊക്കെ വരച്ചു ചേര്ത്ത് കഴിവ് തെളിയിച്ച ആ   ലൈസന്‍സ് കോപ്പി എങ്ങനെ അറ്റെസ്റ്റ് ചെയ്തു കൊടുക്കണം എന്നാലോചിച്ചു എന്റെ അച്ഛന്‍ തല പുകയ്ക്കുന്നത് പല വട്ടം ഞാന്‍ കണ്ടിടുണ്ട്.

വീടിലെ തേങ്ങ വലിക്ക് തേങ്ങ കൂട്ടിയിടാന്‍ അച്ഛന്‍ രവിയേട്ടനെ ഏല്‍പ്പിച്ചപ്പോള്‍ ഞാന്‍ ഉറപ്പിച്ചു പണി എനിക്കു തന്നെ!.രവിയേട്ടനെ തേങ്ങ വലി തുടങ്ങി ഹാഫ് ടൈം കയിഞ്ഞതിന് ശേഷം ഞാന്‍ കണ്ടില്ല. പിന്നെയാണ് അ കജ്ച ഞാന്‍ കണ്ടത്.. വീട്ടില്‍ നിര്‍ത്തിയിട്ട ജീപ്പില്‍ കിടന്നുറങ്ങുന്ന രവിയേട്ടന്‍....   ...അച്ചന്റെ 200 പൊട്ടി.. ഞാന്‍ മനസ്സില്‍ പറഞ്ഞു..എല്ലാം കയിഞ് തേങ്ങ എണ്ണുന്നതിനിടെ മൂപ്പര് വന്നൊരു ചോദ്യം:

"അല്ലടോ എളനീരോന്നുല്ലൃ?"

വായില്‍ തോന്നിയ സകല നംബറുകളും വീടിലെ സെന്‍സര്‍ബോര്‍ഡ് നേ കരുതി ഞാന്‍ തുപ്പലും കൂട്ടി വിഴുങ്ങി .

പിന്നെയാണ് ഞാന്‍ ആ കഥയറിഞ്ഞത്. നാടിലെ ഒരു പ്രമുഖന് ഏതോ മലയുടെ മോളില്‍ 10 സെന്‍റ് സ്ഥലമുണ്ട്.നമ്മുടെ രവിയേട്ടനായിരുന്നു അതിന്റെ കാര്യസ്ഥന്‍.. 101  ആകെ 10 തെങ്ങുള്ള ആ സ്ഥലത്ത് ആകെ കിട്ടുന്ന തേങ്ങ 40-50 എണ്ണമായിരുന്നു.കഷ്ടകാലത്തിന് നമ്മുടെ പ്രമുഖന്‍ രവിയേറ്റനോട് അബദ്ധത്തില്‍ പറഞ്ഞിരുന്നു:

"രവ്യെ.. ഇയ്യ് തേങ്ങ വലിച്ചു വിറ്റു അന്‍റ ചെലവും കയിഞ്ഞു ബാക്കി കായ് ഞമ്മക് തന്നാളാ.."

മൂപ്പര് തേങ്ങ വലിച്ചു കിട്ട്യ പൈസയും കൊണ്ട് കുന്നമംഗംലം ബ്രോസ്റ്റ് ഇല്‍ കേറി നല്ലോണം വെട്ടി വിഴുങ്ങി .

വൈകുന്നേരം പ്രമുഖന്‍റെ വീട്ടില്‍ ചെന്ന്‍ ഒരു ഡയലോഗ്:

" മൂപ്പരെ.. ഇങ്ങള് കായി ഇങ്ങോട്ടാ തരണ്ടത് .. ബ്രോസ്റ്റില്‍ കോയി പൊരിച്ചതിന് ഇപ്പോ ന്താ വെല..ഒരു 100 ഐന്റെ കീശേന്നാ പോയത്..അടുത്ത പ്രാവശ്യം ചെലവിനുള്ള കായി ആദ്യങ്ങട് തന്നാളി..".

എന്റെ വീടിലെ വലി കയിഞ് അച്ഛനോട് കൂലി വാങ്ങാന്‍ വന്നപ്പോ വേറൊരു ഡയലോഗ്:

"തെങ്ഗ്യൊക്കെ കുറവന്നല്ലോ..  വളം ചെയ്യാഞ്ഞിട്ടാ.. കായിഞ്ഞ പ്രാവശ്യം 600 തേങ്ങ ഉള്ളിടത്ത് പ്പോ 850 എണ്ണേ ഉള്ളൂ.. ഇങ്ങളിത്തൊന്നും നോക്കാറില്ലാലെ .."

അന്നാണ് രവിയേട്ടനു എണ്ണാന്‍ അറിയില്ല  എന്ന കാര്യം എനിക്കു മനസ്സിലായത്.. പിന്നെ ഞാനറിഞ്ഞു കൊളായി സ്കൂളിന്റെ പടിക്കല്‍ ഗോട്ടി കളിച്ചു നടന്ന രവി എന്ന കൊളാക്കണ്ടി രവി എന്ന രവിയേട്ടന്‍റെ ഹിസ്റ്ററി.

തന്റെ ആകെയുള്ള ഒരു റേഞ്ചര്‍ സൈകിള് ബെന്‍സ് ഒരു ദിവസം വീട്ടില്‍ കാട് നിറക്കാന്‍ കൊണ്ട് വന്നപ്പോള്‍ ഞാന്‍ ബൈക്കിന്റെ നംബര്‍ പ്ലെയ്റ്റ് തുടക്കുകയായിരുന്നു.വെറുതെ ഒരു തമാശക് ഞാന്‍ ചോദിച്ചു:

"രവിയേട്ടാ..നമുക്ക് ഇതിനൊരു നംബര്‍ പ്ലെയ്റ്റ് ഒക്കെ വെക്കണ്ടേ?"

"വെക്കണം.. വെക്കണം.. ഇയ്യാ പംബിങ്ങേടുക്ക്.. ലോക്കല്‍ കമ്മറ്റി ഉണ്ട് കുന്നാലത്ത്  ..".

"അല്ലേ ..ഇങ്ങളെന്തിനാ അതിനു പോന്നത് ? , ലോക്കല്‍ കമ്മറ്റി പോയിറ്റ് പാര്‍ട്ടി മെംബേര്‍ഷിപ്പുണ്ടോ ഇങ്ങക്ക്?"

"അനക്ക് ഞങ്ങടെ പാര്‍ട്യെ പറ്റി എന്തറിയാ ?.."

മൂപ്പര് വേഗം സ്കൂട്ടായി.

പിറ്റേന്ന്‍ രാവിലെ സൈക്‍ല്‍ ബെല്ല് കെട്ടാന് ഞാന്‍ എണീറ്റത്.

അമ്മ വന്നു പറഞ്ഞു: " ആ രവി അന്നേ വിളിക്കുന്നുണ്ട്.. പോയി എന്താണന് ചോയിക്ക്".

മെസ്സജെ ഓഫര്‍ തീരാത്തത് കാരണം തലെന്നും ഞാന്‍ ഉറങ്ങിയിട്ടിലായിരുന്നു..

പാതി ബോധത്തോടെ ഞാന്‍ രവിയേട്ടന്‍റാടുത്തേക് നടന്നു..

അതാ സൈകില്‍നു നംബര്‍ പ്ലെയ്റ്റ്..!!! നമ്പേറിന് പകരം കറപ്പ് പൈന്റ് കൊണ്ട് കെ‌ആര്‍‌കെ..

"ഇതെന്താ രവിയേറ്റ?"

"കോളക്കണ്ടിയില് രവി കൊളായിതാഴം.. ഇയ്യ് പറഞ്ഞത് നന്നായി.. ഉഷാറായിക്കിന്. ല്ലേ?"

"പിന്നെ .. ജോറായിക്കിന്..."

എന്റെ ഉറക്കം സ്പോട്ടില്‍ പോയി..

കുറച്ചു കയിഞ് അമ്മ എന്നോടു പറഞ്ഞു:

"പാപം കിട്ടാണ്ട നിനക്കു.. ആള്‍ക്കാരെ കൊണ്ട് നേ അവനെ പറയിപ്പിക്കും.."

ഒരു ദിവസം വൈകീട് വീട്ടില്‍  വന്ന രവിയേട്ടന്‍:: :

"മക്കല്‍ക് തിന്നാന്‍  കൊടുക്കാതെ മ്മല്‍ എന്തു തിന്നാലും വായിരു പിടിക്കില."

"അല്ല രവ്യെ ..ഇയ്യ് എവ്ടുന്ന വരുന്നത്? വിയര്‍ക്കുണ്ടാലോ.."

"ഓ കാരന്തൂരിലെ സുകൂന്‍റെ പീട്യേലെ എറച്ചിക്ക് എന്താ ഒറപ്പ്..കടിച്ചിട് പൊരുന്നില്ല.."

എന്റെ അമ്മ ഇത് കേട്ടു അറിയാതെ ചിരിച്ചു പോയി..

രവിയേട്ടന്‍ എന്റെ നാട്ടില്‍ മാത്രമുള്ള പ്രതിഭാസമല്ല.. നിങ്ങള്‍കിടയിലും ഇത് പോലുള്ള അവതാരങ്ങളുണ്ട്..ഒരു പക്ഷേ ഇതിലും നര്‍മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഒരുപാടൊരുപാട് പേര്‍ .. അവര്‍കോക്കെ എന്റെ ഒരു നല്ല നമസ്കാരം ..  






         
 
 
 

               
   
     

 

Monday 23 July 2012

ഫേസ്ബുക്ക്....



കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ട്രായി ദിവസവും 100 മാത്രം അയച്ച മതിയെന്ന്‍ പറഞ്ഞപ്പോ കുടുങ്ങിയത് എന്നെ പോലുള്ള പാവപ്പെട്ട കാമുകന്മാരാണ്.അവളെ വിളിക്കാന്‍ കാശില്ലാതിരുന്ന എനിക്കു ___ ഓഫര്‍ മരുഭൂമിയിലെ മരുപ്പച്ച ആയിരുന്നു.ഈ ഹലാകിലെ നിയമം വന്നതോടെ ആ അവിലും കഞ്ഞിയും നിന്നു.

അപ്പോളാണ് ഫേസ്ബുക്ക് നേ  ആലോചിച്ചത്. പെണ്ണിനെ കാശില്ലാതെ ഫേസ്ബുക്ക്ചാറ്റ്   ഉപയോഗിക്കാന്‍  പഠിപ്പിച്ചാല്‍ അതിലൂടെ സൊളള്മല്ലോ എന്ന ലഡു എന്റെ മനസ്സില്‍ പൊട്ടിയപ്പോ  എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.

അങ്ങനെ അവളെ  ഫേസ്ബുക്ക്   പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വയറു നിറച്ചു സപ്ലി ഉള്ള ഞാന്‍ അവളെ ഫേസ്ബുക്ക് പഠിപ്പിച്ച്  തരാം  എന്നു പറഞ്ഞു ചെന്നാല്‍  അതിന്റെ മറുപടി എന്താവും എന്നാലോചിച്ചു ഞാന്‍ തല പുകച്ചു.എന്തായാലും എന്റെ കീറിയ പഴ്സ് ഒന്ന്‍ നോക്കിയപ്പോള്‍ തന്നെ എന്തേ മനസ്സിന്റെ ആ അലംബ് പമ്പ കടന്നു.

അങ്ങനെ ഒരു ദിവസം അവളെ കണ്ടപ്പോള്‍ തല ചൊറിഞ്ഞു കൊണ്ട് ഞാന്‍ പറഞ്ഞു:" അല്ലഡോ അനക്ക് ഫേസ്ബുക്ക് ഉപ്യോഗിക്കാന്‍ ഒക്കെ അര്യോ?"

അവള്‍ പറഞ്ഞു:"ഇല്ല"

മനസ്സില്‍ ഞാന്‍ പറഞ്ഞു :"നന്നായി.. അതുപയോഗിച്ചിരുന്നേല്‍ നീ വേറെ വല്ലവന്റെയും കൈക്കു പോയേനെ".

ഞാന്‍ പിന്നെയും പറഞ്ഞു: "എഡൊ ഇതൊകെ ഇപ്പ്ളത്തെ കാലത്ത് ഉപയോഗിക്കാന്‍ അറിയില്ലന് പറഞ്ഞ നാണക്കേടാ. ഞാന്‍ പറഞ്ഞു തരാം."

അവള്‍ അപ്പോള്‍ പറഞ്ഞു:"അയ്യോ ക്ലാസ്സ് ഇപ്പോ തുടങ്ങും..ഞാന്‍ പോവുകയാ..നീ വൈകീട്ട് വിളിക്കുമ്പോ പറഞ്ഞു തന്ന മതി ട്ടോ".

ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു:"നായിന്റെ മോളെ..ആ വിളിക്കാന്‍ ഉള്ള കാശ് എന്റെ കയ്യിലുണ്ടായിരൂന്നേല് നിന്നെ ഞാന്‍ അറിഞ്ഞു കൊണ്ട് ഈ പുസ്തകത്തില്‍ ചേരാന്‍ വിളിക്കൊ?".

ഈ ഫേസ്ബുക്ക് എന്നു പറഞ്ഞാ  ഒരു വല്ലാത്ത എടങ്ങേര്‍ പിടിച്ച എടപാടാ...അതിലേക്കൊക്കെ അമ്മേനും പെങ്ങമാരെയും അടുപ്പിക്കാന്‍ പറ്റില്ല.അവരെയൊക്കെ വലിച്ചു ഈ  പുസ്തകത്തില്‍ കേറ്റിയാ എട്ടിന്റെ പണി നമുക്ക് പാലും വെള്ളത്തില്‍ കിട്ടും.ഇപ്പോളത്തെ സ്ഥിതിയില്‍ എനിക്കിത് ചെയ്തേ പറ്റൂ.എനിക് പണ്ട് കിട്ടിയ ഒരു പണി ഞാന്‍ പിന്നെ പറയുന്നുണ്ട്.

ആരോടൊക്കെയോ കടം വാങ്ങി അവളെ ഞാന്‍ വൈകുന്നേരം വിളിച്ചു.

ഞാന്‍:: പറഞ്ഞു:"ഹലോ നീ വേഗം ഒരു ബൂക്കും പെന്‍സിലും എടുക്ക്".

"ഓ എന്തിനാ? "

"ഫേസ്ബുക്ക് പഠിക്കെണ്ടേ ?"

"ഇപ്പോ വേണ്ട.. കുറച്ചു കഴിയട്ടെ .."

ഞാന്‍ മനസ്സില്‍ പറഞ്ഞു:"ഈശ്വരാ ഇങ്ങനെ പോയാ എന്റെ ട്രൊസര്‍ കീറുമല്ലോ ".

"അത് പറ്റില്ല, നീ ഇന്ന്‍ തന്നെ പഠിക്കണം, ഇതെന്നെന്റെ കൂടേ ആവശ്യ ഇപ്പോ."

"പറ എന്നാ"

"നിനക് ജി‌പി‌ആര്‍‌എസ് ഓഫ്ഫെറുണ്ടോ?"

"അതൊക്കെ എന്താ?"

ഈശ്വരാ.. എന്റെ മനസ്സില്‍ ലഡു പൊട്ടികൊണ്ടേ ഇരുന്നു..

"ഇപ്പോ വിളിക്കാം" എന്നു പറഞ്ഞു ഞാന്‍ കാള് കട്ട് ചെയ്ത്.

ഉടന്‍ തന്നെ ഐഡിയ യുടെ കസ്റ്റമര്‍ സര്‍വീസ് സെന്‍റര്‍ഇല്‍ വിളിച്ചു അവ്ടിരിക്കുന്ന ചേച്ചിയോട് എന്റെ പെണ്ണിന്റെ നെറ്റ് ആക്ടിവേറ്റ് ചെയ്യാന്‍ പറഞ്ഞു.അപ്പോള്‍ അവള്‍ക് കോണ്‍ഫര്‍മശന്‍ വേണമത്രേ.. അവളുടെ അച്ചന്റെ പേരിലാ ആ മഹാപാപി കണക്ഷന്‍ എടുത്തത് എന്നറിയാന്‍ ഞാന്‍ വൈകിപ്പോയി. കണ്‍ഫേം ചെയ്യാതെ ആക്ടിവേറ്റ് ചെയ്യാന്‍ പറ്റിലെന്ന് ആ നാശം പിടിച്ച തള്ള പറഞ്ഞു.ചേ..

വീണ്ടും അവളെ വിളിച്ചു..

"എഡൊ നിന്റെ അച്ചന്റെ പേര് ...."

അപ്പുറത്ത് ഒരു നെടുവീര്‍പ്പ് ഞാന്‍ കേട്ടു..

"കൃഷ്ണങ്കുട്ടി".

ആ കാള് കട്ട് ചെയ്ത് ഞാന്‍ വീണ്ടും ഐഡിയ യിലേക് വിളിച്ചു..

അവളുടെ അച്ചന്റെ പേര് കേട്ടപ്പോ അവര്‍ക് സമാധാനമായി.. ആക്ടിവേറ്റ് ചെയ്തത്രെ...

പ്രൂഫില്ലാതെ സിം കൊടുക്കാന്‍ ഇവര്‍ക് എന്താ ശുഷ്കാന്തി..എന്റെ പെണ്ണിന് നെറ്റ് ആക്ടിവേറ്റ് ചെയ്യാന്‍ പറഞ്ഞപ്പോ അവര്‍ക് അവളുടെ അച്ചന്റെ പേര് വേണം..എന്തായാലും അത് നന്നായി.. അവളുടെ അച്ചന്റെ പേരോണ് അറിഞ്ഞല്ലോ..

വീണ്ടും അവളെ വിളിച്ചു.

"എഡൊ..നെറ്റ് ആക്ടിവേറ്റ് ആയല്ലോ ലെ.."

"ആ..എന്തൊക്കെയോ മെസ്സജുകള്‍ വന്നിട്ടുണ്ട് ".

അത് ഏകദേശം തീരുമാനമാക്കി വന്നതോടെ അടുത്ത പ്രശനം..

ഓപ്പറ മിനി !!!

അപ്പ്ലെക് ഐഡിയ യിലെ  ഏതോ ചേച്ചി പറഞ്ഞു.." മോനേ കാള് ചേച്ചി കട്ട് ചെയ്യാട്ടോ..മതി വിളിച്ചത്..ഇനി കാര്‍ഡ് വാങ്ങി ചുരണ്ടിട് വിളിച്ചാത്യേ .."


ഒന്നും പറയണ്ട.. ഒരു മാസം മുഴുവനുമെടുത്താ അവളെ ഞാന്‍ ഫേസ്ബുക്ക് പഠിപ്പിച്ചത്..ഈ ശുഷ്കാന്തി എന്റെ പടിത്തത്തില്‍ കാണിച്ചിരുന്നേല്‍ എല്ലാ സെമെസ്ടെരും ഇപ്പോ ക്ലിയര്‍ ആയേനെ..

പഠിപ്പിച്ചു കയിഞ്ഞപ്പോളാ ആ തെറ്റ് ഞാന്‍ മനസിലാക്കിയത്..

ആദ്യം അവള്‍ എന്നെ സബ്സ്ക്രിബ് ചെയ്തു.അതോടെ ഞാന്‍ എന്താ ചെയ്യുന്നത് അതൊക്കെ അവളുടെ മൊബിലിലെക് ഒഴുകി.അതോടെ എന്റെ സമാധാനം നശിച്ചു. "ആരാ അത്?", "ആര്‍ക്കാ ബര്‍ത്ഡേ വിഷേസ് പറഞ്ഞത്?", ആരാ ആ ലൈകടിച്ചത്?".. മോനേ മനസ്സില്‍ ലഡുകള്‍ ഓരോന്നായി പൊട്ടന്‍ തുടങ്ങി.. പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി ഉമ്മ കൊടുത്ത അവസ്ഥ ആയി എനിക്ക്..

പിന്നെ പിന്നെ അവളുടെ വിളി കുറഞ്ഞു..നേരില്‍ കാണുന്നത് കുറഞ്ഞു ..മെസ്സജുകള്‍ കുറഞ്ഞു.. കൂടിയത് ഒന്നു മാത്രം..അവളുടെ ഫ്രെന്‍ഡ് ലിസ്റ്റിലെ കൂരിപ്പുകളുടെ എണ്ണം..

2-3 മാസം അവളുടെ പൊടി പോലുമില്ലായിരുന്നു കാണാന്‍........പിന്നെ ഞാനറിഞ്ഞു അവളെ ഏതോ ഫ്രീക് പയ്യന്‍ വളച്ചൊണ്ട് പോയി എന്ന്‍..................
അത് കേട്ടു ഷോക്കടിച്ച എന്നെ ഐഡിയ യിലെ ചേച്ചി പിന്നേം വിളിച്ചു.."മോനേ അനക് പാട്ട് വച്ച് തരട്ടെ ചേച്ചി?" എന്റെ സമ്മതത്തിന് കാക്കാതേ ചേച്ചി പാട്ട് തുടങ്ങി.." നഷ്ട സ്വര്‍ഗങ്ങളെ......".. കോലം കത്തിക്കുന്നതിനിടക് മുണ്ട് കത്തി പോയ കെ‌എസ്‌യു ക്കാരന്റെ പോലെ ഞാന്‍ കാള് കട്ട് ചെയ്തു വിഷണ്ണനായി നടന്നു നീങ്ങി..