Wednesday 13 March 2013

സഫലമീ യാത്ര




ഇതൊരു പോസ്റ്റ് അല്ല.. മറിച്ച് ഒരു ഷെയര്‍ .. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കവിത. എന്‍ എന്‍ കക്കാട് എന്ന ഒരു പ്രതിഭ എഴുതിയ ഒരു സ്റ്റണിങ് പീസ്..ഇപ്പോ എന്‍റെ അവസ്ഥ  വിവരിക്കാന്‍ ഇതിലും നല്ല ഒരു പോസ്റ്റ് ഇല്ല..  


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍

ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം.

വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍, നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ..

ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

എന്ത്? നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്‍റെ അടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്‍റെ
അറകളിലെ ഓര്‍മ്മകളെടുക്കുക
എവിടെ എന്തോര്‍മ്മകളെന്നോ?

നേരുകയിളിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?

പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുനണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി.

ഏതോ പുഴയുടെ കളകളത്തില്‍

ഏതോ മലമുടി പോക്കുവെയിലില്‍

ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍

ഏതോ വിജനമാം വഴി വക്കില്‍

നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍

വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖീ?
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ

പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി

നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം

തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി

അതിലൊറ്റ മിഴിനീര്‍ പതിക്കാതെ,മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും,

വര്‍ഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നും ആര്‍ക്കറിയാം

നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം

വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യമൊന്നുവടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര... 
:music:

ഹാ സഫലമീ യാത്ര!!! 8->

Friday 8 March 2013

മനസ്സ്..


അവള്‍ക്ക് അമേരിക്കയില്‍ നിന്ന്‍ വിവാഹാലോചന വന്നത്രേ.. ആ കൊച്ചു കണ്ണുകളിലെ അഭിമാനവും കൌതുകവും എന്‍റെ കണ്ണുകളിലെ നിരാശക്കും നിസ്സഹായതാവസ്ഥയ്ക്കും ഒട്ടും മാച്ച് ആയിരുന്നില്ല.
       എന്തൊക്കെയോ ആയി തീര്‍ന്നതിന്റെയും എന്തൊക്കെയോ ആയി തീരാന്‍ കഴിയാത്തതിന്റെയും ഒക്കെ ഒരു വേദന..

എടുത്തു തീര്‍ക്കാനുള്ള സെമിനാറിന്റെയും എഴുതിയെടുക്കാനുള്ള പെപ്പെറുകളും അടച്ചു തീര്‍ക്കാനുള്ള വിദ്യാഭ്യാസ വായ്പയും വച്ച് കോഴിക്കോട് വിട്ടൊരു കളി എന്‍റെ വിദൂരതയിലെങ്ങും ഞാന്‍ കാണുന്നില്ല.

സെന്‍റ്  ഓഫ് ഇല്ലാതെയായിരുന്നു എന്‍റെ പ്ലസ് ടൂ കടന്നു പോയത്.പ്രിന്‍സിയായിരുന്ന കന്യാസ്ത്രീയുടെ വികൃതി.ഒന്നും ചോദിക്കാതെയും പറയാതെയും ഓരോരുത്തരും അവരവരുടെ വഴിക്കു പൊടിയും തട്ടി പോയി.കാലം കുറെ കടന്നു പോയി.കണ്ടവര്‍ തമ്മില്‍ മിണ്ടിയില്ല, ഒരിക്കല്‍ മിണ്ടിയവരെ പിന്നെ കണ്ടതെയില്ല.ജീവിതത്തിന്റെ തിരക്കുകള്‍..ഒറ്റവാക്കില്‍ പറയാന്‍ വളരെ എളുപ്പമുള്ള ഉത്തരം.ഉത്തരമില്ലാത്ത പല ചോദ്യങ്ങളും നിറഞ്ഞു കിടക്കുന്ന എന്‍റെ ജീവിതത്തില്‍ ആകെ കിട്ടിയ ഉത്തരം ഇതായിരുന്നു.അങ്ങോട്ടു കയറി സംസാരിക്കാന്‍ പല തവണ പലരോടും  ശ്രമിച്ചെങ്കിലും എന്തോ ഒരു വൈക്ലബ്യം അവരില്‍ ഞാന്‍ കണ്ടു.പിന്നെ ഞാനും അത് വിട്ടു.അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കാ..

ഇപ്പോളിതാ എന്‍ജിനിയറിങ് ജീവിതം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വീണ്ടും ഒരു സെന്‍റ് ഓഫ്ഫിനുള്ള സാധ്യത ഞാന്‍ കാണുന്നില്ല.പടലപിണക്കങ്ങള്‍ ഒരു കാരണമാവാം.ഒരുമിച്ച് കഴിച്ച ചോറും ,ഒരുമിച്ചെഴുതിയ പരീക്ഷകളും,ഒരുമിച്ചുറങ്ങിയ ലക്ചര്‍ ക്ലാസ്സുകളും ഇനിയില്ല.ജീവിതത്തിന്‍റെ തിരക്ക് ഇത്തവണയും സൌഹൃദത്തില്‍ നിഴല്‍ വീഴുത്തുമെന്നതില്‍ സംശയമില്ല.

കൂടെ ആ തിളങ്ങുന്ന കണ്ണുകളുള്ള കുട്ടിയെയും ....

ഗാര്‍ടെനിലെ കമ്പിയിലിരുന്ന് പറഞ്ഞ കഥകള്‍ പലതും രസകരമായിരുന്നു.ബിംഗോ കളിച്ചു പേജുകള്‍ തീര്‍ന്ന നോട്ട് ബുക്കുകള്‍ എല്ലാത്തിനും ഒരു മൂക സാക്ഷിയെ പോലെ ഷെല്‍ഫിലെവിടെയോ കിടക്കും.കാലം കഴിഞ്ഞ ഏതെങ്കിലും ആക്രിക്കാരന്‍ കൊണ്ട് പോവും.കാലവും ഒരു ആക്രിക്കാരന്‍ തന്നെയാണല്ലോ..വേണ്ടാത്ത  ഓര്‍മകളെ അവന്‍ ചാക്കിലാക്കി പോവും.പ്രതിഫലമായി ഒരിറ്റു കണ്ണുനീരൊ ചുണ്ടില്‍  ഒരു ചെറു പുഞ്ചിരിയോ നല്കി...

ചെറിയ ചെറിയ പിണക്കങ്ങള്‍ എന്നും നമ്മള്‍ തമ്മിലുണ്ടായിരിക്കാം.പക്ഷേ അതൊന്നും എന്തെങ്കിലും ഒരു കാര്യസാദ്ധ്യത്തിന് വേണ്ടിയായിരുന്നില്ല.അതൊക്കെ ഒരു ചെറു ചിരിയോടെ തോളത്തു തട്ടി മറക്കാന്‍ മാത്രമുള്ള മധുരമുള്ള ഓര്‍മകളായിരുന്നു.ഒരുമിച്ച് കണ്ട സിനിമകളും മറ്റ് പലതും വാങ്ങിയ മാര്‍ക്കിനേക്കാളും കിട്ടിയ സെര്‍ടിഫിക്കറ്റുകളെക്കാളും ഞാന്‍ വിലമതിക്കുന്നു.

പഠിക്കാനുള്ള ആഗ്രഹമോ പഠിച്ചു  വലിയവനാവണമെന്ന മോഹമോ ഒന്നുമ്മല്ലായിരുന്നു കോളേജില്‍ വരാന്‍ എനിക്കുള്ള പ്രചോദനം.എല്ലാരെയും ഒന്നു  കണ്ടു രണ്ട് വാക്ക് പറഞ്ഞു വീട്ടില്‍ വന്നു കുളിച്ച് കിടന്നുറങ്ങുന്ന ആ സുഖം, അതൊന്നു വേറെ തന്നെയായിരുന്നു.പടിത്തം ആരെയും വലിയവനാക്കും എന്ന ചിന്തയൊന്നും എനിക്കില്ല.

എവിടെയോ തുടങ്ങി എവിടെയോ എത്തിയിരിക്കുന്നു ഈ  എഴുത്ത്.നിര്‍താണ്‍ സമയമായെന്ന്‍ തോന്നുന്നു.

"എന്താണിഷ്ടാ നമ്മളൊക്കെ  ഇങ്ങനെ?"          
      

Wednesday 6 March 2013

ഉല്‍സവപറമ്പും ഞാനും..


എഴുതും എന്നു വിചാരിച്ചതല്ല..പിന്നെന്തോ എഴുതി തുടങ്ങുന്നു..

നാട്ടില്‍ ഇപ്പോള്‍ ഉല്‍സവങ്ങളുടെ സീസണ്‍ ആണ്.കോയ്ക്കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "തെറ.." തറയല്ലാട്ടോ "തിറ".. പലപ്പോഴും പല തിറയുല്‍സവങ്ങളും തറയുല്‍സവങ്ങളായി മാറുന്ന കാഴ്ച കണ്ടു വളര്‍ന്നത് കൊണ്ടാവണം ഉല്‍സവങ്ങളില്‍ പങ്ക് കൊള്ളുന്നത് ഒരു ആവേശമായി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.നിങ്ങളെല്ലാരും "പങ്ക്" കൊള്ളുന്ന പോലെ അല്ല "ഇമ്പളെ പങ്ക് കൊള്ളല്‍" എന്നു മാത്രം.സാധാരണ ബ്ലോഗുകളില്‍ കാണുന്ന അക്ഷര സ്ഫുടതയും അതി വിനയവും എക്സ്ട്രാ മാന്യതയൊന്നും എന്‍റെ ഈ ചെറിയ പോസ്റ്റില്‍ കാണാന്‍ സാധിച്ചെന്ന് വരില്ല കാരണം ഞാന്‍ എഴുതുന്നതു എന്‍റെ വീക്ഷണ കോണില്‍ നിന്നാണ്.എന്‍റെ ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കാനുള്ള ആഗ്രഹം കാരണം സെന്‍സര്‍ ചെയ്യാനൊന്നും ഞാന്‍ മിനക്കേടുന്നില്ല.

ഞാന്‍ ഇപ്പോ അമ്പലത്തിലാണ്.കൊളായിതാഴത്തെ ഒരു ചെറിയ അമ്പലം.ആളുകള്‍ കൂടി തുടങ്ങുന്നതേയുള്ളൂ.ഇത്തവണത്തെ തിറയുല്‍സവത്തിന് ഒരു പ്രേത്യേകതയുണ്ട്.വേറൊന്നുമല്ല ഉച്ചക്ക് ചോറ് കൊടുക്കുന്നുണ്ട്.അതുകൊണ്ടു തന്നെ പതിവില്ലാത്ത ഒരു എന്താ പ്പോ പറയാ..ആ "തള്ളികയറ്റം" കാണാനുണ്ട്.സത്യം പറഞ്ഞാല്‍ ഈ ഉല്‍സവങ്ങളില്‍ ആള് കൂടാന്‍ കാരണം "അക്കൊര്‍ഡിങ് ടു മൈ തിയറി ഇസ് ഡയറക്റ്റ്ലി റിലേറ്റെഡ് വിത്ത്:"

1) ഉച്ചക്കത്തെ ചോറ്
2)അമ്പലപ്പറമ്പിലെ കിലുക്കിക്കുത്തി,ശീട്ട് കളി...
3)പിന്നെ ഒരു സോഷ്യല്‍ ഗെറ്റ്ടുഗെദര്‍..(മോളെ കല്യാണം കയപ്പിച്ചഴച്ച വീട്ടില്‍
നിന്നുള്ളവരും,അമ്മായിയും,അമ്മാവനും..അവരുടെ കമ്മന്‍റുകള്‍ ,ലൈകുകള്‍..ഇങ്ങനെ ആകെ  മൊത്തം ഒരു ഫേസ്ബുക്ക് ഇന്‍  റിയല്‍ ലൈഫ് അവസ്ഥ.

അങ്ങനെ വൈകുന്നേരമായിരിക്കുന്നു. ലോക്കല്‍ മാഫിയ ഗാങ് ഇത്തവണ കളിക്കാനല്ല കളി നടത്താനാണ് സ്ഥലത്തുള്ളത്. കിലുക്കിക്കുത്തി നടത്താന്‍ വേണ്ടി ഫ്ലെക്സും കുലുക്കാന്‍ കട്ടയും കട്ടയിടാന്‍ അമൂലിന്റെ പഴയ തകര പാട്ടയും..ഈ സംഭവങ്ങളൊക്കെ സെറ്റപ്പ് ആക്കിയപ്പോളേക്കും മല്‍സരം തുടങ്ങാനുള്ള ഇനീഷ്യല്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്‍റ് കൈമോശം വന്നു പോയിരുന്നു.അതുകൊണ്ടു പുതിയ നിയമാവലി അടിച്ചിറക്കേണ്ടി വന്നു.

നിയമം ഒന്ന്  : ഇരുപതു രൂപയില്‍  കൂടുതല്‍ ഒരാള്‍  കളത്തില്‍ ഇടാന്‍     പാടുള്ളതല്ല.(ഇടൂന്നത് കൊണ്ട് ഒന്നുമുണ്ടായിട്ടല്ല ,അടിച്ചാല്‍ കൊടുക്കാന്‍ തുട്ടില്ലാത്തത് കൊണ്ടാണ്.)

നിയമം രണ്ട് : കമ്മറ്റിയുടെ തീരുമാനം അന്തിമം ആയിരിക്കും.

എവിടുന്നോ വന്ന  ഏതോ ഒരുത്തന് കളത്തില്‍ നൂറിന്‍റെ ഒറ്റ നോട്ട് തന്നെ ഇടണം എന്ന്‍ ഭയങ്കര നിര്‍ബന്ധം.ഇടാന്‍ പറ്റില്ലെന്ന്‍ കമ്മറ്റി.ഇട്ടിട്ടെ പോവുള്ളൂ എന്നു കളിക്കാരന്‍.എന്നാലിടുന്നതോന്നു കാണട്ടെ എന്നു കമ്മറ്റി.അങ്ങനെ കളിക്കാരന്‍ നൂറിന്‍റെ നോട്ട് ഇട്ടു.കമ്മറ്റിയും ഇട്ടു..കളിക്കാരന്‍റെ ചെകിട്ടത്ത്...പത്തു മിനിറ്റ് ഗ്യാപ്പിന് ശേഷം കളിക്കാരന്‍ ആളെയും കൂട്ടി വന്നു കമ്മറ്റിയുടെ കളിക്ക് കട്ട് പറഞ്ഞു.പിന്നെ കാണുന്നത് വടക്കോട്ടു പറക്കുന്ന തകര പാട്ടയും തെക്കോട്ടു പറക്കുന്ന കട്ടകളും ചവിട്ടി തേച്ച ഫ്ലെക്സുമാണ്.

കളി നിന്നതോടെ എന്‍റെ ഇന്‍റെരെസ്റ്റും പോയി.വീട്ടിലേക്ക് തിരിച്ചു.

അടുത്ത ഉല്‍സവം കാരന്തൂര്‍-വടക്കുംതല ഭാഗത്തായിരുന്നു.അവിടെയും കളികള്‍ തന്നെയായിരുന്നു എന്‍റെ പ്രധാന ആവേശത്തിന്‍റെ മൂലകാരണം.അങ്ങനെ ഞാന്‍ അമ്പലത്തിലെത്തി.ഏതോ കാട്ടു മൂലയിലാണ് അമ്പലം.ആരോ എന്തിനോ വേണ്ടി ഒളിപ്പിച്ചു വെച്ച പോലെ ഒരു കോണില്‍ പതുങ്ങി കിടക്കുന്ന അമ്പലം.

വകയില്‍ എന്‍റെ ഒരു സ്വന്തം അമ്പലമായിട്ട് വരും അത്.എന്നാലും പണ്ട് ഇട്ടാണ് ഞാന്‍ പോയത്.കളിക്കിടയില്‍ പോലീസ് വന്നാല്‍ പെട്ടെന്ന്‍ ഓടി എസ്കേപ് ആവാന്‍ പാന്‍റാണ് നല്ലത്.

അംബലത്തിലെത്തിയപ്പോളേക്കും എന്‍റെ മനസ്സ് കുളിര്‍ത്തു.വേറൊന്നും കൊണ്ടല്ല "എത്രയാ നായര് കുട്ടികളിഷ്ടാ...." . വംശനാശം വന്നു പോയി എന്നു ഞാന്‍ (ഞാന്‍ മാത്രമല്ല!) വിചാരിച്ചിരുന്ന നായര് പെങ്കുട്ടികള്‍ കണ്ണിന് പൊന്‍ കണിയായി അമ്പലത്തില്‍ പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന കാഴ്ച അതിമനോഹരം തന്നെ. ഉള്ള നായര് കുട്ടികളെയൊക്കെ തീയ്യന്‍മാര്‍ ചെക്കന്മാരു ചാടിച്ച് കൊണ്ട് പോയിട്ട് ഉണ്ടായ  ഒരു കമ്മ്യൂണല്‍ ഇംബാലന്‍സ് എന്‍റെ നെഞ്ചില്‍ തീ കോരിയിട്ടിരുന്നു.

ആക്ചുവല്ലി ഞാന്‍ ആ പ്രദേശത്തെ ഒരു പെങ്കൊടിയെ വളയ്ക്കാന്‍ മയിലെണ്ണയുമായി ഇറങ്ങിയിരുന്നു.പലവട്ടം പല വിധത്തില്‍ പല ഭാവത്തില്‍ ഞാന്‍ താണ് കേണ് പറഞ്ഞെങ്കിലും ആ കുട്ടിയുടെ "ദില്‍" വേറെതോ ചെക്കന് "ദേ ദിയാ ഹൈ" എന്നാണ് ആ കുട്ടി പറഞ്ഞത്."ആട്ടിന്‍കാട്ടം  വേപ്പിന്‍ പിണ്ണാക്കിന്റെ ഫലം" ചെയ്യുമെന്നല്ലേ..ഞാന്‍ വീണ്ടും ഫോളോ ചെയ്തു.കുട്ടിയെ ഒരു നോട്ട് ചെയ്യാനോരു ചാരനെ കൂലി കൊടുത്ത് ഏര്‍പ്പാടാക്കുകയും ചെയ്തു.

തിറയുടെ അന്ന് ഞാന്‍ കുറച്ചു നേരം വൈകിയാണ് സ്തലത്തെത്തിയത്.മേല്പറഞ്ഞ നായര് കുട്ടികളെ കണ്ട് ഇങ്ങനെ ചിന്തയിലാണ്ട് നില്‍ക്കുംബോളാണ് എന്‍റെ ചാരന്‍ എന്നെ വിളിക്കുന്നത്.

"അല്ലടോ..ഇയ്യിന്ന് ഉച്ചക്ക് കാവില്‍ വന്നീന്യോ?"

"ഇല്ല..ഞാന്‍ ഇപ്പോ ഇങ്ങോട്ട് വന്നതെ ഉള്ളൂ..എന്തേ?"

"ആ ..അതെന്തായാലും നന്നായി മോനേ..അന്‍റെ ഓരി ഇന്ന്‍  വേരാരോ ഇന്ന് വാങ്ങി പോയികിന്ന്.."

"എന്തേ?"

"ആ പെണ്ണിന്റെ ചെക്കന്‍ ഇന്നാരെയോ അങ്ങാടീല്‍ വെച്ചു പൊട്ടിച്ചീനി ന്നു കേട്ടു..ഞാന്‍ കരുതി ഏണക്കാണ് പൊട്ടിയത് ന്നു.."

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കാറ്റ് ചെയ്തു ഞാന്‍ മെല്ലെ വലിഞ്ഞു..കളിയും വേണ്ട ചോറും വേണ്ട ..ഇനിക്കിന്‍റെ അമ്മേനെ ഇപ്പോ കാണണം...!!

വാല്‍കഷ്ണം: തിറയാട്ട കലാസമിതിയുടെ കലാകാരന്മാരുടെ വിശ്രമമുറിയില്‍ കേറി ചെന്ന കള്ളുകുടിയന്‍:

"എന്തു തേറയാണ്ടോ ഇത്?..കളിച്ചതൊന്നും നേരായിട്ടില്ല ..ആ ചൂട്ട് തെറയൊക്കെ ഒന്നൂടെ കളിക്കണം..കളിച്ചിട്ട് പോയാ മതി..കേട്ടോ?"