ഇന്നായിരുന്നു എന്‍റെ വൈവ ...നാലു കൊല്ലം ഞാനെന്തു പഠിച്ചു എന്നുള്ളത് ഏകദേശം ഒരു ഇരുപതു മിനുട്ട് കൊണ്ട് മനസിലാക്കുക എന്നുള്ളതാണത്രേ ഈ പരിപാടിയുടെ ലക്ഷ്യം..എന്തായാലും നാലു കൊല്ലം പോയിട്ട് നാലു ദിവസം മുന്നേ നടന്നത് ഓര്‍മയില്ലാത്ത ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പ്രോജക്റ്റ് റിപ്പോര്‍ടും പിടിച്ചു ഒരുങ്ങി നിന്നു.ബൈക് സെര്‍വിസിന് കൊടുത്തത് കൊണ്ട് ഇന്നത്തെ യാത്ര മനുവിന്‍റെ കൂടെയായിരുന്നു."മനു രാഘവ്" അല്ല വെറും മനു.
അങ്ങനെ കോളേജിലെത്തി. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പു പോലെയായിരിക്കുന്നു എന്‍റെ കോളേജ്. ഇനി എന്‍റെ കോളേജ് അല്ല കാരണം എന്‍റെ പടിത്തം അവസാനിച്ചിരിക്കുന്നു.എന്തായാലും ഞാന്‍ പഠിച്ച കോളേജ് എന്‍റെ തന്നെ..അതെന്നും അങ്ങനെയായിരിക്കും..കോളേജ് ഗാര്‍ഡന്‍ എന്‍.എസ്.എസ് ഇന്‍റെ കുട്ടികള്‍ നന്നാക്കിയിട്ടുണ്ട്.പുതിയ ബെഞ്ചുകള്‍ സ്ഥാപിച്ചു..വഴികള്‍ ഉണ്ടാക്കി..ഓരോ മരത്തിനും ഓരോ പേരിട്ടു.. "അല്‍കുല്‍ത്താന്‍ കുന്ന് ", "പഞ്ചാര മുക്ക്" ,"തേന്‍മാവ്" അങ്ങനെ എന്തൊക്കെയോ.. ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം... എന്താ കളി...:)..
അങ്ങനെ ഞാന്‍ അല്‍കുല്‍ത്താന്‍ കുന്നില്‍ സ്ഥാപിച്ചിരുന്ന ഒരു ബെഞ്ചിലിരുന്ന് എന്‍റെ മെയിന്‍ പ്രോജക്റ്റ് വായിച്ചു കൊണ്ടിരുന്നു.. അല്‍കുത്താവാന്‍ പോവുന്ന വൈവ ആയത് കൊണ്ട് ഏത് കൊണ്ടും ആ സ്ഥലത്ത് ഇരുന്ന്‍ വായിക്കുന്നതാണ് ഉചിതമെന്ന്‍ തോന്നി.കണ്ണുകള്‍ ബുക്കിലേക്ക് നോക്കുന്നതിന് പകരം നേരെ മറുവശമുള്ള ഗേള്‍സ് ഹോസ്റ്റല്‍ ഇലെക്ക് പോയികൊണ്ടേയിരുന്നു.. മനസ്സും ശരീരവും തമ്മിലുള്ള ആ എന്താല്‍പ്പി നഷ്ടമായിരിക്കുന്നു..ഞാന്‍ എന്നോടു തന്നെ പറഞ്ഞു.പ്രോജക്റ്റ് റിപോര്‍ട്ട് വായിച്ചിട് ഒന്നും മനസിലാവുന്നില്ല..വിനയന്റെ യക്ഷി പടം കാണുന്ന അതേ അവസ്ഥ..എന്തൊക്കെയോ എവ്ടെയൊക്കെയോ ഉണ്ട്..പക്ഷേ അതെന്താണെന്നും എന്തിനാണെന്നും മാത്രം മനസിലാവുന്നില്ല..;)
അങ്ങനെ ഞാന്‍ വൈവക്ക് കയറി..
"വീടെവിടെയാ?"
"കാരന്തൂരാണ് സാര്‍"
"ആഹാ..ഇവിടെ അടുത്താണല്ലോ .."
"അതേ സാര്‍.."
കൈച്ചിലായി.. ഇയാള്‍ കുഴപ്പമില്ല .. രക്ഷപെട്ടു എന്നു മനസ്സില്‍ വിചാരിച്ച ആ സ്പ്ലിറ്റ് സെക്കന്‍ഡ് അടുത്ത ചോദ്യം വന്നു..
"ഗ്യ്റോസ്കോപിക് കപ്പിള്‍ എന്നാ എന്താ?"
ഹണിമൂണ്‍ കപ്പിള്‍ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ...ഇതൊരു മാതിരി ..
"സാര്‍ ഈ വിമാനം..."
"ഏത് വിമാനം? യുദ്ധത്തിന്നു ചാരം കൊണ്ടോവുന്ന ബാബേട്ടന്റെ ആ ചാര വിമാനാണോ?"
"അല്ല സാര്‍"
"പിന്നെ?"
"ഒന്നുല്യ സാര്‍"
അറിയുന്ന കാര്യങ്ങള്‍ ചോദിക്കാനാണോ അതോ ഒന്നുമറിയില്ലെന്ന് കാണിച്ചു തരാന്‍ ആണോ ഈ വൈവ? ഞാന്‍ ആലോചിച്ചു.
"മെര്‍ച്ചന്റ്സ് സര്‍ക്കിള്‍ അറിയോ?"
"ഇല്ല സാര്‍ ..മോഃര്‍ സര്‍ക്കിള്‍ അറിയാം.."
"എന്നാല്‍ എനിക്കു അതറിയില്ല.. അതുകൊണ്ടു നീ മെര്‍ച്ചന്റ്സ് സര്‍ക്കിള്‍ പറഞ്ഞാല്‍ മതി.."
പിന്നേം പണി പാളി.ഒരുവിധം അങ്ങനെ ഞാന്‍ പുറത്തു കടന്നു.
"എന്താടാ നിന്നോടു ചോദിച്ചത്?"
ബിനീഷ് ഓടിയെത്തി ചോദിച്ചു.ഏലയിട്ടവന് ചോര് വിളംബാതത്തിന്റെ പ്രശ്നം.. ഇരിക്കാത്തവന് ഇല കിട്ടാത്തതിന്റെയും.. മൈ@###!#@
"അച്ചന്റെ പണി എന്താ ചോദിച്ചു.."
"എന്നിട്ടോ?"
"എസ്. ഐ എന്നു പറഞ്ഞു.."
"അപ്പോളോ?"
"അപ്പോ പിന്നെ ചോദ്യങ്ങളൊന്നും ചോദിച്ചില്ല..പോയിക്കോളാണ്‍ പറഞ്ഞു.."
"ഞാനും എന്‍റെ അച്ഛന്‍ കളക്ടര്‍ ആണെന്ന്‍ പറയും.."
"കളക്ടര്‍ കൃഷ്ണന്‍ ഐ.എ.എസ്...വള്ളിക്കുന്ന്‍ ..".. ആരോ പറയുന്നത് ഞാന്‍ കേട്ടു..
കഥ തീര്‍ന്നില്ല..പിന്നെയും വൈവ നടന്നു..
"ആസ്പെക്ട് റേഷിയോ എന്നു വെച്ചാല്‍ എന്താണ്?"
"അറിയില്ല സാര്‍"
"അതെവിടെയാണ് വരുന്നതെന്ന്‍ അറിയോ?"
"എഞ്ചിന്‍റെ ഉള്ളിലാവാനാണ് സാധ്യത സാര്‍.."
"എന്നാലത് ടയറിന്‍റെ ഉള്ളിലാണ് മോനേ.."
"അതെപ്പോ..."
...
"ഇനി ഞാന്‍ നിന്നോടു ചോദ്യം ചോദികില്ല ..
"അതെന്താ സാര്‍..ഇനിക്കാവശ്യത്തിന് മാര്‍ക്ക് ആയോ ?"
"അതല്ല.. ഇനി ചോദ്യം ചോദിച്ചാല്‍ നമ്മള് തമ്മില്‍ തെറ്റും..മോന്‍ പൊയ്ക്കൊ.."
"സാര്‍ ഒരു ചോദ്യം കൂടെ.."
"എറങ്ങി പോടാ......"
പണിഞ്ഞും പണി വാങ്ങിയും അവസാനത്തെ കടമ്പയും അങ്ങനെ കഴിഞ്ഞിരിക്കുന്നു... ഒരുപിടി നല്ല ഓര്‍മകള്‍ ബാക്കി വെച്ചു കൊണ്ട് ഞാന്‍ ആ കോളേജിന്റെ പടിയിറങ്ങി...ക്ലാസ്സ്മറ്റ്സ് സിനിമയിലെ ആ പാട്ടിലെ വരി എന്‍റെ ചുണ്ടില്‍ അറിയാതെ വന്നു... "ഇനിയില്ലിത് പോലെ സുഗമറിയുന്നൊരു കാലം
..കാറ്റാടി തണലും ...."