Sunday 10 November 2013

വയലറ്റ് സുന്ദരി...

തിരിച്ച് കിട്ടാത്ത "സ്നേകം" മനസ്സിന്റെ വിങ്ങലാണെന്ന് കഴിഞ്ഞ മുപ്പത്തിയെട്ടു കൊല്ലമായി ഗാഡമായും ഗൂഡമായും തിരിച്ചറിഞ്ഞ കുട്ടന്റെ കല്യാണപ്പൊര..മുന്നിലെ മതിലിനോട് ചേർന്ന് ബി.ജെ.പിക്കാർ സംഭാവന നല്കിയ സ്വാഗതം ഫ്ളെക്സ് .ഫ്ളെക്സ് നിറയെ ഹനുമാനും സ്വാമി വിവേകാനന്ദനും താമരയും ആകെമൊത്തം ബി.ജെ.പി ജില്ലാ സമ്മേളന വേദിയുടെ ച്ഛായ.അതിനോട് ചേർന്ന് രണ്ടു സൈഡിലുമായി നിരത്തി വെച്ചിരിക്കുന്ന ചോപ്പ് കസേരകള്‍.നാട്ടിലെ ഓൾഡ്‌ പീപിൾസ് വെടിവെട്ടം പറയുന്നതിന്റെ കലപില ശബ്ദം. അതിനിടയിലൂടെ വീഡിയോയ്ക്കുള്ള സപ്പൊർട്ട് ലൈറ്റിന്റെ വയർ വലിക്കുന്നതിനിടയിലാണ് അവനവളെ ശ്രദ്ധിച്ചത്. വയലെറ്റ് ചുരിദാറിട്ട വെളുത്ത കണ്ണടക്കാരിയെ .. കരിഞ്ഞ പീസുകളെ കൊണ്ട് പൂക്കളം തീർത്ത ആ കല്യാണപ്പൊരയിൽ വെളുത്ത സുന്ദരി എന്ത് കൊണ്ടും ഒരു ലക്ഷ്വറി ആയിരുന്നു.പന്തലിനുള്ളിലെ പടകൾ കണ്ണുകൾ കൊണ്ട് തഴുക്കുന്നതവനു സഹിച്ചില്ല..ഓൾഡ്‌ പീപ്പിൽസിന്റെതടക്കം..കൂട്ടത്തിൽ പ്രായം ചെന്ന ഒരു ഓൾഡ്‌ ജെനറേഷൻ ഫ്രീക്കിനോടവൻ ചോദിച്ചു :

" പോവാറായില്ലേ അമ്മാവാ ? ഇനിയെങ്കിലും നിർത്തിക്കൂടെ ?"

"എങ്ങോട്ട് പോവാൻ?"

"അല്ല..ചോറുണ്ണാൻ പോയിക്കൂടെന്ന് ?"

"ഓ അങ്ങനെ..ദാ പോവാ "


വയർ വലിക്കുന്ന ഗ്യാപ്പിൽ അവൻ പലവിധ കണക്ക്സും മനസ്സിൽ ചെയ്തു നോക്കി.വെളുത്ത സുന്ദരി കുട്ടന്റെ ആരുമാവാൻ യാതൊരു വിധ ചാൻസുമില്ല.ഗൊദ്റേജ് ലോക്കെറും തക്കാളി പെട്ടിയേയും കമ്പയർ ചെയ്യാൻ പാടില്ല..എന്നാലും.. കുട്ടൻ കറുത്തിട്ടാണ് ..സൊ ഈസ്‌ കുട്ടന്റെ ഡാഡി മമ്മി..ബട്ട് എഗൈൻ പച്ച വെറ്റിലയും വെള്ള ചുണ്ണാമ്പും വായിലിട്ടു ചവച്ചാൽ ചുവന്ന ഔറ്റ്പുറ്റ് കിട്ടുമെന്നൊരു എക്സെപ്ഷൻ അവന്റെ മനസിലെവിടെയോ കിടന്നു നീറി.

വീഡിയോ പിടിക്കുന്ന മേസ്തിരി ചോറിന് വിളിച്ചപ്പോളാണ് നീറ്റലിൽ നിന്നൽപ്പമെങ്കിലും മുക്തി ലഭിച്ചത് .ടി.വിയിൽ കണ്ട ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലം കണക്കുള്ള ഒരു പറമ്പിലാണ്‌ ഭക്ഷണത്തിനുള്ള പന്തൽ.ഇരുന്ന മേശയുടെ  ഒരു കാലു മോളിലും മറുകാല് ഏതോ കുഴിയിലും ആയതു കാരണം നര്‍സറി സ്കൂളിൽ സീ-സോ സ്ളൈഡ് കളിക്കുന്ന പ്രതീതി.വിളമ്പിയ സാമ്പാറിൽ പച്ചവെള്ളത്തിന്റെ അംശം ദശാംശം ഏഴേ അഞ്ചിലും അധികമായത് കാരണം മലഞ്ചെരുവിലെ മണ്ണൊലിപ്പ് പോലെ വറ്റും വെള്ളവും പാന്റിലേക്ക് ഒലിച്ചിറങ്ങുന്നത് തടയാൻ പച്ചവറ്റു  കൊണ്ട് തടയണ കേട്ടിയവാൻ അട്ജസ്റ്റ് ചെയ്തു . പെട്ടന്നാണ് വയലറ്റ്  സുന്ദരി അവിടേക്ക് രംഗപ്രവേശം ചെയ്തത് ..ആ റങ്കിൽ കറിയൊലിപ്പു തടയാൻ കെട്ടിയ പച്ചചോറ് വാരി അണ്ണാക്കിലേക്ക് തട്ടി ..ശേഷം ചിന്ത്യം.


വീട്ടില് പോയി കളസം മാറ്റി എത്തിയപ്പോഴേക്കും തിരക്ക് തുടങ്ങിയിരുന്നു. കുട്ടന്റെ മോന്ത ക്ളോസപ്പിലെടുത്തെടുത്ത് മേസ്തിരിക്കും ലൈറ്റ് പിടിച്ച് അവനും മടുത്ത് തുടങ്ങിയിരുന്നു.കല്യാണവീടുകളിൽ മൂന്ന് തരാം ആളുകളാണ് ഉണ്ടാവുക - ഇടപാട് തീർക്കാൻ വരുന്നവർ , ഇടപാടുണ്ടാക്കാൻ വരുന്നവർ , യാതൊരു ഇടപാടും ഇല്ലാണ്ട് തിന്നാൻ വേണ്ടി അടുപ്പിൽ വെള്ളം വെക്കാണ്ട് വരുന്നവര.. ഈ മൂന്നും വേണ്ടുവോണം ഉള്ളത് കൊണ്ടവന് പണിക്കൊരു കുറവുംമിലായിരുന്നു.ഒമ്പത് - ഒമ്പതരയോട് കൂടി ഒരു വിധം തിരക്കൊക്കെ ഒഴിഞ്ഞിരുന്നു .വിളമ്പുന്ന ടീമ്സോക്കെ വെള്ളമുള്ളിൽ ചെന്ന് മാരകമായ അവസ്ഥയിൽ പറമ്പിന്റെ ഓരോ മൂലയിൽ ശവാസനത്തിൽ എർപെട്ടു കൊണ്ടിരുന്നു.

രാത്രി ഭക്ഷണം കഴിക്കാൻ മേസ്തിരി വീണ്ടും ക്ഷണിച്ചു.ഭക്ഷണ പന്തലിന്റെ ഒരു മൂലയിൽ വയലറ്റ് സുന്ദരി ഒറ്റക്കിരിക്കുന്നതവന്‍ ശ്രദ്ധിച്ചു.എക്സാറ്റ് ടൈമിലാണ് ഏതോ ഒരു കൊരങ്ങൻ രസവും കൊണ്ട് അവന്റെ കാഴ്ച മറച് നിന്നത് ..

"ഏട്ടാ രസമൊഴിക്കട്ടെ ?"

"വേണ്ട .. ഇയ്യ് വന്നതോട് കൂടി ഉള്ള രസവും പോയി.."

കൈകഴുകാൻ പോവുന്ന ടൈമിൽ ,കസേരയിൽ ഒറ്റക്ക് വിശ്രമിക്കുകയായിരുന്ന സുന്ദരിയുടെ മേശപ്പുറത്തു ഡിസ്പോസിബിൾ ഗ്ളാസ്സിൽ താൻ പുതുതായി എടുത്ത ഫോണ്‍ നമ്പർ എഴുതി വെച്ചവൻ നടന്നു നീങ്ങി .

കല്യാണം കഴിഞ്ഞു.ചെറിയ കുട്ടികൾക്ക് ഉത്സവപറമ്പിൽ പോയി ബലൂണ്‍ വാങ്ങി കൊടുക്കുമ്പോൾ അവർക്കുണ്ടാവുന്ന എക്സ്പ്രെസ്ഷൻ കുട്ടന്റെ മുഖത്ത് നിന്നും മേസ്തിരി ഒപ്പിയെടുത്തു.വയലറ്റ് സുന്ദരിയെ തേടിയവന്റെ കണ്ണുകളലഞ്ഞെങ്കിലും കണ്ടെത്താനായില്ല .

നിരാശയോടെ വയർ വലിച്ച് സൈഡാക്കുന്ന പണിയിലേർപ്പെട്ടിരുന്ന അവനോട് അഞ്ച് മക്കളുടെ അച്ഛനും നാട്ടിലെ തേപ്പ് സ്പെഷലിസ്റ്റുമായ ഗോപിയേട്ടൻ ചോദിച്ചു:

"അല്ലടോ ചെങ്ങായിയെ , അനക്കീ വയർ വലിക്കല് പണി നിരത്തി വേറെന്തെലും പണിക്ക് പോയ്ക്കൂടെ ?"

"ഗോപ്യേട്ടാ ..ഇങ്ങളീ വയറു വീർപ്പിക്കുന്നതിലും നല്ലതല്ലേ ഈ വയറു വലിക്കൽ ?"

ആ സീൻ അവിടെ കഴിഞ്ഞു.

അങ്ങനെ വൈകുന്നേരമായി. വീട്ടിലെത്തി തന്റെ കിടക്കയിൽ കിടന്നു ഇന്നത്തെ ദിവസത്തെ റിവ്യൂ ചെയ്യുമ്പോളാണ് ഫോണ്‍ ശബ്ദിച്ചത് .


"ഈറൻ  മേഘം ..പൂവും കൊണ്ട് ..."

ഫോണെടുത്തു. കൂലി തരാൻ മേസ്തിരി വിളിക്കുന്നതാണെന്ന് കരുതിയവൻ ഫോണെടുത്തു.പുതിയ സിമ്മായതിനാൽ നമ്പര് തെളിയുന്നുണ്ടായിരുന്നില്ല.

"ഹലോ "

പാറപ്പുറത്ത് ചിരട്ടയുരക്കുന്നത് പോലുള്ള ശബ്ദം അങ്ങേത്തലയ്ക്കൽ കേട്ട് ..

"നാളെ വൈന്നേരം കുന്നാലം സ്റ്റാന്റിൽ .. സമയം നാല് മണി .."

"ആരാ ?"

"എന്റെ പെണ്ണിന് ഇയ്യ് ഫോണ്‍ നമ്പർ കൊടുക്കുമാല്ലെടാ പന്നീ ..ഉളുപ്പില്യെടോ അനക്ക് ?കാണിച്ചു തരാടോ ..നാളെ വാ ..."

ബീപ് ബീപ് ..ഫോണ്‍ കട്ടായി .

തല്ലു കിട്ടുമോയെന്നുള്ള ശങ്ക അപ്പുറത്ത് .. വയലറ്റ് സുന്ദരി എന്‍ഗെജ്ദ് ആയതിലുള്ള സങ്കടം ഇപ്പുറത്ത് ..ആകെ മൊത്തം അവിയൽ സീൻ ..

പിറ്റേന്ന് രാവിലെ..

പല്ല് തേക്കുന്നതിനിടക്ക് അവന്റെ അനിയൻ വന്നു ചോദിച്ചു :

"ഏട്ടാ.."

"എന്താ?..."

"ഇന്ന് ബൈക്ക് ഞാനെടുക്കട്ടെ?"

"മ് ..എടുത്തോ.."

"ഏട്ടാ .."

"ഇനിയെന്താടോ?"

"ഏട്ടന്റെ ആ പച്ച ഷർട്ടും വെള്ള ഷൂവും കൂടി വേണം.."

"മ്  എടുത്തോ .."

ഉച്ചയായിട്ടും അനിയനെയും ബൈക്കിനേയും ഷർട്ടിനെയും ഷൂവിനെയും കാണ്‍മാനില്ലാണ്ടായി ..സമയം മൂന്നരയായപ്പോൾ അവൻ ബസ്സിനു പോകാൻ തീരുമാനിച്ചു റോഡിലേക്കിറങ്ങി ..

സ്റ്റാന്റിലെത്തി ഫോണ്‍ വിളിക്കായി കാത്തിരുന്നു..

സമയം നാലായപ്പോൾ ഫോണടിച്ചു ..

"എവെട്രാ പൊർക്കെ ഇയ്യ് ?"

"സ്റ്റാന്റിന്റെ വലത്തേ മൂലയിൽ .."

"ഇടത്തെ മൂലയിലേക്ക് വാടാ .."

ചിന്തകൾ അവന്റെ മനസ്സിനെ മഥിച്ചു ..തല്ലു വാങ്ങിക്കൂട്ടാനുള്ള എല്ലാ തയ്യാരെടുപ്പുകളോടും കൂടിയവൻ നടന്നു...

അതാ..അവൻ കണ്ടു..

പച്ച ഷർട്ട് .. വെള്ള ഷൂ .. തന്റെ അനിയൻ !!!!


സംശയത്തോടെ അവൻ ചോദിച്ചു:

"ഇയ്യെന്താട ഇവ്ടെ ?"

"ഒന്നൂല്യ ഏട്ടാ .. ഒരാളെ കാണാൻ വന്നതാ ..അല്ല.. ഏട്ടനെന്താ ഇവ്ടെ ?"

"ഞാനും ഒരാളെ കാണാൻ വന്നതാ .."


രണ്ടാളും കുറച്ച് നേരം കണ്ണോടു കണ്ണിൽ  നോക്കി നിന്നു ..

സ്ലോ - മോയിൽ അവൻ കീശയിൽ നിന്നും തന്റെ ഫോണെടുത്ത് ലാസ്റ്റ് കാള്ള്ട് ലിസ്റെടുത്തു ബട്ടണമർത്തി ..

അനിയന്റെ കീശയിൽ നിന്നും ഫോണ്‍ ബെല്ലടിച്ചു ..

സീൻ കോണ്ട്ര ...

അനിയനോടവൻ അലറി...


"ഓട്രാ  പോർക്കെ വീട്ടിലേക്ക്......

Saturday 26 October 2013

പ്രാവും പെണ്ണും

വീട്ടിലെ പശുവിനെ പുല്ലു തീറ്റിക്കാൻ കൊണ്ട് വന്നതായിരുന്നു അവൻ..പശു പുല്ലു തിന്നുന്നത് നോക്കി കിടക്കുമ്പോഴാണവന്റെ നോട്ടം ആകാശത്തേക്ക് വഴി മാറിയത് ..മേഘങ്ങൾ കൂട് കെട്ടിയൊരാകാശം..കൂട്ടിൽ നിന്ന് രക്ഷപെട്ടു പറന്നകലുന്ന പ്രാവുകൾ. പശു മൂത്രമൊഴിക്കുന്ന ശ്രുതി മധുരമായ ശബ്ദം കേട്ടവൻ നോട്ടം പശുവിന്റെ നേരെ ഫോക്കസ് ചെയ്തു..ഒഴിക്കുന്ന മൂത്രത്തിന്റെ അളവ് കറക്കുന്ന പാലിനേക്കാൾ എത്രയോ കുറവാണെന്നവന് തോന്നി.പശുവിന്റെ മേലെ ചില കൊക്കുകൾ വന്നിരിക്കുന്നുണ്ടായിരുന്നു..കൊക്കുകൾക്കൊരു നേരംപോക്കും പശുവിനൊരു കടി..ഏയ്‌ അങ്ങനെയാവില്ല.പരസ്പരം കഥകൾ പറഞ്ഞു കൊക്കുകളും പുല്ലിനോടു സ്വകാര്യം പറഞ്ഞെവന്റെ  പശുവും നേരം തള്ളി നീക്കി..തള്ളി നീക്കാൻ ഒന്നും കിട്ടാഞ്ഞ് ഒരു പുല്ലെടുത്തു വായിലിട്ടു ചവച്ചു അവനിരുന്നു..ദൂരെ ഒരു ചേര തലയുയർത്തി നോക്കുന്നതവൻ കണ്ടു..കുറെ നേരം നോക്കി മടുത്തിട്ടാവണം ചേര തന്റെ പാട്ടിനു പോയി..വന്നു വന്നു ചേരയ്ക്ക് പോലും നമ്മളെ വേണ്ടാതായിരിക്കുന്നു എന്നവൻ ആത്മഗതം മൊഴിഞ്ഞു.


ദൂരെ സൂര്യൻ തന്റെ ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം തീർക്കാൻ കടലിലേക്കൊരു മുങ്ങിക്കുളി പാസ്സാക്കാൻ പോവുന്നുണ്ടായിരുന്നു.പ്രാവുകൾ തങ്ങളുടെ സർക്കീട്ട് മതിയാക്കി കൂട്ടിലേക്ക് മടങ്ങുന്നത് കണ്ടപ്പോളവന് പ്രാവുകളെ വളർത്തിയാൽ കൊള്ളാമെന്നു തോന്നി.ക്ഷണികമായ ആഗ്രഹങ്ങൾ - അതാണല്ലോ ഏതൊരു  മനുഷ്യന്റെയും ഒരിത്..ഏത് ? കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഡിക്ഷ്ണറിയിൽ നിന്നും പെറുക്കി ദൂരെ കളഞ്ഞതിന് ശേഷം വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒരു അപൂർണത അവനു തോന്നി തുടങ്ങിയിരുന്നു.


പശുവിനെ കെട്ടഴിച്ചവൻ നടന്നു..ദൈവത്തിന്റെ ജി.പി.എസ് ഉള്ളിലുള്ളത് കൊണ്ടാവണം പശു വഴി തെറ്റാതെ അവനെയും കൊണ്ട് വീട്ടിലേക്ക് നടന്നു .പോകുന്ന വഴിക്ക് വഴിലിരുന്നു ഗോട്ടി കളിക്കുന്ന  കുട്ടനോട് പ്രാവിനെയെവിടെ കിട്ടുമെന്നന്വേഷിച്ചു.മൂന്നു കിലൊമീറ്ററപ്പുറത്തുള്ള പണിക്കരുടെ വീട് പറഞ്ഞു തന്നവൻ വീണ്ടും കളിയിലേക്ക് ഊളയിട്ടു .

നന്ന രാവിലെ കട്ടൻ ചായയും  അമുൽ റസ്കും തിന്നവൻ പണിക്കരുടെ വീട്ടിലേക്കോടി.കഞ്ചാവടിച്ച ഒരു പൂവൻ കോഴി തന്നെ തുറിച് നോക്കുന്നതവൻ കണ്ടു .പണിക്കരുടെ കോഴിയല്ലേ ,വല്ല കാരണവും കാണും എന്നവൻ മനസ്സില് പറഞ്ഞു.ആ സമയത്താണ് ഒരു പെണ്‍കുട്ടി പുറത്തേക്ക് വന്നത്..ചോദ്യമൊന്നും  ചോദിച്ചില്ല..കേറിയിരിക്കാൻ പറഞ്ഞു ..പുറത്തെ കോഴി നോട്ടം അപ്പോഴും മതിയാക്കിയിരുന്നില്ല.സിപ്‌ ഇട്ടിട്ടുണ്ടല്ലോ...

"വരൂ ഇരിക്കൂ ,കയ്യൊന്നു കാണിക്കു "

പണിക്കരോടെതിർത്തൊന്നും പറയാൻ തോന്നിയില്ല.കൈ നീട്ടി..ഇതിനു മുന്പവൻ കൈ നീട്ടിയത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ മലയാളം ടീച്ചർ പറഞ്ഞപ്പോളായിരുന്നു .അന്ന് കവിതയുടെ ആസ്വാദന കുറിപ്പെഴുതാൻ പറഞ്ഞപ്പോൾ അതിനു പകരം കവിത കൊണ്ട് വന്ന പത്തിരിയുടെയും മുട്ടക്കറിയുടെയും ആസ്വാദന കുറിപ്പെഴുതിയതിനായിരുന്നു അത്.
പ്രാവിനെ വാങ്ങാൻ വന്ന തന്റെ ഭാവിയെ ഈ ഭൂതം ചോദ്യം ചെയ്യുന്നതിന്റെ ഗുട്ടന്സവന് മനസിലായില്ല..വന്നു കുടുങ്ങി..ഏതായാലും കേട്ടിട്ട്  പോവാം..

"കഷ്ടകാലമാണ്‌ , ആറു മാസമായി ശനി ദശ തുടങ്ങിയിട്ട് ,സൂക്ഷിക്കണം "

ശനി ദശയുടെ ഡീറ്റൈൽസ് അറിയില്ലായിരുന്നെങ്കിലും  കഷ്ടകാലം ,അത് ജനിച്ചപ്പോ ദൈവം തന്ന ബണ്ടിൽട് ഓഫെറാണെന്ന് അവനറിയാമായിരുന്നു.

"ജീവിതത്തിലേക്കൊരു പെണ്ണ് വരും ഉടനെ..."

"ജീവിതം ഉണ്ടെങ്കിലല്ലേ വരൂ പണിക്കരെ"

ഭാവി കേട്ട് കഴിഞ്ഞപ്പോ അവനൊരു കാര്യം ഉറപ്പായി - അടുത്തൊന്നും രക്ഷപെടുന്ന ചാൻസില്ല ..

നൂറിന്റെ നോട്ടും പത്തിന്റെ ഒരഞ്ചു നോട്ടും താലത്തിലേക്കിടുന്ന മാത്രയിൽ പണിക്കരോട് ചോദിച്ചു :

"പണിക്കരെ പ്രാവ് "

"മോളോട് ചോദിച്ച മതി.."

"ഓ"

മോളുടെ പ്രാവിനെക്കൾ ഭംഗി മോൾക്ക്‌ തന്നെയാണ് പണിക്കരെ എന്നയാളുടെ പുറത്തു തട്ടി കോമ്പ്ളിമെന്റാൻ തോന്നി അവനു മോളെ കണ്ടപ്പോൾ ..ഒരു സബ്ജയെ വാങ്ങി സുബ്രമണ്യപുരം സ്റ്റൈലിലവൻ സ്ലോ-മോ യിൽ നടന്നു നീങ്ങി.. 

വാങ്ങി രണ്ടു ദിവസം തികഞ്ഞില്ല..പ്രാവ് പ്രാവിന്റെ പാട്ടിനു പോയി..അതെത് പാട്ടെന്നു അന്തിചിരിക്കുംബോഴാണ് ഗോട്ടി കളിക്കുന്ന കുട്ടൻ പ്രാവ് പണിക്കരുടെ വീട്ടില് തന്നെയുണ്ടെന്ന് വന്നു പറഞ്ഞത്..കോപാകുലനായി അവൻ കുട്ടനെയും കൂട്ടി തന്റെ പഴയ രാല്ലീസ് സൈക്കിൾ ആഞ്ഞു ചവിട്ടി..കാറ്റ് കുറവായിരുന്നിട്ടും ബ്രേക്ക്‌ തീരെയില്ലാഞ്ഞത് കൊണ്ട് നീക്കത്തിനൊരു കുറവുമവന് അനുഭവപ്പെട്ടില്ല . 

സൈക്കിൾ സ്ലോ മോയിൽ സൈഡ് സ്റ്റാന്റാക്കി  നടക്കാൻ തുടങ്ങ്യപ്പോൾ പിറകിൽ  നിന്നൊരു ശബ്ദം കേട്ടു... റാലീസ് സൈക്കളിന് സൈട് സ്റ്റാൻന്റ് ഇല്ലായിരുന്നു എന്ന കാര്യം അവനറിഞ്ഞു .കുട്ടനോട് സൈക്കിൾ എടുത്ത് വെക്കാൻ പറഞ്ഞു അവൻ നടന്നു. പണിക്കരുടെ കോഴി അപ്പോഴും അവനെ നോക്കി അതെ സ്ഥലത്ത് അതെ പോസിൽ നിൽക്കുന്നതവൻ കണ്ടു ..

പ്രാവിന് തീറ്റ കൊടുക്കുന്ന പണിക്കരുടെ മോളോട് ഘനഗാമ്ഭീര്യ ശബ്ദത്തിൽ ശബ്ദമുണ്ടാക്കി :

" ഹ്"

"എന്താ വന്നത് ?"

"ഇന്നാളു വാങ്ങിയ പ്രാവ് പറന്നിവിടെക്ക് വന്നൂന്ന് കുട്ടൻ പറഞ്ഞു ,അതിനെ തിരികെ കൊണ്ടോവാൻ വന്നതാ.."

"സോറി ട്ടോ.. പ്രാവിവിടെ തന്നെയിണ്ട് ..ഇപ്പൊ തരാം .."

പ്രാവിനെ കൂട്ടിൽ നിന്നറക്കി കയ്യിൽ  തരുമ്പോൾ അവളുടെ കൈകൾ അവന്റെ കൈകളുമായി കൂട്ടിമുട്ടി..ആ കൂട്ടിമുട്ടലിന്റെ പ്രതിഫലനമെന്നോണം അവരുടെ കണ്ണുകൾ കൂട്ടിമുട്ടി ..അവളുടെ മുപ്പത്തി രണ്ടു പല്ലുകൾ വീണ്ടും മിഴിതുറന്നു ..

പോകുന്ന വഴിക്ക് അവൻ കോഴിയെ ചൂണ്ടി  അവളോട് ചോദിച്ചു :

"ആ കോഴിക്ക് ഒന്നും തിന്നാൻ കൊടുക്കാറില്ലേ?"

അത് കേട്ടവൾ പല്ല് മുപ്പത്തിരണ്ടും  കാട്ടി ചിരിച്ചു 

"അയ്യോ അത് കോഴിയല്ല ,മയിലാണ് ,പിന്നെ അതിനു ജീവനില്ല..കൊങ്ക്രീട്ടാണ് .."

കോഴിയെയും മയിലിനെയും തിരിച്ചറിയാത്ത വിധം അധപധിച്ചു പോയ തന്നോട് തന്നെ അവനു പുച്ഛം തോന്നി ..അത് പറഞ്ഞു തന്ന അവളോട് എന്തോ ഒരിഷ്ടവും ..

തിരിച്ചു പോകുമ്പോൾ പ്രാവിനോടവൻ മന്ത്രിച്ചു :

"വരണമെന്ന് തോന്നുമ്പോഴൊക്കെ ഇവിടെ വന്നോ.. നിനക്ക് നിന്റെ ഇണയെയും കാണാം എനിക്കാ പെണ്ണിനേയും ...ഒരു മ്യുചൽ അണ്ടർസ്റ്റാന്റിംഗ്  .."

കുട്ടനേം കൂട്ടി തിരിച് ചവിട്ടുമ്പോ പണിക്കരോടവൻ മനസ്സില് പറഞ്ഞു :

"ജീവിതത്തിലേക്ക് പെണ്ണ് വന്നാശാനേ ...."

പണിക്കരുടെ വീട്ടിലേക്ക് പ്രാവ് തിരിച്ചു പറക്കുന്ന ദിവസത്തിനായി അവന്റെ മനസ്സ് വീണ്ടും കൊതിച്ചു കൊണ്ടെയിരുന്നു ..

Thursday 17 October 2013

നാഴികകല്ലുകൾ

"പ്രവചനങ്ങൾ പ്രതീക്ഷകളായും പ്രതീക്ഷകൾ ജീവിക്കാനുള്ള പ്രേരണയാവുകയും ചെയ്യുന്നു"

2 0 0 7 മാർച്ച്‌ :

നിറം മങ്ങിയ ക്ലാസ് മുറിക്കുള്ളിൽ കാലൊടിഞ്ഞ ബെഞ്ചിലിരുന്നു പെന്സില് കൊണ്ട് തല ചൊറിയുമ്പോൾ വായുവിലൂടെ ഒഴുകിയെത്തിയ ക്ലാസ്സ്‌ ടീച്ചറുടെ ശ്രുതി മധുരമായ സ്വരം :

"പത്താം ക്ലാസ്സ്‌ എന്നത് നിങ്ങൾ വിദ്യാർഥികളുടെ ജീവിതത്തിലെ നാഴികകല്ലാണ് , ഇവിടെ വിജയിച്ചാൽ നിങ്ങൾ ജീവിതം വിജയിച്ചു "

നിറം മങ്ങിയ ക്ലാസ്സ്‌ റൂമിൽ നിറം മങ്ങിയ ഭാവിയുമായി എന്നെപോലുള്ള ഒരുപാടൊരു പേർക്ക് ഈ ഉപദേശം കാര്യമായ മാറ്റമോന്നുമുണ്ടാക്കിയതായി എനിക്ക് തോന്നിയില്ല, മാത്രമല്ല ബുദ്ധിക്ക് ആരെക്കാളും രണ്ടിഞ്ച് കനമുണ്ടായിരുന്ന ടീംസിനൊക്കെ ഈ ഉപദേശം ഭാവിയെന്ന ക്യാൻവാസിൽ കുറച്ചു പുതിയ നിറങ്ങളെ സമ്മാനിക്കുകയും ചെയ്തു. എന്നെത്തയും പോലെ അവരടെ തലകൾ ക്ലാസ്സിൽ ഉയർന്നു  കണ്ടു .

2 0 0 9 മാർച്ച്‌ :

പത്താം ക്ലാസ്സിലെ നാഴികകല്ല് താണ്ടിയിട്ടു രണ്ടു കൊല്ലമാവാറായിരുന്നു . പ്ലസ് ടു എന്നായിരുന്നു അടുത്ത നാഴികകല്ലിന്റെ പേരത്രേ. പ്ലസ്‌ ടു എന്ന് വെച്ചാൽ ആ ടൈമിൽ പത്താം ക്ലാസ്സ്‌ കഴിഞ്ഞു രണ്ടു വർഷം അധികം എന്നായിരുന്നു അല്ലാതെ ഇന്നത്തെ പോലെ പോലെ പത്താം ക്ലാസ്സിലെ എല്ലിന്റെ എണ്ണത്തിൽ  നിന്നും രണ്ടെണ്ണം കൂടി എന്നായിരുന്നില്ല .

"പ്ലസ് ടു ആണ് മക്കളെ നിങ്ങടെ ജീവിതഗതി തന്നെ മാറ്റിമറിക്കാൻ പോണത് , സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

രണ്ടാമത്തെ നാഴികകല്ലിലേക്ക്  ഒരു മാസത്തെ ദൂരം മാത്രമുണ്ടായിരുന്ന സമയത്ത് ജീവിതത്തിന്റെ ഗതി മാറ്റിമറിക്കാൻ ഞാനും കുറച്ച പേരും ഇറങ്ങി പുറപ്പെട്ടു. ഒരു മാസം കൊണ്ട് യെവനൊക്കെ എത്രത്തോളം ഗതി മാറ്റുമെന്നു ഞങ്ങള്ക്കൊന്നു കാണണം എന്ന പുഛഭാവം നിഴലിച്ചു നിന്നവരുടെ കണക്കെടുക്കാൻ ഞങ്ങൾ മിനക്കെട്ടില്ല.അച്ഛൻ പഠിക്കാഞ്ഞിട്ടാണ് ഞങ്ങളുടെ ജീവിതം ഊംബിയത് എന്നെന്റെ മക്കൾ പറയാൻ ഇട വരുത്തരുത് എന്നതായിരുന്നു  ലക്‌ഷ്യം. കൂടെയുള്ളവർക്ക് ബെൻസ്‌ കാർ വാങ്ങാനും,സുന്ദരിയായ വധുവിനെ ലഭിക്കാനും , അമ്മോന്റെ മുഖത്തേക്ക് പൈസ വലിച്ചെറിയാൻ എന്നിങ്ങനെ നാനാവിധമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുണ്ടായിരുന്നു.

പഠിക്കാൻ വേണ്ടി അധികമാരും പഠിക്കാറില്ല . എത്ര വലിയ പഠിപ്പിസ്റ്റ് ആണെങ്കിലും വിദ്യ ആർജിക്കുക എന്നതിലുപരി സ്വാർഥമായ തന്റെ ലക്ഷ്യതിലെക്കുള്ള കുറുക്കുവഴി എന്നതിലുപരി പഠനം ഒന്നുമല്ല. മറിച്ച് പഠിക്കാൻ വേണ്ടി പഠിച്ചവർ മിക്കവാറും മെസ്ത്രിയുടെ കൂടെ കുമ്മായം കൂട്ടാനും വെയിലത്ത്‌ കമ്പി വളയ്ക്കാനും എത്തിപെടുകയും ചെയ്യുന്നു .


2 0 0 9 സെപ്റ്റെംബർ :

ജീവിതത്തിലെ രണ്ടു നാഴികല്ലുകൾ ഇതിനകം പിന്നിട്ടിരിക്കുന്നു എന്ന ചിന്ത മനസിനോരാശ്വാസം നല്കിയിരുന്നു - എന്റെയും എന്റെ മാതാപിതാക്കളുടെയും. രണ്ടാമത്തെ നാഴികല്ല് താണ്ടുന്നതിനു മുന്പ് ശംഭു നമ്പൂതിരി ജപിച് തന്ന ഏലസ്സ് കാരണമാണ് ഞാൻ പാസ്സായത് എന്ന വിശ്വാസം രൂഡമൂലമായി കഴിഞ്ഞ അവരുടെ മനസ്സിൽ ഞാനെന്തു പറഞ്ഞാലും കയറില്ലായിരുന്നു. ഒരു മാസം ഗതി മാറ്റിമറിക്കാൻ ഞാൻ മാറ്റി വെച്ച എനിക്കേറ്റവും പ്രിയപ്പെട്ട ഉറക്കം, ഞാൻ മാറ്റി വെച്ച ക്രിക്കറ്റ്‌ മാച്ചുകൾ, ഇതിനെല്ലാം പുറമേ പഠിക്കണം , പാസ്സാവണം എന്ന ചിന്ത - എല്ലാത്തിന്റെയും ക്രെഡിറ്റ്‌ ഒരു നിമിഷം കൊണ്ട് ശംഭു നമ്പൂതിരിയുടെ ഏലസ്സ് കൊണ്ട് പോയപ്പോൾ വല്ലാത്തൊരു ഇത് മനസ്സില് നിറഞ്ഞു. ദേഷ്യം , സങ്കടം , വെറുപ്പ് - സമ്പ്രധായങ്ങളെ ഫക്കടിച് കാണിക്കാൻ ആദ്യം തോന്നിയത് അപ്പോളാണ്. രണ്ടാമത് ഫക്കടിക്കാൻ തോന്നിയത് റിസൾട്ട് വന്നതിനു ശേഷം സ്കൂളിൽ സർട്ടിഫികറ്റ് വാങ്ങാൻ ചെന്നപോളായിരുന്നു . കുശലം ചോദിക്കാൻ വന്ന കെമിസ്ട്രി മാഷ്‌ "എന്തായെടോ , പണിക്ക് പോവാനോക്കെ തൊടങ്ങിയോ ?" എന്ന് ചോദിച്ചപ്പോളായിരുന്നു അത്.

കാലം കടിഞ്ഞാണ്‍ വിട്ട കുതിരയെ പോലെ കുതിച്ചു. കൂടെയുള്ളവരൊക്കെ എന്ട്രന്സ് എന്ന കല്ല്‌ പെറുക്കാനായി വിട്ട തുംബികളായി മാറി കഴിഞ്ഞിരുന്നു. കല്ലു പെറുക്കാൻ ഇഷ്ടമില്ലാഞ്ഞത് കൊണ്ടോ എന്തോ ശംഭു നമ്പൂതിരിയുടെ എലസ്സെനിക്ക് റാങ്ക് ലിസ്റ്റിൽ ഒരു സ്ഥലം വാങ്ങി തന്നിരുന്നു. അങ്ങനെ മലയാളികൾ കടല് കടന്നു ദുബൈയിൽ പോകുന്ന പോലെ ഞാൻ വീടിന്റെ പടി കടന്നു എന്ജിനിയരിംഗ് കോളേജിൽ പോയി.

എന്ജിനിയറിംഗ് കോളേജ് ഗിയറുള്ള ഒരു വാഹനമായിട്ടാണ് എനിക്ക് തോന്നിയത്. ആകെയുള്ള വ്യത്യാസം ആകെ രണ്ടു ഗിയരെ ഈ വാഹനത്തിനുള്ളൂ എന്നതാണ്. ആദ്യത്തെ കൊല്ലം ഫസ്റ്റ് ഗിയറിലിങ്ങനെ മെല്ലെ മെല്ലെ മൂളിയും നിരങ്ങിയും ജീവിതം പോവും, രണ്ടാമത്തെ കൊല്ലമാവുംബോഴേക്കും നേരെ ടോപ്‌ ഗിയറിലെക്ക് ഷിഫ്റ്റ്‌ ചെയ്യും . ഇടയ്ക്ക് മാറ്റാൻ ഗിയറൊന്നും കാണില്ല. ബ്രേക്ക്‌ ചവിട്ടാനായി എന്ന് ചിന്ത മനസ്സില് തോന്നി തുടങ്ങുന്ന നിമിഷം യാത്ര അവസാനിക്കുകയും ചെയ്തിരിക്കും .

സപ്പ്ളികളും അപ്പ്ളികളുമായി നാലാം വർഷമെത്തി തണുത്തുറഞ്ഞ ഒരു സുപ്രഭാതത്തിൽ .

അപ്പോഴും ക്ലാസ്സ്‌ റ്റ്യുട്ടർ മൊഴിഞ്ഞു :

"ഉപദേശിക്കണ്ട പ്രായമല്ല നിങ്ങളുടെത് എന്നെനിക്കറിയാം , എന്നാലും പറഞ്ഞു പോവുകയാണ് ഇത് വരെ പഠിച്ച പോലെയായിരുന്നില്ല ഇത്. അവസാന വർഷമാണിതെന്ന ചിന്ത നിങ്ങളെവർക്കും വേണം. കളിക്കാം ഈ വര്ഷം കൂടെ കഴിഞ്ഞാൽ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ഒരു ലോകമാണ് "

അടുത്ത നാഴികകല്ലു ചൂണ്ടി കാണിച്ചു അയാള് മുറി വിട്ടു പോയി. പഠിക്കുവാനുള്ള പഠിത്തം അന്യം നിന്ന് പോയിരുന്നു. കോഴ്സ് കഴിഞ്ഞു ബാപ്പ കാണിച്ചു തരുന്ന പെണ്ണിനെ കെട്ടി ഓൾടെ ബാപ്പ കൊടുക്കുന്ന ഇന്നോവയിൽ ചുറ്റുക, ഷോർട്ട് ഫിലിം ഡയറക്റ്റ് ചെയ്യുക , കഞ്ചാവു കൃഷി നടത്തുക -  സ്വാർഥമായ ലക്ഷ്യങ്ങളുടെ ചീഞ്ഞ മണം അവിടെയും തളം കെട്ടി നിന്നു .

ഒന്നോത്താൽ മൂന്നോത്തു എന്നാണാല്ലോ ചൊല്ല് - അത് കൊണ്ടിനി മൂന്നാമത്തെ നാഴികകല്ല്‌ മാത്രമായിട്ട് വിട്ടു കളയാൻ മനസ്സ് അനുവദിച്ചില്ല. പഠിച്ചു - വേണ്ടതും വേണ്ടാത്തതും വേണ്ടതിലധികവും . ഫസ്റ്റ് ക്ലാസിൽ പാസ്സാവുകയും ചെയ്തു . എല്ലാം കഴിഞ്ഞ് പുറത്തെ ലോകത്തേക്കിറങ്ങി അവസരങ്ങളെ കണ്ടുമുട്ടാൻ .

പലതും കാണേണ്ടി വന്നു , പക്ഷെ അതിലൊന്നും അവസരങ്ങളുണ്ടായിരുന്നില്ല . അങ്ങാടിയിലെ മസാല പീടികയിൽ വറ്റൽ മുളക് വാങ്ങണമെങ്കിൽ പോലും കച്ചവടക്കാരൻ  തരുന്ന എന്ജിനിയരിംഗ് ക്വസ്റ്യനൈർ പൂരിപ്പിച്ചു കൊടുക്കേണ്ടതായി വന്നു.ജോലി കിട്ടിയോ, കിട്ടുമോ കിട്ടിയാൽ പോകുമോ.. ചോദ്യങ്ങൾ അനവധിയായിരുന്നു.

"ഇത്രയൊക്കെ പഠിച്ചിട്ടും ജോലി കിട്ടാത്തത് നിന്റെ മാത്രം കുഴപ്പമാണ് , താല്പര്യം വേണം , അതെങ്ങനെയാ തെണ്ടി നടക്കാനല്ലേ ഇഷ്ടം "

വീട്ടുകാരുടെയും കുടുംബക്കാരുടെയും കുത്ത് വാക്കുകൾ കേൾക്കുമ്പോൾ നിശബ്ദനായി ഒരാള് ചിരിക്കുന്നുണ്ടെന്ന്  എനിക്ക് തോന്നി - ശംഭു നമ്പൂതിരി ജപിച് കെട്ടിയ അരയിലെ ഏലസ്സ് .


2 0 1 3 ഒക്ടോബർ :


"കൊട്ട് മുഴുവൻ ചെണ്ടയ്ക്കും , പണം മുഴുവൻ മാരാർക്കും "


സമ്പ്രധായത്തെ ഒന്ന് കൂടെ ഫക്കടിച് കാണിച്ചു കൊണ്ട് നിർത്തട്ടെ ..

                                                                             ശുഭം 

Saturday 28 September 2013

ആരംഭവും അവസാനവും

പ്രേമിക്കാത്തവരായി ആരും തന്നെ കാണില്ല. ജീവിതത്തില്‍ എന്തിനെയെങ്കിലുമൊക്കെ പ്രേമിക്കുവാന്‍ വിധിക്കപ്പെടുന്നവരാണ് നമ്മള്‍ മനുഷ്യര്‍..,. അത് പെണ്ണിനെയാവാം എന്തെങ്കിലും വസ്തുവിനെയാവാം എന്തിന് കടലിനെ വരെ പ്രേമിക്കുന്നവരുണ്ട് നമുക്കിടയില്‍.. അങ്ങനെ തനിക്ക് ചുറ്റുമുള്ളവരെല്ലാം ഒന്നല്ലെങ്കില്‍  മറ്റൊന്നിനെ പ്രേമിക്കുന്നത് കണ്ടിട്ടാണ് അവനും പ്രേമിക്കണം എന്ന വിചാരധാരയിലെത്തിപ്പെടുന്നത്.

പ്രേമം കണ്ണിലാണ് തുടങ്ങുന്നത് എന്നാണ് പ്രേമത്തില്‍ ഡിഗ്രിയെടുത്ത പലരും പറഞ്ഞവന്‍ കേട്ടത്.പക്ഷേ അവന്‍ കാണുന്ന കണ്ണുകളിലൊന്നിലും പ്രേമത്തെ കണ്ടില്ല.നെഞ്ചും വയറും നോക്കി പ്രേമിക്കുന്ന ഈ കാലത്ത് കണ്ണില്‍ പ്രേമത്തെ കണ്ടെത്താനാവില്ല എന്നവനറിയാതെ പോയിരിക്കാം.അങ്ങനെയാവസാനം വീടിനടുത്തുള്ള നമിത പ്രമോദിന്റെ ലുക്കുള്ള പെങ്കുട്ടിയെ പ്രേമിക്കാന്‍ അവന്‍ തീരുമാനിച്ചുറച്ചു.അതവളുടെ കണ്ണു കണ്ടിട്ടായിരുന്നില്ല, അവളുടെ പേരിലുള്ള രണ്ടു നില മാളിക വീട് കണ്ടിട്ടായിരുന്നെന്ന് മാത്രം. പെണ്ണിന് നമിത പ്രമോദിന്റെ ലുക്കുണ്ടെങ്കിലും പ്രകാശ് രാജിന്റെ ലുക്കുള്ള അച്ഛനായിരുന്നു പ്രശ്നം. ചിരിക്കുമ്പോ കൊല്ലാനാണോ വളര്‍ത്താനാണോ എന്നൊരു എത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല അവന്.

കഴിഞ്ഞ ദിവസത്തെ മഴയത്ത് തേങ്ങ വീണു പൊട്ടിയ ഓട് മാറ്റിയ വിടവിലൂടെ അവന്റെ മുഖത്തേക്ക് സൂര്യരശ്മികള്‍ പതിച്ചു കൊണ്ടിരുന്നു. എന്തിനേയും ശുഭാപ്തി വിശ്വാസത്തോട് കൂടി കണ്ടിരുന്ന അവനത് തനിക്ക് ലഭിക്കാന്‍ പോകുന്ന മാളിക വീടിന്റെ പോര്‍ച്ചില്‍ കിടക്കുന്ന ബെന്‍സ് കാറിന്‍റെ സണ്‍ റൂഫില്‍ കൂടെ വരുന്ന വെളിച്ചമായി അതിനെ സങ്കല്‍പ്പിച്ചു കിടന്നു. അംഗനവാടിയില്‍ പടിക്കുമ്പോള്‍ അവള്‍കിത്ര സൌന്ദര്യം ഉണ്ടായിരുന്നിലെന്ന് അവനോര്‍ത്തു. അവളുടെ അച്ചന്റെ അങ്ങാടിയിലെ റബര്‍ ഷീറ്റ് കച്ചോടം പൊടി പൊടിച്ചത് വഴി അനര്‍ഗള നിര്‍ഗളം പ്രവഹിച്ച ഗാന്ധി തലകള്‍ കുമിഞ്ഞു കൂടിയതനുസരിച്ചാണ് അവളുടെ സൌന്ദര്യത്തിന്റെ ഗ്രാഫുയര്‍ന്നത് എന്നവന്‍ ഉറപ്പിച്ചു. അല്ലെങ്കിലും പഠിക്കുന്ന കാലത്ത് കൂടെയിരിക്കുന്ന ചവറ് പെങ്കുട്ടികളൊക്കെ പടിത്തം വിട്ടു പുറത്തേക്കിറങ്ങിയാല്‍ പവറ് പെങ്കുട്ടികളായി മാറി പോകുന്നത് നിശബ്ദരായി കണ്ടു നില്ക്കാന്‍ വിധിക്കപ്പെട്ടവരില്‍ ഒരാളാണ് ഞാനൊക്കെ എന്നവന് തോന്നി.

അവള്‍ അംഗനവാടിയിലെ കഞ്ഞിയും പയറിലും നിന്നു ഇപ്പോളത്തെ ബട്ടര്‍ നാനിലേക്കും സി.ഡി.എഫിലെക്കും എത്താനെടുത്ത ഇരുപത്തി രണ്ടു കൊല്ലത്തിനിടയ്ക്ക് ഞാനെവിടെയെത്തി എന്നൊരു ആത്മപരിശോധനയ്ക്കവന്‍ തയ്യാറായി.ഇരുപത്തി രണ്ടു വര്‍ഷവും  അവന്‍ കഞ്ഞിയിലും പയറിലും തട്ടി തടഞ്ഞു നില്‍ക്കുകയാണെന്ന് അവന് മനസിലായി. ഒരേ പ്രായമായിരുന്നിട്ടും ജെനെറേഷന്‍ ഗ്യാപ്പിന്റെ ചൂടവന് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ആ ഇരുനില മാളിക വീട് അവന്റെ സ്വപ്നങ്ങളിലെ സ്ഥിരം സന്ദര്‍ശകയായി മാറിയിട്ടു കാലം കുറച്ചെറെയായിരുന്നു. താന്‍ ആ വീടിനെ പ്രേമിക്കുകയാണെന്ന് മനസിലാക്കിയത് ഇപ്പോളാണെന്ന് മാത്രം. വീടിന്റെ ഇലവേഷന്‍ ഇത്ര ഭംഗിയുള്ളതാണെങ്കില്‍ അതിന്റെ ഇന്‍റ്റീരിയര്‍ എത്ര മാത്രം ആകര്‍ഷകമാവും എന്നവനാലോചിക്കാത്ത ദിവസങ്ങളില്ല. വീട് സ്വന്തമാക്കാനുള്ള ഒരു കുറുക്കു വഴി മാത്രമായിരുന്നു  അവന് നമിത പ്രമോദിന്റെ ലുക്കുള്ള പെണ്ണ്. കാശ് മുടക്കി വാങ്ങാനുള്ള പാങ്ങ് അവനൊരിക്കലുമുണ്ടായിരുന്നില്ല. ഇനി ഉണ്ടാവും എന്ന വിശ്വാസവും അവനുണ്ടായിരുന്നില്ല.

അവന്‍റെ ആരാധനാപത്രമോരിക്കലും അവളോ, അവളുടെ വീട്ടുകാരോ അതോ കൂട്ടില്‍ കിടക്കുന്ന ഡാല്‍മേഷ്യനോ ആയിരുന്നില്ല. ജീവനില്ലാത്തതെങ്കിലും ആ വീടായിരുന്നു അവനെല്ലാം. എന്തു കൊണ്ട് വീട് എന്നാരും അവനോടു ചോദിക്കരുത്. ജീവിതം അങ്ങനെയാണ്. ചില ഇഷ്ടങ്ങള്‍ക്ക് കാരണങ്ങള്‍ ഉണ്ടാവില്ല . ആ കാരണമില്ലായ്മയാണ് ആ ഇഷ്ടങ്ങളെ എന്നും ഇഷ്ടങ്ങളായി നിലനിര്‍ത്തുന്നത്. 

നമിത പ്രമോദിന്റെ ലുക്കുള്ള പെണ്ണിലൂടെ ആ വീടിനെ പ്രേമിക്കുന്ന അവന് പാരയായി ആ വീടിലൂടെ അവളെ പ്രേമിക്കുന്ന ഒരൂ ഫ്രീക്ക് പയ്യനുണ്ടെന്ന് അവന്‍ വളരെ വൈകിയാണറിഞ്ഞത്. വീട് പെയിന്‍റടിക്കാന്‍ വന്ന ചെക്കനായിരുന്നു ആ ഫ്രീക്ക്.പെയിന്‍റടിക്കുന്നത് വീടിനാണെങ്കിലും അവന്‍ പ്പുട്ടിയിടുന്നത് മുഴുവന്‍ അവളുടെ കണ്ണിലാണെന്ന് കൂടെ ജോലി ചെയ്തവര്‍ പറഞ്ഞവനറിഞ്ഞു. താന്‍ കാണാത്ത പ്രേമം  അവളുടെ കണ്ണില്‍ കണ്ടെത്തിയ ഫ്രീകിനോടവന് ദേഷ്യം തോന്നി.ഇതിനെകുറിച്ചു ചോദിച്ചപ്പോള്‍ ഫ്രീക്ക് നല്കിയ മറുപടി അവനോരെ സമയം ആശ്വാസവും ആശങ്കയും സമ്മാനിച്ചു .

"മുലകുടി മാറാത്ത ചെക്കന്‍മാരുടെ കല്യാണം വരെ നടക്കുന്നു, ഒരു എം.എച്ച് ബോട്ടില്‍ മുഴുവന്‍ ഡ്രൈ അടിക്കുന്ന ഞാന്‍ ഇവിടെ വെറുതെ ഇരിപ്പും.. ഇനിയത് പറ്റില്ല. ഇനിക്ക് ഓളെ വേണം. ഞാന്‍ ചാടിക്കും നോക്കിക്കോ."

വീടല്ല ലക്ഷ്യം എന്നതായിരുന്നു ആശ്വാസം. അവള്‍ അവന്‍റെ കൂടെ പോയാല്‍ വീടും കൂടെ പോവുമോ എന്നുള്ളത് ആശങ്കയും. കാര്യം അവന്‍റെ മുന്നിലാവതരിച്ചപ്പോള്‍ സത്യരാജ് ചില തമിഴ് പടങ്ങളില്‍ ചിരിക്കുമ്പോലെ ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു:

"പേടിക്കണ്ട.. ഞാനവളെയാണ് സ്നേഹിക്കുന്നതു.. വീടിനെയല്ല"

"ഞാന്‍ വീടിനെയാണ് സ്നേഹിക്കുന്നതു...അവളെയല്ല" എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു.

ഫ്രീക്ക് പറഞ്ഞത് അവളുടെ ഹീറോ അവിയല്‍ ബാന്‍റിലെ "സെക്സ് വിജയന്‍ " ആണെന്നാണ്.സെക്സ് വിജയനല്ല റെക്സ് വിജയനാണെന്ന് ഫ്രീക്കിനോട് പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് ഹാലോജെന്‍ ബള്‍ബ് കത്തിയ പ്രതീതി.

തെലുങ്ക് നടന്‍ പ്രഭാസിന്റെ സൌന്ദര്യമോ ലാലേട്ടന്റെ പൌരുഷമോ ചേതന്‍ ഭാഗത്തിന്റെ എഴുതാനുള്ള കഴിവോ ഗായകന്‍ വിജയ് യേശുദാസിന്റെ ശബ്ദമോ ഒന്നും തനിക്കില്ല എന്നു മനസിലാകുന്നിടത്തായിരുന്നു അവന്‍റെ ഓരോ ദിവസവും തുടങ്ങിയിരുന്നത്. അവളുടെ പിറകെ നടക്കാനോ ഇനി നടന്നാ തന്നെ അവള്‍ സ്നേഹിച്ചാല്‍ തുളഞ്ഞു പോകുന്നത് അവന്‍റെ മനസ്സോ ഹൃദയമോ മാത്രമായിരുന്നില്ല, അഞ്ഞൂറിന്റെ മേലോട്ടുള്ള നോട്ടുകള്‍ കണ്ടിട്ടില്ലാത്ത അവന്‍റെ കീശ കൂടെയായിരുന്നു.

കാലം കടന്നു പോയി. അവള്‍ ഫ്രീക്കിന്റെ ബൈക്കില്‍ ചെത്തുന്ന സീന്‍ കണ്ടു തുടങ്ങി. വീടിന്റെ പെയിന്‍റെ മങ്ങുന്ന വിഷമത്തില്‍ ലയിച്ചിരിക്കുകയായിരുന്ന അവനിതൊന്നും ശ്രദ്ധിച്ചില്ല. വര്‍ഷാവര്‍ഷം പെയിന്‍റടിക്കുന്ന വീടിനെ ഇത്തവണ പുതിയ പെയിന്‍റ് അടിപ്പിക്കാത്തതില്‍ അവനമര്‍ഷം തോന്നി. ഓണത്തിന് കോടി വാങ്ങികൊടുക്കാത്തതിനാല്‍ പിണങ്ങിയിരിക്കുന്ന കൊച്ചു കുട്ടികളെ പോലെ..

പിന്നീട് അവനറിഞ്ഞു അവളുടെ അച്ചന്റെ ബിസിനെസ്സ് തകര്‍ന്നെന്നും അവരാ വീട് വിറ്റു പോകുകയാണെന്നും. ഫ്രീക്ക് അവളെ ബൈക്കില്‍ കയറ്റി ചെത്തുന്നത് നിര്‍ത്തിയിരുന്നു.അങ്ങനെയാ ദിവസം വന്നെത്തി.വീടോഴിഞ്ഞു പോകുന്ന ദിവസം കൂടും കുടുക്കയുമൊക്കെയെടുത്ത് കാറില്‍ മടങ്ങുംബോള് ഫ്രീക്കവനോട് മന്ത്രിച്ചു :

"ഞാനാ പെണ്ണിനെയല്ല അവളുടെ വീടിനെയാ സ്നേഹിച്ചത് ". ഇത് കേട്ടവന്‍  അറിയാതെ പറഞ്ഞു പോയി :

"ഞാന്‍ തിരിച്ചും"

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്. തുടങ്ങിയിടത്താവസാനിക്കണമെന്നില്ല .. 

Saturday 7 September 2013

നടന്ന് നടന്ന് ...

ഉത്തരാഖണ്ഡില്‍ നിന്നു വന്ന വെള്ളപ്പൊക്ക ബാധിതര്‍ കൊണ്ട് വരുന്ന നോട്ടീസു  പോലെ തന്‍റെ റെസ്യുമ് കൊണ്ട് എല്ലാ കമ്പനികളിലും കയറിയിറങ്ങിയെങ്കിലും ആരും കനിഞ്ഞില്ല..വെയിലും കൊണ്ട് ബസ്സിറങ്ങി നടക്കുന്നതിനിടയ്ക്ക് തന്‍റെ ഭാവിയെ പറ്റി ഒന്നു അപഗ്രഥിച്ച് നോക്കിയെങ്കിലും മെച്ചമൊന്നും കണ്ടില്ല..പണ്ടൊക്കെ പടിക്കണ കാലത്ത് സിംഗപൂര്‍ പോണം എന്നായിരുന്നു ആഗ്രഹം..ഇന്നത്തെ സീന്‍ വെച്ചു പറംബിന്റെ അതിര് കടക്കുമെന്ന് തോന്നുന്നില്ല..അടുത്തുള്ള പെട്ടി പീടികയില്‍ നിന്നൊരു നാരങ്ങ വെള്ളം വാങ്ങി കുടിച്ച് അവന്‍ വീട്ടിലേക്ക് നടന്നു..

കാലുകള്‍ നിവര്‍ത്തി കൈകള്‍ നെഞ്ചില്‍ പിണച്ച് കണ്ണടയ്ക്കാന്‍ തുടങ്ങിയപ്പോളാണ് മൊബൈല്‍ ചിലച്ചത്.."യു ഹാവ് അ ന്യൂ മെയില്‍"".," ..വല്ല നൈജീരിയക്കാരന്‍ പത്തു കോടി ലോട്ടറി അടിച്ച കഥ പറയാനോ , അല്ലെങ്കില്‍ മാട്രിമോണി സൈറ്റില്‍ നിന്നും പെണ്ണിനെ തപ്പി കിട്ടിയ കഥ പറയാനോ ആയിരിക്കുമെന്ന്‍ കരുതി നോക്കാന്‍ മേനെക്കേടാതെ അവന്‍ ഉറക്കം തുടര്‍ന്നു.

വൈകുന്നേരം ആറു മണിക്കാണ് പിന്നെ കണ്ണു തുറന്നത്.കിട്ടാത്ത പണിയും ആരാന്‍റെ പെണ്ണും, രണ്ടിനേയും മനസ്സില്‍ വെച്ചോണ്ടിരിക്കാന്‍ പാടില്ല...അപ്പപ്പോ തന്നെ ഫ്ലഷ് ചെയ്തു കളഞ്ഞെക്കണം..അങ്ങനെ ഫ്ലഷ് ചെയ്തു ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവന്‍ എണീറ്റു..ഓണ്‍ലൈന്‍ കേറി രണ്ടു ഫക്കും ഒരു മിഡില്‍ ഫിംഗര്‍ എമോയും ഇട്ടിട്ട്  വരാമെന്ന്‍ കരുതി ഫെസ്ബൂക്കില്‍ കയറി നോക്കി..പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്തു നോക്കി..എന്നിട്ട് മനസ്സില്‍ പറഞ്ഞു :

"ഇത് 2 ഫക്കില്ലൊന്നും ഒതുങൂല.."

മെയില്‍ ഓപ്പണ്‍ ചെയ്തു നോക്കി..പതിവില്ലാതെ ഒരു ഇന്‍റര്‍വ്യു നോട്ടിസ്. വല്യ ഇന്‍റെറെസ്റ്റോന്നും തോന്നിയില്ലേലും പോയി നോക്കാമെന്ന് കരുതി ഡേയ്റ്റ് നോക്കി..നാളെ..സമയം നോക്കി..രാവിലെ..ബെസ്റ്റ്.കമ്പനി ഏതാണെന്ന്‍ അവസാനമാണ് നോക്കിയത്..അല്ലെങ്കിലും അതിലൊന്നും ഒരു കാര്യവുമിലെന്ന് അവന് മനസിലായി കഴിഞ്ഞിരുന്നു..  സാമാന്യം മുന്ത്യ കമ്പനി തന്നെ.. തനിക്ക് ഇന്‍റര്‍വ്യു നോട്ടീസയക്കാന്‍ മാത്രം ദാരിദ്ര്യം കമ്പനിക്ക് ഉണ്ടോയെന്നവന്‍ ചിന്തിച്ചു..

പിറ്റേന്ന്‍ അതിരാവിലെ എണീറ്റ് കഷ്ടപ്പെട്ട് കുളിച്ച് റെഡിയായി. നെയ്യില്‍ ചുട്ട പത്തിരി പോലെ ചുളുങ്ങി കിടന്ന  ഷര്‍ട്ടും പാന്‍റും ഇസ്തിരിപ്പെട്ടി ചൂടാക്കി തേച്ചു.ഇന്‍സൈഡ് ഒക്കെ ചെയ്തു കയ്യിലൊരു ഫയലും പിടിച്ചവന്‍ പുറത്തേക്കിറങ്ങി.വഴിയരികില്‍ നില്ക്കുന്ന തെണ്ടികളുടെയൊക്കെ കണ്ണുകള്‍ തന്റെ മേലാണെന്ന് അവനറിഞ്ഞു..എല്ലാര്‍ക്കും ഒരു പുഞ്ഞം..ബ്ലഡീ ഇഡിയറ്റ്സ് ..പാരഗണ്‍ ചെരുപ്പിന്റെ പരസ്യം പോലെ നടന്നു നടന്നു ഷൂസിന്‍റെ സോള്‍ തേഞ്ഞ് തുടങ്ങിയിരുന്നു.കറുപ്പ് ഷൂ നിറം മങ്ങി പലയിടങ്ങളിലായി ചാര നിറമായിട്ടുണ്ട്..പെങ്ങളുടെ കണ്‍മഷി വെച്ചഡ്ജസ്റ്റ് ചെയ്ത സംഗതി ഒരു മഴ വന്നാല്‍ ഫ്ലോപ് ആവും.. മണിച്ചിത്രതാഴില്‍ വെള്ളം ചവിട്ടാതെ പപ്പു നടക്കുന്ന അതേ സീന്‍ അവനിവിടെ റിപ്പീറ്റ് ചെയ്തു കൊണ്ടിരുന്നു.

ബസ്സ് കാത്തു നില്‍ക്കുന്നതിനിടക്ക് മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ കുതിച്ചു.റോഡിന്‍റെ എതിര്‍വശത്തുള്ള ഇടിവെട്ടിയ തെങ്ങിന്‍റെ മണ്ടയിലേക്ക്  നോക്കി അവന്‍ നെടുവീര്‍പ്പിട്ടു.നാട്ടിലിപ്പോ തേങ്ങയെക്കാള്‍ കൂടുതല്‍ എന്‍ജിനിയര്‍മാരാണ്.തേങ്ങയുടെ വിലയിടിയുന്നത് പോലെ എന്‍ജിനിയര്‍മാരുടെയും വില ഇടിഞ്ഞു കൊണ്ടേയിരിക്കുന്നു.രണ്ടും ആര്‍ക്കും വേണ്ട.പെട്ടെന്നാണ് ബസ്സ് വന്നത്. ചാടിക്കയറി നോക്കി, സീറ്റില്ല. സാരമില്ല. പുറത്തൊരുപാടു നിന്നു ശീലിച്ച അവനതൊരു പുത്തരിയായിരുന്നില്ല.

ബസ്സിറങ്ങി അവന്‍ നടന്നു.ദൂരെ നിന്നെ ആ ചില്ലിട്ട കൊട്ടാരം അവന്‍റെ ശ്രദ്ധയില്‍ പെട്ടു.അതിനകത്താണ് തന്‍റെ ഭാവി തീരുമാനിക്കുന്ന ഒരു കൂട്ടം ആളുകളുള്ളത്.നടന്നു നടന്നു ഗെയ്റ്റ് എത്തി.വാച്ച്മാനോട് കാര്യം പറഞ്ഞു.ഇന്‍റര്‍വ്യുനു വന്നതാ എന്നു കേട്ടപ്പോള്‍ അയാളുടെ കണ്ണുകളിലൊരു  തിളക്കം.സര്‍ വരൂ എന്നു പറഞ്ഞവനെ അകത്തേക്ക് കൂട്ടികൊണ്ടു പോയി.ആദ്യമായിട്ടാണ് അവനെ ഒരാള്‍ സര്‍ എന്നു അഭിസംഭോധന ചെയ്യുന്നത്.മനസ്സില്‍ ഒരു ചെറിയ നീറ്റല്‍. അനുഭവപ്പെട്ടു.

അവനോടു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു ഇരിക്കാനുള്ള കസേര ചൂണ്ടി കാണിച്ചു തന്നു അയാള്‍ അകത്തേക്ക് കയറി പോയി.അവന്‍ ചുറ്റുപാടും നോക്കി.അവന്നൊഴികെ വേറെയാരും ഉണ്ടായിരുന്നില്ല അവിടെ.പങ്കെടുത്ത പല ഇന്‍റര്‍വ്യുകളിലും ഒഴിവിന്‍റെ എണ്ണത്തിന്‍റെ നാലും അഞ്ചും ഇരട്ടി ആളുകള്‍ ഉണ്ടായിരുന്നു.അവന് അത്ഭുതം തോന്നി.നിര നിരയായി വെച്ചിരിക്കുന്ന കസേരകള്‍. അവനെ നോക്കി പുഞ്ചിരിച്ചു.മുറിയുടെ പുറത്തു തൂക്കിയ ബോര്‍ഡ് അവന്‍ ശ്രദ്ധിച്ചു. എച്ച്.ആര്‍ ഡിപാര്‍ട്ട്മെന്‍റ് ഹെഡ് ********. എന്തോ ഒരു ചെറിയ പ്രതീക്ഷ അവന്‍റെ മനസ്സില്‍ പൊട്ടി മുളച്ചു.എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ടവന്‍റെ മുന്നിലേക്ക് വെച്ചു നീട്ടിയ ഒരു ചെറിയ പുല്‍നാമ്പ്.

കുറച്ചു കഴിഞ്ഞു അവനെ അകത്തേക്ക് വിളിപ്പിച്ചു.തനിക്കറിയാവുന്ന സകല ദൈവങ്ങളേയും മനസ്സില്‍ വിളിച്ചവന്‍ അകത്തേക്ക് കയറി.മുന്നില്‍ പണ്ട് തന്‍റെ കാമുകിയായിരുന്ന അതേ പെണ്ണ്.പിന്നീടെങ്ങോ തനിക്കറിയാത്ത  എന്തോ ഒരു കാരണം കൊണ്ട് രണ്ടു വഴിക്കു പിരിയേണ്ടി വന്ന അതേ പെണ്ണ്.അവളുടെ `മുന്നില്‍ തനിക്കിരിക്കാനായി നീക്കി വെച്ച ചെയറിലേക്ക് നടക്കുന്നതിനിടയ്ക്കുള്ള ഓരോ സ്റ്റെപ്പും ഓരോ മണിക്കൂറുകളെ പോലെ അവന് തോന്നി. അവനവളുടെ മുഖത്തേക്ക് നോക്കി.പണ്ടത്തെ ആ കുസൃതി നിറഞ്ഞ മുഖത്തിനൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല.ആ കണ്ണട മാറ്റിയാല്‍ അവളാ പഴയ പെണ്ണാണെന്ന് അവന് തോന്നി.

ഇരിക്കാന്‍ പറഞ്ഞപ്പോള്‍ തികച്ചും യാന്ത്രികമായി അവനിരുന്നു.വരണ്ടായിരുന്നു എന്നവന് തോന്നിത്തുടങ്ങിയിരുന്നു.തന്‍റെ ഫയല്‍ അവളുടെ നേര്‍ക്ക് നീട്ടുമ്പോഴും അവനാ വിറയല്‍ മാറിയിട്ടുണ്ടായിരുന്നില്ല.പക്ഷേ അവള്‍ക്കൊരു ഭാവമാറ്റവും അവന്‍ കണ്ടില്ല.ഫയല്‍ മറിച്ചു നോക്കി  അവള്‍  അവന്‍റെ നേര്‍ക്ക് നോക്കി.

"സോ .. ഞാനാണ് തനിക്ക് മെയില്‍ അയച്ചത്..താനൊരു പണിയുമില്ലാതെ നടക്കുവാന്ന് എന്‍റെ ചില ഫ്രെന്‍ഡ്സ് പറഞ്ഞു.അപ്പോഴാ ഞാനറിയുന്നത് താന്‍ നാട്ടില്‍ തന്നെയുണ്ടെന്ന്.ആ സ്ഥിതിക് തനിക്ക് ഞാന്‍ ഒരു പണി തരണ്ടേ? അതിനാണ് വിളിപ്പിച്ചത്."

അതേ. അതവന് മനസിലായി കഴിഞ്ഞിരുന്നു. പണി തരാന്‍ വേണ്ടി തന്നെയാണ് അവള്‍ വിളിപ്പിച്ചതെന്ന്.പഠിക്കുന്ന കാലത്ത് അവളുമായി ബെറ്റ് വെച്ചതവന്‍ ഓര്‍ത്തു - ആദ്യമായി ജോലി കിട്ടുന്നയാള്‍ വിജയിക്കും, അതിലവള്‍ വിജയിച്ചിരിക്കുന്നു..താന്‍ നേരത്തെ കണ്ട ആ പുല്‍നാമ്പ് ഏതോ ഒരു കാട്ടുതീയില്‍ പെട്ടു കത്തിയമരുന്നതവന്‍ കണ്ടു.

"അതേ..കുറെ ട്രൈ ചെയ്തു നോക്കി..ഒന്നും ശരിയായില്ല.ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെ."

"നല്ലത്..തനിക്കിവിടെ ഞാന്‍ വിചാരിച്ചാല്‍ നല്ലൊരു ജോലി ശരിയാക്കാം. ബട്ട്..."

ആ ബട്ടില്‍ പല കുരുക്കുകളും ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി.

"താന്‍ എന്നോടു സോറി പറയണം.."

"എന്തിന്?"

"പഴയ കാര്യങ്ങള്‍ വീണ്ടും നിരത്തുന്നതില്‍ എനിക്കു താല്പര്യമില്ല..തനിക്ക് വേണേമെങ്കില്‍ സോറി പറയാം..മണ്‍ഡേ തൊട്ട് ജോലിയില്‍ കയറാം..അതല്ല.."

ഒരു വാക്ക് പോലും പറയാതെ പെട്ടന്നൊരു ദിവസം തന്നെ വിട്ടു എങ്ങോ മറഞ്ഞു പോയ അവള്‍ ഇപ്പോ വന്ന്‍ സോറി ചോദിക്കുന്നതിലെ ലോജിക് അവനെത്ര ആലോചിട്ടും മനസിലായില്ല.പണ്ടുള്ള ആ ഇഗോ ,അതിപ്പഴും മായാതെ അവളുടെ മനസ്സിലുണ്ടെന്ന് അവനറിഞ്ഞു. തന്‍റെ ക്ഷമാപണം കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന അവളുടെ മുഖം അവന്‍ ശ്രദ്ധിച്ചു.വിശന്നിരിക്കുന്ന പൂച്ചയുടെ മുന്നിലേക്ക് മീനെറിഞ്ഞു കൊടുത്തത്തിന് ശേഷം അതിനെ ആട്ടിയോടിക്കുന്ന ഒരു ചെറിയ കുഞ്ഞിനെ പോലെ..

"എനിക്കു തന്നോടു.."

"ഐയ് ..മാഡം.."

"എനിക്കു മാഡത്തിനോടു ഒരു ദേഷ്യവുമില്ല..അല്ലെങ്കിലെ ഞാന്‍ കഴുത്തറ്റം മുങ്ങി നില്‍ക്കുകയാണ്..ഈ ജോലി എത്ര ആവശ്യമാണെന്ന്‍ എനിക്കു നന്നായി അറിയാം..ഈ പോസ്റ്റില്‍ വേറെ ഒരു ജോലി എനിക്കു നാളെ കിട്ടുമോന്ന് യാതൊരുവിധ ഉറപ്പുമില്ല.പക്ഷേ ഞാന്‍ ചെയ്തിട്ടില്ലത്തൊരു കാര്യത്തിന് സോറി പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്."

"സോ"

"സോ എനിക്കീ ജോലി വേണ്ട. താങ്ക്സ് "

അതും പറഞ്ഞു അവളുടെ മറുപടി കാക്കാതെ അവനെഴുന്നേറ്റു പുറത്തേക്ക് നടന്നു.ജോലി ലഭിക്കാത്തതിലെ നിരാശയായിരുന്നില്ല അവന്‍റെ മനസ്സില്‍ മറിച്ച് തന്‍റെ വാക്കുകള്‍ അവനറിയാതെ അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.

പുറത്തേക്കിറങ്ങുംബോള് വാച്ച്മാന്‍ അവനോടു ചോദിച്ചു :

"പണി കിട്ടിയോ സാര്‍?"

"ഇല്ല ഏട്ടാ,ഒരു പണി കൊടുത്തു..".. ഇതും പറഞ്ഞു അയാളുടെ പുറത്തു തട്ടി ചിരിച്ചു കൊണ്ടവന്‍ നടന്നു നീങ്ങി..

shoutouts: engineering-coconut theory, shikhil k.

Sunday 25 August 2013

വാട്സാപ്പും വാസ്കോ സൂപ്പറും..

അങ്ങനെ അനൂപിന്‍റെ കല്യാണം ഉറപ്പിച്ചു..ഏറെ നാളായി നാട്ടിലുള്ള പെണ്‍കിടാങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണോ അതോ കല്യാണം കഴിക്കാന്‍ പോണ പെണ്ണിന്‍റെ ജാതകത്തില്‍ ഒളിഞ്ഞിരുന്നു ഗോളടിക്കുന്ന ചൊവ്വ കൊടുത്ത പണിയാണോയെന്ന് ആര്‍ക്കറിയാം.. നാട്ടിലെ റോഡ് സൈഡ് റോമിയോ ആയി അനൂപ് വിലസാന്‍ തുടങ്ങിയിട്ട് കൊല്ലം നാലും ചില്ലറയുമായി.. പെങ്കുട്ടികളോട്  "ഐ ലവ് യു" പറഞ്ഞു തുപ്പല് വറ്റിക്കാ എന്നല്ലാതെ ഒന്നും ഈ കാലയളവില്‍ ക്ലച്ച് പിടിച്ചിട്ടില്ല.ഇനി അഥവാ ക്ലച്ച് പിടിച്ചാലും ഗീയരിടുംബോഴേക്കും ആരെങ്കിലും വന്നു ആ ലിവര്‍ വലിച്ചൂരിയ ചരിത്രമെ ഉണ്ടായിട്ടുള്ളൂ..

ഇങ്ങനെയൊക്കെ ആണെങ്കിലും നാട്ടിലെ ചില ഏമാന്‍മാര്‍ക്ക് അനൂപിനോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്..അനൂപ് ഒരു പെണ്ണിനെ നോക്കിയാല്‍ അവളുടെ കല്യാണം രണ്ടു മാസത്തിനുള്ളില്‍ ഉറപ്പിച്ചിരിക്കും.വയസ്സു ഷാജിയേട്ടന്‍റെ പീട്യേലെ ഉള്ളിവില പോലെ കുതിച്ചിട്ടും കല്യാണം ശരിയാവാതിരുന്ന ഒട്ടേറെ പെങ്കുട്ടികള്‍ അനൂപിന്‍റെ ഈ സ്കീമില്‍ കൈച്ചിലായിട്ട്ണ്ട്.. ഓര്‍ടെയൊക്കെ ഡാഡി മമ്മിമാര്‍ മനസ്സിലെങ്കിലും അനൂപിനെ സ്തുതിച്ചിട്ടുണ്ടാവണം.. അനൂപിന്‍റെ കല്യാണം ഉറപ്പിച്ചതോട് കൂടി ബാക്കിയുള്ള പെങ്കിടാങ്ങളുടെ ഡാഡ്സിന്‍റെ മനസ്സ് ഉണങ്ങിയ കൊപ്ര പോലെയായി..

"അല്ലനൂപേ.."

"അല്ലനൂപ് അല്ല , എ.വി  അനൂപ് .. അയ്യനംവീട്ടില്‍ ശേഖരന്‍ അനൂപ്.."

"അടിവാങ്ങി അനൂപ് എന്നായിന്യല്ലോ ഇന്നലെ വരെ ?"

"പാസ്റ്റ് ഇസ് പാസ്റ്റ്.. ഇയ്യ് കാര്യം പറയ്"

"ഇന്നാട്ടിലുള്ളൊരുടെ കല്യാണത്തിനൊക്കെ ഇയ്യ് പോയിട്ട് ഓസിനു കള്ളുകുടിച്ച് വാള് വെച്ചിട്ടിണ്ട്.. ഓര്‍ടെയൊക്കെ കല്യാണം ചാറാക്കീട്ടുമുണ്ട്.. അതുകൊണ്ടു തന്നെ നാട്ടിലെ പൌരസമിതി അന്‍റെ കല്യാണം ഒന്നു കൊഴുപ്പിക്കാന്‍ തീരുമാനിച്ചിണ്ട് .."

"യെന്ത് പൌരസമിതിയാണ്ടോ.. കള്ളുകുടിക്കാന്‍ കട്ടയിടാനും അമ്പലപറമ്പില്‍ തല്ല് ഇണ്ടാക്കുന്നതും അല്ലേ ഇങ്ങളെ മെയിന്‍ പരിപാടി..ന്തായാലും പേടിക്കണ്ട ..ഇങ്ങക്ക് എല്ലാര്‍ക്കും വേണ്ടിട്ട് ഞാന്‍ ഒരു കുപ്പി മിലിട്ടറി റം ഇമ്പളെ ചൈന ബാബേട്ടന്‍റെ അടുത്ത് പര്‍ഞ്ഞു വെച്ചിട്ടിണ്ട് ..ആരും ബേജാറാവാണ്ട.."

"ആ ഒരു കുപ്പി അന്‍റെ തന്ത ശേഖരന്‍റെ അണ്ണാക്കിലേക്ക് ഒഴിച്ചൂട്..ഞങ്ങക്ക് ഒരു കെയ്സില്‍ കുറഞ്ഞതൊന്നും വേണ്ട..അയിനുള്ള ഏര്‍പ്പാട് വേഗം നോക്ക്.."

"അനൂപേട്ടാ ഞങ്ങക്ക് ടിന്‍ ബീറും ".. അപ്പുറത്ത് ഫെസ്ബൂക്കില്‍ പെറ്റ്   കിടന്നിരുന്നുന്ന ഒരു ചിമിട്ട് വിളിച്ചു പറഞ്ഞു..

അനൂപിന്‍റെ കണക്കുകൂട്ടലുകള്‍ പത്താംക്ലാസ്സ് പരീക്ഷയിലെന്ന പോലെ തെറ്റികൊണ്ടിരുന്നു..

അങ്ങനെ പാര്‍ട്ടി തുടങ്ങി.. പൌരസമിതിക്ക് കെയ്സ് വാങ്ങാനും ബാന്‍ഡ് അടിക്കാരെ ഏര്‍പ്പാടാക്കിയതും ഒക്കെകൂടെ ആയപ്പ്ളേക്കും അനൂപിന്‍റെ കീശയില്‍ തുള വീണു കഴിഞ്ഞിരുന്നു..എന്നാലും ഒരു ഇളിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്തു വെച്ചു കൊണ്ട് വീടിന്റെ മുന്നില്‍ അനൂപ് നിന്നു.. ടൌണിലെ ഹോട്ടേലിന് മുന്പില്‍ ആളെ വിളിച്ചു കയറ്റാന്‍ നില്ക്കുന്ന ബംഗാളികളെ പോലെ കണാരേട്ടന്റെ ബേക്കേറി പീട്യേലെ അപ്പക്കൂട്ടില്‍ വെച്ച മിനിമം ഒരു നൂറ്റാണ്ട് പഴക്കമുള്ള ഹലുവ കഷ്ണങ്ങളെ ഓര്‍മിപ്പിക്കുന്ന നിറത്തിലുള്ള ഒരു പാന്‍റും ഷര്‍ട്ടുമിട്ട് യാതൊരു വിധ ഉളുപ്പുമില്ലാതെ നില്‍ക്കുന്ന അനൂപിനെ കണ്ട് അവന്‍റെ അമ്മക്ക് പോലും ചിരി പൊട്ടി.. വരുന്ന ആളുകള്‍ തന്റെ കയ്യിലെല്‍പ്പിക്കുന്ന കവറുകളിലായിരുന്നു അനൂപിന്‍റെ ശ്രദ്ധ മുഴുവന്‍..,..കട്ടി കൂടിയ കവര് തരുന്നവരെ നാളെ കല്യാണത്തിന് ക്ഷണിക്കാന്‍ അനൂപ് മറന്നില്ല..

അങ്ങനെ കല്യാണം കഴിഞ്ഞു..രാത്രിയായി..ജപ്പാന്‍ കുടിവെള്ളത്തിന്‍റെ പൈപ്പിടലിന്റെ സമാപ്തിയെന്ന പോലെ അനൂപിന്‍റെ ജീവിതത്തിലെ കാത്തിരിപ്പിനും അന്നൊരു അന്ത്യമായി.. കള്ളും വെള്ളവും കൊടുത്ത് കൂട്ടുകാരെയും, കടം പറഞ്ഞു പന്തലുകാരെയും , ക്ഷീണം പറഞ്ഞു കുടുംബക്കാരെയും തഞ്ചത്തിലൊഴിവാക്കി അനൂപ് മണിയറയിലേക്ക് പാഞ്ഞു..

മുല്ലപ്പൂ വിതറിയ കിടക്കയില്‍ നാണത്തോടെ ,തെല്ലൊരു പരിഭ്രമത്തോടെ നഖം കടിച്ചിരിക്കുന്ന തന്‍റെ പ്രിയതമയെ പ്രതീക്ഷിച്ചു ചെന്ന അനൂപിനെ വരവേറ്റത് നെല്ല് ചിക്കുന്ന കോഴിയെ പോലെ ഫോണില്‍ കുത്തുന്ന ഭാര്യയെയാണ്.. കുറച്ചു നിരാശ തോന്നിയെങ്കിലും അനൂപ് വീണ്ടും ഫോമിലേക്ക് തിരിച്ചു വന്നു.. സിനിമ കാണാന്‍ ഏതായാലും ടിക്കേറ്റെടുത്തു..ഇനി സിനിമ തുടങ്ങുന്നത് കാത്തിരുന്നാല്‍ മതിയല്ലോ എന്നാശ്വസിച്ച് ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് അനൂപ് അവളുടെ അടുത്തേക്ക് നടന്നു..ഫോണില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ അനൂപിനോരു ഹായി പറഞ്ഞു..

മോതിരംമാറല്‍ ചടങ്ങിന് മോതിരം കൊടുക്കാതെ മൊബൈല്‍ ഫോണ്‍ കൊടുക്കാനുള്ള തന്‍റെ ബുദ്ധിയെ അനൂപ് സ്മരിച്ചു..

"എന്താപ്പോ ഇയ്യ് കളിക്കണത്?"

"വാട്സാപ്പാ അനൂപേട്ടാ.."

യെന്ത് വാട്സാപ്പ്? ആകെകൂടി അറിയണ ആപ്പ് ക്ളോസപ്പാണ്...എന്നാലും മനസിലായെന്ന ഭാവത്തില്‍ അനൂപിരുന്നു..ഓരോരോ കോപ്പന്‍മാര്‍ ഓരോ ആപ്പുകളുമായിട്ട് വന്നോളും..മനുഷ്യന്മാരെ ആപ്പിലാക്കാന്‍...,..

പെട്ടന്നാണ് വാതിലില്‍ ഒരു മുട്ടു കേട്ടത്.. ഭാര്യ അപ്പോളും കുത്ത്  നിര്‍ത്തിയിരുന്നില്ല.. എന്നെ തെക്കോട്ടെടുക്കുന്നത് വരെ ഇണ്ടാവും ഈ നശിച്ച കുത്ത് എന്ന് മനസ്സില്‍ പറഞ്ഞു അനൂപ് വാതില്‍ തുറന്നു ..നോക്കുമ്പോള്‍ അച്ഛനാണ്.. ശവ്വല്‍ ശേഖരന്‍ .. പണ്ടെങ്ങോ ഏതോ വാര്‍പ്പിന് നേതൃത്വം കൊടുത്തു ആകെമൊത്തം അല്‍കുല്‍ത്താക്കി ബില്‍ഡിങ്ങ് ഇടിഞ്ഞു വീണതിന്‍റെ   പേരില്‍ ഫീല്‍ഡില്‍ നിന്നും വിട്ടു നിക്കേണ്ടി വന്ന ഒരു വെറ്ററന്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനിയര്‍..,.

"ഇങ്ങളരി ഭക്ഷണല്ലേ അച്ഛാ തിണന്നത്..പാതിരാത്രിക്കാണോ മുട്ടി വിളിക്കണത്? അതും ഇന്‍റെ ആദ്യ രാത്രിക്ക്?"

"അല്ല..അയിനു പരിപാടിയൊന്നും തൊടങ്ങീക്കില്ലലോ"

അച്ഛനായിപ്പോയി ..

പൊട്ടിക്കാത്ത കുപ്പി വല്ലതും ബാക്കിയുണ്ടോ എന്നറിയാനുള്ള വരവാണ്..കിണറ്റിന്‍കരയിലെ മോട്ടോര്‍ കവറിന്റെ ഉള്ളില്‍ സൂക്ഷിച്ച കുപ്പി എടുത്തടിച്ച് പൂക്കുറ്റിയായി പോയിക്കിടന്നുറങ്ങാന്‍ പറഞ്ഞു തിരിച്ചു കയറി    ..അപ്പോളും പെണ്ണ് ആപ്പില്‍ തന്നെ..ബാറ്ററീ തീര്‍ന്നിട് ഇപ്പോ ചാര്‍ജര്‍ കുത്തിയാ കളി.. ഇത് ഇന്ന് നിര്‍ത്തുന്ന ലക്ഷ്ണമൊന്നും കാണുന്നില്ല..അനൂപ് ഇപ്പോ വരെന്നും പറഞ്ഞു പുറത്തിറങ്ങി പതുക്കെ ഫ്യൂസ് ഊരി..നിലാവത്ത് നടക്കുന്ന കോഴിയെ പോലെ അനൂപ് തിരിച്ചു മുറിയിലെത്തി..

"കറണ്ട് പോയി അനൂപേട്ടാ..ഇനി കെടക്കാം.."

മരുഭൂമിയില്‍ മഴ പെയ്ത സുഖത്തോടെ അനൂപ് കട്ടിലിന്നരികിലേക്ക് നീങ്ങി..പെട്ടെന്നാണ് ആ ശബ്ദം കേട്ടത് :

"ബ്ലൂം"

പിന്നാലെ അമ്മയുടെ നിലവിളിയും :

"മോനേ ..അച്ഛന്‍ കിണറ്റില്‍ വീണെടാ.."

കുപ്പി തപ്പി പോയ അച്ഛന്‍ അനൂപ് ഫ്യൂസ് ഊരിയ സ്പോട്ടില്‍ കാല് തെറ്റി കിണറ്റിലേക്ക് നോസ്ഡൈവ് ചെയ്തു..

എടുക്കലും പിടിക്കലും ഹോസ്പിറ്റലും ആകെ മൊത്തം ഡാര്‍ക് സീന്‍....

പിറ്റേന്ന്‍ അനൂപിനെ കണ്ട പൌരസമിതിക്കാര്‍ ചോദിച്ചു:

"എങ്ങനെണ്ട് അനൂപേ ആദ്യരാത്രി ? പൊരിച്ചില്ലെ?"

"ഓള്‍ടെ വാട്സാപ്പും അച്ചന്‍റെ വാസ്കോ സൂപ്പര്‍ റമ്മും... രണ്ടും പൊരിച്ചു.."

Tuesday 20 August 2013

നുറുങ്ങുകള്‍ 2

അവനെ അന്നും ഇന്നും ഒരുപോലെ തന്നെയിരിക്കുന്നു കാണാന്‍.....,... ഒരു മാറ്റവുമില്ല.. കൃത്യം എട്ട്  കൊല്ലം മുന്പ് ഞാന്‍ എല്‍..പി സ്കൂളിന്റെ മുറ്റത്തു ക്രികറ്റ് കളിച്ചു നടക്കുമ്പോള്‍ കുട്ടി ട്രൌസറുമിട്ട് വീടിന്‍റെ കോലായില്‍ കണ്ണു വിടര്‍ത്തിയിരിക്കുന്ന ആ കാഴ്ച ഇന്നും ഓര്‍മയുണ്ട്..
                   ഇന്ന് ഗ്രൌണ്ടില്‍ വോളിബോള്‍ കളി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവനെ വീണ്ടും ശ്രദ്ധിച്ചു..പ്ലസ് ടൂ ഇല്‍ എത്തിയിരിക്കുന്നു ചെക്കന്‍...,.. കാഴ്ചയില്‍ ആ പഴയ ഉണ്ടക്കണ്ണുള്ള കുട്ടിയില്‍ നിന്നും ഒരിഞ്ച് മുന്നോട്ടില്ല..  

"നാടാകെ മാറി...ഞാനും മാറി...കാലാവസ്ഥ വരെ മാറി.. എനീട്ടും ഈ ചെക്കന്‍ മാത്രം മാറീട്ടില്ല...അതെന്താണാവോ?"

"ചിലര്‍ അങ്ങനെയാണ്..ശംഘുവരയന്‍റെ* കുട്ടിയെ പോലെ..ജനിച്ചു വീഴുമ്പോഴേ  ഒരു പശുവിനെ കൊല്ലാനുള്ള വിഷവുമായിട്ടാണ് വരുക...അത് പോലെ ഒരു ശംഘുവരയനാണ് അത്..രൂപം നോക്കണ്ട.. ഇയ്യറിയാതെ അന്നെ തൂക്കി വില്‍ക്കാനുള്ള വിദ്യ ഓന്‍റെ അടുത്തുണ്ട്.. "




വവ്വാലുകള്‍ സന്ധ്യ മയങ്ങിയ ആകാശത്തിലൂടെ തങ്ങളുടെ അന്നത്തെ അന്നം തേടി തലക്ക് മുകളിലൂടെ പറന്നു തുടങ്ങി..വവ്വാലിനെ കണ്ടപ്പോളാണ് പഴയ ഡി.ഈ.പി.ഈ.പി സിലബസ് ഓര്‍മ വന്നത്.. പണ്ട് പറമ്പില്‍ സാധാരണ കണ്ടു വരുന്ന പക്ഷികളുടെ തൂവലുകള്‍ ശേഖരിച്ചു ഒരു നോട്ട് പുസ്തകത്തില്‍ ഒട്ടിച്ചു കൊണ്ട് വരാന്‍ കല്‍പന തന്നു സയന്‍സ് മാഷ്.. ന്ടെ പറമ്പില്‍ ആകെ ഞാന്‍ കാണുന്ന പക്ഷി കാക്കയാണ്..കോഴിയെ വളര്‍ത്തല്‍ അന്ന് എന്തു കൊണ്ടോ ട്രെണ്ടായിരുന്നില്ല..കാക്കേന്‍റെ രണ്ടു തൂവല്‍ കിട്ടി.. ഒരു കറുപ്പ് തൂവലും ഒരു കറുപ്പും വെളുപ്പും കലര്‍ന്ന തൂവലും..കറുപ്പ് തൂവല്‍ ഒട്ടിച്ചു കാക്ക എന്നു അടിയിലെഴുതി..ഇനി രണ്ടാമത്തെ തൂവല്‍ എന്താക്കും? വേറെ കാക്ക എന്നെഴുതിയാല്‍ മാഷ് ചൂരല്‍ കൊണ്ട്  നടുംപുറം കടപ്പുറമാക്കും..അതോണ്ട് തൂവല്‍ കുറച്ചു വെട്ടി വലുപ്പം കുറച്ചു ഒട്ടിച്ചു അടിയില്‍ വവ്വാല്‍ എന്നെഴുതി .. വവ്വാലിനെ അടുത്തു കണ്ടിട്ടില്ലാഞ്ഞതിനാല്‍ അതിനു തൂവലില്ല എന്ന സത്യം ഞാനറിയാതെ പോയി....പിന്നീട് എന്തു  നടന്നു എന്നു ഞാന്‍ പറയുന്നില്ല..ശേഷം ചിന്ത്യം..

Thursday 15 August 2013

അയാളും ഞാനും തമ്മില്‍......,..

"ഈ ബൈക്ക്  പെട്രോളോ  ഡീസെലോ ?"

"രണ്ടുമല്ല ഏട്ടാ  മണ്ണെണ്ണയാ .."

റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് ചൂണ്ടി കാട്ടി അയാള്‍ എന്നോടു  അത് ചോദിക്കുമ്പോള്‍ വരാനിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ പടത്തിന്റെ ട്രെയിലര്‍ ആവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല..

"എടുക്ക്.."

"എന്ത്?"

"സ്വിച്ചിങ്ങേടുക്ക് ..സ്വിച്ചിങ്ങേടുക്ക്.. ഇമ്പളും ഒന്ന്‍ ഓട്ടി നോക്കട്ടെഡോ.. "

താക്കോല്‍ കൈയില്‍ കൊടുത്തു നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുംബോളാണ് പെട്ടെന്നാ ശബ്ദം ചെവിയില്‍ വന്നലച്ചത്..നോക്കുമ്പോള്‍ എന്‍റെ ബൈക്ക് തല കുത്തനെ  മതില്  കേറി പോണത്  കണ്ടത് ..ഏറിയ ഇംഗ്ലിഷ് പടങ്ങളും കണ്ടിട്ടുണ്ട്.. സ്പൈഡെര്‍മാന്‍  തൊട്ട് ട്രാന്‍സ്പോര്‍ട്ടര്‍  വരെ .. പക്ഷേ രണ്ടു പടങ്ങളിലെയും രംഗങ്ങള്‍  ഒറ്റ ഷോട്ടില്‍  കാണാന്‍ എനിക്കിന്ന് വരെ കാത്തിരിക്കേണ്ടി വന്നു.. സ്പൈഡെര്‍മാന്‍ പോലെ എന്‍റെ ബൈക്ക് ഒരു മതില് കേറുന്നതും ട്രാന്‍സ്പോര്‍ട്ടര്‍ പടത്തിലെ നായകനെ പോലെ ഒരാള്‍ അപ്പുറത്തെ പറംബിലേക്ക് തെറിക്കുന്നതും ഒക്കെ സിംഗിള്‍ ഷോട്ടിലായിരുന്നു..

ചെന്നു നോക്കിയപ്പോള്‍ നെറ്റിയില്‍ വലിയൊരു മൈനസ് ചിഹ്നമായിട്ട് ട്രാന്‍സ്പോര്‍ട്ടര്‍ കിടക്കുന്നു.. രണ്ടു ഫോര്‍ക്കും ബെന്‍ഡ് ആയിട്ട്  എന്‍റെ പ്പടക്കുതിരയും ..ഏത് ആദ്യം ശ്രദ്ധിക്കും...മനസ്സിലെ ചിന്തകള്‍ പമ്പ കടന്ന്‍ തിരുപ്പതി വരെ എത്തി..ട്രാന്സ്പ്പോര്‍ടറിന് നെറ്റിയില്‍ ആറു  സ്റ്റിച്ച് ..എന്‍റെ കുതിരയെ അടുത്തുള്ള വറ്ക്ഷൊപ്പില്‍ കൊടുത്ത് ഞാന്‍ നിരാശനായി മടങ്ങി..

"ഓന്‍റെ ഓലക്കെമ്മിലെ സ്വിച്ച്.." മനസ്സില്‍ പറഞ്ഞു..

ഇനി കുറച്ചു റിവേഴ്സ് ഫ്ലാഷ്ബാക്ക്..

ഇന്ന് രാവിലെ.. അങ്ങാടിയില്‍ കൊടി ഉയര്‍ത്തല്‍ ഉണ്ടായിരുന്നു..പോകണം എന്നുണ്ടായിരുന്നു.. പക്ഷേ ഇന്നലത്തെ ഉറക്കം എന്‍റെ സകല പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ട് പത്തു മണി കടന്നിട്ടാണ് ബ്രേക് ഇട്ടത്..അതോണ്ട് മനസ്സില്‍ ഒരു ജയ് ഹിന്ദ് പറഞ്ഞു കൊണ്ട് ഞാന്‍ പല്ല് തേയ്ക്കാന്‍ പോയി..

ഒരു പതിനൊന്നു മണി.. സ്ഥലം അങ്ങാടി.. ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം ഞാന്‍ മനസ്സില്‍ കൂട്ടിയും കുറച്ചും കണക്ക് കൂട്ടിയിരുന്നു..

"യെന്ത് സ്വാതന്ത്ര്യം.. റോഡ് സൈഡിലിരുന്നു  വെള്ളടിക്കാന്‍  ഇവ്ടെ  സ്വാതന്ത്ര്യം ഇണ്ടോ? പോട്ടെ ഇഷ്ടപ്പെട്ട പെണ്ണിന്റെ കൈയും പിടിച്ചു പൊരെല്‍ കേറി ചെല്ലാന്‍ ഇവ്ടെ സ്വാതന്ത്ര്യം ഇണ്ടോ? "

അടുത്തിരിക്കുന്നവന്‍ പറഞ്ഞത് കേട്ടു ഞാന്‍ തല തിരിച്ചു..

റിവേഴ്സ് ഫ്ലാഷ്ബാക്ക് പിന്നേം..

ഇന്നലെ രാത്രി.. സ്ഥലം കുന്നമംഗലം ബിവേറേജ്  ഇന്‍റെ മുന്നില്‍....,.. (എനിക്കു വേണ്ടിയല്ല.. ഞാന്‍ കുടിക്കില്ല.. ) കൂടെയുള്ളവന്‍ കുപ്പി വാങ്ങാന്‍ എന്‍റെ ബൈക്കെടുത്ത് പോവാന്‍ നോക്കിയപ്പോള്‍ വെറുതെ ഒരു ഭ്രാന്തിന് ഞാനും കൂടെ പോയി..നോക്കുമ്പോള്‍ അങ്ങുള്ള വര്‍ക്ക് ഷോപ്പിന്റെ അടുത്ത് വരെയുണ്ട് വരി.. ശര്‍ക്കര കഷ്ണം കൊണ്ട്  പോവുന്ന ഉറുംബുകളെ  പോലെ ആളുകള്‍ വരി നില്ക്കുന്നു..കൂടെയുള്ള കുരങ്ങന്‍ എങ്ങനെയോ ഒരു എം.എച്ചും ഒരു ഫുളും ആരെക്കൊണ്ടോ വാങ്ങിപ്പിച്ചു..

ആദ്യം അയാള്‍ എം.എച്ച് അവന്‍റെ ഇടതു കയ്യില്‍ കൊടുത്തു.. അപ്പോള്‍ അവന്‍ മുണ്ട് മുറുക്കിയുടുക്കാന്‍ കയ്യെടുത്ത സമയത്ത് മറ്റെ കുപ്പിയും കൊടുത്തപ്പോള്‍ കുപ്പി താഴെ വീണു പൊട്ടി.. വരി നില്ക്കുന്ന കുടിയന്മാര്‍ തലയില്‍ കൈ വെച്ചു നില്ക്കുന്ന കാഴ്ച അതി മനോഹരം തന്നെയായിരുന്നു ...വീണു കിടക്കുന്ന കുപ്പി       , എടുത്ത് ബാക്കിയുള്ള ലേശം കള്ള് നോക്കി നില്ക്കുന്നു അവന്‍റാടുത്തേക്ക് ഒരു പോലീസുകാരന്‍ വരുന്നത് ഞാന്‍ കണ്ടു..

"നായിന്‍റെ മോനേ ഇനി അതും കുടിക്കണ്ട.. കുപ്പി കഷ്ണം അണ്ണാക്കില്‍  പോവും.. മര്യാദക്ക് ഒരു ചൂലെടുത്ത് ഇതൊക്കെ അടിച്ചു വാരി കൂട്ടിയിട്ട് ഇവിടുന്ന്‍ പോയാ മതി.."

അങ്ങനെ അതൊരു തീരുമാനമാക്കി  തിരിച്ചെത്തുംബോള് നേരം വൈകിയിരുന്നു..


അപ്പുറത്തുള്ള ഡോക്ടര്‍ തന്റെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കുറച്ചു ഏലം, കുരുമുളക്, വാനില ഇത്യാദി  ഫല മൂലകങ്ങള്‍ കുഴിച്ചിട്ടിരുന്നു.. ഈ ഫല മൂലകങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന പുല്ലു പറിക്കാന്‍ ഒരാളെ വേണമെന്ന്‍  എന്നോടു പറഞ്ഞതനുസരിച്ച് ഞാനൊരു കുരങ്ങനെ അങ്ങോട്ടു പറഞ്ഞയച്ചിരുന്നു.. കുരങ്ങന്‍ ചെന്ന്‍  ഫല മൂലകങ്ങള്‍ മുഴുവന്‍ പറിച്ചിട്ടാളഞ്ഞിട്ട് പുല്ലു മാത്രം ബാക്കി  വെച്ചു..ആ ഡോക്ടോറിപ്പോള്‍ എന്നെ തപ്പി നടക്കുകയാണെന്ന് പറഞ്ഞത് കൊണ്ട് മാക്സിമം വീട് വിട്ടു നില്‍ക്കുക എന്ന സ്റ്രാറ്റജി രൂപകല്പ്പന ചെയ്ത ഞാന്‍ അങ്ങാടിയില്‍ എന്‍റെ സമയം ചിലവഴിക്കാന്‍ തുടങ്ങി.. മുകളില്‍ പറഞ്ഞ രണ്ടു അപകടങ്ങളും അങ്ങനെ സംഭവിച്ചതാണ്.. ഇനിയിപ്പോള്‍ ഞാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചു.. ജയ് ഹിന്ദ്.. :)

കഴിഞ്ഞ  ശ്രീകൃഷ്ണ  ജയന്തി  ഘോഷയാത്രയ്ക്ക്   ഒരു മലയും അതിന്‍റെ താഴെ നില്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണനുമായിരുന്നു നിശ്ചല ദൃശ്യം..ഞാന്‍ ഇന്നലെ വരെ വിചാരിച്ചിരുന്നത് അതൊരു കൂണും  തവളയും  ആണെന്നായിരുന്നു.. ഇന്നതിന്റെ ശില്‍പിയെ   കണ്ടപ്പോളാണ്  സംഗതി മനസിലായത്..ഇപ്പ്രവശ്യം അത് ആനയും കൃഷ്ണനും ആണെന്ന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഇതുണ്ടാക്കുന്നിടത്ത് പോയി..പെട്ടെന്നൊരു സംശയം..ഇതാനയോ അതോ ഒട്ടകൊ? കൂണും തവളയും ഒക്കെ രാമായണത്തില്‍ പതിവാണ്.. ഇത്രേം വല്യ പുസ്തകല്ലേ..ഒട്ടകവും കൃഷ്ണനും  പക്ഷേ...


Sunday 4 August 2013

ദുഃഖ വെള്ളി..

കുറെയേറെ ദിവസങ്ങള്‍ക്ക് ശേഷം കീബോര്‍ഡില്‍ വിരലമരുമ്പോള്‍ യാദൃശ്ചികമായിട്ടാവാം ഇന്ന് ഫ്രെന്‍ഡ്ഷിപ് ഡേ ആയത്.. ഇപ്പോളുള്ള സുഹൃത്തുക്കള്‍ക്കും പിണങ്ങിപ്പോയ സുഹൃത്തുക്കള്‍ക്കും ഞാന്‍ മറന്നതും എന്നെ മറന്നതുമായ ഒരുപാട് ആളുകള്‍ക്കും ഹൃദയം നിറഞ്ഞ സൌഹ്രദ ദിനാശംസകള്‍....,..

കനത്ത മഴയുള്ള ഒരു വെള്ളിയാഴ്ച..അന്നാണ് ഞങ്ങള്‍ , ഞങ്ങള്‍ എന്നു വെച്ചാല്‍ ഞാനും എന്‍റെ സുഹൃത്തും ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നത്..മഴ കോട്ട് എടുക്കാതെയുള്ള ആ യാത്ര തുടങ്ങിയ മിനുട്ടില്‍ തന്നെ മഴ തുടങ്ങി..മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന റോഡ് മേനെഞ്ഞാന്ന് ഡിസ്കവറി ചാനെലില്‍ കാണിച്ച ചൊവ്വ ഗ്രഹത്തിലെ കുഴികളെ ഓര്‍മിപ്പിച്ചു. തോട്ടില്‍ വീണ സുഹൃത്തിനെ പറ്റി പറഞ്ഞു തുടങ്ങിയത് പിറകിലിരിക്കുന്ന കുരങ്ങനാണ്..

"ഓന് വണ്ടിയോടിക്കാനൊന്നും അറിഞ്ഞൂട.. കോഴി അയല് കെട്ടിയേന്‍റെ മേലെ കൂടെ പോണ പോലെ ചാഞ്ഞും ചരിഞ്ഞും പോയാല്‍ പിന്നെ വീഴൂലെ?"

"തോട്ടിലേക്ക് വീണത് നന്നായി.. റോഡിലായിരുന്നു വീണാതെങ്കില്‍ കാഷ്വല്‍റ്റി ഇയിലെക്ക് പോണതിന് പകരം മോര്‍ച്ചറിയിലേക്ക് പോവണ്ടി വന്നേനെ.."

കുറച്ചു ദൂരം മുന്നോട് പോയപ്പോള്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴിച്ച കുഴികള്‍ വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ടു..റോടേത് തോടേത് എന്നു മനസിലാക്കാന്‍ പ്രയാസം.. തോട്ടിലേക്ക് മറിഞ്ഞ സുഹൃത്തിനെ കുറ്റം പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു..

"ഇയ്യ് ഓന്‍റെ കൂടെ ബൈക്കില്‍ കേറിയിട്ടില്ലെ  ഇതുവരെ?" ഞാന്‍ ചോദിച്ചു..

"അറിഞ്ഞോണ്ട് ആരേലും സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ട്  എടുക്കഡോ??"

സ്വര്‍ഗം..മനസ്സില്‍ ഒരു ചിരി പൊട്ടി..

"ഓന് ഭയങ്കര പേടിയാഡോ..ചോര കണ്ടാ അലറും..   ഇങ്ങനെണ്ടോ ആങ്കുട്ടികള്‍..?"

മഴ കൊണ്ട് അവസാനം ഞങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി.. 26 ആം വാര്‍ഡ്.. ബില്‍ഡിങ്ങിന് സ്കാഫ്ഫോല്‍ഡിങ്  ഇട്ട പോലെ ആളുകളുടെ കയ്യിലും കാലിലും കമ്പി തറച്ചു വെച്ച കാഴ്ചകള്‍ ബൈക്ക് ഓടിക്കുന്നത് നിര്‍ത്തിയാലോ എന്നു ചിന്തിപ്പിച്ചു..അവസാനം ഞങ്ങള്‍ അവനെ കണ്ടു..

കണ്ടതും കരച്ചിലും ഒരുമിച്ച്..

"ഡോക്ടോറിപ്പോ വരും.. കാലില് കമ്പി ഇടും..വേണ്ടാന്ന് പറയടോ.."

"ഇയ്യെന്താഡോ പറയിന്ന്... കാല് ശരിയാവണ്ടേ അനക്ക്.. പേടിക്കല്ലേ.."

കുറച്ചു കഥ പറഞ്ഞിരുന്നു ...എന്‍റെ കൂടെ വന്ന കൊരങ്ങന്‍ അവനെ സമാധാനിപ്പിച്ചു നല്ല കുട്ടിയാക്കിയിരുന്നു..അവനോടെനിക്ക് മതിപ്പ് തോന്നി..മരുന്നിന്‍റെ മണമടിച്ച് എനിക്കു തല ചുറ്റല്‍ വരുന്നുണ്ടായിരുന്നു..അങ്ങനെ ഡോക്ടര്‍ എത്തി..

"ബ്ലഡ് ആവശ്യമുണ്ട്..ഓ നെഗറ്റിവ്..ആരെലുമുണ്ടോ.."

എന്റേത് ഓ പോസിറ്റീവ് ആണ്..എന്‍റെ കൂടെയുള്ളവന്റെ ഓ നെഗറ്റിവ്..അങ്ങനെ അവന്റെ ബ്ലഡ് എടുക്കാന്‍ സിസ്റ്റര്‍ അവനെ കൊണ്ട് പോയി..പോകുന്ന വഴിക്കു അവന്‍ പറയുന്നത് കേട്ടു :

"സിസ്റ്റെരെ കൊറച്ച് എഡ്താ മതി ട്ടോ..നാളെ ഒരു വാര്‍പ്പിന്‍റെ പണിക്കു പോവനുള്ളതാ.. 800 പോയ പോയതാ.."

അങ്ങനെ അവന്‍ പോയി..കുറെ നേരായിട്ടും കാണാഞ്ഞു ഞാന്‍ അന്വേഷിച്ചു..അവനെ കൊണ്ട് പോയ സിസ്റ്റെരെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു..

"ആ ചെക്കന്‍ ബ്ലഡ് എടുത്തത്തിന് ശേഷം അവിടെ ബോധം കേട്ടു കിടക്കുന്നുണ്ടായിരുന്നു.. ഇനി ആ ബോധക്കേട് മാറ്റാന്‍ അയാള്‍ക്ക് വേറെ ആരേലും ബ്ലഡ് കൊടുക്കേണ്ടി വരും.."

തലയില്‍ കൈ വെച്ചു ഞാന്‍ അവന്‍റടുത്തേക്ക് നടന്നു..നോക്കുമ്പോള്‍ ഒരു ബെഞ്ചില്‍ ചാരിയിരിക്കുന്നത് കണ്ടു..

"എന്തെയ്ഡോ പറ്റിയത്..?"

"ആ സിസ്റ്റര്‍ പറ്റിച്ചഡോ..  300 എംഎല്‍ ബ്ലഡിന് പകരം ഓള് എന്‍റെ മുഴുവന്‍ കുത്തിയെടുത്ത്..എന്നിട് ഓലക്കെമിലെ ഒരു ഫ്രൂട്ടിയും തന്നു..നാളത്തെ ഇന്‍റെ 800 പോയല്ലോ.. "

ഒരു വിധം താങ്ങിപ്പിടിച്ച് അവനെയും കൊണ്ട് ഞാന്‍ പുറത്തു കടന്നു..ഹോട്ടല്‍ സനാ ടവറില്‍ കയറി ചെക്കന് ഭക്ഷണം വാങ്ങി കൊടുത്തു..വരുന്ന വഴിക്കു ടിവിയില്‍ ബങ്ഗുലൂര്‍  വന്‍ഡര്‍ ലായുടെ പരസ്യം കണ്ടു.. അവിടെ വേസ്റ്റ് എടുക്കാന്‍ നില്ക്കുന്ന പെങ്കുട്ടികള്‍ക്ക് വരെ എന്താ മൊഞ്ച്..

"എഡൊ.."

"എന്തേ.."

"ഇമ്പലെ നാട്ടിലെ പെങ്കുട്ടികളൊക്കെ ഇവരെ കാല് കഴുകിയ വെള്ളം കുടിക്കണം ..അത്രക്കിണ്ട് മൊഞ്ച്.."

ആശാന്‍ വീണ്ടും ഉഷാറായതോട്   കൂടി എനിക്കു സമാധാനമായി..

Sunday 21 July 2013

നുറുങ്ങുകള്‍ ..

അവന്‍റെ പേര് മത്തി എന്നായിരുന്നു .. മത്തി ഒരു വിലകുറഞ്ഞ മീനായത് കൊണ്ട്  അവനെ പേര് വിളിക്കുന്നവര്‍ക്കൊക്കെ ഒരു പുച്ഛമുണ്ടെന്ന് അവന്‍  കരുതി..അപകര്‍ഷത ബോധം കൂടി വന്നപ്പോള്‍  അവന്‍  ഗസ്സെട്ടില്‍ പബ്ലിഷ്  ചെയ്തു പേരങ്ങു  മാറ്റി കണ്ണന്‍ എന്നാക്കി.. വര്‍ഷങ്ങളായി മത്തി എന്നു വിളിച്ചിരുന്ന നാട്ടുകാര്‍ അവന്‍റെ പുതിയ പേര് വന്നപ്പോള്‍ പഴയ പേരിനെ   പൂര്‍ണമായി കൈ  വിട്ടില്ല..അവര്‍ അവനെ "കണ്ണന്‍ മത്തി" എന്നു വിളിക്കാന്‍ തുടങ്ങി.. കണ്ണന്‍ മത്തി എന്നത് മത്തിയേക്കാള്‍  വിലയും ഗുണവും കുറഞ്ഞ  മീനായിരുന്നു.. വിളി കൊണ്ട് പൊരുതി മുട്ടിയ കണ്ണന്‍ മത്തി തന്‍റെ പേര് വീണ്ടും മത്തിയെന്നാക്കി തടി തപ്പി..

courtesy: Manorama weekly
========================================================================

"അമ്മേ..."

"എന്താടാ?"

"ഇടി വെട്ടി ഇമ്പളെ ടിവി കത്തി പോയി അമ്മേ.. "

"വേഗം കൊറച്ച് വെള്ളടുത്ത് ഒഴിച്ചൂട്...പൊരെയെങ്കിലും ബാക്കി നിന്നോട്ടേ.."

courtesy: people around
========================================================================

"മുഖ്യമന്ത്രി  മില്‍മ  ഡെയറി ഉത്ഘാടനം റദ്ദാക്കി..."

"അതെന്തേ?"

"കനത്ത മഴ..പലയിടത്തും നാശനഷ്ടം..."

"മഴ പെയ്തൊണ്ട് മുഖ്യമന്ത്രി വരാതിരിക്കെ?നല്ല കഥ ..ഒരു കൊടെയെടുത്തൂടെ   പഹയന്  ?"

courtesy: people around
========================================================================

  

Tuesday 16 July 2013

ചുരുളഴിയാത്ത രഹസ്യങ്ങള്‍..

സത്യത്തില്‍ ദൈവം എന്നൊന്നില്ല..ഉള്ളത് നന്മയും തിന്മയും മാത്രം.നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെകില്‍ നിങ്ങള്‍ നന്‍മയിലാണ് വിശ്വസിക്കുന്നത്..

ഹോമോ സേപിയന്‍സ് അഥവാ നമ്മള്‍ മനുഷ്യര്‍ ഏകദേശം 5000 ബി.സി യോട് കൂടി അന്യഗ്രഹ ജീവികളാല്‍ ജനിതകമായി "മോഡിഫൈ" ചെയ്യപ്പെട്ടു.അവര്‍ ആദ്യമായി ഭൂമിയില്‍ വന്നിറങ്ങിയത് യൂഫ്രട്ടീസ് നദി പേര്‍ഷ്യന്‍ ഗള്‍ഫുമായി സംഗമിക്കുന്ന സ്ഥലതായിരുന്നു.അതിനുള്ള പ്രധാന കാരണം ആ സ്ഥലത്തുള്ള കടല്‍ വെള്ളത്തിലെ "മോണോ ആറ്റോമിക് ഗോള്‍ഡ്" സാന്നിധ്യവും.(ഇപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ "മോണോ ആറ്റോമിക് ഗോള്‍ഡ്" സാന്നിദ്ധ്യമുള്ളത് ഹവായി തീരങ്ങളിലാണ്). ഈ അന്യഗ്രഹജീവികള്‍ "അന്നുനാകി" വംശത്തില്‍ പ്പെട്ടവരായിരുന്നു."മോണോ ആറ്റോമിക് ഗോള്‍ഡ്" അവരുടെ ശരീരത്തിന്റെ പ്രവര്‍ത്തികള്‍ സുഗമമായും വേഗതയോടും കൂടി നടത്താനും ബുദ്ധി വികാസത്തിനും അനിവാര്യമായ ഒരു മൂലകമായിരുന്നു.ഈ മൂലകം അവരുടെ ക്ഷീരപദത്തില്‍ ലഭ്യമല്ലാതായപ്പോഴാണ് അവര്‍ ഭൂമിയിലെക് തിരിച്ചത്.

"അന്നുനാകി" വംശത്തില്‍ പെട്ട മൂന്നു തരം "ഏലിയന്‍ " വര്‍ഗമുണ്ടായിരുന്നു -  1) സൌറിയന്‍ അഥവാ റെപ്റ്റോയിഡ്സ് , 2) അഘാരിയന്‍സ് അഥവാ നോര്‍ഡിക്സ്, 3) സീറ്റാ റെറ്റികുലൈ നക്ഷത്ര സമൂഹത്തില്‍ നിന്നും വന്ന ഗ്രേയ്സ്.."മോണോ ആറ്റോമിക് ഗോള്‍ഡ്" കണ്ടെത്തുന്നതിനായി ഇവര്‍ ഭൂമിയിലെത്തി..കടല്‍ വെള്ളത്തില്‍ നിന്നും :മോണോ ആറ്റോമിക് ഗോള്‍ഡ്" വേര്‍തിരിച്ചെടുക്കുക എന്നുള്ളത് വളരെ ശ്രമകരമായ ജോലിയായിരുന്നു.

അതിനു വേണ്ടി അവര്‍ കുരങ്ങ് മനുഷ്യന്‍ അഥവാ "ഹോമോ എറക്റ്റസ്" ഇന്‍റെ ഡി.എന്‍.എ അവരുടേതുമായി ക്രോസ്സ് ചെയ്യിച്ചു ആധുനിക മനുഷ്യനെ വാര്‍ത്തെടുത്തു...ചുരുക്കി പറഞ്ഞാല്‍ അവരുടെ ജോലി ചെയ്യാനുള്ള അടിമകളായിരുന്നു മനുഷ്യര്‍.എല്ലാവരും അന്നുനാകി വംശത്തിന് വേണ്ടി ജോലി ചെയ്തിരുന്നെങ്കിലും എല്ലാവര്ക്കും അതിനെ പറ്റി അറിവുണ്ടായിരുന്നില്ല.അറിവുണ്ടായിരുന്ന ചുരുക്കം ചിലര്‍ അത് രഹസ്യമാക്കി വെച്ചു.പിന്നീട് പെട്ടന്നൊരു ദിവസം അന്നുനാകി വംശം ഭൂമിയില്‍ നിന്നും അപ്പ്രത്യക്ഷമായി.

അന്നുനാകി വംശത്തെ പറ്റിയും അവരുടെ വിദ്യകളെ പറ്റിയും അറിവുണ്ടായിരുന്നു ചുരുക്കം ചിലര്‍ അങ്ങനെ മൂനുഷ്യ വംശത്തിന്റെ നേതാക്കന്മാരായി  മാറി. അന്നുനാകി വംശം ഉപേക്ഷിച്ചു പോയ ഒരു പെട്ടി - ആര്‍ക്ക് അന്നുനാകി വംശത്തിന്റെ മുഴുവന്‍ അറിവുകളും ശേഖരിച്ചു വെച്ച ഒരു വസ്തുവായി  കണക്കാക്കപ്പെട്ടു.ശ്രദ്ധയോടെ  കൈകാര്യം ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഒരു വസ്തുവായിരുന്നു ആ ആര്‍ക്ക്. അതിനു കാരണം "മോണോ ആറ്റോമിക് ഗോള്‍ടിന്റെ  അണ്‍സ്റ്റബിലിറ്റി ആണെന്ന് പറയപ്പെടുന്നു..അത് തിരിച്ചു സ്റ്റാബ്ലെ ആക്കുവാനുള്ള വഴികള്‍ അറിയാവുന്ന ചുരുക്കം ചിലര്‍ ആ  ആര്‍ക്ക് എടുത്തു പടിഞ്ഞാറ് ഭാഗത്തേക്ക് യാത്ര തിരിച്ചു..ആര്‍ക്ക് എത്തുന്നിടങ്ങളിലെല്ലാം മനുഷ്യ സംസ്കാരം ഉടലെടുത്തു...ജെറുസലേം, റോം, ലണ്ടന്‍..എങ്ങനെ ആര്‍ക്ക് യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു.. ഇപ്പോള്‍ ആ ആര്‍ക്ക് ഉള്ളത് അമേരിക്കയിലാണെന്ന് പറയപ്പെടുന്നു..ആര്‍ക്ക് ഇന്‍റെ ചുമതലക്കാര്‍ അതീവ രഹസ്യ സ്വഭാവമുള്ളവരായതിനാല്‍ ആരും അറിയാതെ അവര്‍ മറഞ്ഞു കിടക്കുന്നു..

ആര്‍ക്കിനകത്തെ വാസ്തു എന്നു പറയുന്നത് "ഓ.ആര്‍.എം.ഈ" അഥവാ "ഓര്‍ബിറ്റലി റീഅറഞ്ചേട് മോണോആറ്റോമിക് എലമെന്‍റ്സ്" ആണ്. ഈ വസ്തു ആന്‍റി-ഗ്രാവിറ്റി, ടെലിപതിക് കഴിവുകള്‍, എന്നെ അമാനുഷമായ കഴിവുകള്‍ പ്രദാനം ചെയ്യും എന്നു വിശ്വസിക്കപ്പെടുന്നു.. അതുകൊണ്ടു തന്നെ ചുരുക്കം ചിലര്‍ , അതായത് രഹസ്യ സംഘടനകളായ "ഇല്ലുമിനാട്ടി  " ഇവ കൈവശം വെച്ചു..

"ഓ.ആര്‍.എം.ഈ" എട്ട് മൂലകങ്ങളുടെ ഒരു കൂട്ടമാണ് - റുതേനീയം,റോഡിയം,പലേഡിയം,സില്‍വര്‍  എന്നീ ലൈറ്റ് പ്ലാറ്റിനം ഗ്രൂപ്പും  ഓസ്മിയം,ഇറിഡിയം,പ്ലാറ്റിനം,ഗോള്‍ഡ് എന്നീ ഹെവി പ്ലാറ്റിനം ഗ്രൂപ്പും..മീന്‍,മുന്തിരി ,ക്യാരെറ്റ് എന്നിവയില്‍ ഇവ അടങ്ങിയിരിക്കുന്നു..ശുദ്ധമായ രൂപത്തില്‍ അല്ലെങ്കിലും..

മനുഷ്യരെ രഹസ്യമായി നിയന്ത്രിക്കുന്നു എന്നു പറയപ്പെടുന്ന "ഇല്ലുമിനാട്ടി " സംഘടനാ അന്നുനാകി വംശത്തിന്റെ ആര്‍ക്ക് ചൈന,റഷ്യ , ഇറാന്‍ എന്നീ രാജ്യങ്ങളിലൂടെ തിരിച്ചു യൂഫ്രട്ടീസ് നദി തീരത്ത് എത്തുംബോള് അന്നുനാകി വംശം പ്രത്യക്ഷപ്പെടുമെന്നും ഇല്ലുമിനാട്ടി രഹസ്യ സ്വഭാവം വെടിഞ്ഞു മറ നീക്കി പുറത്തു വരുമെന്നും മനുഷ്യര്‍ വീണ്ടും അടിമകളായി മാറുമെന്നും പറയപ്പെടുന്നു..

ബെര്‍മുഡ ട്രയാംഗിള്‍ ശാസ്ത്ര ലോകത്തിന് ഇന്നും പിടികിട്ടാത്ത ഒരു സംഗതിയാണ്..അപ്രത്യക്ഷമായി പോകുന്ന കപ്പലുകളും,വിമാനങ്ങളും..റേഡിയോ തരംഗങ്ങളെ പോലും വലിച്ചെടുക്കുന്ന എന്തോ ഒന്ന്‍ അവിടെയുണ്ടെന്നുറപ്പ്.അന്നുനാകി വംശത്തിന്‍റെ "സ്റ്റാര്‍ഗെയ്റ്റ്  " അഥവാ "വേം ഹോള്‍" (അതിവേഗ യാത്രക്ക് അവര്‍ ഉപയോഗിച്ചു എന്നു പറയപ്പെടുന്ന കുറുക്കു വഴി") കടലില്‍ മുങ്ങി പോയത് ആ പ്രദേശത്ത് വെച്ചാണെന്ന് വാദിക്കുന്നവരുണ്ട്..ജപ്പാന്‍ തീരത്ത് ഇതേ പോലുള്ള ഒരു സ്ഥലമുണ്ട്-"ഡ്രാഗന്‍സ് ട്രയാംഗിള്‍." യെമെനോട് ചേര്ന്ന്‍ ഗള്ഫ് ഓഫ് അടെന്‍ ഇലും ഇത് പോലുള്ള ഒരു സ്ഥലം കണ്ടുപിടിക്കപ്പെട്ടു..ഭൂഗണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുറുക്കു വഴി ആയിരിക്കാം ഇത് എന്ന വാദം ഉന്നയിക്കുന്ന ആളുകളുണ്ട്..എന്നെങ്കിലും ഉപയോഗിക്കപ്പെടാനായി അന്നുനാകി വംശം ഒളിപ്പിച്ചു വെച്ചതായിരിക്കുമോ ഇത്?


story of illuminatti and annunaaki

conspiracy theories


NOTE: This is no way my own opinions.. Just partially translated and due to the limitations of translating into Malayalam, omissions are made for a large part so if interested read the original English versions for more information on the topic.

Sunday 7 July 2013

എഴുതാനുള്ള കഷ്ടപ്പാടുകള്‍..

മഴയുള്ള ഒരു  സഹ്യ്നമ് ..സാഃയണമ് ..അല്ലേ വേണ്ട വൈകുന്നേരം..ചായയുടെ ചൂടുള്ള ഗ്ലാസ്സ് മുഖത്ത് അമര്‍ത്തി ഞാന്‍ ഫേസ്ബുക്കില്‍ കണ്ണും നട്ടിരുന്നു..പച്ച ലൈറ്റുകള്‍ കൂട്ടത്തോടെ കത്തുന്നു. "ബ്ലൂം" എന്ന ശബ്ദത്തോടെ തുറന്നു വരുന്ന ആ ചാറ്റ് ബോക്സിനെയും കാത്ത് ഞാനിരുന്നു. കാലിക്കറ്റ് യൂണിവേസിറ്റിയുടെ എക്സാം റിസല്‍റ്റ് പോലെ അത് മാത്രം വന്നില്ല.

ന്യൂസ് ഫീഡില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടേയിരുന്നു..മൂങ്ങയുടെ കണ്ണിന്റെ എണ്ണമെത്ര? , മുട്ട റോസ്റ്റില്‍ കോഴി മുട്ടയാണോ, ആന മുട്ടയാണോ ഇടുന്നത്?, കോഴിക്ക് എന്നു മുല വരും?, ഇങ്ങനെ ഇങ്ങനെ പല തരത്തില്‍, പല രൂപത്തില്‍ , പല ഭാവത്തില്‍ ഫീഡുകള്‍ വന്നും പോയുമിരുന്നു..പെട്ടന്ന്‍ ആണ് കാതുകള്‍കിംബമായി ആ "ബ്ലൂം" ശബ്ദം ഞാന്‍ ശ്രവിച്ചത്..മൌസ് എടുത്തു, പിടിച്ചു, അമര്‍ത്തി..

"ബ്രോ പ്ലീസ്സ് ലൈക്ക് മൈ പ്രൊഫൈല്‍ പിക്..!!"

സ്വരങ്ങളും വ്യഞ്ജനങ്ങളും എല്ലാം ചേര്ത്ത് ഒരു പിടി പിടിക്കാന്‍ ആലോചിച്ചെങ്കിലും പിന്നെ അത് വേണ്ടെന്ന്‍ വെച്ചു ഞാന്‍ പിന്നെയും ഇരുത്തം തുടര്‍ന്നു . കുറച്ചു കഴിഞ്ഞു ഒരു "ക്ലിം" സൌണ്ട് വന്നു..എന്റെ പ്രൊഫൈല്‍ പിക് ആരെങ്കിലും ലൈക്ക് ചെയ്തതായിരിക്കും..സന്തോഷം..ഒരു പെണ്ണാണ് ലൈക് ചെയ്തെതെങ്കില്‍ അതിലേറെ സന്തോഷം..മൌസ് എടുത്തു, പിടിച്ചു, അമര്‍ത്തി..

"ഡാഷ് ഹാസ് സെന്‍റ് യു എ റിക്വെസ്റ്റ് ഓണ്‍ ക്രിമിനല്‍ കേസ്.."

വായില്‍ നിറഞ്ഞ തുപ്പല്‍ ഉള്ളിലേക്ക് തന്നെയിറക്കി ഞാന്‍ പിന്നെയുമിരുന്നു..

"ബ്ലഡീ ബഗ്ഗേര്‍സ്.."

പിന്നെയാണ് ബ്ലോഗെഴുതിയാലോ എന്ന ചിന്ത മനസ്സിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വന്നത്.. മൌസ് എടുത്തു..പിടിച്ചു..അമര്‍ത്തി..

എഴുതാന്‍ കൈയുണ്ട്..നെറ്റുണ്ട്..ബ്ലോഗ്ഗേര്‍ അക്കൌണ്ടുമുണ്ട്..ഒന്നു മാത്രം..ഒന്നു മാത്രം ബാക്കി..

എന്തെഴുതും?

കടിച്ചാപൊട്ടി കൊണ്ട് മായ്ച്ച സ്ലേറ്റ് പോലെ കാലിയായി കിടക്കുന്ന മനസ്സ് നിര്‍വികാരതയോടെ സ്ക്രീന്‍ നോക്കിയിരുന്നു..

"ബ്ലൂം"

വീണ്ടും മൌസ് എടുത്തു..പിടിച്ചു..അമര്‍ത്തി..ഫേസ്ബുക്ക് ഇലെ ഫേയ്ക് ദേവതകളെ മനസ്സില്‍ പ്രാര്‍ഥിച്ച് ബോക്സ് നോക്കി..പെണ്ണ് തന്നെ.. മനസ്സില്‍ ലഡു പൊട്ടി..എന്തെഴുതണം എന്നിവളോട് തന്നെ ചോദിക്കാം..

ഹേലോ എന്നു കീബോര്‍ഡില്‍ കുത്തുന്നതിന് മുന്പ് വീണ്ടും "ബ്ലൂം"

"വാട്ട് യുവര്‍ പ്രോഗ്രാം..?"

ഈശ്വരാ ബി.എ ഇങ്ഗ്ലീഷ് കഴിഞ്ഞ മുത്താണല്ലോ...

"യെന്ത്.. വേര്‍തെ ഇരിപ്പ് തന്നെ.."

പെട്ടന്നവളുടെ പച്ച ലൈറ്റ് കെട്ടു...ഭാഗ്യം അടുത്ത "ബ്ലൂം"..

"ഹൈ"

"ഹായി".

"ബ്ലോഗെഴുതാനുള്ള ഒരു കഥയുടെ ത്രെഡ് പറഞ്ഞു തരോ ?"

"ഞാനോ?"

"അതേ.."

"ശരി..ഞങ്ങളുടെ കോളേജില്‍ നടന്ന ഒരു കഥ പറയാം.."

"പെട്ടെന്നാവട്ടെ.. എനിക് ബ്ലോഗെഴുതാന്‍ മുട്ടി.."

"അവള്‍ എന്റെ സീനിയര്‍ ആയിരുന്നു.. അവള്‍ക് അവളുടെ സര്‍ നേ ഇഷ്ടായിരുന്നു..പക്ഷേ അവള്‍ തന്‍റെ ഇഷ്ടം അയാളെ അറിയിച്ചിരുന്നില്ല..അയാള്‍ ഭയങ്കര ഗ്ലാമറായിരുന്നു..ചോക്ലേറ്റ് പയ്യന്‍..."

"ആ അതൊന്നും വേണ്ട.. എനിക് ത്രെഡ് മാത്രം മതി.." അവളുടെ സര്‍ നേ കുറിച്ചുള്ള വിശദീകരണം എനിക്കു പിടിച്ചില്ല.. പെങ്കുട്ടികള്‍ മറ്റ് ആങ്കുട്ടികളുടെ സൌന്ദര്യത്തെ കുറിച്ച് പറയുമ്പോള്‍ എനിക് ദേഷ്യം വരും.. ഹാഹ..

"അങ്ങനെ എങ്ങനെയോ ഒരു ദിവസം സര്‍ അവളുടെ ഈ പ്രണയമറിഞ്ഞു ..അവളെ വഴക്കു പറഞ്ഞു..അവളെ ഫേസ്ബുക്കില്‍ നിന്നും ഒഴിവാക്കി..അവള്‍ കരഞ്ഞു.."

റേഷന്‍ കാര്‍ഡില്‍ നിന്നൊന്നുമല്ലലോ ഒഴിവാക്കിയത്..വല്യ സാരമില്ല...ഞാന്‍ മനസ്സില്‍ പറഞ്ഞു.

കുറെ നേരത്തേക്ക് അനക്കാമൊന്നും കാണാഞ്ഞു ഞാന്‍ ഒന്നു കുത്തി നോക്കി..

"എന്തേ?"

"ഒന്നുല്യ..കഥ എങ്ങനെണ്ട്?"

"പോര..ഒരു ഭീകരതയില്ല.. ഒന്നു രണ്ട് ബലാല്‍സംഗം  കൂടി ഇണ്ടെങ്ങി നോക്കായിരുന്നു.."

"പോടാ"

"അറ്റ്ലീസ്റ്റ് ഒരു പറക്കും തളിക? അതുമല്ലേല്‍ ഒരു കൂറ്റന്‍ ബ്ലംഗാവ്?"

"പോടാ.." ഇതും പറഞ്ഞു അവളെന്നെ ഫേസ്ബുക്കില്‍ നിന്നും വെട്ടി.. ഞാന്‍ ചിന്തിച്ചു.. റേഷന്‍ കാര്‍ഡില്‍ നിന്നു പേര് വെട്ടിയാല്‍ മസാല പീട്യേല്‍ പോവാം.. ഫേസ്ബുക്കില്‍ നിന്നും വെട്ടിയാല്‍ എങ്ങോട്ടു???
     

Friday 28 June 2013

ചെന്നൈയിലെ തീവണ്ടി..

പുലര്‍ച്ചെ രണ്ടു മണിക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രെസ് കാത്തു ഞാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു. ഒന്നും രണ്ടും കിലോമീറ്റര്‍ അല്ല, കൃത്യമായി 681 കിലോമീറ്റര്‍ ആണ് എനിക് സഞ്ചരിക്കേണ്ടിയിരുന്നത്.. ആ 681 കിലോമീടെറിന്‍റെ അറ്റത്തു കിടക്കുന്ന ചെന്നൈയിലാണ് ഇനി കഥ നടക്കാന്‍ പോകുന്നത്..വീട്ടിലും നാട്ടിലും യാത്ര പറഞ്ഞിറങ്ങിയ ഞാന്‍ സ്റ്റേഷനിലെ കൊതുകുകളോട് മല്ലടിച്ച് സമയം തള്ളി നീക്കി കൊണ്ടേയിരുന്നു..തോളിലൊരു ബാഗും മനസ്സ് നിറച്ചു സ്വപ്നങ്ങളുമായി ഞാന്‍ കാത്തിരുന്നു. സ്റ്റേഷനിലെ ക്ലോക്കില്‍ സമയം 2 ആയി..കേട്ടു പരിചയമുള്ള ഒരു പെണ്ണുങ്ങള്‍ ട്രയിന്‍ വരുന്നുണ്ടെന്ന് ലൌഡ് സ്പീകറിലൂടെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..

ട്രയിനില്‍ കയറി.. എല്ലാവരും നല്ല ഉറക്കം..പുറത്തു നല്ല മഴ.. എസ് 11 സീറ്റ് നംബര്‍ 11, അപ്പര്‍ ബെര്‍ത്ത്..കേറി നോക്കിയപ്പോള്‍ ആ കോച് നിറയെ പട്ടാളക്കാര്‍..ലോവര്‍ ബെര്‍തില്‍ കിടക്കുന്ന പട്ടാളക്കാരന്റെ കയ്യിലിരിക്കുന്ന തോക്ക് അറിയാതെ പൊട്ടിയാല്‍ മേലെ കിടക്കുന്ന എന്‍റെ സരിഗമ പഥനിസ ആവും എന്നു ഭയമുള്ളത് കൊണ്ട് ഉള്ളില്‍ എന്തോ ഒരു വൈക്ലബ്യം..വൈക്ലബ്യമൊക്കെ ഉള്ളിലടക്കി എങ്ങനെയോ ഒരു വിധം ഉറക്കത്തിന്‍റെ ഗിയര്‍ മാറ്റാന്‍ ക്ലച്ചിടുംബോള് അപ്പുറത്തെ പട്ടാളക്കാരന്‍ അതിര്‍ത്തിയില്‍ ബോംബിടുന്നതിനെക്കാള്‍ സൌണ്ടില്‍ കൂര്‍ക്കം വലി തുടങ്ങി..വേറെ ആരെങ്കിമായിരുന്നെങ്കില്‍ ഒന്നു നിര്‍ത്താന്‍ പറയാമായിരുന്നു..പട്ടാളക്കാരനും അയാളുടെ തോക്കും ആ പറച്ചില്‍ ലോക്ക് ചെയ്തു. അല്‍കുല്‍ത്തായി പോയ ഉറക്കം ആലോചിച്ചു ഞാനങ്ങനെ കിടന്നു.

രാവിലെ 9 മണി..പട്ടാളക്കാരന്റെ കൂര്‍ക്കം വലിയെ എന്‍റെ ഉറങ്ങാനുള്ള ആഗ്രഹം ഓവര്‍ടേക്ക് ചെയ്തതാണോ എന്നറിയില്ല, പുലര്‍ച്ചയുടെ ഏതോ യാമത്തില്‍ ഞാന്‍ സ്ലീപ്പി..സ്ലീപ്പേര്‍ കോചില്‍ കയറി സ്ലീപ്പിയില്ലേല്‍ പിന്നെ ...?
അങ്ങനെ ഉറക്കച്ചടവോടെ ഞാന്‍ താഴെക്കിറങ്ങി..ചെറുപ്പത്തില്‍ മാവിന്റെ മോളിലും കവുങ്ങിന്റെ മണ്ടയിലും കയറി പഠിച്ച എനിക്കു വല്യ വൈക്ലബ്യം ആ വിഷയത്തില്‍ തോന്നിയില്ല..ചെന്നു പല്ല് തേച്ചു ഞാന്‍ സീറ്റിലിരുന്നു..നോക്കുമ്പോള്‍ പട്ടാളക്കാരൊക്കെ ഭക്ഷ്ണം കഴിക്കുന്നു.. 3-4 പുഴുങ്ങിയ കോഴിമുട്ട എല്ലാവരുടെ മുന്നിലുമുണ്ട്..ഈ കോഴിമുട്ടയൊക്കെ ഉള്ളിലാക്കി ഗ്യാസ് ആയിറ്റ് ബാക്കിയുള്ളോന്‍റെ ഉറക്കം പോയി എന്നു മനസ്സില്‍ പ്രാകി ഞാനിരുന്നു..

ഉച്ചക്ക് മൂന്നര..വണ്ടി ചെന്നൈ സെന്‍ട്രല്‍ഇല്‍ എത്തി..ശ്രീ പെരുംബത്തൂര്‍ ആണ് എനിക്കു പൊവേണ്ടിയിരുന്നത്..അവിടെ ഹ്യുണ്ടായി പ്ലാന്‍റില്‍ ആണ് ഞാന്‍ ജോലി ചെയ്യാന്‍ പോവുന്നത്..(?)കഥയുടെ ബാക്കി ഇവിടെ നിന്ന്‍ ഊഹിക്കരുത്..നിങ്ങള്ക്ക് തെറ്റും..അങ്ങനെ തേരടി എന്ന സ്ഥലത്താണ് എന്‍റെ താമസം അറേഞ്ച് ചെയ്തിരുന്നതായി എന്നോടു പറഞ്ഞിരുന്നത്..ആരോടൊക്കെയോ അറിയുന്ന തമിഴില്‍ തേരടി എവിടെയാണെന്ന്‍ ചോദിച്ചു മനസിലാക്കി ഞാന്‍ ബസ്സ് കയറി.. റോഡിലെ ഡിവൈടെറിന്റെ മുകളിലൊക്കെ ഡെക്കോരഷന്‍ ബല്‍ബ് വെച്ചു പൂമ്പാറ്റ രൂപത്തില്‍ അലങ്കരിച്ചിരിക്കുന്നു..ഈ നായിന്‍റെ മക്കള്‍ക്ക് ആ പൈസക്ക് ബസ്സിന്‍റെ മുന്നില്‍ നംബെരിടുന്നതിന് പകരം സ്ഥലത്തിന്റെ പേരെഴുതി വെച്ചാല്‍ എന്താ എന്നു സ്വാഭാവികമായും ഞാന്‍ ചിന്തിച്ചു പോയി..

അങ്ങനെ ഞാന്‍ തേരടിയെത്തി..ഇറങ്ങി..ആളെ വിളിച്ചു..മോളില്‍ പച്ച ലൈറ്റുള്ള ബില്‍ഡിങ്ങിനടുത്തേക്ക് വരാന്‍ എനിക്കു ഫോണില്‍ നിര്‍ദേശം കിട്ടി..പച്ച ലൈറ്റിടന്‍ ഇതെന്താ ലീഗ് ഒഫ്ഫിസോ എന്നു മനസ്സില്‍ പറഞ്ഞു ഞാന്‍ 360 ഡിഗ്രീ നോക്കി..ഇല്ല പച്ച ലൈറ്റ് ഇല്ല..ആകെ ഉള്ള പച്ച ലൈറ്റ് ട്രാഫിക് സിഗ്നലാണ്.. ഞാന്‍ ഒന്നൂടെ വിളിച്ചു നോക്കി..പച്ച ലൈറ്റുള്ള ബില്‍ഡിങ്ങ് കട്ടായം പറഞ്ഞു വീണ്ടും..നഹി നഹി..പച്ച ലൈറ്റ് നഹി..നടന്നു വരുന്ന ഒരു മൊല്ലാക്കയോട് ഞാന്‍ വഴി ചോദിച്ചു:

"ഭായി.. ഈ പച്ച ലൈറ്റ് ബില്‍ഡിങ്ങ്..?"

"ക്യാ?"

അള്ളാ..കടിച്ചേലും വല്യതാണോ പിടിച്ചത്.. ഒരു വിധം ചോയ്ച്ച് മനസിലാക്കി വന്നപ്പോളാണ് അന്തര്‍ കി ബാത്ത് മനസിലായത്..സ്ഥലം അതല്ല..രണ്ട് തേരടിയുണ്ട്..ആരുടെയൊക്കെയോ അതോ എന്‍റെ തന്നെയോ കര്‍മഫലമായി എനിക് വഴി തെറ്റിയിരിക്കുന്നു..ബലേ ബേശ്..സമയം രാത്രി എട്ട് മണി..ഞാന്‍ മറ്റെ തേരടിയിലേക്ക് വെച്ചു പിടിച്ചു..ചെന്നൈയില്‍ റോഡുകളൊക്കെ മുകളിലൂടെയാണ്..മേല്‍പ്പാലങ്ങളുടെ നഗരം..എന്നിട്ടെന്താ.. ട്രാഫ്ഫിക്കിന് ഒരു  കുറവുമില്ല..ശരിക്കുള്ള തേരാടിയില്‍ ഏതുംബോള് സമയം രാത്രി 12.20..പച്ച ലൈറ്റുള്ള ബില്‍ഡിങ്ങ് എന്നെ തുറിച്ചു നോക്കുന്നത് ഞാന്‍ കണ്ടു..

റൂമില്‍ ചെന്നു പെട്ടിയൊക്കെ വെച്ചു..എന്താ ചൂട്..വെറുതെയല്ല അണ്ണന്‍മാര്‍ ഭൂരിഭാഗവും കറുത്തു പോയത്..കുളിക്കാം  എന്നു കരുതി ബാത്റൂമില്‍ കയറി ടേപ്പ് തുറന്നു.. അവിടെയും ചൂട് വെള്ളം..സാലാ കുത്താ..എന്‍റെ പ്ലേസ്മെന്‍റ് ഒഫ്ഫിസെറെ ഞാന്‍ മനസ്സില്‍ അഭിസംഭോധന ചെയ്തു..

പിറ്റേന്ന്‍ രാവിലെ..ബാഗില്‍ വെച്ചിരുന്ന എക്സിക്യൂട്ടീവ് ശര്‍ട്ടും എക്സിക്യൂട്ടീവ് പാന്റും എന്നെ നോക്കി ചിരിച്ചു..അതെടുത്ത് ധരിക്കാന്‍ തുടങ്ങുംബോള് വീണ്ടും ഒരു ഫോണ്‍ കോള്‍..

"മോനേ , ആ ജോലി ക്യാന്‍സല്‍ ചെയ്യൂ..അത് പ്ലസ് ടൂ ബേസ് ആണ്.."

"എഡൊ %#@#*&%#$@#$$#.. എന്നാ ഇത് നിനക്കു നേരത്തെ പറഞ്ഞൂടായിരുന്നോ  %$%#%@@$#$..?"..ഞാന്‍ ഫോണ്‍ വെച്ചു..എക്സിക്യൂട്ടീവ് ശര്‍ട്ടും എക്സിക്യൂട്ടീവ് പാന്റും അപ്പോളും എന്നെ നോകി ചിരിച്ചു കൊണ്ടേയിരുന്നു..പക്ഷേ ആ ചിരിയില്‍ ഒളിഞ്ഞിക്കുന്ന പുച്ഛം ഞാന്‍ തിരിച്ചറിഞ്ഞു.

അടുത്ത സീന്‍ ഞാന്‍ അമ്മയെ വിളിച്ചു..

"അമ്മേ?"

"എന്താടാ..നീ അവിടെയെത്തിയിട്ട് വിളിച്ചില്ലലോ?"

"അമ്മേ വീട്ടില്‍ ചോറ് വെച്ചത് ബാക്കിണ്ടോ?"

"ഇണ്ടല്ലോ.. എന്തേ?"

"എന്നാ അത് പശൂന്‍റെ വെള്ളത്തിലിടണ്ട..ഞാന്‍ വരാ..!!"

ആ ഫോണ്‍ കട്ട് ചെയ്തു ഞാന്‍ ടികെറ്റ് ബുക്ക് ചെയ്തു.. ഐ .ആര്‍. സി. ടി. സി ക്കു എന്‍റെ ഹൃദയം നിറഞ്ഞ നണ്ട്രി..ടിക്കെട്ട് കണ്‍ഫേം ആയത് എസ് 11 കോച്ച് അപ്പര്‍ ബര്‍ത് ..ദൈവമേ പട്ടാളക്കാര്‍ ഉണ്ടാവരുതേ എന്ന്‍ മനസ്സില്‍ പ്രാര്‍ഥിച്ച് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വണ്ടി കയറി..

ചെന്നൈ നഗരം: കടുത്ത ചൂട്, വൃത്തി ഇല്ലായ്മ, കരിഞ്ഞ പീസുകള്‍..

മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ ട്രയിനില്‍ കയറി..ട്രയിന്‍ നീങ്ങി തുടങ്ങി. ഷൊര്‍ണൂര്‍ എത്തുംബോള് തെക്കെലെ അമ്മായി വിളിക്കുന്നു..

"മോനേ.."

"എന്താ അമ്മായി?"

"മോന്‍ അമ്മായിനോട് പറയാണ്ട് ചെന്നൈക്ക് പോയി ലെ..?

പറയാഞ്ഞത് നന്നായി അമ്മായി..പണി കിട്ടിയ പോലെ പോയി  എന്നു പറയാന്‍ എനിക്കാഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് ഞാന്‍ പറഞ്ഞില്ല..

"അതല്ല അമ്മായി.. ഇവ്ടെ ഇന്നലെ രാത്രി കിടക്കുമ്പോ ഞാന്‍ അമ്മായിയെ ഉറക്കത്തില്‍ കണ്ടു..അമ്മായിക്കെന്തോ വയ്യാണ്ടാവുന്നത്..."

"ആ മോനേ.. അമ്മായിക്ക് പനിയാ.."

നന്നായി..

"പിന്നോരു നിമിഷം എനിക്കിവിടെ നീക്കാന്‍ തോന്നീല അമ്മായി..ഞാനങ്ങോട്ട് വരാ.."

അമ്മായി പോലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്..പിറ്റേന്ന്‍ ഞാന്‍ അമ്മായിയുടെ മുന്നില്‍..

                              കഥാന്ത്യം ശുഭം..

Saturday 22 June 2013

അപഥ സഞ്ചാരം..

2009 സെപ്ടെംബെരിലാണ് ഞാന്‍ ആദ്യമായിട്ട് കോളേജിന്‍റെ മുറ്റത്തു (മുറ്റം എന്നു പറയാന്‍ അന്ന് വല്യ മുറ്റമൊന്നുമില്ലായിരുന്നു) കാലെടുത്ത് വെച്ചത്.



അന്ന് എനിക്കു വല്യ ക്യാമറ ഫോണ്‍ ഒന്നും  ഇല്ലായിരുന്നു. അതോണ്ട് ആണെടുത്ത ചിത്രങ്ങള്‍ക് വല്യ തെളിച്ചം പോര. :) ..ചിത്രങ്ങളെക്കാള്‍ തെളിച്ചം എന്റെ ഓര്‍മകള്‍ക് തന്നെ. പടച്ചോനേ ഹലാക്കിലെ അവിലും കഞ്ഞിയായോ എന്നാണ് ഞാന്‍ കോളേജ് കണ്ടപ്പോ ആദ്യം തന്നെ മനസ്സില്‍ വിചാരിച്ചത്. അതിനു മുന്പ് അത്രെമ്  വല്യ  ബില്‍ഡിങ് ഞാന്‍ കണ്ടത് ടൌണിലെ ബേബി മെമോറിയല്‍ ഹോസ്പിറ്റലാ..ഈന്‍റെ ഉള്ളില്‍ പടിക്കുന്നവരും ഭയങ്കര ബുദ്ധിയും വിവരവും ഉള്ളവരാവും..എന്‍റെ സ്ഥിതി ആലോചിച്ചപ്പോള്‍ തന്നെ ഡെസ്പ് ആയി..എങ്ങനെയോ പ്ലസ് ടൂ ചാടി കടന്ന ഞാന്‍ ഈ വന്മതില്‍ എങ്ങനെ  ചാടും??




      എല്ലാരും രാവിലെ ബുക്ക് കയ്യിലെടുക്കും..പിന്നെ വൈകുന്നേരം ഇറങ്ങാന്‍ നേരം താഴെ വെക്കും. ഞാന്‍ അധികം ബുക്ക് ഒന്നും ഫസ്റ്റ് ഇയര്‍ഇല്‍ വാങ്ങിയിരുന്നില്ല.അത് കൊണ്ട് ബുക്ക് തുറക്കാന്‍ ഉള്ള ആ ശുഷ്കാന്തി ഞാന്‍ കാണിച്ചതുമില്ല.



കോളേജ് ഒരു കുന്നിന്റെ മുകളിലായത് കൊണ്ട് കെട്ടും കെട്ടി മലയ്ക്ക് പോകുന്ന പോലെ ഉള്ളില്‍ ഒരു മൂളി പാട്ടും പാടി നടക്കും. അന്ന് ബൈക്ക് ഒന്നും എടുക്കാനുള്ള ധൈര്യമില്ലായിരുന്നു. ധൈര്യമുണ്ടായിട്ടും കാര്യമില്ല, അന്നേനിക് ബൈക്ക് ഉണ്ടായിരുന്നില്ല. 


വല്യ അഹംഭാവം ഒന്നുമില്ലാത്തത് കൊണ്ട് അന്നും ഞാന്‍ ലാസ്റ്റ് ബെഞ്ചിലായിരുന്നു ഇരുത്തം.ലാസ്റ്റ് ബെഞ്ചിലിരുന്ന് ക്ലാസ്സ് മൊത്തം നിരീക്ഷിക്കുന്നത് ഒരു രസമായിരുന്നു.ലാസ്റ്റ് ബെഞ്ച് ആയത് കൊണ്ട് ചോദ്യം വരുന്ന റിസ്ക് ഉണ്ടായിരുന്നെങ്കിലും ഞാന്‍ എന്‍റെ ഇരുത്തം തുടര്‍ന്നു. റിസ്ക് ഇല്ലാതെ യെന്ത് ലൈഫ്..


രാവിലെ വന്നു ഹോംവര്‍ക്ക് കോപ്പി അടിക്കാന്‍ ഞാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ആ ജോലിയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് യന്ത്രത്തിന്റെ കൃത്യതയെ ഞാന്‍ വെല്ലുവിളിച്ചിരുന്നു എന്നഭിമാനപൂര്‍വം സ്മരിക്കുന്നു.




   വീട്ടില്‍ വേറെ എവിടെ കിടന്നാലും ആരെങ്കിലും ശല്യപ്പെടുത്തും എന്നുറപ്പുള്ളത് കൊണ്ട് പൂച്ചക്ക് എന്‍റെ ബാഗ് ആയിരുന്നു മെത്ത. അതാവുമ്പോള്‍ രാവിലെ മാത്രേ അനങ്ങൂ എന്നതിനറിയാമായിരുന്നു.


വര്‍ഷം ഒന്നു  കടന്നു പോയി...ക്ലാരിറ്റിയുള്ള ക്യാമറ ഫോണ്‍ വരവായി. ആ  കാണുന്നതാണ് വിമെന്‍സ് കോളേജ്.ആ ബസ്സിന്റെ സൈഡിലുള്ള ബില്‍ഡിങ് ആണ് കാന്‍റ്റീന്‍.നാലു കൊല്ലം ഒരേ മീന്‍ കറി.ഒരേ സാംബാര്‍..മീന്‍ കറിയില്‍ നിന്നും മീന്‍ കിട്ടാന്‍ വലയിടണം..ഭാഗ്യമുണ്ടെല്‍ കിട്ടും.. കിട്ടിയാല്‍ അന്ന് നേരെ പോയി ലോട്ടറി എടുക്കും..അടിച്ചാലോ? 


ആ കാണുന്നതായിരുന്നു സ്റ്റഡി ടേബിള്‍..അതില്‍ കാണുന്ന ആ കട്ടിയുള്ള ബുക്ക് ടെക്സ്റ്റ് അല്ല..ഡിക്ഷണറിയാണ്.വീട്ടില്‍ ആരേലും വരുമ്പോള്‍ കാണുംബോള് ഒരു ഭീകരത ഒക്കെ വേണ്ടേ? ആ കാണുന്ന രണ്ടു പെന്നും മഷി തീര്‍ന്നതാവും. റീഫില്‍ തന്നെ ഇണ്ടോ എന്ന്‍ ഭഗവാനറിയം.



സെക്കന്‍ഡ് ഇയര്‍ ആയപ്പോളേക്കും ഫോടോക്ക് ഒക്കെ പോസ്  ചെയ്യാന്‍ തുടങ്ങി...ഇതെതോ ഒരു ക്ലാസ്സില്‍ ഞാന്‍ ഉറങ്ങുംബോള് എന്നെ വിളിച്ചുണര്‍ത്തി ആരോ എടുത്ത ഒരു ഫോട്ടോ. 



 അങ്ങനെ തേര്‍ഡ് ഇയര്‍ ആയി..പൈസയോന്നും നോക്കീല ..ഒരു ഷൂ അങ്ങോട്ടു വാങ്ങി.. പണം പോട്ടെ..പവര്‍ വരട്ടെ..



സ്ട്രൈക്കുകള്‍ വന്നു തുടങ്ങി..ക്ലാസ്സുകള്‍ വിജനമായി തുടങ്ങി..


അങ്ങനെ ഞാനും ബൈക്ക് വാങ്ങി..തേര്‍ഡ് ഇയര്‍ അയതല്ലേ..ഒട്ടും കുറച്ചില്ല.. സവാരി ഗിരി ഗിരി ബൈക്കിലായി..



പിന്നെയൊക്കെ സ്പീടായി.. ഫോര്‍ത്ത് ഇയര്‍ എത്തി.. ക്ലാസ്സ് വീണ്ടും വിജനമായി കൊണ്ടേയിരുന്നു..



ക്ലാസുള്ള ദിവസങ്ങളില്‍ ഞങ്ങളുണ്ടാവില്ല..ഞങ്ങളുള്ള ദിവസങ്ങളില്‍ ക്ലാസ്സുമുണ്ടാവില്ല..ഇനി ഞങ്ങളും ക്ലാസ്സും ഉണ്ടെങ്കില്‍ പഠിപ്പിക്കാന്‍ മാഷുണ്ടാവില്ല..



പ്രോജക്റ്റ് വര്‍ക്കിന്റെ പേരും പറഞ്ഞു കന്യാകുമാരിയിലും കോവളത്തും കുറെ തെണ്ടി നടന്നാഘോഷിച്ചു.. രാത്രികളില്‍ കറങ്ങി ഉറക്കമില്ലാതെ കറങ്ങി നടന്നു.. 




അങ്ങനെ അവസാനം പടിതം കഴിഞ്ഞു.. ഇനി ഓരോരുത്തരും ഓരോ വഴിക്കു  ..



ഞാന്‍ എന്‍റെ സഞ്ചാരം ഇപ്പോളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു..ചിയേര്‍സ് ..






   


                                                                      

Monday 17 June 2013

സീന്‍ കോണ്ട്രാ..

ഇന്നലകളെ... തിരികെ വരുമോ..
കനവിനഴകേ... പിറകെ വരുമോ..
ഒന്നു കാണാന്‍ ..കനവു തരുമോ...
കൂടെ വരുവാന്‍ ..ചിറകു തരുമോ..

രാവിലത്തെ കട്ടനും പിടിച്ചു  കോലായിയില്‍  കാലുമ്മേല്‍ കാലും കേറ്റി വെച്ചു അട്ടം നോക്കിയിരിക്കുന്ന സീന്‍..

"മോനേ എന്നാ മോന്‍ ചെന്നൈക്ക് പോണത്? പണിയൊക്കെ കിട്ടീന്ന് കേട്ടല്ലോ.."

കിട്ടീകിന്ന്..നല്ല എട്ടിന്‍റെ പണി.. അവന്‍ മനസ്സില്‍  പറഞ്ഞു.

"ശംബളൊക്കെ കനത്തില്‍ ഇണ്ടാവല്ലോ  ലെ..?"

ഇറക്കിയ കട്ടന്‍ ഗ്ലാസ്സിലേക്ക് തന്നെ തുപ്പി അവന്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു..

"ഓ  ഇണ്ട്.."

വീട്ടില്‍ നിന്ന്‍ അമ്മയുടെ ചോദ്യം:

"അല്ല മോനേ പോവാനുള്ളതൊക്കെ എടുത്ത് വെക്കണ്ടേ?"

ഗ്ലാസ്സിലെ ബാക്കി കട്ടന്‍ പുറത്തേക്കോഴിച്ച്  അവന്‍ പുറത്തേക്ക് സ്കൂട്ടായി..

നാട്ടിലെക്കിറങ്ങിയാല്‍  സെഞ്ചറിയടിച്ച മുത്തശ്ശി തൊട്ട് മുലകുടി മാറാത്ത ചിമിട്ട് ചെക്കന്‍മാര്‍ക്ക് വരെ അറിയണം പണി കിട്ട്യോ ന്നു.അത് വരെ മിണ്ടാതെ വഴി മാറി നടന്ന പല കൊശവന്മാരും ആ ടൈമില്‍  അടുത്ത് വന്നു  ചോദിക്കും:

"ഒന്നുമായില്ലെ മോനേ?"

അപ്പോ അവന്‍ മനസ്സില്‍ പറയും: "പോ നായിന്‍റെ മോനേ.."

പണി കിട്ടിയിട്ടും പോവാനുള്ള വൈക്ലബ്യം ..അതാര്‍ക്കും  പറഞ്ഞാ മനസിലാവില്ല  ..പണിയെടുക്കാനുള്ള  മടിയോ വിയര്‍ക്കാനുള്ള വിഷമമോ അല്ല , വീട് വിട്ടു ആദ്യായിട്ട് പുറത്തേക്ക് പോവേണ്ടി വരുന്നതിലുള്ള ആ ഒരു സീന്‍.ഇത് വരെ കളിച്ചു നടന്ന വീടും മദിച്ച് നടന്ന നാടും വിട്ടു പെട്ടന്നൊരു ദിവസം പറിച്ചു നട്ടാല്‍ വളര്‍ന്ന് പൂവിടാന്‍ അവന്‍ നര്‍സറിയില്‍  നിന്നും ഗ്രഫ്റ്റ് ചെയ്ത മരമൊന്നുമല്ല..

വീട്ടില്‍ നിന്ന്‍ കിട്ടിയ പണിക്കു പോവുന്നില്ല എന്ന്‍  പറഞ്ഞാല്‍ അത് അഹങ്കാരം..നാട്ടില്‍ പറഞ്ഞാല്‍ അത് അഹമ്മതി..എല്ലാ സ്ഥലത്ത് നിന്നും സ്കെച്ച് ചെയ്ത അവസ്ഥ.

എല്ലാത്തിനും പുറമെ  താന്‍ പ്രേമിച്ചതും തന്നെ പ്രേമിച്ചു എന്നു പറയപ്പെടുന്നതുമായ  പെണ്ണിന്‍റെ പെട്ടന്നുള്ള എസ്കേപ് ആക്ടും..

"ഡാ വീട്ടില്‍ എനിക്കൊരു പ്രൊപ്പോസല്‍ വന്നു.."

വീട്ടിലേക്കുള്ള തീവണ്ടി യാത്രക്കിടയില്‍ അവള്‍ അവനെ ഫോണില്‍ വിളിച്ചു പറഞ്ഞു .

പ്രൊപ്പോസല്‍ വരുമല്ലോ..നമ്മളെത്ര പടം കണ്ടിക്കിന്ന്..മലയാളം പോരാഞ്ഞിട്ടു കന്നഡ, തെലുങ്ക് , ഹിന്ദി, കിണ്ടി.. ഇങ്ങനെ ഒരു വിധം എല്ലാ ഭാഷയിലുമുള്ള പടങ്ങള്‍ ഒറ്റയിരിപ്പിന്    ഈ നാലു കൊല്ലത്തെ പഠനത്തിനിടയില്‍ കണ്ടിരിക്കിന്നു.

അടുത്ത ഡയലോഗ് അവന്‍ മുന്‍കൂട്ടി മനസ്സില്‍ പറഞ്ഞു :

"അച്ഛനും അമ്മയ്ക്കും ഇഷ്ടമായി..."

പക്ഷേ അവന്‍റെ പ്രതീക്ഷകള്‍ തകിടം മറിച്ച് കൊണ്ട് ഒരു ട്വിസ്റ്റ് വന്നു.

"ആ  പ്രൊപ്പോസല്‍ നടക്കില്ല..എനിക്കിനിയും പഠിക്കണം എന്നു ഞാന്‍ അച്ഛനോട് പറഞ്ഞു."

പടച്ചോന്‍ കാത്തു.സീന്‍ പിന്നേം ക്ലാസ്സിക് മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നു.

അടുത്ത ഡയലോഗിനായി അവന്‍ കാത്തിരുന്നു. ഓരോ സെക്കണ്ടും ഓരോ മണിക്കൂറുകളായി മാറുന്ന അത്ഭുത പ്രതിഭാസം അരങ്ങേറി കൊണ്ടിരുന്നു.

"പക്ഷേ..."

അവന്‍ കണ്ട സിനിമകളിലെ അതേ പക്ഷേ..അടുത്ത് വരാന്‍  പോകുന്നത് അവന്‍ ഊഹിച്ചു :

വീട്ടിലെ പ്രാരാബ്ദം,കൂടെ പിറപ്പുകളുടെ  ഭാവി,അമ്മയുടെ ഭീഷണി ..

എന്‍ട്രന്‍സ് പരീക്ഷയിലെ ഒബ്ജക്റ്റീവ്  ടൈപ്പ് ചോദ്യങ്ങളുടെ ചോയ്സ് എന്നാ പോലെ  അവന്‍ മനസ്സില്‍ ഉത്തരങ്ങള്‍ നിരത്തി .ഏത് ഉത്തരമാണ്   അവള്‍ ലോക്ക് ചെയ്യാന്‍ പോകുന്നത് എന്നാ ആകാംഷ ബാക്കിയായി.

പിന്നേം ട്വിസ്റ്റ് പൊട്ടി..

"ജ്യോല്‍സ്യന്‍ പറഞ്ഞിട്ടുണ്ട്  പ്രേമിച്ചു കല്യാണം കഴിച്ചാല്‍ അത് ശരിയാവില്ല എന്ന്‍ .. അത് കൊണ്ട്..."

"അത് കൊണ്ട്..?"

"എനിക് പേടിയാ  .."

സംഗതി  സീരിയസ് ആണെങ്കിലും ജ്യോല്‍സ്യന്‍റെ ആ ഐറ്റം  നംബര്‍ കേട്ടപ്പോള്‍ അവന്  ചിരി  പൊട്ടി..കൂടെ അവന്‍റെ പ്രേമവും..


"മോളെ ആമ്പിയര്‍ ഇല്ലേല്‍ ഇങ്ങനത്തെ പണിക്കു നിക്കരുത്."


ഒരു പ്രേമം പൊട്ടി എന്നു കേള്‍ക്കുമ്പോള്‍ ജീവിതം കോഞ്ഞാട്ടയായി എന്നു വിചാരിച്ചു നടക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് അവന്‍ അടുത്തുള്ള പീടികയില്‍ പോയി ഒരു നാരങ്ങ സര്‍ബത്ത് വലിച്ചു കുടിച്ചു .

"അങ്ങനെ അതും ഹുദാ ഗവ..."

പണിയുമില്ല, പെണ്ണുമില്ല..  സീന്‍ കോണ്ട്രാ .. ജീവിതം ഇനിയും ബാക്കി..മഴത്തുള്ളികള്‍  കണ്ണുനീരുകള്‍ മറച്ചു കൊണ്ട് പറഞ്ഞു:

"ഞാനുണ്ട് കൂടെ.."





 








Friday 10 May 2013

കലാശകൊട്ട് ..

ഇന്നായിരുന്നു എന്‍റെ വൈവ ...നാലു കൊല്ലം ഞാനെന്തു പഠിച്ചു എന്നുള്ളത് ഏകദേശം ഒരു ഇരുപതു മിനുട്ട് കൊണ്ട് മനസിലാക്കുക എന്നുള്ളതാണത്രേ ഈ പരിപാടിയുടെ ലക്ഷ്യം..എന്തായാലും നാലു കൊല്ലം പോയിട്ട് നാലു ദിവസം മുന്നേ നടന്നത് ഓര്‍മയില്ലാത്ത ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ പ്രോജക്റ്റ് റിപ്പോര്‍ടും  പിടിച്ചു ഒരുങ്ങി നിന്നു.ബൈക് സെര്‍വിസിന് കൊടുത്തത് കൊണ്ട് ഇന്നത്തെ യാത്ര മനുവിന്‍റെ കൂടെയായിരുന്നു."മനു രാഘവ്" അല്ല വെറും മനു.

അങ്ങനെ കോളേജിലെത്തി. ആളൊഴിഞ്ഞു പോയ പൂരപ്പറമ്പു പോലെയായിരിക്കുന്നു എന്‍റെ കോളേജ്. ഇനി എന്‍റെ കോളേജ് അല്ല കാരണം എന്‍റെ പടിത്തം അവസാനിച്ചിരിക്കുന്നു.എന്തായാലും ഞാന്‍ പഠിച്ച കോളേജ് എന്‍റെ തന്നെ..അതെന്നും അങ്ങനെയായിരിക്കും..കോളേജ്  ഗാര്‍ഡന്‍ എന്‍.എസ്.എസ് ഇന്‍റെ കുട്ടികള്‍ നന്നാക്കിയിട്ടുണ്ട്.പുതിയ ബെഞ്ചുകള്‍ സ്ഥാപിച്ചു..വഴികള്‍ ഉണ്ടാക്കി..ഓരോ മരത്തിനും ഓരോ പേരിട്ടു.. "അല്‍കുല്‍ത്താന്‍  കുന്ന്  ", "പഞ്ചാര മുക്ക്" ,"തേന്‍മാവ്" അങ്ങനെ എന്തൊക്കെയോ.. ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം... എന്താ കളി...:)..

അങ്ങനെ ഞാന്‍ അല്‍കുല്‍ത്താന്‍ കുന്നില്‍ സ്ഥാപിച്ചിരുന്ന  ഒരു ബെഞ്ചിലിരുന്ന് എന്‍റെ മെയിന്‍ പ്രോജക്റ്റ് വായിച്ചു കൊണ്ടിരുന്നു.. അല്‍കുത്താവാന്‍ പോവുന്ന വൈവ ആയത് കൊണ്ട് ഏത് കൊണ്ടും ആ സ്ഥലത്ത് ഇരുന്ന്‍ വായിക്കുന്നതാണ് ഉചിതമെന്ന്‍ തോന്നി.കണ്ണുകള്‍ ബുക്കിലേക്ക് നോക്കുന്നതിന് പകരം നേരെ മറുവശമുള്ള ഗേള്‍സ് ഹോസ്റ്റല്‍ ഇലെക്ക് പോയികൊണ്ടേയിരുന്നു.. മനസ്സും ശരീരവും തമ്മിലുള്ള  ആ എന്താല്‍പ്പി നഷ്ടമായിരിക്കുന്നു..ഞാന്‍ എന്നോടു തന്നെ പറഞ്ഞു.പ്രോജക്റ്റ് റിപോര്‍ട്ട് വായിച്ചിട് ഒന്നും മനസിലാവുന്നില്ല..വിനയന്റെ യക്ഷി പടം കാണുന്ന അതേ അവസ്ഥ..എന്തൊക്കെയോ എവ്ടെയൊക്കെയോ ഉണ്ട്..പക്ഷേ അതെന്താണെന്നും എന്തിനാണെന്നും മാത്രം മനസിലാവുന്നില്ല..;)

അങ്ങനെ ഞാന്‍ വൈവക്ക് കയറി..

"വീടെവിടെയാ?"

"കാരന്തൂരാണ് സാര്‍"

"ആഹാ..ഇവിടെ അടുത്താണല്ലോ .."

"അതേ സാര്‍.."

കൈച്ചിലായി.. ഇയാള്‍  കുഴപ്പമില്ല .. രക്ഷപെട്ടു എന്നു മനസ്സില്‍ വിചാരിച്ച ആ സ്പ്ലിറ്റ് സെക്കന്‍ഡ് അടുത്ത ചോദ്യം വന്നു..

"ഗ്യ്റോസ്കോപിക് കപ്പിള്‍  എന്നാ എന്താ?"

ഹണിമൂണ്‍ കപ്പിള്‍  എന്നൊക്കെ  കേട്ടിട്ടുണ്ട്  എന്നല്ലാതെ...ഇതൊരു മാതിരി ..

"സാര്‍ ഈ വിമാനം..."

"ഏത് വിമാനം? യുദ്ധത്തിന്നു ചാരം കൊണ്ടോവുന്ന ബാബേട്ടന്റെ ആ ചാര വിമാനാണോ?"

"അല്ല സാര്‍"

"പിന്നെ?"

"ഒന്നുല്യ സാര്‍"

അറിയുന്ന കാര്യങ്ങള്‍ ചോദിക്കാനാണോ അതോ ഒന്നുമറിയില്ലെന്ന് കാണിച്ചു തരാന്‍ ആണോ  ഈ വൈവ? ഞാന്‍ ആലോചിച്ചു.

"മെര്‍ച്ചന്റ്സ് സര്‍ക്കിള്‍ അറിയോ?"

"ഇല്ല സാര്‍ ..മോഃര്‍ സര്‍ക്കിള്‍ അറിയാം.."

"എന്നാല്‍ എനിക്കു അതറിയില്ല.. അതുകൊണ്ടു നീ മെര്‍ച്ചന്റ്സ് സര്‍ക്കിള്‍ പറഞ്ഞാല്‍ മതി.."

പിന്നേം പണി പാളി.ഒരുവിധം അങ്ങനെ ഞാന്‍ പുറത്തു കടന്നു.

"എന്താടാ നിന്നോടു ചോദിച്ചത്?"

ബിനീഷ് ഓടിയെത്തി ചോദിച്ചു.ഏലയിട്ടവന് ചോര് വിളംബാതത്തിന്റെ   പ്രശ്നം.. ഇരിക്കാത്തവന് ഇല കിട്ടാത്തതിന്റെയും.. മൈ@###!#@

"അച്ചന്റെ പണി എന്താ ചോദിച്ചു.."

"എന്നിട്ടോ?"

"എസ്. ഐ  എന്നു പറഞ്ഞു.."

"അപ്പോളോ?"

"അപ്പോ പിന്നെ ചോദ്യങ്ങളൊന്നും ചോദിച്ചില്ല..പോയിക്കോളാണ്‍ പറഞ്ഞു.."

"ഞാനും എന്‍റെ അച്ഛന്‍ കളക്ടര്‍ ആണെന്ന്‍ പറയും.."

"കളക്ടര്‍ കൃഷ്ണന്‍ ഐ.എ.എസ്...വള്ളിക്കുന്ന്‍ ..".. ആരോ പറയുന്നത് ഞാന്‍ കേട്ടു..

കഥ തീര്‍ന്നില്ല..പിന്നെയും വൈവ  നടന്നു..

"ആസ്പെക്ട് റേഷിയോ എന്നു വെച്ചാല്‍ എന്താണ്?"

"അറിയില്ല സാര്‍"

"അതെവിടെയാണ് വരുന്നതെന്ന്‍ അറിയോ?"

"എഞ്ചിന്‍റെ ഉള്ളിലാവാനാണ് സാധ്യത സാര്‍.."

"എന്നാലത് ടയറിന്‍റെ ഉള്ളിലാണ് മോനേ.."

"അതെപ്പോ..."

...


"ഇനി ഞാന്‍ നിന്നോടു ചോദ്യം ചോദികില്ല ..

"അതെന്താ സാര്‍..ഇനിക്കാവശ്യത്തിന് മാര്‍ക്ക്  ആയോ ?"

"അതല്ല.. ഇനി ചോദ്യം ചോദിച്ചാല്‍ നമ്മള് തമ്മില്‍ തെറ്റും..മോന്‍ പൊയ്ക്കൊ.."

"സാര്‍ ഒരു ചോദ്യം കൂടെ.."

"എറങ്ങി പോടാ......"

പണിഞ്ഞും പണി വാങ്ങിയും അവസാനത്തെ കടമ്പയും അങ്ങനെ കഴിഞ്ഞിരിക്കുന്നു... ഒരുപിടി നല്ല ഓര്‍മകള്‍ ബാക്കി വെച്ചു കൊണ്ട് ഞാന്‍ ആ കോളേജിന്റെ പടിയിറങ്ങി...ക്ലാസ്സ്മറ്റ്സ് സിനിമയിലെ ആ പാട്ടിലെ വരി എന്‍റെ ചുണ്ടില്‍  അറിയാതെ വന്നു... "ഇനിയില്ലിത് പോലെ  സുഗമറിയുന്നൊരു  കാലം 
..കാറ്റാടി തണലും ...."

Saturday 4 May 2013

ഇന്നലെകള്‍...

എഴുത്ത് നിര്‍ത്തണം നിര്‍ത്തണം എന്ന്‍ കുറെ കാലമായി വിചാരിക്കുന്നു..എന്താണെന്നറിയില്ല എഴുതി പോവുന്നു.ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റാത്തതാണ് ഇന്നത്തെ ഈ  എഴുത്തിന്‍റെ കാരണം.എഴുതിയെഴുതി ചേതന്‍ ഭഗത്തോ രവിന്ദര്‍ സിങ്ങോ ആവണമെന്ന്  എന്നൊന്നും എനിക്കില്ല.ഇനിപ്പോ ആയാലും വിരോധമില്ല.ചേതന്‍ ഭഗത്തും രവിന്ദര്‍ സിങ്ങും എന്‍ജിനിയറിങ് കഴിഞ്ഞവരായിരുന്നു.ഞാനും എന്‍ജിനിയറിങ് കഴിഞ്ഞവനാണ്.വെറുതെ പറഞ്ഞതാണ് ട്ടോ..മലയാളമോ ഇങ്ഗ്ലീഷോ ഹിന്ദിയോ ഒന്നും ശരിക്കറിയാത്തവനാണ് ഞാന്‍. ഒരു മിനുറ്റ്... ഞാന്‍ ഇപ്പോള്‍ ഗൂഗിളില്‍ രവിന്ദര്‍ സിംഗ് എന്ന്‍ സര്‍ച്ച് ചെയ്തു.കാരണം ആ മനുഷ്യന്‍ എന്‍ജിനിയറിങ് കഴിഞ്ഞതാണോ എന്നൊരു ഡൌട്ട്.ഇപ്പോ ക്ലിയര്‍ ആയി.മൂപ്പര് എന്‍ജിനിയറിങ് കഴിഞ്ഞതാണ്.ചേതന്‍ ഭഗത്ത്-- മൂപ്പരെ  എനിക്കിഷ്ടാണു പക്ഷേ എന്തോ അത്രക്ക് അങ്ങോട്ടു പിടിക്കുന്നില്ല.എല്ലാ കഥയിലും ഒരു തല്ലും,കുറച്ചു സെക്സും ചേര്ത്തു മൂപ്പരോരു പിടി പിടിക്കും.ഇഷ്ടപ്പെടുന്നവരുണ്ടാവാം..ഉണ്ടാവാം എന്നല്ല ഉണ്ട്.എല്ലാരുടെയും ഫേസ്ബുക്ക് പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ കാണാം- ഫേവറൈറ്റ് ബുക്സ് - ഫൈവ് പോയിന്‍റ് സംവണ്‍.വായിക്കാത്തവര്‍ പോലും ആ പുസ്തകത്തിന്‍റെ ആരാധകരാണ്.രവിന്ദര്‍ സിങ് -- ഇയലാണ് മോനേ പുലി..വെറും പുലിയല്ല പുപ്പുലി..ഈ ചെങ്ങായിന്‍റെ ഒരു പുസ്തകം , പുസ്തകമല്ല അതൊരു ഈ - ബുക്ക് ആയിരുന്നു ,ഞാന്‍ വായിച്ചു. "ഐ ടൂ ഹാഡ് അ ലവ് സ്റ്റോറി..". എന്‍റെ അച്ഛന്‍ ചെറുപ്പത്തില്‍ എന്നെ തല്ലിയപ്പോള്‍   പോലും എനിക്കു കരച്ചിലെന്ന ആ വികാരം വന്നിരുന്നില്ല. പക്ഷേ ഈ കഥ വായിച്ചപ്പോള്‍ അന്നാദ്യമായി ഞാന്‍ കരഞ്ഞു.ഉഷാര്‍ ഉഷാര്‍..ഇങ്ങളാണ് ബെസ്റ്റ് പെര്‍ഫോര്‍മറ് ...ഞാന്‍ മനസ്സില്‍ പറഞ്ഞു.

അപ്പോ ഇന്നലെ.. ഇന്നലെ രാവിലെ ബൈക് എടുത്ത് നോക്കിയപ്പോള്‍ എന്നെ വരവേല്‍റ്റത് പൊട്ടിയ ക്ലച് കേബിള്‍ ആയിരുന്നു.ബലേ ഭേശ്..അടുത്തുള്ള വര്‍ക്ക്ഷോപ്പ് 2 കിലോമീറ്റര്‍ അപ്പുറത്താണ്.ഞാന്‍ ആ വെയിലത്ത് വണ്ടി തള്ളി അവിടെ പോയി.നോക്കുമ്പോ അവിടെ ക്ലച് കേബിള്‍ ഇല്ല.. കുന്നമംഗലത്ത് പോയി വാങ്ങി വരണമെന്ന്‍ പറഞ്ഞു.അങ്ങനെ കുന്നമംങ്ങലത്ത് പോയി കേബിള്‍ വാങ്ങി.140 ഉറുപ്പിക ഗോവിന്ദ.ആ കേബിളും കൊണ്ട് ഞാന്‍ വീണ്ടും വര്‍ക്ക് ഷോപ്പിലെത്തി.അതൊന്ന്‍ അടിമുടി നോക്കിയിട്ട് അയാള്‍ പറഞ്ഞു: "ഇത് നീളം കൂടുതലാ ...വേറെ വാങ്ങണം" ."മുറിക്കാന്‍ പറ്റോ ഏട്ടാ? " അയാള്‍ എന്നെ ഒന്ന്‍ തറപ്പിച്ചു നോക്കി.അങ്ങനെ ഞാന്‍ രണ്ടാമതും കുന്നമംഗലത്തേക്ക് ബസ്സ് കയറി. വീണ്ടും അതേ പീടികയിലെത്തി.അതേ സാധനം വേറെ വലുപ്പത്തിലുണ്ടോ എന്ന്‍ അന്വേഷിച്ചു..ഇല്ല എന്നായിരുന്നു ഉത്തരം.കറുത്ത ഷര്‍ട്ട് ഇട്ടു ചൂടത്ത് തെണ്ടി നടക്കുമ്പോ കിട്ടുന്ന ആ സുഖം..അതൊന്നു വേറെ തന്നെ.. സൂര്യാഘാതം ഒന്നും സംഭവിക്കാഞ്ഞത് എന്‍റെ ഭാഗ്യം ..അങ്ങനെ ഞാന്‍ ക്ലച് കേബിള്‍  അന്വേഷിച്ചു കോവൂരെക്ക് ബസ്സ്  കയറാന്‍ തീരുമാനിച്ചു.

കുന്നമംഗലത്ത് നിന്ന്‍ ബസ്സ് കയറി. ബസ്സില്‍ നല്ല തിരക്ക്..സന്തോഷമായി ഗോപിയേട്ടാ..ഞാനങ്ങേനെ  നില്‍ക്കുമ്പോള്‍ ഡ്രൈവര്‍ പാട്ട് വെച്ചു.അപ്പോള്‍ കുറച്ചൊരാശ്വാസം തോന്നി.. "ഓംകാരം ശംഖില്‍ ചേരുമ്പോള്‍....".അങ്ങനെ ചിറകൊടിഞ്ഞ കിനാവ് പോലെ നില്‍ക്കുമ്പോള്‍ അടുത്ത സീറ്റിലിരിക്കുന്ന ഒരാളെ ഞാന്‍ ശ്രദ്ധിച്ചു..ഒരു മധ്യവയസ്ക്കന്‍..അയാള്‍ എന്തോ ശ്രദ്ധിച്ചു വായിക്കുകയാണ്.സൂക്ഷിച്ചു നോക്കി..പുസ്തകത്തിന്‍റെ ചട്ട കണ്ടു: "നന്മ മാര്യേജ് ബ്യൂറോ". കുറചൂടേ സൂം ചെയ്തു നോക്കി.. അനേകം ചെക്കന്‍മാരുടെ ഫോട്ടോകളും  അവരുടെ ജാതകവും ബാക്കി പിണ്ണാക്കും പരുത്തി കൊട്ടയുമൊക്കെ.എന്താ ഓരോരുത്തരുടെയും ചിരി..കല്യാണം കഴിഞ്ഞാല്‍ ഇവരുടെ ഈ ചിരി ഇതേ പോലെ നില്‍ക്കുമോ എന്ന കൌതുകം മനസ്സില്‍ തോന്നി.പാവം അയാളുടെ തലയിലെ  മുടിയൊക്കെ കൊഴിഞ്ഞു പുല്ലു മുളയ്ക്കുന്നതിന് മുന്‍പുള്ള മാനാഞ്ചിറ മൈതാനം പോലെയുണ്ടായിരുന്നു.ഒറ്റ മകളാവും അയാള്‍ക്ക് ..എന്‍റെ മനസ്സ് ആക്സലറേറ്റര്‍ ആഞ്ഞു അമര്‍ത്തി ..മകള്‍ക്ക് കല്യാണ പ്രായമെത്തിയത്തിന്‍റെ ടെന്‍ഷനില്‍ കൊഴിഞ്ഞതാവും മുടി..ടൈയും കോട്ടുമിട്ട ഒരുപാട് ചെക്കന്‍മാരുടെ ഫോട്ടോയിലൂടെ അയാളുടെ കണ്ണുകള്‍ ഓടി കൊണ്ടിരുന്നു..പിന്നാലെ എന്‍റെ രണ്ടു കണ്ണുകളും..

പരസ്പരം അറിയാത്ത, മുന്പു കണ്ടിട്ട് കൂടിയില്ലാത്ത രണ്ടു പേര്‍ പെട്ടെന്ന്‍ കല്യാണം  കഴിക്കുക,അടുക്കുക,കെട്ടിപിടിച്ചു കിടന്നുറങ്ങുക -- ഇതിനൊക്കെ  എന്താ ഒരര്‍ഥം..അങ്ഗ്നെ ചിന്തിച്ചു നില്‍ക്കുംബോളാണ് അയാളുടെ അടുത്തിരിക്കുന്ന ചെക്കന്‍ ആ ബുക്കിലേക്ക് നോക്കുന്നത് കണ്ടത്..അവനോടെനിക്ക് പറയണമെന്ന്‍ തോന്നി:

"മച്ചാ അതില്‍ പെങ്കുട്ടികളില്ല..അതേ വേറെ പുസ്തകായിരിക്കും.."

കണ്ടക്ടര്‍ വന്നു ..ഞാന്‍ ടിക്കേറ്റെടുത്തു ഒമ്പത് ഉറുപ്പ്യ ..ബസ്സ് മായനാട് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി..ഒരു ബാനര് കണ്ടു:

"പെങ്കുട്ടികള്‍ക്ക് നൃത്തം പഠിക്കാന്‍ ബന്ധപ്പെടുക.."

പെങ്കുട്ടികള്‍ക്കിപ്പോ കരാട്ടെ ആണ് അത്യാവശ്യം..ആദ്യം കരാട്ടെ പിന്നെ ഡാന്സ്. ഇല്ലെങ്കില്‍ ഡാന്സ് പഠിക്കാന്‍ പെങ്കുട്ടികള്‍ ബാക്കിയുണ്ടായെന്ന് വരില്ല.അങ്ങനെ ബസ്സ് മുന്നോട്ട് നീങ്ങി.റോടൊക്കെ വെട്ടി പൊളിച്ചിട്ടിരിക്കുന്നു."ജപ്പാന്‍ കുടി വെള്ളം" .. ഈ കുഴിയൊക്കെ കാണുംബോള് തോന്നും ജപ്പാനില്‍ നിന്ന്‍ നേരിട്ട് പൈപ്പിലൂടെ കേരളത്തിലേക്ക് വെള്ളം കൊണ്ട് വരുന്ന പരിപാടിയാണെന്ന്..രാഷ്ട്രിയക്കാരെയൊക്കെ ഈ കുഴിലിട്ട് കുഴിച്ചു മൂടണം..പക്ഷേ അതിനു ഈ കുഴി മതിയാവില്ല.. ഇന്ത്യ മൊത്തം കുഴിച്ചാലും അവര്‍ ബാക്കിയാവും. ബന്തര്‍ കി ബച്ചേ..മെഡിക്കല്‍ കോളേജ് റോഡാണ്..ഒരുപാട് ആംബുലന്‍സോക്കെ പോണ വഴിയാണ്..അല്ലേല്‍ തന്നെ റോഡിലൂടെ പോയാല്‍ ജീവന്‍ പോവുന്ന അവസ്ഥയിലാണ് റോഡ്..ഹമ്പും കൊമ്പും തേങ്ങാക്കൊലയും ..അതിന്‍റെ കൂടെ കുഴി കൂടെയായാല്‍ തൃപ്തിയായി.

അങ്ങനെ കേബിള്‍ വാങ്ങി ഞാന്‍ തിരിച്ചു വര്‍ക്ക് ഷോപ്പിലെത്തി..വണ്ടി നന്നാക്കി വീട്ടിലേക്ക് റിട്ടേണ്‍ അടിച്ചു.പോകുന്ന വഴിക്കു കരിംബ് ജ്യൂസ് കുടിച്ചു..എന്താ അതിന്‍റെ ഒരു ടേസ്റ്റ്...അങ്ങനെ അന്നത്തെ യുദ്ധം കഴിഞ്ഞു ഞാന്‍ എന്‍റെ ആയുധം സ്റ്റാണ്ടിലിട്ട്  വീട്ടിലേക്ക്  കയറി..

Wednesday 1 May 2013

Life as a simulation and time travel

What if our life is just a computer simulation? Ever thought about this ? Well this is indeed interesting. Imagine we are living a pre-programmed life with all the consequences which we call "fate" or "destiny"  stored out there somewhere in a huge massive server!! What is we are just playing our role in this simulation?  In CERN , scientists are conducting the simulation of our Universe just seconds after the great big-bang, it is funny to think that we are conducting a simulation inside a simulation. Just like dreams inside a dream as we saw in the Hollywood film Inception.

If we are inside a pre-programmed simulation , fairly doubts will arise. First GOD.. We do believe in GOD (Sorry atheists out there). We do believe he is the master of creation and causes and also its effects. Yep this can be perfectly valid in case of a computer controlled simulation. A master programme which centrally controls the actions and consequences that happen in a simulation can be attributed as GOD. It is dependent on how we define GOD.

On what operating system are we running? What are its limitations? What are the variables? Nothing much is known. Are there another simulations running around in our extremely vast universe? No is definitely not an answer as a single clone of an OS is pretty much impossible.It would be fun knowing the part that there are aliens who are a part of another simulation running under same platform and is there  a way around to connect with them, just like we have LAN( Local Area Network)? Two simulations running under a same platform must be compatible with each other. Or are they, Aliens are in simulation that runs under a different OS/platform? It is possible that that is why we both can't connect each other. Simply speaking we are not compatible. Think of Mac OS X and windows 8. 

Consider Mac OS X runs the alien simulator where as Windows 8 runs our simulation.  To ease the complexity let me introduce with a bit of humor. Windows 8 is highly heterogeneous. A shit load of applications, viruses that are not properly scrutinized before release. The end result? obviously chaos. Different races of people different behavior, different kind of animals, plants all together  in a finite space. Since we are having spaceships and people are there in the ISS (International Space Station) , it is clear that the boundary of our beloved Earth is not the boundary of our simulation. Mac OS X is homogeneous to an extent. Less errands mean a highly civilized simulation.

Are we running in a loop? Pretty much. Dinosaurs suddenly disappeared and the scientists had different theories on how it got extinct. From meteors to Plate tectonics , no one until today is able to give a satisfactory explanation. Now it may be the term of humans. Artificial Intelligence (AI) which we humans proudly implement in robots may actually is being implemented in us itself. We may be implementing a sub AI interface to robots, who knew?


Another interesting thought is that if we are inside a computer controlled simulation, Is time travel possible? We have system restore in windows right? May be it is possible. But these time travel causes many troubles which often leads to what is called "Paradoxes". One of the famous known paradox is the grandfather paradox. Simply if you are a time traveler and imagine you have gone back to the times  of your grand grandfather and imagine this too, you killed him with a gun even before he met your grand grand mother. Now assume you have came back in time. There arises the problem. If you killed your gran grandfather, how will your grandfather be born, how your father be born and lastly how you will be born ? Tricky but there may be loopholes in the system.

I don't know about the holes in the system but i guess there will be checkpoints called nodes in our life. At these nodes all our information and actions are backed up and nodes occur only at important irreversible events. That is your grand grand father is born and there a node is created. Now you go back and kill him ,another node is created. The master computer analyses the nodes and derives a possible outcome. That your action is invalid. This means once you travel back in time , you cant take part in actions, all what you can do is watch. Watch around and then return!!


Source